അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങൾക്ക് ലീക്ക് വരുമ്പോൾ ഇനി കളയേണ്ട, ലീക്ക് മാറ്റാനായി വീട്ടിൽ തന്നെയുള്ള ഒരു ചേരുവ മതി, കൂടാതെ കുറച്ചു കിച്ചൻ ടിപ്സുകളും
വീട്ടിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങളുടെ അടിയിൽ ലീക്ക് വരുമ്പോൾ അത് പിന്നീട് ഉപയോഗിക്കാതെ നമ്മൾ കളയുകയാണ് പതിവ്, എന്നാൽ ലീക്ക് ഒട്ടിക്കാനായി നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഒരു സംഭവം മതി അത് മറ്റൊന്നുമല്ല പപ്പടമാണ് പപ്പടം വെള്ളത്തിൽ ഒന്ന് കുതിർത്തെടുത്തതിനുശേഷം നന്നായി ഒട്ടിക്കുക ഇതിനെ വെയിലത്ത് വെച്ച് നന്നായി ഉണക്കി എടുക്കണം, ശേഷം പാത്രം സാധാരണ പോലെ ഉപയോഗിക്കാം, ഒരുതവണ അടുപ്പിൽ വച്ച് കഴിഞ്ഞാൽ പിന്നെ ഒട്ടിച്ച ഭാഗം വിട്ടു വരില്ല
നമ്മൾ ചായയൊക്കെ കുടിക്കുമ്പോൾ ചൂട് ഒന്ന് അഡ്ജസ്റ്റ് ആയി കിട്ടാനായി, തിളച്ച ചായ ഒഴിച്ച കപ്പിലേക്ക് ഒരു സ്പൂൺ ഇട്ടുകൊടുത്താൽ മതി, കറികൾ തയ്യാറാക്കുമ്പോൾ, ഇളക്കാൻ വേണ്ടി എടുക്കുന്ന കൈയിലുകൾ വയ്ക്കാനായി ഒരു ചെറിയ പാത്രം കരുതുന്നത് അടുക്കള എപ്പോഴും വൃത്തിയായി ഇരിക്കാൻ സഹായിക്കും
ചായ പത്രത്തിന്റെ കറ പോവാൻ ഉപ്പിട്ട് നന്നായി കഴുകിയാൽ മതി പഞ്ചസാര പാത്രത്തിൽ ഗ്രാമ്പൂ ഇട്ട് സൂക്ഷിച്ചാൽ ഉറുമ്പ് വരാതിരിക്കും
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mehar Kitchen