മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ഒരു വെറൈറ്റി മീന്‍ കറി ഉണ്ടാക്കിയാലോ അതും മീന്‍ ഇല്ലാതെ ! അതെ മീന്‍ ഇല്ലാതെ മീന്‍ കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..കുടമ്പുളി ഒക്കെ ഇട്ടു വയ്ക്കുന്നതിനാല്‍ ഈ കറിയ്ക്ക് മീന്‍ ചേര്‍ക്കാതെ തന്നെ ഒരു മീന്‍ കറിയുടെ സ്വാദ് ഉണ്ടാകും. വെജിറ്റെറിയന്‍ മാത്രം കഴിക്കുന്നവര്‍ക്ക് ഇത് നല്ല ഇഷ്ട്ടമായിരിക്കും ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന് .ഇതിനാവശ്യമുള്ള സാധനങ്ങള്‍

തക്കാളി – മൂന്നെണ്ണം (ചെറുതാക്കി നുറുക്കിയത് )
കുടമ്പുളി – രണ്ടു കഷണം ( കുതിര്‍ത്തി എടുത്തത്‌ )
മുരിങ്ങാക്കോല്‍ – രണ്ടെണ്ണം ( ചെറുതായി നുറുക്കിയത് )
സവാള – ഒരെണ്ണം ( കനം കുറച്ചു അരിഞ്ഞു എടുക്കണം )
ഇഞ്ചി – ഒരു കഷണം ( അരിഞ്ഞത് )
പച്ചമുളക് – മൂന്നെണ്ണം ൯നേലതില് അരിഞ്ഞത് )
വേപ്പില – രണ്ടു തണ്ട്
മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
മല്ലിപൊടി
മുളക് പൊടി
തേങ്ങാപ്പാല്‍ -ഒന്നാം പാല്‍ ഒരു കപ്പ്‌ , രണാം പാല്‍ രണ്ടു കപ്പു
വറ്റല്‍ മുളക് – മൂന്നെണ്ണം
ചുവന്നുള്ളി – അഞ്ചെണ്ണം ( വട്ടത്തില്‍ അരിഞ്ഞത് )
വെളിച്ചെണ്ണ- ആവശ്യത്തിനു
ഉപ്പു ആവശ്യത്തിനു
കടുക്

ആദ്യം തന്നെ മീന്‍ ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയും, ഇഞ്ചിയും ,പച്ചമുളകും, ഒരു തണ്ട് വേപ്പിലയും കൂടി ഇട്ടു വഴറ്റണം..ഇതിന്റെ പച്ച നിറം മാറുമ്പോള്‍ ഇതിലേയ്ക്ക് മഞ്ഞപ്പൊടി ചേര്‍ക്കാം ഒന്ന് മൂപ്പിക്കാം അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി ചേര്‍ക്കണം ഇതൊന്നു മൂത്തശേഷം ഇതിലേയ്ക്ക് ഒന്നര ടേബിള്‍ സ്പൂണ്‍ മുളക് പൊടികൂടി ചേര്‍ത്ത് മൂപ്പിക്കണം..അതിനുശേഷം ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കണം..ഒരു അല്പം ഉപ്പു കൂടി ചേര്‍ത്ത് ഇളക്കി ഒന്ന് മൂടി വച്ച് തക്കാളി വേവിക്കണം ..നന്നായി വെന്തു ഉടഞ്ഞു കഴിയുമ്പോള്‍ ഇതിലേയ്ക്ക് മുരിങ്ങക്കോല്‍ ചേര്‍ക്കണം ..കൂടെ കുടമ്പുളിയും ചേര്‍ക്കണം..അതിനുശേഷം ഇതിലേയ്ക്ക് രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി മൂടി വച്ച് നന്നായി വേവിക്കണം ..തീ കുറച്ചിട്ട് വേവിക്കണം നന്നായി വെന്തു വെള്ളം പകുതി വറ്റിയാല്‍ ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്തി ഇളക്കി ഒന്ന് തിളച്ചു കഴിയുമ്പോള്‍ ഇറക്കി വയ്ക്കണം ( കൂടുതല്‍ നേരം തിളപ്പിക്കരുത്)
ഇനി ഇതിലേയ്ക്ക് താളിച്ച്‌ ഒഴിക്കാം അതിനുവേണ്ടി ഒരു ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് കടുക് ഉള്ളി ഇട്ടു മൂപ്പിക്കണം …കറിവേപ്പിലയും വറ്റല്‍ മുളകും കൂടിയിട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കണം
മീന്‍ ഇല്ലാത്ത മീന്‍ കറി റെഡി

ഇതെല്ലാവരും ഉണ്ടാക്കി നോക്കണം എല്ലാവര്ക്കും ഇഷ്ട്ടാകും നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം