Category: kitchen tips

  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ഉൾപ്പെടുത്തുന്നതാണ്, ഇത് ഭക്ഷണസാധനങ്ങൾക്ക് രുചിയും മണവും കൊടുക്കാൻ മാത്രമല്ല ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളും ഉണ്ട്, ഇഞ്ചിയും വെളുത്തുള്ളിയും നന്നാക്കി പേസ്റ്റാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഭക്ഷണം പാചകം ചെയ്യാനുള്ള സമയം കുറയ്ക്കാൻ സഹായിക്കും, ശരിയായ രീതിയിൽ ഇത് എങ്ങനെയാണ് സ്റ്റോർ ചെയ്യുന്നത് എന്ന് കാണാം

    ആദ്യം ഇഞ്ചി റെഡിയാക്കാം. അതിനായി ഇഞ്ചി നല്ല വൃത്തിയിൽ കഴുകിയെടുക്കുക. ശേഷം തൊലി കളയാനായി ഒരു സ്പൂൺ ഉപയോഗിക്കാം, ഇത് എളുപ്പത്തിൽ തൊലി റിമൂവ് ചെയ്യുന്നതിന് സഹായിക്കും , ചെറിയ കഷണങ്ങളായി മുറിക്കാം, പിന്നെ ഉപ്പ് ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത്തിനുശേഷം, ഒരു ഐസ് ട്രേ യിലേക്ക് കുറച്ചു കുറച്ചായി വച്ചു കൊടുക്കുക , ഇത് ഫ്രീസ് ചെയ്തെടുത്ത് ക്യൂബുകൾ ആക്കിയതിനു ശേഷം ഒരു സിപ്പർ ബാഗിൽ ഫ്രീസറിൽ തന്നെ സൂക്ഷിക്കാം. ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് ഒരു ക്യൂബ് എടുത്ത് കുക്കിംഗ് പാനി ലേക്ക് ചേർത്തു കൊടുത്താൽ മതിയാകും. അടർത്തിയെടുത്ത തൊലിയും സിപ്പർ ബാഗിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം, ഇത് ചായയിൽ ഇടാനായി ഉപയോഗിക്കാവുന്നതാണ്.

    അടുത്തതായി വെളുത്തുള്ളി റെഡിയാക്കാം. ഇതിനായി വെളുത്തുള്ളി എല്ലാം അടർത്തി ഇടുക ഇതിനെ ഒരു ഓവനിൽ വെച്ചുകൊടുത്ത് 30 സെക്കൻഡ് ബേക്ക് ചെയ്യണം, ഇങ്ങനെ ചെയ്താൽ തൊലി ഈസിയായി കളയാൻ പറ്റും, തൊലികളഞ്ഞെടുത്ത വെളുത്തുള്ളി ഉപ്പ് ചേർത്ത് ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കുക, ശേഷം മിക്സിയിൽ അരച്ചെടുത്ത് ഐസ്ക്യൂബുകൾ ആക്കി സൂക്ഷിക്കാം.

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റും ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്

    വിശദമായി അറിയുവാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നാരങ്ങ സ്റ്റോറേജ്

    നാരങ്ങ സ്റ്റോറേജ്

    ഈ കൊടുംചൂടിൽ ഉള്ളം തണുപ്പിക്കാൻ പെട്ടെന്ന് ഒരു നാരങ്ങ ജ്യൂസ് റെഡിയാക്കാം. അതുമാത്രമല്ല വളരെ നാൾ നാരങ്ങകൾ കേടാകാതെ വയ്ക്കുകയും ചെയ്യാം.

    നാരങ്ങ നന്നായി കഴുകിയതിനുശേഷം അതിൽ കുറച്ച് എണ്ണ തടവി ഇത് പ്ലാസ്റ്റിക് ബോട്ടിലുകളാക്കി ഫ്രിഡ്ജിൽ വയ്ക്കാം. ഇങ്ങനെ എയർ ടൈറ്റ് ആക്കി അടച്ചു വെച്ചാൽ നാരങ്ങ വളരെ നാൾ കേടുകൂടാതെ ഇരിക്കും. ഇനി എങ്ങനെ പെട്ടെന്ന് ജ്യൂസ് റെഡിയാക്കാം എന്ന് നോക്കാം. അതിനായി നാരങ്ങ പകുതി കട്ട് ചെയ്ത് കുറച്ചധികം ജ്യൂസ് പിഴിഞ്ഞെടുക്കുക, ശേഷം അതിലേക്ക് കുറച്ച് പുതിനയില അരിഞ്ഞിടാം. ഇത് ഐസ് ട്രെയിൽ ഒഴിച്ചു കൊടുത്തതിനു ശേഷം ഫ്രീസറിലേക്ക് എടുത്തു വയ്ക്കാം. കട്ടിയായതിനു ശേഷം പ്ലാസ്റ്റിക് കവറുകളിൽ ഇട്ട് ആവശ്യമുള്ളപ്പോൾ ഇതിൽനിന്ന് ഒരു പീസ് എടുത്ത ഗ്ലാസ്സിലേക്ക് ഇടാം വെള്ളം ഒഴിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് പെട്ടെന്ന് ജ്യൂസ് തയ്യാറാക്കാം.

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • സമൂസ  ഷീറ്റ്

    സമൂസ ഷീറ്റ്

    വളരെ രുചികരമായ ഒരു സ്നാക്കാണ് സമൂസ, ചിക്കൻ സമൂസ ബീഫ് സമൂസ വെജിറ്റബിൾ സമൂസ മുട്ട സമൂസഅങ്ങനെ പലതരത്തിൽ സമൂസകൾ ഉണ്ട്, സമൂസ തയാറാക്കുന്ന ഷീറ്റ് പലരും കടയിൽ നിന്നും വേടിക്കാറാണ് പതിവ്, ഷീറ്റുകൾ വീട്ടിൽ തയ്യാറാക്കി എടുക്കുന്നത്, ഒരുപാട് സമയം കളയുന്ന പരിപാടിയാണ്, എന്നാൽ ഇതാ തീ പോലും കത്തിക്കാതെ സമൂസ ഷീറ്റുകൾ തയ്യാറാക്കി എടുക്കുന്നതെങ്ങനെയെന്ന് കാണാം, ഇസ്തിരിപ്പെട്ടി മാത്രം മതി, നോമ്പുകാലത്തേക്കുള്ള സമൂസ ഷീറ്റുകൾ ഇപ്പോൾതന്നെ തയ്യാറാക്കി കൊള്ളൂ…

    ആദ്യം മൈദ ഒരു പാത്രത്തിൽ എടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കണം, ഒട്ടാതിരിക്കാനായി അല്പം എണ്ണ ചേർക്കാം കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകൾ ആക്കി മാറ്റാം ഓരോ ബോളും പൊടി തൂകിയതിനു ശേഷം ചെറിയ വട്ടത്തിൽ പരത്തി എടുക്കാം ശേഷം ഓരോന്നും എടുത്ത് മുകളിലായി അല്പം ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക അതിനുമുകളിൽ പൊടി തൂവി കൊടുത്ത് അടുത്തത് വയ്ക്കാം, എല്ലാം ഇങ്ങനെ സെറ്റ് ചെയ്തതിനുശേഷം ഇതിനെ ഒരു ബട്ടർ പേപ്പറിലേക്ക് മാറ്റി കൊടുക്കാം മറ്റൊരു ബട്ടർ പേപ്പർ കൂടി വെച്ച് കവർ ചെയ്ത് റോളർ വെച്ച് നന്നായി പരത്തുക അത്യാവശ്യം നല്ല റൗണ്ട് ആയി കഴിഞ്ഞാൽ ചൂടായ ഒരു അയൺ ബോക്സ് വെച്ച് മുകൾവശം ചെറുതായി ഒന്ന് തേച്ചു കൊടുക്കുക ശേഷം ബട്ടർ പേപ്പർ മാറ്റി ആ ലേയർ എടുത്തുമാറ്റാം വീണ്ടും ബട്ടർ പേപ്പർ വെച്ച് അടുത്ത ലെയറും ചൂടാക്കുക ഈ രീതിയിൽ എല്ലാം ഒന്ന് ചൂടാക്കി മാറ്റി എടുക്കുക ഇനി കട്ട് ചെയ്ത് സമൂസ ഷീറ്റുകൾ ഷേപ്പ് ആക്കി എടുക്കാം ഇങ്ങനെ തയ്യാറാക്കി എടുത്ത സമൂസ ഷീറ്റുകൾ നന്നായി പൊതിഞ്ഞ് ഫ്രീസറിൽ ഒരു മാസം വരെ സൂക്ഷിക്കാം

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പുതിനയില, മല്ലിയില, കറിവേപ്പില സ്റ്റോറേജ്

    പുതിനയില, മല്ലിയില, കറിവേപ്പില സ്റ്റോറേജ്

    ഭക്ഷണസാധനങ്ങൾക്ക് രുചിയും മണവും കിട്ടാനായി മല്ലിയില പുതിനയില കറിവേപ്പില എന്നിവ ചേർക്കുന്നത് പതിവാണ്, രുചി മാത്രമല്ല ഇതിനെല്ലാം ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട് കടയിൽ നിന്നും വേടിക്കുന്ന മല്ലിയില പുതിനയില കറിവേപ്പില എന്നിവ പെട്ടന്ന് ചീഞ്ഞ് പോകാറുണ്ട്, കേടാവാതെ കുറെ നാൾ സൂക്ഷിക്കാനായി എന്തെല്ലാം ചെയ്യാം എന്ന് നോക്കാം..

    മല്ലിയില വാങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് ചീഞ്ഞ വേരുകളും ചീഞ്ഞ ഇലകളും കളയുക എന്നതാണ് ശേഷം വിനാഗിരി ചേർത്ത വെള്ളത്തിൽ നല്ലതുപോലെ കഴുകി എടുക്കണം ഇങ്ങനെ കഴുകിയെടുത്ത മല്ലിയില നന്നായി തുടച്ച്, ഒരു കിച്ചൻ ടവലിൽ പൊതിഞ്ഞ് ഒരു സിപ് ലോക് പ്ലാസ്റ്റിക് കവറിൽ ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കുക. മല്ലിയില അരിഞ്ഞെടുത്ത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ടവലിൽ പൊതിഞ്ഞും സൂക്ഷിക്കാം

    പുതിന ഇലകൾ പറിച്ചെടുത്തതിനുശേഷം വിനാഗിരി ചേർത്ത് വെള്ളത്തിൽ കഴുകിയെടുത്ത് തുടച്ച് മല്ലിയില സൂക്ഷിക്കുന്ന പോലെ സൂക്ഷിക്കാം, ബാക്കിയായ തണ്ടുകൾ ഒരുമിച്ച് പിടിച്ച് അടിഭാഗം ചെരിച്ച് കട്ട് ചെയ്യണം, ശേഷം ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അതിൽ ഇട്ടു സൂക്ഷിക്കുകയാണെങ്കിൽ ദിവസത്തിനുള്ളിൽ നന്നായി മുളച്ചു ഇലകൾ ആകുന്നതാണ്

    കറിവേപ്പിലയും തണ്ടിൽ നിന്നും പറിച്ചെടുത്തതിനു ശേഷം കഴുകി തുടച്ചു എയർ ടൈറ്റ് ആയി സൂക്ഷിക്കാം

    വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഇഡ്ലി /ദോശ മാവ്‌

    ഇഡ്ലി /ദോശ മാവ്‌

    ദോശയും ഇഡ്ലിയും ഫെയ്മസായ ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളാണ് അരിയും, ഉഴുന്നും അരച്ച് ഒരു ദിവസം മുഴുവൻ മാവു പൊങ്ങാനായി വച്ചതിനുശേഷം ആണ് ഇത് തയ്യാറാക്കുന്നത്, ഫെർമെന്റേഷൻ ശരിയായില്ലെങ്കിൽ നല്ല സോഫ്റ്റ് ആയ ദോശയും ഇഡ്ഡലിയും ലഭിക്കുകയില്ല. എത്ര തണുപ്പാണെങ്കിലും നല്ലപോലെ മാവ് പൊങ്ങി കിട്ടുവാനുള്ള കുറച്ചു ടിപ്സ് ആണ് ഈ വീഡിയോയിൽ പറയുന്നത്

    ആദ്യം അരിയും ഉഴുന്നും കുതിർക്കാം അരി എടുക്കുന്നതിന്റെ നേർ പകുതി ആണ് ഉഴുന്ന് എടുക്കേണ്ടത്, ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്താൽ നല്ല സോഫ്റ്റ് മാവ് കിട്ടും, ഇവ മൂന്നും നല്ലതുപോലെ കഴുകിയതിനുശേഷം നല്ല വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കാം, അരക്കുന്നതിന് കുറച്ചു സമയം മുൻപ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ മാവ് ചൂടാവാതെ കിട്ടും, കുതിർത്ത വെള്ളത്തിൽ തന്നെ നന്നായി അരച്ചെടുക്കുക ഒന്നോ രണ്ടോ ടീസ്പൂൺ ചോറും കൂടി ചേർക്കാം, അരച്ചെടുത്ത മാവിനെ എയർ ടൈറ്റ് ആയ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം മരത്തിന്റെ ചപ്പാത്തി റോളർ ഉപയോഗിച്ച് ഈ മാവ് നന്നായി മിക്സ് ചെയ്യുക ശേഷം പാത്രം അടച്ച് 8 മണിക്കൂർ പൊങ്ങാനായി വയ്ക്കണം പിറ്റേദിവസം രാവിലെ മാത്രമേ ഉപ്പു ചേർത്തു കൊടുക്കാവൂ ശേഷം നല്ല സോഫ്റ്റ് ആയ ദോശയും ഇഡ്ഡലിയും തയ്യാറാക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കിച്ചൻ ടിപ്സ്

    കിച്ചൻ ടിപ്സ്

    കേടായ തേങ്ങ നമ്മൾ കളയാറാണ് പതിവ്, ഇത് നമുക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കും എന്ന് അറിയാമോ, ഇത്രയും നാൾ ഇതൊന്നും അറിയാതെ കേടായ തേങ്ങ നമ്മൾ കളഞ്ഞിരുന്നു, ഇനി അങ്ങനെ ചെയ്യണ്ട, ഇതുപോലെ ചെയ്താൽ മതി മാത്രമല്ല അടുക്കളയിൽ ഉപകാരപ്പെടുന്ന ഒട്ടേറെ ടിപ്സുകളും…

    ആദ്യം കേടായ തേങ്ങ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് നോക്കാം, തേങ്ങാ മൂടികൾ ഓരോന്നായി എടുത്ത് കറുത്ത ഭാഗം ചുരണ്ടി കളഞ്ഞതിനുശേഷം നന്നായി കഴുകി എടുക്കണം ശേഷം ഇതിനെയെല്ലാം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാം, ഈ തേങ്ങാപ്പാലിലെ ഒരു പാത്രത്തിൽ എടുത്തു കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ചാൽ മുകൾവശത്ത് അച്ഛനെ ഉണ്ടാക്കാൻ ആയുള്ള കട്ടിയുള്ള തേങ്ങാപ്പാൽ കിട്ടും ഇതിനെ മാത്രമായി ഒരു സ്പൂൺ കൊണ്ട് ഒരു പാനിൽ എടുത്ത് അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കുക എണ്ണ തെളിയുന്ന വരെ തിളപ്പിക്കണം കൂടെ കുറച്ച് തുളസി ഇല കൂടി ഇട്ടാൽ നല്ല മണം കിട്ടും ഇങ്ങനെ കിട്ടുന്ന എണ്ണ കർപ്പൂരമോ മറ്റോ ചേർത്ത് സൂക്ഷിക്കുകയാണെങ്കിൽ തലയിൽ തേക്കാൻ ആയി ഉപയോഗിക്കാം,

    പഞ്ചസാര ഇട്ടു വയ്ക്കുന്ന കുപ്പിയിൽ ഒരു കഷണം ചിരട്ട കൂടിയിട്ട് സൂക്ഷിക്കുകയാണെങ്കിൽ പഞ്ചസാരയിലുള്ള ഈർപ്പം എല്ലാം വലിച്ചെടുത്ത് നല്ല ക്രിസ്റ്റൽ രൂപത്തിൽ തന്നെ ഒരുപാട് ദിവസം ഇരിക്കും

    ഇതുപോലുള്ള ടിപ്സുകൾക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sruthi’s Vlog

  • ഉരുക്ക്  വെളിച്ചെണ്ണ

    ഉരുക്ക് വെളിച്ചെണ്ണ

    മലയാളികൾ ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കാനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ ഇതിന് മറ്റെ എണ്ണകളെ അപേക്ഷിച്ച് ഒട്ടേറെ ഗുണമേന്മയുണ്ട് ഫാക്ടറികളിൽ തയ്യാറാക്കി എടുക്കുന്ന വെളിച്ചെണ്ണയേക്കാൾ നല്ല ശുദ്ധമായ തേങ്ങാപ്പാല് ഉരുക്കിയെടുത്ത് വീട്ടിൽ തയ്യാറാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഗുണമേന്മ കൂടും ഈ വെളിച്ചെണ്ണ കുട്ടികൾക്ക് ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നതിനും അതുപോലെ തന്നെ ശരീരത്തിലും മുടിയിലും പുരട്ടുന്നതിനും വളരെ നല്ലതാണ് വെറും മൂന്നു തേങ്ങ കൊണ്ട് ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് കാണാം..

    മൂന്നു നാളികേരം ഫ്രീസറിൽ ഒരു ദിവസം മുഴുവൻ സൂക്ഷിക്കുക ശേഷം എടുത്ത വെള്ളത്തിൽ മുക്കി തണുപ്പ് കളയുക ഇനി തേങ്ങ ഉടച്ച് എടുക്കണം ഈ തേങ്ങ ചിരട്ടയിൽ നിന്നും അടർത്തിയെടുക്കാൻ വളരെ എളുപ്പമാണ് ഇതിന് ചെറിയ കഷണങ്ങളായി മുറിച്ചതിനു ശേഷം ഒരു അല്പം വെള്ളം മാത്രം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കണം ഇതിനൊരു തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി പിഴി ഞ്ഞെടുക്കുക ഈ തേങ്ങാപ്പാൽ ഒരു ദിവസം മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം ഇങ്ങനെ ചെയ്യുമ്പോൾ വെള്ളവും തേങ്ങാപ്പാൽ ഉണ്ടാക്കാനുള്ള പൾപ്പും വേറെ വേറെയായി കിട്ടും ഈ പൾപ്പിനെ സ്പൂൺ കൊണ്ട് എടുത്ത് അടി കട്ടിയുള്ള ഒരു പാത്രത്തിൽ വച്ച് ഉരുക്കണം, ചെറിയ തീയിൽ വേണം ഇങ്ങനെ ചെയ്യാൻ, നന്നായി എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ അരിച്ചെടുത്ത് സൂക്ഷിക്കാം

    വിശദമായി അറിയാനായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeena’s Magic Kitche