Category: kitchen tips

  • അടുക്കള സൂത്രങ്ങൾ

    അടുക്കള സൂത്രങ്ങൾ

    വീട്ടമ്മമാർക്ക് ഏറെ ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ ഇതാ

    വീട്ടിൽ കൊതുക് ശല്യം ഉണ്ടോ? കൊതുക് തിരിയും ബാറ്റും ഒന്നും ഇല്ലെങ്കിലും കൊതുകിനെ ഓടിക്കാൻ ഒരു സൂത്രം ഉണ്ട്, ചന്ദനത്തിരിയെടുത്ത് അതിലേക്ക് വിക്സ് പുരട്ടി കൊടുക്കുക ശേഷം ചന്ദനത്തിരി കത്തിച്ചു നോക്കൂ കൊതുകുകൾ അടുക്കില്ല

    ചപ്പാത്തിക്ക് കുഴയ്ക്കാൻ ബുദ്ധിമുട്ടാണോ ഒരു വലിയ പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ എടുത്തോളൂ മാവും ഉപ്പും എണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുപ്പിയുടെ മൂടി അടച്ച് നന്നായി കുലുക്കി കൊടുത്തോളൂ മാവ് നല്ലപോലെ റെഡിയായി കിട്ടും, ഇനി പരത്താൻ ആണെങ്കിൽ ചതുരാകൃതിയിൽ വെട്ടിയെടുത്ത പ്ലാസ്റ്റിക് കവറുകളിൽ എണ്ണ തേക്കുക ചപ്പാത്തി ബോളുകൾ ഓരോന്നായി വെച്ച് ഇടയിൽ പ്ലാസ്റ്റിക് കവർ വച്ച് ഒരു പ്ലേറ്റ് വച്ച് അമർത്തി കൊടുക്കുക, ഒറ്റയടിക്ക് 4 – 5 എണ്ണം വരെ ഇങ്ങനെ പരത്താം

    അതുപോലെതന്നെ പ്ലാസ്റ്റിക് കവർ കൊണ്ട് വീട്ടിലെ പൊടിയൊക്കെ തുടയ്ക്കാനായി ഒരു അടിപൊളി സൂത്രവും ഉണ്ടാക്കാം,

    മുഴുവൻ ടിപ്പുകളും കാണാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Pantry By reshmi

  • പാല്   കേടായാൽ കളയേണ്ട

    പാല് കേടായാൽ കളയേണ്ട

    പാല് തിളപ്പിക്കുമ്പോൾ കേടായാൽ അതുകൊണ്ട് പോയി കളയേണ്ട, നല്ല അസൽ കട്ടി തൈര് അത് വെച്ചുണ്ടാക്കാം…

    പാല് തിളപ്പിച്ചു കൊണ്ടിരിക്കുമ്പോൾ കേടായിപ്പോയാൽ അതിനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്, ഏറ്റവും എളുപ്പത്തിൽ നമുക്ക് അതിനെ തൈരാക്കി മാറ്റാൻ പറ്റും, നേരിട്ട് തൈര് ചേർത്ത് വെച്ചാൽ ചിലപ്പോൾ ശരിയാവില്ല, പാലിന് ഒരു ദിവസം ഫ്രിഡ്ജിൽ വച്ചതിനുശേഷം പിറ്റേന്ന് എടുത്ത് മിക്സിയിൽ നന്നായി അടിക്കണം ശേഷം കുറച്ചു തൈര് ചേർത്ത് മിക്സ് ചെയ്ത് ഒരു ദിവസം മാറ്റിവയ്ക്കാം അപ്പോഴേക്കും നല്ല കട്ടി തൈര് നല്ല രുചിയിൽ തയ്യാറായിട്ടുണ്ടാവും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SOUMYA’S KITCHEN WORLD

  • ദോശമാവ്

    ദോശമാവ്

    ഏതു കാലാവസ്ഥയിലും ദോശമാവ് പതഞ്ഞു പൊങ്ങി വരാനും, നല്ല ക്രിസ്പി ആയും അതേപോലെ സോഫ്റ്റ് ആയി ദോശ ഉണ്ടാക്കാനും ദോശ മാവ് ഇതുപോലെ തയ്യാറാക്കിയാൽ മതി

    Ingredients

    പച്ചരി /പൊന്നിയരി -ഒരു കപ്പ്

    ഉഴുന്ന് -അരക്കപ്പ്

    ഉലുവ -ഒരു ടീസ്പൂൺ

    ചോറ് -രണ്ടു ടേബിൾ സ്പൂൺ

    ഉപ്പ്

    വെള്ളം

    Preparation

    അരി കുതിർത്തതിനു ശേഷം ചോറും വെള്ളവും ചേർത്ത് നൈസായി അരച്ചെടുക്കുക, ചപ്പാത്തി കോലെടുത്ത് 5 മിനിറ്റ് വരെ മാവിൽ ഇളക്കിയതിനുശേഷം മാറ്റിവയ്ക്കാം, എട്ടു മുതൽ 12 മണിക്കൂർ വരെ മാറ്റിവെച്ചതിനുശേഷം ആവശ്യത്തിന് ഉപ്പും ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളവും ചേർത്ത് മിക്സ് ചെയ്യുക, ഈ മാവ് ഉപയോഗിച്ച് നല്ല നൈസ് ആയും ക്രിസ്പ്പി ആയും ദോശ തയ്യാറാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മീൻ ഈസിയായി നന്നാക്കാം

    മീൻ ഈസിയായി നന്നാക്കാം

    ഇനി മീൻ നന്നാക്കാൻ ഒരു കഠിനമായ ജോലിയല്ല, ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഇനി ആർക്കും മീൻ ഈസിയായി നന്നാക്കാം

    മീൻ കറി കഴിക്കാൻ ഇഷ്ടമാണെങ്കിലും മീൻ നന്നാക്കുന്നത് എല്ലാവർക്കും വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലി തന്നെയാണ്, അതിന്റെ ചെതുമ്പൽ കളയുമ്പോൾ മേലേക്ക് ഒക്കെ തെറിച്ച് ആകെ വൃത്തികേട് ആവുകയും ചെയ്യും ഇനി അങ്ങനെ ഒരു ബുദ്ധിമുട്ടില്ലാതെ മീൻ ക്ലീൻ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം ഇതിനായി പ്ലാസ്റ്റിക് കുപ്പിയാണ് എടുക്കേണ്ടത് കുപ്പിയുടെ മുകൾവശം മുക്കാലും മുറിച്ചു മാറ്റുക, ശേഷം ബാക്കിയാവുന്ന അടിവശം ഉപയോഗിച്ച് മീനിന്റെ ചിതമ്പൽ ചുരണ്ടി കളയാം ഇങ്ങനെ ചെയ്യുമ്പോൾ മേലേക്ക് ചെതുമ്പൽ തെറിക്കുകയില്ല, ഏതു മീനും ഇതുപോലെ ക്ലീൻ ചെയ്യാവുന്നതാണ്..

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Resmees Curry World

  • സ്റ്റീൽ പാത്രങ്ങൾ ലീക്ക് മാറ്റാൻ

    സ്റ്റീൽ പാത്രങ്ങൾ ലീക്ക് മാറ്റാൻ

    അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങൾക്ക് ലീക്ക് വരുമ്പോൾ ഇനി കളയേണ്ട, ലീക്ക് മാറ്റാനായി വീട്ടിൽ തന്നെയുള്ള ഒരു ചേരുവ മതി, കൂടാതെ കുറച്ചു കിച്ചൻ ടിപ്സുകളും

    വീട്ടിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങളുടെ അടിയിൽ ലീക്ക് വരുമ്പോൾ അത് പിന്നീട് ഉപയോഗിക്കാതെ നമ്മൾ കളയുകയാണ് പതിവ്, എന്നാൽ ലീക്ക് ഒട്ടിക്കാനായി നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഒരു സംഭവം മതി അത് മറ്റൊന്നുമല്ല പപ്പടമാണ് പപ്പടം വെള്ളത്തിൽ ഒന്ന് കുതിർത്തെടുത്തതിനുശേഷം നന്നായി ഒട്ടിക്കുക ഇതിനെ വെയിലത്ത് വെച്ച് നന്നായി ഉണക്കി എടുക്കണം, ശേഷം പാത്രം സാധാരണ പോലെ ഉപയോഗിക്കാം, ഒരുതവണ അടുപ്പിൽ വച്ച് കഴിഞ്ഞാൽ പിന്നെ ഒട്ടിച്ച ഭാഗം വിട്ടു വരില്ല

    നമ്മൾ ചായയൊക്കെ കുടിക്കുമ്പോൾ ചൂട് ഒന്ന് അഡ്ജസ്റ്റ് ആയി കിട്ടാനായി, തിളച്ച ചായ ഒഴിച്ച കപ്പിലേക്ക് ഒരു സ്പൂൺ ഇട്ടുകൊടുത്താൽ മതി, കറികൾ തയ്യാറാക്കുമ്പോൾ, ഇളക്കാൻ വേണ്ടി എടുക്കുന്ന കൈയിലുകൾ വയ്ക്കാനായി ഒരു ചെറിയ പാത്രം കരുതുന്നത് അടുക്കള എപ്പോഴും വൃത്തിയായി ഇരിക്കാൻ സഹായിക്കും

    ചായ പത്രത്തിന്റെ കറ പോവാൻ ഉപ്പിട്ട് നന്നായി കഴുകിയാൽ മതി പഞ്ചസാര പാത്രത്തിൽ ഗ്രാമ്പൂ ഇട്ട് സൂക്ഷിച്ചാൽ ഉറുമ്പ് വരാതിരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mehar Kitchen

  • ചപ്പാത്തി  സ്റ്റോറേജ്

    ചപ്പാത്തി സ്റ്റോറേജ്

    ചപ്പാത്തി ഉണ്ടാക്കാനുള്ള മടി കൊണ്ട് മിക്കവരും ഇപ്പോൾ പാക്കറ്റ് ചപ്പാത്തി ഉപയോഗിക്കാറുണ്ട് എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല, ചപ്പാത്തി കൂടുതൽ അളവിൽ തയ്യാറാക്കി ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ എടുത് ചൂടാക്കി കഴിച്ചാൽ മതി..

    ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കാം ഉപ്പും പച്ചവെള്ളവും ചേർത്ത് ഗോതമ്പ് പൊടി കുഴച്ചെടുക്കണം, മാവധികം ലൂസ് ആയി പോകാതെ ശ്രദ്ധിക്കണം, 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ബോളുകൾ ആക്കി മാറ്റാം ഇനി ഓരോന്നും എടുത്ത് നല്ല നൈസ് ആയി പരത്തിയെടുക്കുക, ഇനി ഓരോന്നും രണ്ട് സൈഡും ചെറുതായി ഒന്ന് ചൂടാക്കി എടുക്കാം, ഇത് മുഴുവനായി ചൂടു പോയതിനുശേഷം ഒരു ബോക്സിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം..

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nisha’s Magic World

  • ചൂര മീൻ കട്ടിംഗ്

    ചൂര മീൻ കട്ടിംഗ്

    മീൻ കറി എല്ലാവർക്കും ഇഷ്ടമല്ലേ?

    എന്നാൽ മീൻ വാങ്ങി അത് നന്നാക്കി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്, നന്നാക്കാൻ അറിയില്ലെങ്കിൽ അതിലും ബുദ്ധിമുട്ടാണ്, വലിയ മീനുകൾ നന്നാക്കി എടുക്കാനാണ് എപ്പോഴും കൂടുതൽ ബുദ്ധിമുട്ട് തോന്നാറുള്ളത്, നന്നാക്കുന്നതിനോടൊപ്പം തന്നെ തൊലിയും കളയേണ്ടതുണ്ട് നല്ല മൂർച്ചയുള്ള കത്തിയും കട്ടിംഗ് ബോർഡ് ഉണ്ടെങ്കിൽ ആർക്കും ഈസിയായി മീൻ നന്നാക്കി എടുക്കാം, നല്ല കട്ടിയുള്ള സ്കിൻ ഉള്ള ചൂര മീൻ നന്നാക്കുന്നത് സ്റ്റെപ്പ് ബൈ സ്റ്റെപ് ആയി കാണിച്ചിരിക്കുന്നു..

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക TastyBlitz