Category: kitchen tips

  • പഴുത്ത മാങ്ങ  കേടാവാതെ ഫ്രിഡ്ജിൽ ഏറെ നാൾ  സൂക്ഷിക്കാം

    പഴുത്ത മാങ്ങ കേടാവാതെ ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിക്കാം

    മാങ്ങ സീസൺ കഴിഞ്ഞാലും ഉപയോഗിക്കാനായി പഴുത്ത മാങ്ങ കേടാവാതെ ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിക്കാം

    നന്നായി പഴുത്ത മാങ്ങ ഇതിനായി എടുക്കരുത് മീഡിയം പഴുപ്പുള്ളതാണ് എടുക്കേണ്ടത്, മാങ്ങ നന്നായി കഴുകിയതിനുശേഷം തൊലി കളയുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിക്കണം ഇനിയൊരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുത്ത് ഈർപ്പം എല്ലാം തുടച്ചു മാറ്റിയതിനുശേഷം മാങ്ങ കഷണങ്ങൾ ഇതിലേക്ക് ഇടുക, അലുമിനിയം ഫോയിൽ വെച്ച് നന്നായി കവർ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇതേ രീതിയിൽ മാങ്ങയിൽ തേൻ ചേർത്ത് മിക്സ് ചെയ്തും സൂക്ഷിക്കാം, സിപ്പ് ബ്ലോക്ക് കവറുകളിൽ മാങ്ങ ആക്കിയതിനു ശേഷം എയർ പുറത്തേക്ക് കളഞ്ഞ് ടൈറ്റായി സൂക്ഷിക്കുക. ഇനി ഒരു വലിയ പാത്രത്തിൽ തിളപ്പിച്ചാറിയ വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്തതിനുശേഷം മാങ്ങ അതിലേക്ക് ഇടുക ഇത് വെള്ളത്തോടെ തന്നെ കേടാവാതെ ഏറെ നാൾ സൂക്ഷിക്കാൻ പറ്റും

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ ഫ്രീസറിൽ സൂക്ഷിക്കാം,  ടിപ്സ്

    പച്ചമാങ്ങ ഫ്രീസറിൽ സൂക്ഷിക്കാം, ടിപ്സ്

    മാങ്ങ സീസൺ കഴിയാറായല്ലോ അടുത്ത മാങ്ങ സീസൺ ആകുന്നത് വരെ ഉപയോഗിക്കാനുള്ള പച്ചമാങ്ങ ഫ്രീസറിൽ സൂക്ഷിച്ചാലോ, അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കാണാം

    ആദ്യം മാങ്ങ നന്നായി കഴുകി തൊലി കളയുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം ഒരു വലിയ ബൗളിൽ തിളപ്പിച്ചാറിയ വെള്ളവും പഞ്ചസാര വിനഗർ എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമാങ്ങ ചേർത്ത് കൊടുക്കാം അരമണിക്കൂറിനു ശേഷം മാങ്ങ ഒരു അരിപ്പയിലേക്ക് അരിച്ചുകൊടുക്കുക, ഇനി മാങ്ങ നന്നായി തുടച്ചെടുക്കണം, ഈ മാങ്ങ കഷണങ്ങൾ ഒരു സിപ് ലോക്ക് കവറിൽ ആക്കി ഫ്രീസറിനകത്ത് സൂക്ഷിക്കാം, ഏകദേശം ഒരു വർഷം വരെ കേടാവാതിരിക്കും.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • അലുമിനിയം പാത്രം ക്ലീനിങ്

    അലുമിനിയം പാത്രം ക്ലീനിങ്

    സ്റ്റീൽ പാത്രം കണ്ണാടി പോലെ തിളങ്ങുന്നത് കാണാറുണ്ട് എന്നാൽ അലുമിനിയം പാത്രം ഒരു മങ്ങൽ എപ്പോഴും ഉണ്ടാകും, ഇനി അലുമിനിയം പാത്രം സ്റ്റീൽ പാത്രം പോലെ തിളങ്ങും ഈ സൂത്രം കണ്ടു നോക്കൂ

    അലുമിനിയം സ്ക്രബ്ബറും 10 രൂപയുടെ വിവൽ സോപ്പും ഉണ്ടെങ്കിൽ അലുമിനിയം പാത്രം നല്ല കണ്ണാടി പോലെ തിളക്കമുള്ളതാക്കി എടുക്കാൻ പറ്റും, പാത്രത്തിന്റെ പുറംവശം ഒക്കെ ഈ സോപ്പ് ഉപയോഗിച്ച് നന്നായി സ്ക്രബ്ബ് ചെയ്ത് കൊടുക്കുകയാണെങ്കിൽ പുറംവശം നല്ല തിളക്കമുള്ളതായി കിട്ടും

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക thaslees kitchen and Garden

  • മൺചട്ടി മയക്കിയെടുക്കുന്ന കിടിലൻ സൂത്രങ്ങൾ..

    മൺചട്ടി മയക്കിയെടുക്കുന്ന കിടിലൻ സൂത്രങ്ങൾ..

    മൺപാത്രത്തിൽ പാചകം ചെയ്തു കഴിക്കുന്നത് രുചികൂട്ടുക മാത്രമല്ല ആരോഗ്യപരമായും വളരെ നല്ലതാണ്, ഉപയോഗിക്കാനുള്ള എളുപ്പത്തിനായി പലരും ഇപ്പോൾ നോൺസ്റ്റിക് പാത്രമാണ് ഉപയോഗിക്കാറ്, മൺപാത്രങ്ങൾ വേടിച്ച ഉടനെ ഉപയോഗിക്കാൻ സാധിക്കില്ല, മഴയ്ക്ക് എടുത്തതിനു ശേഷം മാത്രമേ ആഹാരം പാചകം ചെയ്യാൻ പറ്റുകയുള്ളൂ ഇതൊക്കെയാണ് ആളുകൾ കൂടുതലും മറ്റ് പാത്രങ്ങൾ ഉപയോഗിക്കാൻ കാരണം, എന്നാൽ ഇതാ മൺപാത്രങ്ങൾ വളരെ പെട്ടെന്ന് മയക്കിയെടുക്കുന്ന കിടിലൻ സൂത്രങ്ങൾ..

    പുതിയ മൺപാത്രത്തിൽ വായവരെ വെള്ളം ഒഴിച്ച് അടുപ്പിലേക്ക് വയ്ക്കുക ഇതിലേക്ക് ചായപ്പൊടിയോ തേങ്ങാപ്പീരയോ ചേർത്ത് തിളപ്പിക്കാം, തിളച്ചു കഴിഞ്ഞ് തീ ഓഫ് ചെയ്യാം, ഇത് നന്നായി തണുക്കാനായി മാറ്റിവയ്ക്കുക, തണുത്ത കഴിയുമ്പോൾ വെള്ളം മാറ്റണം ശേഷം കടലമാവ് ഉപയോഗിച്ച് പാത്രം നന്നായി കഴുകാം, ഈ പാത്രം കഴുകിയതിനുശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി തുടക്കുക, ശേഷം നന്നായി എണ്ണ പുരട്ടി സൂക്ഷിക്കാം

    മറ്റൊരു മാർഗം നോക്കാം, മൺപാത്രത്തിൽ എണ്ണയൊഴിച്ച് അടുപ്പിൽ വച്ച് ചൂടാക്കുക, ഇതിലേക്ക് സവാള ചേർത്തു കൊടുത്ത് കരി യുന്നതുവരെ വഴറ്റണം, ശേഷം ചൂടാറാൻ വയ്ക്കാം, ഇനി കടലമാവ് ഉപയോഗിച്ച് നന്നായി കഴുകി എണ്ണ പുരട്ടി സൂക്ഷിക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ദോശക്കല്ല് മയക്കൽ

    ദോശക്കല്ല് മയക്കൽ

    ദോശ ദോശക്കല്ലിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്, നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് ദോശ ഉണ്ടാക്കിയാൽ ഈ രുചി കിട്ടില്ല, ദോശക്കല്ല് ഒട്ടിപ്പിടിക്കുന്നത് കൊണ്ട് പലരും എളുപ്പത്തിന് വേണ്ടി നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്, എങ്കിൽ ഇനി അത് വേണ്ട ദോശക്കല്ലിനെ നല്ല മയപ്പെടുത്തി എടുക്കാനുള്ള കിടിലൻ സൂത്രം

    ആദ്യം ദോശക്കല്ല് സോപ്പ് ഉപയോഗിച്ച് സ്ക്രബർ വച്ച് ഉരച്ച് മൂന്ന് തവണയെങ്കിലും കഴുകുക, ശേഷം തുടച്ച് മുകളിൽ കല്ലുപ്പിട്ടതിനുശേഷം പതിയെ ഉരച്ച കരിയെല്ലാം ഇളക്കി കളയാം, അടുത്തതായി ദോശക്കല്ലിലെ ചൂടാക്കുക ഇതിലേക്ക് വാളംപുളി വെള്ളവും പുളിയും ഇട്ടു കൊടുത്തു നന്നായി പരത്തി കൊടുക്കുക, എല്ലായിടത്തും നന്നായി ആകുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഒന്നുകൂടി സോപ്പിട്ട് കഴുകിയെടുക്കണം വീണ്ടും ചൂടാക്കി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം, ഇതും കല്ലിന്റെ എല്ലാവശത്തും ആക്കി കൊടുക്കണം ഒന്നുകൂടി കഴുകി എടുത്താൽ നല്ല നോൺസ്റ്റിക്ക് പോലെയുള്ള ദോശക്കല്ല് തയ്യാർ.

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SajuS TastelanD

  • സാമ്പാർ പൊടി

    സാമ്പാർ പൊടി

    യാതൊരു കെമിക്കലുകളും ചേർക്കാതെ നല്ല ശുദ്ധമായ സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് കാണാം

    INGREDIENTS

    മുഴുവൻ മല്ലി – 1/2 കപ്പ്

    കടല പരിപ്പ് – 1/4 കപ്പ്

    തുവര പരിപ്പ് – 2 ടേബിൾ സ്പൂൺ

    ഉഴുന്ന് പരിപ്പ് – 2 ടേബിൾ സ്പൂൺ

    പച്ചരി – 1 ടേബിൾ സ്പൂൺ

    ഉലുവ – 1 ടേബിൾ സ്പൂൺ

    കുരുമുളക് – 1 ടീസ്പൂണ്

    ജീരകം – 1 ടീസ്പൂണ്

    കായം – 1 ടീസ്പൂണ്

    വറ്റൽമുളക് – 8

    കശ്മീരി വറ്റൽമുളക് – 8

    കറിവേപ്പില – 2 തണ്ട്

    മഞ്ഞൾ പൊടി – 1&1/2 ടീസ്പൂണ്

    Preparation

    മല്ലി ലൈറ്റ് ബ്രൗൺ നിറമാകുന്നത് വരെ വറുത്തതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റാം അതേ പാനിലേക്ക് തുവരപ്പരിപ്പ് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് അരി എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യണം ശേഷം പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം അല്പം എണ്ണയിൽ കായം വറുത്തെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി ഉണക്കമുളകും കറിവേപ്പിലയും വേറെ വേറെ വറുത്തെടുക്കണം മഞ്ഞൾപൊടി ഒരു അല്പം ചൂടാക്കി എടുക്കുക എല്ലാം ചൂടാറിയതിനു ശേഷം മിക്സി ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക നന്നായി ചൂടാറിയതിനു ശേഷം എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ സൂക്ഷിക്കാം

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക


    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ഇരുമ്പൻ പുളി ടിപ്

    ഇരുമ്പൻ പുളി ടിപ്

    ഇപ്പോൾ ധാരാളം ഇരുമ്പൻപുളി ഉണ്ടാകുന്ന സമയമാണ്, ആദ്യമായി ഉണ്ടാകുമ്പോൾ കറി വയ്ക്കാനും അച്ചാർ ഉണ്ടാക്കാനും ഒക്കെ നമ്മൾ എടുക്കാറുണ്ട് എന്നാൽ പിന്നീട് കൂടുതലും പഴുത്തു വീണ് നാശമായി പോകാറാണ് പതിവ്. കറിയിൽ ഇടുകയും അച്ചാർ ഉണ്ടാക്കുകയും അല്ലാതെ ഒട്ടേറെ ഉപയോഗങ്ങളും ഇരുമ്പൻ പുളി കൊണ്ട് ഉണ്ട്, അങ്ങനെയൊരു സൂത്രമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്

    ഇരുമ്പൻ പുളിയെടുത്ത് ഒരു വലിയ പാത്രത്തിൽ ഇടുക വെള്ളമൊഴിച്ചു കൊടുത്തതിനു ശേഷം നന്നായി തിളപ്പിച്ച് എടുക്കാം ചൂടാറാനായി മാറ്റി വയ്ക്കുക ചൂടാറിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കണം ഒരു വലിയ അരിപ്പയിൽ ഇട്ട് അരച്ച് തരികളെല്ലാം മാറ്റിയെടുക്കാം അരിച്ചെടുത്ത ലായനിയിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചു കൊടുക്കാം, നല്ലപോലെ യോജിപ്പിച്ചതിനു ശേഷം ഈ ലായനി കുപ്പിയിൽ അടച്ചു സൂക്ഷിക്കണം, വീട്ടിലെ പാത്രങ്ങൾ കഴുകാനായി ഇത് എടുക്കാവുന്നതാണ്, ഏത് ഡിഷ് വാഷ് ലിക്വിഡിനെക്കാളും നല്ല പോലെ അഴുക്ക് കളയുന്നതാണ് ഇത്

    കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക valiyama’s kitchen