ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി

Advertisement

ഇന്ന് നമുക്ക് ഓണത്തിന്റെ ഒരു പ്രത്യേക വിഭവം വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി ഉണ്ടാക്കാം …ഈ ഓണ സീസണില്‍ ആണ് വടുകപ്പുളി നാരങ്ങ കിട്ടുക എന്നതും പ്രത്യേകതയാണ് ..ഇത് വേണ്ട സാധനങ്ങള്‍

വടുകപ്പുളി നാരങ്ങ – ഒരെണ്ണം ( ഏകദേശം 350/400 ഗ്രാം ഉണ്ടാകും ) ഈ നാരങ്ങ നന്നായി കഴുകി കുരുകളഞ്ഞു ചെറുതായി നുറുക്കി എടുക്കണം ( തൊലി കളയണ്ട കേട്ടോ )

തേങ്ങ -മൂന്നു പിടി

മഞ്ഞള്‍പൊടി -കാല്‍ ടിസ്പൂണ്‍

മല്ലിപൊടി – മുക്കാല്‍ ടേബിള്‍സ്പൂണ്‍

മുളക് പൊടി -രണ്ടര ടേബിള്‍സ്പൂണ്‍

ഉലുവ – കാല്‍ ടേബിള്‍സ്പൂണ്‍

കായപൊടി – മുക്കാല്‍ ടിസ്പൂണ്‍

വെളിച്ചെണ്ണ – ആവശ്യത്തിനു

ഇഞ്ചി – ഒരു കഷണം

വാളന്‍ പുളി – ചെറിയ നാരങ്ങാ വലുപ്പത്തില്‍

ശര്‍ക്കര – ഒരു കഷണം

കടുക്

കറിവേപ്പില

ഉലുവ – കാല്‍ ടിസ്പൂണ്‍

ഉണക്ക മുളക് – നാലെണ്ണം

ആദ്യം തന്നെ തേങ്ങ വറുത്തു എടുക്കാം അതിനു ഒരു പാന്‍ അടുപ്പത് വച്ചിട്ട് തേങ്ങ ഇടുക കൂടെ ഉലുവയും ആവശ്യമായ വെളിച്ചെണ്ണ കൂടി ഒഴിച്ച് ഒന്ന് ഇളക്കി    ( ചെറിയ തീയില്‍ ഇട്ടു വറുക്കാന്‍ ശ്രദ്ധിക്കുക ) തേങ്ങ വകുതി വറവ് ആകുമ്പോള്‍ കാല്‍ ടിസ്പൂണ്‍ മഞ്ഞപ്പൊടി ചേര്‍ത്ത് മൂപ്പിക്കാം അതിനു ശേഷം  മുക്കാല്‍ ടേബിള്‍സ്പൂണ്‍ മല്ലിപൊടി  ചേര്‍ത്ത്ഒപ്പിച്ചിട്ട് ഒരു രണ്ടര ടേബിള്‍സ്പൂണ്‍  മുളക്  പൊടി ചേര്‍ത്ത് മൂപ്പിക്കാം   ( എരിവു കൂടുതല്‍ വേണമെങ്കില്‍ മുളക് കൂടുതല്‍ ചേര്‍ത്തോളൂ കേട്ടോ )ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍          ഇറക്കി വയ്ക്കാം അതിനുശേഷം ഇത് മിക്സിയില്‍ അല്പം വെള്ളം ചേര്‍ത്ത് നന്നായി പേസ്റ്റ് ആയി അരച്ച് എടുക്കുക ..അതിനുശേഷം അരഗ്ലാസ് വെള്ളത്തില്‍ പുളി ഒന്ന് പിഴിഞ്ഞ് എടുക്കുക

അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു എടുത്തത്‌ ചേര്‍ക്കാം,,,കൂടെ ചെറുതായി അരിഞ്ഞ പച്ചമുളകും കൂടി ചേര്‍ത്ത് നന്നായി ഇളക്കി വഴട്ടാം ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍ രണ്ടു നുള്ള് മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കാം ..ഇനി ചെറുതായി അരിഞ്ഞ വടുകപ്പുളി നാരങ്ങ ചേര്‍ത്ത് മിക്സ് ചെയ്യാം അതിനുശേഷം തേങ്ങ അരച്ചത്‌ ചേര്‍ക്കാം ..കൂടെ കായം പൊടിയും ചേര്‍ത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച്  ഉപ്പും കറിവേപ്പില കൂടി ചേര്‍ത്ത് നന്നായി ഇളക്കി വച്ച് നന്നായി വേവിക്കാം നാരങ്ങ വെന്തു കഴിയുമ്പോള്‍ പുളിയ്ക്കു അനുസരിച്ച് പുളിവെള്ളം ചേര്‍ക്കുക ആവശ്യത്തിനു മാത്രം ചേര്‍ത്താല്‍ മതി അതിനു ശേഷം ഒരു കഷണം ശര്‍ക്കര കൂടി ഇട്ടു ഒന്ന് തിളപ്പിച്ച്‌ പാകത്തിന് തിക്ക് ആക്കി വറ്റിച്ചു എടുക്കുക

ഇനി ഈ കറി താളിക്കാം അതിനു ഒരു ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അര ടേബിള്‍സ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കാം അതിനുശേഷം കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത് മൂപ്പിക്കാം മൂത്ത് കഴിയുമ്പോള്‍ അല്പം മഞ്ഞപ്പൊടിയും ,മുളക് പൊടിയും കൂടി ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിക്കാം ഇതൊന്നു നന്നായി ഇളക്കാം

വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി തയ്യാര്‍ …ഈ കറി സൂക്ഷിച്ചു  ഉപയോഗിച്ചാല്‍ ഒന്ന് രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും …ഇതുണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞു ഉപയോഗിക്കുന്നതാണ് കൂടുതല്‍ രുചി

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

 

ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി