കച്ചുംബര്‍   ഉണ്ടാക്കാം

Advertisement

കച്ചുംബര്‍  എന്നും സര്‍ളാസ് എന്നും ഒക്കെ പറയുന്ന ഈ സൈഡ് ഡിഷ്‌ നമുക്ക് പലവിധത്തില്‍ ഉണ്ടാക്കാം ഇതാ ഉണ്ടാക്കേണ്ട ചില വിധങ്ങള്‍

സവാള – നാലെണ്ണം നല്ല കനം കുറച്ചു അരിഞ്ഞത്
പച്ചമുളക് – നാലെണ്ണം വട്ടത്തില്‍ ചെറുതായി അരിഞ്ഞത്
ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ ഒരു ടിസ്പൂണ്‍
ഉപ്പു ആവശ്യത്തിനു
വിനിഗര്‍ -ആറു ടേബിള്‍ സ്പൂണ്‍ ( നല്ല പുളിയുള്ളത് ആണെങ്കില്‍ അളവ് കുറയ്ക്കാം )
തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടെ ( നന്നായി പിഴിഞ്ഞ് ഒന്നാം പാല്‍ മാത്രം എടുക്കുക )

ഇനി ഒരു വട്ടം ഉള്ള പാത്രത്തില്‍ സവാള ഇട്ടു ഒന്ന് നന്നായി തിരുമ്മി പിഴിഞ്ഞ് കളയണം വെള്ളം ഒന്നും ഒഴിക്കാതെ വേണം പിഴിയാന്‍ …ഇനി ഈ സവാള മറ്റൊരു പാത്രത്തില്‍ ഇട്ടു അതിലേയ്ക്ക് പച്ചമുളകും, ഇഞ്ചിയും, വേപ്പിലയും വെളിച്ചെണ്ണയും , ഉപ്പും , വിനിഗറും കൂട്ടി ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം ( ഇപ്പോള്‍ നല്ല മണം വരും ) ഇനി ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് യോജിപ്പിക്കണം …ഉപ്പും പുളിയും നോക്കി ആവശ്യമെങ്കില്‍ ചേര്‍ക്കാം …ഇത് വളരെ സ്വാദിഷ്ട്ടമാണ് ( ഇതുപോലെ തന്നെ തേങ്ങാപ്പാല്‍ ചേര്‍ക്കാതെ തൈരും ചേര്‍ത്ത് ഉണ്ടാക്കാം അപ്പോള്‍ വിനിഗര്‍ ചേര്‍ക്കേണ്ട ആവശ്യമില്ല . പിന്നെ ഇത് തൈരും തേങ്ങാപ്പാലും ചേര്‍ക്കാതെയും വിനിഗര്‍ മാത്രം തിരുമ്മി എടുത്തും ഉപയോഗിക്കാം   )

ഇനി പച്ചക്കറികള്‍ ചേര്‍ത്ത് കച്ചുംബര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.അതിനാവശ്യമുള്ള സാധനങ്ങള്‍
കുക്കുംബര്‍ – ഒരെണ്ണം
സവാള രണ്ടെണ്ണം
തക്കാളി – രണ്ടെണ്ണം
ക്യാരറ്റ് – ഒരു ചെറുത്‌
കാബേജു നീളത്തില്‍ അരിഞ്ഞ രണ്ടു ഇല
ചെറുനാരങ്ങാ നീര് – ഒരു നാരങ്ങയുടെ
കുരുമുളക് പൊടി – അര ടിസ്പൂണ്‍
ഉപ്പു ആവശ്യത്തിനു

കുക്കുംബര്‍ ,സവാള. തക്കാളി .ക്യാരറ്റ് എന്നിവ കനം കുറച്ചു വട്ടത്തില്‍ അരിയുക…ഇതിലേയ്ക്ക് കാബേജിന്റെ രണ്ടു ഇല നീളത്തില്‍ അരിഞ്ഞു ചേര്‍ക്കാം ( കാബേജു ഇഷ്ട്ടം ഇല്ലാത്തവര്‍ക്ക് ഒഴിവാക്കാം ) ഇതിലേയ്ക്ക് ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് കുരുമുളക് പൊടിയും ,നാരങ്ങാ നീരും ചേര്‍ത്ത് ഒരു സ്പൂണ്‍ കൊണ്ട് നന്നായി മിക്സ് ചെയ്യാം …ഇത് ചോറിനു കൂടെ കഴിക്കാന്‍ മാത്രമല്ല വിശക്കുമ്പോള്‍ ഒക്കെ കഴിക്കാന്‍ വളരെ നല്ലതാണ്..ഒരു പ്രത്യേക രുചിയും ആണ് ,,,ചന്തയില്‍ നിന്നും വാങ്ങുന്ന പച്ചക്കറികള്‍ കുറെ നേരം ഉപ്പു വെള്ളത്തില്‍ ഇട്ടു വച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

മുട്ട അച്ചാര്‍ ഉണ്ടാക്കാം