ഓണം അട ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ഓണം അട ഉണ്ടാക്കാം ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് .നോക്കാം നമുക്ക് ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുക എന്ന്
ആവശ്യമുള്ള സാധനങ്ങള്‍

ശര്‍ക്കര : കാല്‍ക്കിലോ
തേങ്ങ : ഒരെണ്ണം
ഏത്തപ്പഴം :രണ്ടെണ്ണം
ഏലയ്ക്കാപ്പൊടി :ഒരു സ്പൂണ്‍
ചുക്കുപൊടി : അര ടിസ്പൂണ്‍
അരിപ്പൊടി : അരക്കിലോ
വാഴയില : ആവശ്യത്തിന്

ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പറയാം
ആദ്യം തന്നെ ശര്‍ക്കര പൊടിയായി ചുരണ്ടി എടുക്കണം ,ഏത്തപ്പഴം വട്ടത്തില്‍ കനം കുറച്ചു നുറുക്കി എടുക്കണം ( നന്നായി പഴുത്ത പഴം എടുക്കണം കേട്ടോ )ഇനി ഒരു തേങ്ങ നല്ല പൊടിയായി ചിരവി എടുക്കണം, എന്നിട്ട് തേങ്ങയില്‍ ശര്‍ക്കരയും,പഴവും,ഏലയ്ക്ക പൊടിയും ,ചുക്ക് പൊടിയും കൂടി നന്നായി ഒന്ന് മിക്സ് ചെയ്തു എടുക്കണം. അതിനുശേഷം വാഴയില കീറിയെടുത്തു ഒന്ന് അടുപ്പത് കാണിച്ചു വാട്ടി എടുക്കണം ( ഇല്ലെങ്കില്‍ മ്ടക്കുമ്പോള്‍ ചിലപ്പോ ഇല പൊട്ടിപ്പോകും )
ഇനി അരിപ്പൊടിയില്‍ ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം അതിനുശേഷം ഇതിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുത്തു ഒരു സ്പൂണ്‍ ഉപയോഗിച്ച് മിക്സ് ചെയ്യുക (ചപ്പാത്തിയുടെ മാവിന്റെ പരുവം ആണ് വേണ്ടത് ) വെള്ളം കൂടിപ്പോകരുത് അഥവാ കൂടിയാല്‍ അരിപ്പൊടി ഇട്ടു കൊടുത്തു അട്ജസ്റ്റ് ചെയ്യാന്‍ പറ്റും അതുകൊണ്ട് പേടിക്കണ്ട ..ഇത് ചൂടാറി കഴിയുമ്പോള്‍ കൈ ഉപയോഗിച്ച് നന്നായി കുഴച്ചു എടുക്കണം ..എന്നിട്ട് വാഴയില എടുത്തു വച്ച് അതിലേയ്ക്ക് കുഴച്ച മാവില്‍ നിന്നും ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത്‌ ഇല മുക്കാല്‍ ഭാഗം ആകുംവരെ പരത്തുക ( പ്രത്യേകം ശ്രദ്ധിക്കണം പരതുമ്പോള്‍ കട്ടി കൂടിപ്പോകരുത് )ഇനി ഈ പരാതിയ മാവിന്റെ ഒരു സൈഡില്‍ നമ്മള്‍ മിക്സ് ചെയ്തു വച്ചിരിക്കുന്ന തേങ്ങാ മിശ്രിതം രണ്ടു ടിസ്പൂണ്‍ വീതം നിരത്തി കൊടുക്കണം. അതിനുശേഷം ഇതിനു മുകളിലേയ്ക്ക് ഇല മടക്കിയിട്ടു ഒന്ന് അമര്‍ത്തി കൊടുക്കണം. ഇനി ഇത് ഒരു അപ്പ ചെമ്പില്‍ അരിപ്പതട്ടു വച്ചിട്ട് അതിനു മുകളില്‍ നിരത്തി ആവിയില്‍ വേവിച്ചു എടുക്കണം ..ഇരുപതു മിനിറ്റ് മതിയാകും വേവാന്‍ …അതിനുശേഷം ഇറക്കി വയ്ക്കാം …ഓണം അട റെഡി

ഈ അടയാണ് നാക്കിലയില്‍ വച്ച് നമ്മള്‍ ഓണം കൊള്ളുന്നത്‌ …ഇതിനു ഒരു പ്രത്യേക രുചിയാണ് ..പണ്ടൊക്കെ ആളുകള്‍ ഓണം നാളില്‍ പുലര്‍ച്ചെ വീടുകളില്‍ കയറി ആരും കാണാതെ ഓണ അടയും എടുത്തു കടന്നു കളയും..നേരം വെളുത്തു കളത്തില്‍ വന്നു നോക്കുമ്പോള്‍ വീട്ടുകാര്‍ വിചാരിക്കും മാവേലി വന്നു ഓണ അട കഴിച്ചു കൊണ്ട് പോയി എന്ന് …ഇത് പറഞ്ഞു ഞങ്ങളെ ഒക്കെ കുട്ടിക്കാലത്ത് ഒരുപാട് പറ്റിച്ചിട്ടുണ്ട് വീട്ടുകാര്‍ .. ഇന്ന് എല്ലാം ഓര്‍മ്മയിലുള്ള നല്ല ഓണം ഓര്‍മ്മകള്‍ ആണ് അതെല്ലാം !

വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

സദ്യയിലെ പരിപ്പ് കറി ഉണ്ടാക്കാം