ഓണസദ്യക്കു പ്രധാനമായും ഉണ്ടാക്കുന്ന ഒരു വിഭവം കൂടിയാണ് പരിപ്പ് കറി ..ഓണത്തിന് മാത്രമല്ല സദ്യയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പരിപ്പ് കറി …വളരെ വളരെ എളുപ്പമാണ് ഇതുണ്ടാക്കാനായിട്ടു ..പരിപ്പ് വെറുതെ പുഴുങ്ങി എടുത്താല്‍ പോലും അത് കഴിക്കാന്‍ വളരെ ടേസ്റ്റി ആണ് …മിക്കപ്പോഴും നമ്മള്‍ വീടുകളില്‍ പരിപ്പ് വയ്ക്കാറും ഉണ്ട് അല്ലെ …പെട്ടന്ന് വയ്ക്കാന്‍ പറ്റുന്ന ഒന്നാണ് പരിപ്പ് ,,കറിയ്ക്ക് ഒന്നും ഇല്ലാതെ ആകുമ്പോള്‍ വേഗം കുറച്ചു പരിപ്പെടുക്കുക കുക്കറില്‍ അടിക്കുക ഉള്ളിയും മുളകും ചേര്‍ത്ത് ഉലര്‍ത്തി എടുക്കുക ചോറില്‍ ഒഴിക്കുക കഴിക്കു ഹാ എന്താ ഒരു ടേസ്റ്റ് ! ഇവിടെ ഞങ്ങള്‍ മിക്കവാറും ഇങ്ങിനെ ചെയ്യാറുണ്ട്…ഇന്ന് നമുക്ക് സദ്യയില്‍ വിളമ്പുന്ന പരിപ്പ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം കട്ടി പരിപ്പ് എന്നൊക്കെ പറയും ഇതിനു…ആവശ്യമുള്ള സാധനങ്ങള്‍
പരിപ്പ് – 200 ഗ്രാം ( ചെറിയ പരിപ്പ് കല്ലന്‍ പരിപ്പ് വാങ്ങരുത് )
തേങ്ങ – അരമുറി
വെളുത്തുള്ളി – അഞ്ചെണ്ണം
പച്ചമുളക് – മൂന്നെണ്ണം
ജീരകം – അര ടിസ്പൂണ്‍
മഞ്ഞപ്പൊടി – ആവശ്യത്തിനു
നെയ്യ് – രണ്ടു ടിസ്പൂണ്‍
വേപ്പില – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
ആദ്യം തന്നെ പരിപ്പ് കഴുകാതെ ഒഎഉ ചീനച്ചട്ടില്‍ ഇട്ടു ഒന്ന് വറുത്തു എടുക്കണം അതിന്‍റെ പച്ച നിറം പോകും വരെ ഒന്ന് വറുക്കുക …അതിനുശേഷം ചൂരികഴിയുമ്പോള്‍ ഇതൊന്നു നന്നായി തിരുമ്മി കഴുകിയെടുത്ത് ഒരു കുക്കറില്‍ ഇട്ടു ആവശ്യത്തിനു വെള്ളവും ഒരു നുള്ള് മഞ്ഞപ്പൊടിയും ..ഒരു ടിസ്പൂണ്‍ നെയ്യും ഒഴിച്ച് ഒന്ന് നന്നായി വേവിച്ചു എടുക്കാം ..ഇനി തേങ്ങ പൊടിയായി ചിരവി എടുത്തു അര ടിസ്പൂണ്‍ ജീരകവും ,വെളുത്തുള്ളിയും,പച്ചമുളകും ചേര്‍ത്ത് നന്നായി നല്ല പേസ്റ്റ് പോലെ അരച്ച് എടുക്കുക . അതിനുശേഷം ഈ തേങ്ങ അരച്ചത് വെന്ത പരിപ്പില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പരിപ്പും തേങ്ങയും കൂടി നന്നായി മിക്സ് ആകണം.പരിപ്പ് നന്നായി വെന്തു ഉടയണം കേട്ടോ ഇല്ലെങ്കില്‍ തവികൊണ്ട് ഒന്ന് ഉടച്ചു കൊടുക്കണം.ഇതിനു പച്ചമണം പോകും വരെ അടച്ചു വച്ച് ഒന്നൂടെ വേവിക്കാം …അടിയില്‍ പിടിക്കാതെ നോക്കണം കേട്ടോ വെള്ളം ഇല്ലെങ്കില്‍ ആവശ്യത്തിനു ഒഴിച്ച് കൊടുക്കണം. നല്ല തിക്കായി വരുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ നെയ്യും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കാം ..ഉപ്പു നോക്കുക വേണമെങ്കില്‍ ചേര്‍ത്ത് കൊടുക്കുക ..ഇനി ഇറക്കാം
പരിപ്പ് കറി റെഡി
ഇതില്‍ വേറെ ഒന്നും ചേര്‍ക്കില്ല..താളിച്ചും ഒഴിക്കില്ല കണ്ടിട്ടില്ലേ സദ്യയില്‍ ഒക്കെ ഇത്.
ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.