Category: kitchen tips

  • മാങ്ങ പഴുപ്പിക്കുമ്പോൾ…

    മാങ്ങ പഴുപ്പിക്കുമ്പോൾ…

    മാങ്ങ പഴുപ്പിക്കുമ്പോൾ പുഴു കയറാതെ നല്ല വൃത്തിയായി കിട്ടാനുള്ള കിടിലൻ സൂത്രങ്ങൾ…

    നല്ല പഴുത്ത മാങ്ങാ കിട്ടുന്ന സമയമാണ് ഇത്, മാങ്ങ നല്ല പാകമാകുമ്പോൾ പറിച്ചെടുത്ത് പഴുപ്പിക്കാൻ വയ്ക്കാറുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും പുഴു കയറാതെ നല്ല വൃത്തിയായി പഴുത്ത് കിട്ടാനായി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ മതി

    മാങ്ങയുടെ തൊലിപ്പുറത്തുള്ള ചെറിയ അണുക്കളാണ് പിന്നീട് പുഴുക്കൾ ആയി മാറുന്നത്, അതുകൊണ്ട് ഇതെല്ലാം ക്ലീൻ ചെയ്തു വെച്ചാൽ തന്നെ മാങ്ങ വൃത്തിയായി പഴുത്ത് കിട്ടും ഒരു വലിയ പാത്രത്തിൽ തിളച്ച വെള്ളവും പച്ചവെള്ളവും മിക്സ് ചെയ്തു എടുക്കുക ഇതിലേക്ക് ഉപ്പിട്ട് കൊടുക്കാം ഇളം ചൂടാകുമ്പോൾ മാങ്ങ ഇതിലേക്ക് ഇടാം നന്നായി കഴുകി തുടച്ചെടുത്തു പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുക ഒരു പുഴു പോലും കേറാതെ നല്ല വൃത്തിയായി പഴുത്തുകിട്ടും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Igee Mathai

  • ലെമൺ പൗഡർ

    ലെമൺ പൗഡർ

    വെയിലില്ലാതെ തന്നെ ലെമൺ ഉണക്കിപ്പൊടിച്ച് പൗഡർ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം, ഒപ്പം കുറച്ച് ടിപ്പുകളും…

    ആദ്യം വെയിലിൽ ഉണക്കിയെടുത്ത നാരങ്ങ പൗഡർ തയ്യാറാക്കാം ഇതിനായി നാരങ്ങ നന്നായി കഴുകി തുടച്ചെടുത്ത് ചെറിയ സ്ലൈസുകൾ ആയി മുറിക്കുക ഇതിനെ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക കുരുക്കൾ എല്ലാം എടുത്തുമാറ്റാൻ മറക്കരുത് ഇത് മൂന്നോ നാലോ ദിവസം വെയിലത്ത് ഉണക്കിയതിനുശേഷം മിക്സിയിലിട്ട് നന്നായി പൊടിക്കണം ഇങ്ങനെ തയ്യാറാക്കുന്ന പൗഡർ സ്മൂത്തി ജ്യൂസ് ഇതൊക്കെ തയ്യാറാക്കുമ്പോൾ ചേർക്കാം.

    അടുത്തതായി മധുരമുള്ള ലെമൺ പൗഡർ തയ്യാറാക്കാം ഇതിനെ വെയിലിന്റെ ആവശ്യമില്ല നാരങ്ങ പിഴിഞ്ഞ് അരിച്ചെടുക്കുക ഇതിനെ ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുക്കണം ഇതിനു മുകളിലായി പഞ്ചസാര വിതറി ഇട്ടുകൊടുക്കുക കുറച്ച് അധികം തന്നെ ഇടണം ഈ ട്രേ അനക്കാതെ എട്ടു മണിക്കൂർ വയ്ക്കണം ശേഷം ഒരു ഫോർക്ക് സ്പൂണോ ഉപയോഗിച്ച് ഇളക്കി കൊടുക്കണം ഇതിന് വീണ്ടും എസി റൂമിലോ അല്ലെങ്കിൽ ഈർപ്പം ഇല്ലാത്ത സ്ഥലങ്ങളിലോ വയ്ക്കണം പഞ്ചസാര വീണ്ടും ക്രിസ്റ്റൽ ആയി വന്നിരിക്കുന്നത് കാണാം ഇനി മിക്സി ജാറിലിട്ട് ഇത് നന്നായി പൊടിച്ചെടുക്കാം ഈ പൗഡർ ജ്യൂസിലേക്ക് ഡയറക്ട് ചേർത്തു കൊടുത്താൽ മതി

    നല്ലൊരു നാരങ്ങ അച്ചാറിന്റെ റെസിപ്പി കാണാനായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Curry Vep

  • കിച്ചൻ  ടിപ്സ്

    കിച്ചൻ ടിപ്സ്

    പപ്പടം കുക്കറിൽ വറുക്കുന്നത് കണ്ടിട്ടുണ്ടോ? എണ്ണ ലഭിക്കാൻ ഇത് കിടിലൻ ഐഡിയ തന്നെ, കൂടാതെ കുറച്ച് കിച്ചൻ ടിപ്പുകളും… ആ

    ഉപയോഗിക്കാനുള്ള എളുപ്പത്തിനായി നമ്മളെല്ലാവരും പൊടിയുപ്പാണ് വേടിക്കാറ്, എന്നാൽ ആരോഗ്യപരമായി കല്ലുപ്പിനാണ് ഗുണങ്ങൾ ഏറെ കല്ലുപ്പ് മേടിച്ച് മിക്സിയിലിട്ട് നന്നായി പൊടിക്കുക ഇങ്ങനെ ചെയ്താൽ മിക്സി ജാറിന്റെ ബ്ലേഡ് നന്നായി മൂർച്ചയാവും പൊടിച്ച ഉപ്പ് ചെറുതായി ചൂടാക്കിയതിനു ശേഷം കുപ്പിയിൽ അടച്ച് സൂക്ഷിക്കാം ഒരു പേപ്പറിൽ കുറച്ച് അരി പൊതിഞ്ഞിട്ടാൽ മതി ഈർപ്പം ആവാതെ ഇരുന്നോളും

    വെണ്ടയ്ക്ക ഫ്രിഡ്ജിൽ ഇരുന്നു മൂത്തു പോവാതിരിക്കാൻ വേടിച്ചതും കഴുകിത്തുടച്ച് നന്നായി വഴറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി

    എണ്ണയില്ലാതെ കുക്കറിൽ പപ്പടം വറക്കുന്നത് എങ്ങനെയാണെന്ന് നോക്കാം കുക്കർ നന്നായി ചൂടാക്കിയ ശേഷം തീ ചെറുതായി കുറയ്ക്കുക പപ്പടം ചെറിയ കഷണങ്ങളാക്കി ഇതിലിട്ട് വറുത്തെടുക്കാം എണ്ണയില്ലാതെ തന്നെ എണ്ണയിൽ വറുത്തത് പോലെ കിട്ടും

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക shareefa shahul

  • കിച്ചൻ ടിപ്പുകൾ

    കിച്ചൻ ടിപ്പുകൾ

    വീട്ടമ്മമാർക്ക് ഡെയിലി ലൈഫിൽ ഉപകാരപ്പെടുന്ന കുറച്ചു നല്ല കിച്ചൻ ടിപ്പുകൾ… ജോലിഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും ഇത് സഹായമാകും…

    കാൽ വേദനയ്ക്കും മുട്ടുവേദനയ്ക്കും എരുക്കിന്റെ ഇല മരുന്നാണെന്ന് കേട്ട് കാണുമല്ലോ, ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അറിയാമോ, നീളം കൂടിയും വീതി കുറഞ്ഞതുമായ കോട്ടൺ തുണി എടുത്ത് നീളത്തിൽ എരുക്കില വെക്കുക, ഇനി തുണി ഒരു സൈഡ് നിന്നും ചുരുട്ടുക, കുട്ടി കെട്ടിയതിനു ശേഷം മുകൾവശം കത്രിക വച്ച് ചെറുതായൊന്ന് കട്ട് ചെയ്യാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, ചുരുട്ടിയെടുത്ത ഭാഗം ചൂടാക്കി വേദനയുള്ള ഭാഗത്ത് വച്ചു കൊടുക്കാം

    പച്ച തൂവര നന്നാക്കുന്നത് വലിയ സമയ ചിലവുള്ള ജോലിയാണ്, ഇത് പൊട്ടിച്ച് പയർ എടുക്കാനായി ഒരു കത്തി ഉപയോഗിച്ച്, മുകൾവശം കട്ട് ചെയ്തു കൊടുക്കുക, ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ജോലി തീരും

    ലിക്വിഡ് രൂപത്തിലുള്ള ഫ്ലോർ ക്ലീനറുകളും ഡിഷ് വാഷുകളും കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് മറ്റൊരു കുപ്പിയിൽ അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ഏറെ നാൾ ഉപയോഗിക്കാം

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തൈരു കറിയുടെ റെസിപ്പി ആണ് അടുത്തത്. മൺപാത്രത്തിൽ കടുകുപൊട്ടിച്ച് സവാളയും പച്ചമുളക് കറിവേപ്പില മസാല ഉപ്പ് ഇവയും ചേർത്ത് വഴറ്റിയ ശേഷം കട്ടിയുള്ള തൈര് ഒഴിച്ച് മിക്സ് ചെയ്യുക

    പപ്പായ കൂടുതൽ പഴുത്തു പോയാൽ മിക്സിയിൽ അരച്ച് ഐസ് ക്യൂബുകൾ ആക്കി സൂക്ഷിക്കുക

    മുഴുവൻ ടിപ്സുകളും കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക jazz kitchen

  • വിർജിൻ കോകോനട്ട് ഓയിൽ

    വിർജിൻ കോകോനട്ട് ഓയിൽ

    തേങ്ങ കൊപ്രയാക്കണ്ട മില്ലിൽ കൊണ്ടുപോകേണ്ട, ഇതൊന്നുമില്ലാതെ തന്നെ വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് അറിയണോ..

    ഒരു പ്രഷർ കുക്കറിലേക്ക് നാളികേരം വച്ചുകൊടുത്ത് വെള്ളം ഒഴിക്കുക കുക്കർ അടച്ചതിനുശേഷം ഒന്നോ രണ്ടോ വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക ചൂടാറിയതിനു ശേഷം തേങ്ങ ഉടച്ച് ചിരട്ടയിൽ നിന്നും തേങ്ങ വേർതിരിച്ചെടുക്കുക ഇനി തേങ്ങ ചെറിയ കഷണങ്ങളായി മുറിക്കാം, തേങ്ങാ കഷണങ്ങൾ മിക്സിയിൽ ചേർത്ത് കൊടുത്തു നന്നായി അരച്ചെടുക്കാം, ഇതിനെ ഒരു തുണിയിലേക്ക് ഇട്ട് നന്നായി പിഴിഞ്ഞ് പാല് ഒരു പാത്രത്തിൽ എടുക്കുക ഈ പാത്രം അനങ്ങാതെ മൂടിവെച്ച് ഒരു ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കണം പിറ്റേന്ന് രാവിലെ പാലും വെള്ളവും വേർതിരിഞ്ഞിട്ടുണ്ടാവും പാല് മാത്രം അടി കട്ടിയുള്ള ഒരു പാത്രത്തിൽ എടുത്ത് നന്നായി തിളപ്പിച്ച് എണ്ണയാക്കുക ഈ എണ്ണ അരിച്ചെടുത്ത് ചില്ല് കുപ്പിയിൽ സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Resmees Curry World

  • കിച്ചൻ ടിപ്സ്

    കിച്ചൻ ടിപ്സ്

    പേപ്പർ ഗ്ലാസുകൾ ഉപയോഗിച്ച് ഗ്യാസ് ലാഭിക്കാനുള്ള കിടിലം സൂത്രം കാണാം, എല്ലാവർക്കും ഉപകാരപ്പെടും…

    നമ്മുടെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവമാണ് പുട്ട് ഇത് തയ്യാറാക്കാനായി ധാരാളം ഗ്യാസ് ചിലവാണ്, എങ്കിലും ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് പലരും രാവിലെ ഇതുതന്നെയാണ് തയ്യാറാക്കാറ്… എന്നാൽ ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഗ്യാസ് ചിലവാകും എന്ന ടെൻഷൻ വേണ്ട കുറച്ചു പേപ്പർ ഗ്ലാസ്‌ സുകൾ ഉണ്ടെങ്കിൽ കുറഞ്ഞ ഗ്യാസ് ചിലവിൽ പുട്ട് ഉണ്ടാക്കിയെടുക്കാം.

    പുട്ടുപൊടിയും തേങ്ങയും മിക്സ് ചെയ്ത് പേപ്പർ ഗ്ലാസുകളിൽ നിറയ്ക്കണം ഇഡ്ഡലി ചെമ്പ് അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇഡലി തട്ടുവെച്ച് ഓരോന്നിലും ഗ്ലാസ് വയ്ക്കാം, ഇനി പാത്രം അടച്ച് ആവിയിൽ നന്നായി വേവിക്കുക, ഒരു പുട്ട് ഉണ്ടാക്കുന്ന സമയം കൊണ്ട് എത്ര വേണമെങ്കിലും പുട്ട് ഉണ്ടാക്കിയെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക maloos Kerala

  • പച്ച മീനും ഇറച്ചിയും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ  കുറച്ച് ടിപ്സുകൾ,

    പച്ച മീനും ഇറച്ചിയും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കുറച്ച് ടിപ്സുകൾ,

    പച്ച മീനും ഇറച്ചിയും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഏറെ നാൾ ഫ്രഷായി ഇരിക്കാനായി കുറച്ച് ടിപ്സുകൾ,

    ഫ്രീസർ ഇൽ സൂക്ഷിക്കേണ്ട മീൻ അല്ലെങ്കിൽ ഇറച്ചി ആദ്യം നന്നായി കഴുകിയെടുക്കുക, ശേഷം കുറച്ചു സമയം ഉപ്പുവെള്ളത്തിലോ വിനഗർ ചേർത്ത വെള്ളത്തിലോ ഇട്ടു വയ്ക്കാം ശേഷം വെള്ളത്തിൽ നിന്നും മാറ്റി മുളകുപൊടിയും മഞ്ഞൾ പൊടിയും നന്നായി തേച്ചുപിടിപ്പിക്കുക ഇനി ഫ്രിഡ്ജിൽ വയ്ക്കാൻ ഉപയോഗിക്കുന്ന കണ്ടെയ്നർ എടുക്കുക ഇതിലേക്ക് ഒരു ഫോയിൽ പേപ്പർ വച്ച് കൊടുക്കാം, ശേഷം നന്നായി അടച്ച് ഫ്രീസറിൽ സൂക്ഷിക്കുക. മസാല തേക്കുന്നില്ലെങ്കിൽ ഒരു കണ്ടെയ്നറിലേക്ക് മീൻ വെച്ചതിനുശേഷം മീൻ മുങ്ങത്തക്ക രീതിയിൽ വെള്ളമൊഴിക്കുക ഇനി പാത്രം അടച്ച് ഫ്രീസറിൽ സൂക്ഷിക്കാം, ഈ രീതിയിൽ മീനും ഇറച്ചിയും സൂക്ഷിക്കുകയാണെങ്കിൽ ഏറെ എന്നാൽ ഫ്രഷ് നെസ് നഷ്ടപ്പെടാതെ ഇരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Resmees Curry World