ഈസി പാലട ഉണ്ടാക്കാം

Advertisement

പായസത്തില്‍ പ്രമുഖന്‍ പാലട പായസം ആണ് ..ഈ പാലട പായസം എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട ..ഇന്ന് നമുക്ക് പാലട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ .
പാലട – 2൦൦ ഗ്രാം (ഇത് നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതാണ് വെള്ള കളറില്‍ കിട്ടുന്ന അടയാന് അരിയുടെ അട ചോദിച്ചു വാങ്ങുക പാലടയ്ക്കു അതാണ്‌ നല്ലത് )
പഞ്ചസാര – എട്ടു ടിസ്പൂണ്‍ ( മധുരം നന്നായി വേണ്ടവര്‍ കൂടുതല്‍ ചേര്‍ത്തോളൂ
പാല്‍ -മൂന്നു ലിറ്റര്‍
വെള്ളം ഒരു ലിറ്റര്‍
ആദ്യം തന്നെ പാലാട നന്നായി തിരുമ്മി കഴുകി കുതിര്‍ത്തു വയ്ക്കണം അതിനു ശേഷം പാല്‍ വെള്ളം ഒഴിച്ച് അടുപ്പത് വയ്ക്കുക വലിയ പാത്രം എടുക്കണം കേട്ടോ ..എന്നിട്ട് ഈ പാല്‍ നന്നായി ഒന്ന് തിളപ്പിക്കുക അതിനു ശേഷം പാലട ഇതിലേയ്ക്ക് ഇടാം …ഈ പാലട പാലില്‍ കിടന്നു നന്നായി വേവണം ഇടയ്ക്ക് ഇളക്കി കൊടുക്കണം പാലട പാലില്‍ കിടന്നു വറ്റി വറ്റി വേകണം ,കുറച്ചു ടൈം എടുക്കും ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കൊടുത്തു ഇളക്കണം പാലട വെന്തോന്നു നോക്കിയശേഷം ഉപ്പു ചേര്‍ത്താല്‍ മതി പഞ്ചസാരയും ..ഇത് ഇടവിടാതെ ഇളക്കിക്കൊണ്ടിരിക്കുക നന്നായി വറ്റി കുറുകി കഴിഞ്ഞാല്‍ ഇറക്കാം ..എത്ര നേരം വറ്റി വേവുന്നോ അത്രയും  ടേസ്റ്റ്  ഉണ്ടാകും ..പിന്നെ തീകുറച്ച് ഇട്ടുവേണം കേട്ടോ ചെയ്യാന്‍…പാല്‍ തിളച്ചു അടയിട്ടു കുറുകി തുടങ്ങുമ്പോള്‍ തീ കുറച്ചാല്‍ മതി …മധുരം ഒക്കെ നോക്കി പാകത്തിന് ചേര്‍ത്ത് കൊടുക്കാം …ഇനി പാലടയില്‍ വേറെ ഒന്നും ചേര്‍ക്കില്ല കേട്ടോ ഇതുപോലെ തന്നെ ഇത് കഴിക്കുന്നതാണ് ടേസ്റ്റ് …അതുകൊണ്ട് തന്നെ ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..പാലട ഒന്ന് പാലില്‍ കിടന്നു വെന്തു വറ്റി എടുക്കാന്‍ ഉള്ള സമയം മാത്രമേ ഇതുണ്ടാക്കാന്‍ വേണ്ടൂ …പലപ്പോഴും പാലട എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും ഇതുണ്ടാക്കാന്‍ ഭയങ്കര പാടാണ് എന്ന് പക്ഷെ ഈസിയാണ് ..നിങ്ങള്‍ എല്ലാവരും ഇത് ചെയ്തു നോക്കണം ഈ ഓണത്തിന് പാലട തന്നെ വയ്ക്കണം കേട്ടോ ..

വിശദമായ വീ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം