ഓണം സ്പെഷ്യല്‍ സേമിയോ പായസം

Advertisement

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ സേമിയോ പായസം ഉണ്ടാക്കാം ..ഓണത്തിന് എല്ലാവരും പായസം ഉണ്ടാക്കും പായസം ഉണ്ടായാലേ ഓണം ആകൂ .സേമിയോ ഉപയോഗിച്ച് പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.ഇതിനാവശ്യമുള്ള സാധനങ്ങള്‍
സേമിയോ -ഒരു കപ്പ്‌
പാല്‍ – രണ്ടര കപ്പ്‌
നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍
പഞ്ചസാര – കാല്‍ കപ്പ്‌ ( മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം )
അണ്ടിപ്പരിപ്പ് – 25 ഗ്രാം
മുന്തിരി – 25 ഗ്രാം
ഏലയ്ക്ക പൊടി – അര ടിസ്പൂണ്‍
മില്‍ക്ക് മേഡ് – അരക്കപ്പ്
ഇതുണ്ടാക്കേണ്ട വിധം ആദ്യം തന്നെ സേമിയോ ഒന്ന് ഒടിച്ചു എടുക്കാം, പാല്‍ നല്ലപോലെ കാച്ചി എടുക്കാം.. ഇനി ഒരു പാന്‍ അടുപ്പത് വച്ച് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും,മുന്തിരിയും വറുത്തു എടുത്തു മാറ്റി വയ്ക്കാം ഇനി ഈ പാനിലെയ്ക്ക് സേമിയോ ചേര്‍ത്ത് ഒന്ന് വറുക്കുക അതിനുശേഷം പകുതി പാല്‍ ഇതിലേയ്ക്ക് ഒഴിക്കാം ഒന്ന് നല്ലപോലെ മിക്സ് ചെയ്തു ഇത് അടച്ചു വച്ച് സേമിയോ വേവിച്ചു എടുക്കാം ( തീ കുറച്ചു ഇടണം കേട്ടോ ഇല്ലെങ്കില്‍ കത്ത് പിടിക്കും പായസം കരിഞ്ഞിരിക്കും ) സേമിയോ വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം ( മധുരം കുറവ് മതിയെങ്കില്‍ പഞ്ചസാര കുറയ്ക്കാം കൂടുതല്‍ വേണമെങ്കില്‍ കൂട്ടാം നിങ്ങളുടെ ഇഷ്ട്ടം ) മില്‍ക്ക് മേഡ് ചേര്‍ക്കുന്നത് കൊണ്ട് അതിനു മധുരം ഉണ്ടാകും ( മില്‍ക്ക് മേഡ് വേണമെങ്കില്‍ ചേര്‍ത്താല്‍ മതി കേട്ടോ നിര്‍ബന്ധമില്ല ) പഞ്ചസാര നന്നായി മിക്സ് ചെയ്തശേഷം ബാക്കിയുള്ള പാല്‍ കൂടി ഒഴിക്കാം നന്നായി മിക്സ് ചെയ്തു ഒന്ന് തിളച്ച ശേഷം തീ ഓഫ്‌ ചെയ്യാം ഇനി ഇതിലേയ്ക്ക് മില്‍ക്ക് മേഡ് ചേര്‍ത്ത് മിക്സ് ചെയ്യാം …ഇനി ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കാം ഇത് നന്നായി മിക്സ് ചെയ്തിട്ട് ഇതിലേയ്ക്ക് അണ്ടിപ്പരിപ്പും ,മുന്തിരിയും വറുത്തത് കൂടി ചേര്‍ക്കാം

സേമിയോ പായസം റെഡി
ഇത് തേങ്ങാപ്പാലിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും കേട്ടോ..തേങ്ങാപ്പാല്‍ എടുക്കുമ്പോള്‍ രണ്ടു തേങ്ങയുടെ പാല്‍ എങ്കിലും വേണം ..അണ്ടിപ്പരിപ്പും …ഉണക്ക മുന്തിരിയും കുറച്ചു കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍ ടേസ്റ്റ് ഉണ്ടാകും അത് പറയേണ്ട ആവശ്യമില്ല എല്ലാവര്ക്കും അറിയാലോ അല്ലെ
അപ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കുക വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി