ഓണം സ്പെഷ്യല്‍ ഓലന്‍

Advertisement

ഓണസദ്യയില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍.ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌ ..ഓലന്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കണ്ട നമുക്കിന്നു ഓലന്‍ ഉണ്ടാക്കാന്‍ പഠിക്കാം .വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
കുമ്പളങ്ങ -അര കിലോ
ജീരകം – അര ടിസ്പൂണ്‍
വന്‍ പയര്‍ – അര കപ്പ്‌
പച്ചമുളക് _അഞ്ച്
ചുവന്നുള്ളി – എട്ട് അല്ലി
തേങ്ങ – അര മുറി
കറിവേപ്പില -ഒരു തണ്ട്
വെളിച്ചെണ്ണ -രണ്ടുടിസ്പൂണ്‍

ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ആദ്യം തന്നെ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു ചെറുതായിട്ട് നുറുക്കി എടുക്കണം ( കുമ്പളങ്ങ എടുക്കുമ്പോള്‍ ഇളം കുമ്പളങ്ങ എടുക്കണം )
പയര് അല്പം വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചു എടുത്തു വയ്ക്കുക ( പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി എടുത്തു കുക്കറില്‍ അടിച്ചു എടുത്താല്‍ എളുപ്പമാകും )
തേങ്ങ ചിരവി പിഴിഞ്ഞ് പാല്‍ എടുത്തു വയ്ക്കുക ..ഒന്നാം പാല്‍ മാറ്റിവയ്ക്കാം…ഇനി രണ്ടാം പാല്‍ കുമ്പളങ്ങ വേവാന്‍ ആവശ്യമായിട്ടുള്ള വെള്ളം ഒഴിച്ച് പിഴിഞ്ഞ് എടുക്കാം എന്നിട്ട് കുമ്പളങ്ങയില്‍ ഈ രണ്ടാം പാല്‍ ഒഴിച്ച് ജീരകവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്ന് വേവിച്ചു എടുക്കാം
ഇനി വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അരിഞ്ഞു എടുത്ത പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്ത് ഒന്നുകൂടി വെള്ളം എല്ലാം വറ്റിച്ചു എടുക്കണം അത് കഴിഞ്ഞു ഇതിലേയ്ക്ക് വേവിച്ചു വച്ച പയര്‍ ചേര്‍ത്ത് ഇളക്കാം ( തീ കുറച്ചു വയ്ക്കണം കേട്ടോ )പയര്‍ ചേര്‍ത്ത ശേഷം ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒന്നാം പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യണം ..ഇനി ഇതൊന്നു തിള വരുമ്പോള്‍ ഇതിലേയ്ക്ക് രണ്ടു ടിസ്പൂണ്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം ഒന്ന് ഇളക്കാം ഇറക്കി വയ്ക്കാം.തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികനേരം തിളപ്പിക്കാന്‍ പാടില്ല
ഓലന്‍ റെഡി ഈ ഓണത്തിന് നിങ്ങള്‍ തീര്‍ച്ചയായും ഓലന്‍ ഉണ്ടാക്കണം കേട്ടോ ഇത് വളരെ എളുപ്പമല്ലേ ഉണ്ടാക്കി എടുക്കാന്‍ ..ഇതില്‍ മുളക് പൊടി ഒന്നും ചേര്‍ക്കില്ല എരിവിനു പച്ചമുളക് തന്നെയാണ് ചേര്‍ക്കുന്നത് കേട്ടോ ..അപ്പോള്‍ എല്ലാവരും ഓണത്തിന് ഉണ്ടാക്കുമല്ലോ അല്ലെ ?

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി