പച്ചമാങ്ങകൾ പച്ചയായി തന്നെ ഏറെകാലം കേടാവാതെ സൂക്ഷിക്കാനായി ഈ നാലു രീതികൾ പരീക്ഷിച്ചു നോക്കൂ
Type 1: ഉപ്പ് ചേർത്ത് ഫ്രീസുചെയ്യുക
മാങ്ങ തൊലികളഞ്ഞ് കഷ്ണങ്ങളാക്കുക.കൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.ചെറിയ പാത്രങ്ങളിൽ ആക്കുക.ഫ്രീസറിൽ സൂക്ഷിക്കുക.ഈ രീതിയിൽ മാങ്ങ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.
Type 2: സൂര്യപ്രകാശം ഉപയോഗിച്ച് ഉണക്കുക
മാങ്ങ കഷ്ണങ്ങളാക്കുക.കൽ ഉപ്പ് ചേർത്ത് 10-30 മിനിറ്റ് വെക്കുക.ഒരു പാത്രത്തിൽ വെച്ച് 3-4 ദിവസം ഉണക്കുക.ഉണങ്ങിയ ശേഷം, ഒരു എയർടൈറ്റ് പാത്രത്തിൽ സൂക്ഷിക്കുക.ഈ രീതിയിൽ ഒരു വർഷം വരെ മാങ്ങ സൂക്ഷിക്കാം.
Type 3: ആവികയറ്റി ഉപ്പ് ചേർത്ത് ഫ്രീസുചെയ്യുക
മാങ്ങ കഷ്ണങ്ങളാക്കി ഉപ്പ് ചേർക്കുക.2-3 മിനിറ്റ് ആവികയറ്റുക.തണുത്ത ശേഷം, ഒരു ഗ്ലാസ് ജാറിൽ ലെയർ ചെയ്യുക, മുകളിൽ ഉപ്പ് ഇടുക.ഇത് ഫ്രീസറിൽ സൂക്ഷിക്കുക.ഈ രീതിയിൽ ഒരു വർഷം വരെ മാങ്ങ സൂക്ഷിക്കാം.
Type 4: പ്രഷർ കുക്ക് ചെയ്ത് ഫ്രീസുചെയ്യുക
മാങ്ങ പ്രഷർ കുക്കറിൽ ഇടുക.1/4 മുതൽ 1/2 ഗ്ലാസ് വരെ വെള്ളം ചേർക്കുക, കുറച്ച് ഉപ്പ് ചേർക്കുക.3-4 വിസിൽ വരെ വേവിക്കുക.തണുത്ത ശേഷം, ഗ്ലാസ് ബോട്ടിലുകളിൽ സൂക്ഷിക്കുക.ഈ രീതിയിൽ ഒരു വർഷം വരെ മാങ്ങ സൂക്ഷിക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World