Category: kitchen tips

  • മുരിങ്ങ ഇതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാം

    മുരിങ്ങ ഇതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാം

    കണ്ണുകളുടെ ആരോഗ്യത്തിനും മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്, എല്ലാദിവസവും മുരിങ്ങയില കഴിക്കാനായി മുരിങ്ങ ഇതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കുക…

    മുരിങ്ങയില പറിച്ചെടുത്ത് നന്നായി കഴുകി വെള്ളമെല്ലാം നല്ലപോലെ തുടച്ചു മാറ്റുക ശേഷം തണ്ടിൽ നിന്നും മാറ്റിയോ അല്ലാതെയോ പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലുമാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം ഫ്രഷ് ആയി കുറേനാൾ ഇരിക്കും, മുരിങ്ങയില കൊണ്ടുള്ള വ്യത്യസ്തമായ ഒരു ചമ്മന്തി പൊടിയുടെ റെസിപ്പി കൂടി ചേർക്കുന്നു ഇത് കാണാനായി വീഡിയോ കാണുക.

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കക്കിയിറച്ചി  ക്ലീൻ ചെയ്യാൻ എളുപ്പ മാർഗ്ഗം

    കക്കിയിറച്ചി ക്ലീൻ ചെയ്യാൻ എളുപ്പ മാർഗ്ഗം

    ഇനി കക്ക നന്നാക്കാനുള്ള മടി കാരണം കക്കിയിറച്ചി വാങ്ങാതിരിക്കേണ്ട, പെട്ടെന്ന് നന്നാക്കി കിട്ടാനായി കിടിലൻസൂത്രമിതാ…

    കക്കയിറച്ചി റോസ്റ്റ് ചെയ്തും കറി ഉണ്ടാക്കി ഒക്കെ കഴിക്കാൻ എത്ര രുചിയാണ് പക്ഷേ നന്നാക്കാനുള്ള മടി കൊണ്ട് പലരും വല്ലപ്പോഴും ഒക്കെ വാങ്ങാറുള്ളൂ, ഇതിനകത്ത് ഉള്ള അഴുക്ക് കളയാതെ പാചകം ചെയ്യാൻ പറ്റില്ല, ഇതാ കക്ക ക്ലീൻ ചെയ്യാനായി കിടിലൻ സൂത്രം

    സാധാരണ കക്കയുടെ ഉള്ളിലുള്ള അഴുക്ക് കൈകൊണ്ട് അമർത്തി പിരിഞ്ഞടുത്താണ് കളയാറ്, വലിയ കക്കയാണെങ്കിൽ ഇങ്ങനെ എളുപ്പത്തിൽ കളഞ്ഞെടുക്കാം ചെറുതാകുമ്പോൾ ഈ രീതിയിൽ ഒരുപാട് സമയം എടുക്കും ഇങ്ങനെയുള്ള സമയത്ത് ഒരു പ്ലാസ്റ്റിക് കവർ കഷണം എടുത്ത് കട്ടിംഗ് ബോർഡിനു മുകളിലായി വയ്ക്കുക ഇതിലേക്ക് കക്ക പരത്തി ഇട്ടുകൊടുത്ത് മറ്റൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി റോൾ ചെയ്യുക, ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിലെ അഴുക്ക് അമർന്ന് പുറത്തുവരും, ശേഷം ഒരു അരിപ്പ പാത്രത്തിൽ ഇട്ട് നന്നായി കഴുകി മണലും കളഞ്ഞെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കറിവേപ്പില കേടുകൂടാതെ ഉപയോഗിക്കാം

    കറിവേപ്പില കേടുകൂടാതെ ഉപയോഗിക്കാം

    നല്ല ഫ്രഷ് കറിവേപ്പില ധാരാളമായി കിട്ടുമ്പോൾ ഇതുപോലെ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുകൂടാതെ ഉപയോഗിക്കാം…

    preparation

    കറിവേപ്പില തണ്ടോടുകൂടി കഴുകി തുടച്ച് കണ്ടെയ്നറുകളിലോ അതുപോലെതന്നെ ടിഷ്യൂവിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രങ്ങളിലോ ചെറിയ പ്ലാസ്റ്റിക് കുപ്പികളിലോ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം ഉപ്പുവെള്ളത്തിൽ കഴുകിത്തുടച്ചാണ് സൂക്ഷിക്കുന്നതെങ്കിൽ ഏറെ നാൾ കേടാവാതിരിക്കും അതുപോലെ എയർ ടൈറ്റായ ക്ലിങ്‌ റാപ്പുകളിൽ ആക്കി ഫ്രീസറിലും സൂക്ഷിക്കാം…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമുളക് സ്റ്റോറേജ്

    പച്ചമുളക് സ്റ്റോറേജ്

    പച്ചമുളക് ഏറെക്കാലം കേടാവാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാനായി നിങ്ങൾ എന്താണ് ചെയ്യാറ്, ഈ സൂത്രങ്ങൾ കണ്ടു നോക്കൂ ഉപകാരപ്പെടും,

    ആദ്യം പച്ചമുളകിനെ നന്നായി കഴുകി തുടച്ചെടുക്കാം, ഒരു ടിഷ്യൂ പേപ്പർ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ വെക്കുക ഇതിനുമുകളിൽ ആയി പച്ചമുളക് ഇട്ടു കൊടുക്കാം നന്നായി പഴുത്തതോ കേടായി തുടങ്ങിയതോ ആയ മുളകുകൾ പൂർണമായും മാറ്റണം, ഇല്ലെങ്കിൽ മറ്റു മുളകുകൾ കൂടി കേടാവും ശേഷം മറ്റൊരു ടിഷ്യൂ പേപ്പർ വച്ച് കവർ ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം

    മുളകിനെ വിനാഗിരിയിലിട്ട് കഴുകിയതിനുശേഷം സൂക്ഷിച്ചാലും കേടാവാതെ ഏറെ നാൾ ഇരിക്കും.

    ഉപ്പിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ മുളക് ഇട്ടുവച്ച് സൂക്ഷിക്കാം, അല്പം വിനാഗിരി കൂടി ചേർത്താൽ കേടാവാതെ ഏറെ നാൾ ഇരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കപ്പ കേടാവാതെ സൂക്ഷിച്ചു വയ്ക്കാനായി മാർഗ്ഗങ്ങൾ…

    കപ്പ കേടാവാതെ സൂക്ഷിച്ചു വയ്ക്കാനായി മാർഗ്ഗങ്ങൾ…

    ഫ്രിഡ്ജ് ഉണ്ടായിട്ടും ഇതൊന്നും ചെയ്യാൻ തോന്നിയില്ലല്ലോ? കപ്പ കേടാവാതെ സൂക്ഷിച്ചു വയ്ക്കാനായി നാലു വ്യത്യസ്തതരം മാർഗ്ഗങ്ങൾ…

    നല്ല കപ്പ കിട്ടുന്ന സമയത്ത് കൂടുതലായി വാങ്ങി ഈ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ചോളൂ, ക്രിസ്മസ് നഷ്ടപ്പെടാതെ ഏറെനാൾ ഇരിക്കും

    ടിപ്പ് 1

    കപ്പ് നന്നായി കഴുകി തുടച്ചെടുത്തു ചെറിയ കഷണങ്ങളായി മുറിച്ചു ഒരു പ്ലാസ്റ്റിക് സിപ്പ് ലോക്കറിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക, ഉപയോഗിക്കുന്ന സമയത്ത് വെള്ളത്തിലിട്ട് തണുപ്പ് മാറി ഉപയോഗിച്ചാൽ മതി

    ടിപ്പ് 2
    കപ്പ വെള്ളത്തിലേക്ക് അരിഞ്ഞിട്ട് അതേപോലെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടാഴ്ചവരെ ഫ്രഷായി ഇരിക്കും

    ടിപ്പ് 3 ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഉപ്പും അല്പം വെളിച്ചെണ്ണയും ഒഴിച്ചതിനുശേഷം കപ്പയിടുക കുറച്ചുസമയം വെച്ച് വെള്ളത്തിൽ നിന്നും മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കിച്ചൻ ടിപ്സ്

    കിച്ചൻ ടിപ്സ്

    കാസറോൾ കൊണ്ട് നിങ്ങൾക്കറിയാത്ത ഒരുപാട് ഉപയോഗങ്ങൾ അടുക്കളയിൽ ഉണ്ട്, കുറച്ച് കിച്ചൻ ടിപ്പുകളും കൂടെ കുറച്ച് ബ്യൂട്ടി ടിപ്പുകളും…

    സാധാരണയായി ഭക്ഷണം ചൂട് പോവാതെ സൂക്ഷിക്കാൻ ആണ് കാസറോൾ ഉപയോഗിക്കാറുള്ളത്, ഇതിന്റെ മറ്റുപല ഉപയോഗങ്ങളും കാണാം… കാസറോളിന് അകത്ത് ഐസ്ക്രീം ഏറെ നേരം മെൽറ്റ് ആകാതെ സൂക്ഷിച്ചു വയ്ക്കാൻ പറ്റും, അതുപോലെതന്നെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്ന പുട്ട് ചപ്പാത്തി ഇവയെല്ലാം ഡ്രൈ ആവാതെ സൂക്ഷിച്ചുവയ്ക്കാൻ പറ്റും, ചായ ചൂടാറാതെ സൂക്ഷിക്കാനും കാസറോൾ മതി. ദോശ ഇഡലി അപ്പം ഇവയൊക്കെ തയ്യാറാക്കുമ്പോൾ മാവ് നന്നായി പൊങ്ങി വരാൻ കാസറോളിനകത്ത് സൂക്ഷിച്ചാൽ മതി…

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mini’s beauty tips and kitchen

  • പച്ച മാങ്ങകൾ  സൂക്ഷിക്കുന്നതിനുള്ള  രീതികൾ

    പച്ച മാങ്ങകൾ സൂക്ഷിക്കുന്നതിനുള്ള രീതികൾ

    പച്ചമാങ്ങകൾ പച്ചയായി തന്നെ ഏറെകാലം കേടാവാതെ സൂക്ഷിക്കാനായി ഈ നാലു രീതികൾ പരീക്ഷിച്ചു നോക്കൂ

    Type 1: ഉപ്പ് ചേർത്ത് ഫ്രീസുചെയ്യുക

    മാങ്ങ തൊലികളഞ്ഞ് കഷ്ണങ്ങളാക്കുക.കൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.ചെറിയ പാത്രങ്ങളിൽ ആക്കുക.ഫ്രീസറിൽ സൂക്ഷിക്കുക.ഈ രീതിയിൽ മാങ്ങ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.

    Type 2: സൂര്യപ്രകാശം ഉപയോഗിച്ച് ഉണക്കുക

    മാങ്ങ കഷ്ണങ്ങളാക്കുക.കൽ ഉപ്പ് ചേർത്ത് 10-30 മിനിറ്റ് വെക്കുക.ഒരു പാത്രത്തിൽ വെച്ച് 3-4 ദിവസം ഉണക്കുക.ഉണങ്ങിയ ശേഷം, ഒരു എയർടൈറ്റ് പാത്രത്തിൽ സൂക്ഷിക്കുക.ഈ രീതിയിൽ ഒരു വർഷം വരെ മാങ്ങ സൂക്ഷിക്കാം.

    Type 3: ആവികയറ്റി ഉപ്പ് ചേർത്ത് ഫ്രീസുചെയ്യുക

    മാങ്ങ കഷ്ണങ്ങളാക്കി ഉപ്പ് ചേർക്കുക.2-3 മിനിറ്റ് ആവികയറ്റുക.തണുത്ത ശേഷം, ഒരു ഗ്ലാസ് ജാറിൽ ലെയർ ചെയ്യുക, മുകളിൽ ഉപ്പ് ഇടുക.ഇത് ഫ്രീസറിൽ സൂക്ഷിക്കുക.ഈ രീതിയിൽ ഒരു വർഷം വരെ മാങ്ങ സൂക്ഷിക്കാം.

    Type 4: പ്രഷർ കുക്ക് ചെയ്ത് ഫ്രീസുചെയ്യുക

    മാങ്ങ പ്രഷർ കുക്കറിൽ ഇടുക.1/4 മുതൽ 1/2 ഗ്ലാസ് വരെ വെള്ളം ചേർക്കുക, കുറച്ച് ഉപ്പ് ചേർക്കുക.3-4 വിസിൽ വരെ വേവിക്കുക.തണുത്ത ശേഷം, ഗ്ലാസ് ബോട്ടിലുകളിൽ സൂക്ഷിക്കുക.ഈ രീതിയിൽ ഒരു വർഷം വരെ മാങ്ങ സൂക്ഷിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World