Category: kitchen tips

  • ചക്ക സൂക്ഷിക്കാം

    ചക്ക സൂക്ഷിക്കാം

    മലയാളികൾക്ക് ചക്കയോടുള്ള ഇഷ്ടം മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല, വർഷം മുഴുവൻ ചക്ക കഴിക്കാൻ ഈ സൂത്രം ചെയ്താൽ മതി…

    ചക്ക സീസൺ ഏതാണ്ട് അവസാനിക്കാറായി മഴപെയ്തു തുടങ്ങിയപ്പോൾ ചക്കയെല്ലാം ചീഞ്ഞു തുടങ്ങി കാണും ,ചക്കപ്പഴം കേടുകൂടാതെ ഏറെ നാൾ സൂക്ഷിക്കാനായി ഇതുപോലെ ചെയ്തു നോക്കൂ..
    ആദ്യം ചക്കച്ചുള എല്ലാം പറിച്ചെടുക്കണം കുരു മാറ്റാതെ തന്നെ ക്ലിങ് റാപ്പു കളിൽ ആക്കി ഫ്രീസറിലോ ഫ്രിഡ്ജിലോ സൂക്ഷിക്കാം ചക്കക്കുരു മാറ്റിയതിനുശേഷം ചുള വെള്ളത്തിലിട്ടു വെച്ച് കുപ്പി നന്നായി മൂടിയതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം ഇതുപോലെ ചെയ്തു നോക്കൂ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ചക്കക്കുരു സൂക്ഷിക്കാനായി കിടിലൻ ഐഡിയ

    ചക്കക്കുരു സൂക്ഷിക്കാനായി കിടിലൻ ഐഡിയ

    ഇനി ചക്കക്കുരു വർഷം മുഴുവൻ കഴിക്കാം, കേടാവാതെ സൂക്ഷിക്കാനായി കിടിലൻ ഐഡിയ…

    ചക്ക സീസണിൽ മാത്രം കിട്ടുന്ന ചക്കക്കുരു പിന്നീടും ഉപയോഗിക്കാനായി സൂക്ഷിച്ച് വയ്ക്കുന്നത് കാണാം

    ചക്കക്കുരുവിനെ നന്നായി ഉണക്കി എടുക്കാം ഇത് ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി രണ്ടാമത്തെ മാർഗ്ഗം ചക്കക്കുരു തൊലി കളഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക ശേഷം ചൂടാറി കഴിഞ്ഞ് പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിക്കാം ഈ രീതിയിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടാവാതിരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഇഡ്ഡലി ദോശമാവ്

    ഇഡ്ഡലി ദോശമാവ്

    ഇഡ്ഡലിയും ദോശയും ഉണ്ടാക്കുമ്പോൾ അരിയും ഉഴുന്നും എത്രത്തോളം വേണം, ഇഡ്ഡലി ദോശമാവ് ഉണ്ടാക്കി വിൽക്കുന്നവർ മാവ് തയ്യാറാക്കുന്നത് കാണണോ?

    ഇഡലി ദോശമാവ് തയ്യാറാക്കി ബിസിനസ് ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? വീട്ടമ്മമാർക്ക് പറ്റിയ ഏറ്റവും ലളിതമായ ഒരു ബിസിനസ് ഐഡിയ ആണ് ഇത്, ഇത് വളരെ എളുപ്പമാണ് ഇവർ മാപ്പ് തയ്യാറാക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് അതുകൊണ്ടാണ് മാവ് കേടാവാതെ മൂന്നോ നാലോ ദിവസം വയ്ക്കാൻ പറ്റുന്നത് മാത്രമല്ല നല്ല പെർഫെക്ട് ആയി ദോശയും ഇഡ്ഡലിയും കിട്ടാനായി ഈ അളവിലാണ് ചേരുവകളെല്ലാം ചേർക്കാറ് , ഇത് ഈസിയായി ആർക്കും ചെയ്യാവുന്നതേയുള്ളൂ….

    ഗ്രൈൻഡറിലാണ് മാവ് അരക്കുന്നത് , കല്ലിൽ അരച്ച മാവ് തന്നെയാണ് കൂടുതൽ സോഫ്റ്റ് ആയി കിട്ടുക, അതുപോലെ മാവ് ഒട്ടും കൈകൊണ്ട് തൊടരുത് ഗ്ലൗസ് ധരിച്ചിരിക്കണം.. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും ഇത് എളുപ്പമാണ്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fahida Melmuri

  • കട്ട തൈര്

    കട്ട തൈര്

    പാല് പിരിഞ്ഞു പോയാൽ വിഷമിക്കേണ്ട അത് വെച്ച് നല്ല കട്ട തൈര് തയ്യാറാക്കാം, കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും വളരെ നല്ലത് ആണ് ഇതിന്റെ രുചി…

    പാൽ തിളച്ച് പിരിഞ്ഞു കഴിയുമ്പോൾ ഇതിനെ ചൂടാറാനായി മാറ്റിവയ്ക്കുക ഇനി ഇതിൽ നിന്നും കുറച്ച് വെള്ളം മാറ്റാം അരിപ്പ ഉപയോഗിച്ച് മാറ്റിയാൽ മതി നല്ല കട്ട തൈരാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ മുഴുവനായി അരിച്ചു വെള്ളം കളയാം ശേഷം ബാക്കിയുള്ള പനീർ മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കുക നിങ്ങൾക്ക് സാധാരണ തൈര് മതിയെങ്കിൽ വെള്ളത്തോടെ അരച്ചെടുക്കാം ഇനി ഇതിലേക്ക് കുറച്ച് സാധാരണ തൈര് ചേർത്ത് മിക്സ് ചെയ്ത് പാത്രം മൂടി ഒരു ദിവസം മാറ്റിവെക്കുക നല്ല കട്ടിയുള്ള തൈര് റെഡിയായിട്ടുണ്ടാവും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SOUMYA’S KITCHEN WORLD

  • സോഫ്റ്റ് ചപ്പാത്തി

    സോഫ്റ്റ് ചപ്പാത്തി

    ദിവസം മുഴുവൻ ചപ്പാത്തി സോഫ്റ്റ് ആയി ഇരിക്കാൻ തയ്യാറാക്കുമ്പോൾ ഇതുപോലെ ചെയ്താൽ മതി, നല്ല കടലാസ് പോലെ സോഫ്റ്റ് ആയി കിട്ടും…

    ചപ്പാത്തി ഉണ്ടാക്കുന്ന മാവിൽ നിന്നും കുറച്ചെടുത്ത് തിളച്ച വെള്ളമൊഴിച്ച് മിക്സ് ചെയ്യുക 5 മിനിറ്റിനു ശേഷം ഇത് ഗോതമ്പ് പൊടിയിലേക്ക് ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കണം വേണമെങ്കിൽ കുറച്ച് എണ്ണ ചേർക്കാം ഇനി സാധാരണ പോലെ ചപ്പാത്തി ഉണ്ടാക്കാം നല്ല നൈസായി പരത്തണം ചപ്പാത്തി നന്നായി പൊങ്ങി വരികയും ചെയ്യും വൈകുന്നേരം വരെ സോഫ്റ്റ് ആയി ഇരിക്കുകയും ചെയ്യും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nasra Kitchen World

  • മാങ്ങ പൾപ്പ്

    മാങ്ങ പൾപ്പ്

    മാമ്പഴം ധാരാളം കിട്ടുന്ന സമയമാണ് ഇത്, മഴക്കാലം വന്നു കഴിഞ്ഞാൽ പിന്നെ ഒരു വർഷത്തേക്ക് മാങ്ങ ഉണ്ടാവില്ല, ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാനായി മാങ്ങ പൾപ്പ് ആക്കി സൂക്ഷിച്ചാൽ മതി, എങ്ങനെയാണെന്ന് കണ്ടാലോ

    ആദ്യം മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞ് എടുക്കുക ഇനി മുറിച്ചെടുക്കാം കേടായ മാങ്ങ ഒട്ടും എടുക്കരുത്, ശേഷം ഇത് നന്നായി അരച്ചെടുക്കാം വലിയൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം സ്റ്റൗ ഓൺ ചെയ്യാം ചെറിയ തീയിൽ കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക മാങ്ങ തിളച്ച് കുറുകി തുടങ്ങുമ്പോൾ ചെറുനാരങ്ങ നീര് ചേർക്കാം വീണ്ടും തിളപ്പിച്ച് എടുക്കണം ഇത് ചൂടാറുമ്പോൾ ഫ്രീസറിൽ സൂക്ഷിക്കാം തയ്യാറാക്കാനായി പൾപ്പും പഞ്ചസാരയും തണുത്ത വെള്ളം മിക്സിയിൽ അടിച്ചാൽ മതി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeenas Homely kitchen

  • ചോറ് വാർക്കൽ

    ചോറ് വാർക്കൽ

    ചോറ് ഉണ്ടാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും സാധിക്കുന്നതും ആണ്, ചോറ് ന ഉണ്ടാക്കുന്ന പ്രക്രിയയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗമാണ് ചോറ് വാർക്കൽ , കഞ്ഞിക്കലം ഒരു പാത്രത്തിനു മുകളിലേക്ക് ചെരിച്ചു വെച്ചാണ് സാധാരണ ചോറ് വാർക്കുന്നത്, ചിലർ അരിപ്പയുള്ള കൈയിൽ ഉപയോഗിച്ച് വാർത്ത് വയ്ക്കാറുണ്ട് , ഈ അടുത്തായി ഒരു മെഷീൻ ഇതിനായി ഇറങ്ങിയിട്ടുണ്ട് കാണാൻ വളരെ എളുപ്പമാണെങ്കിലും ചെറിയ അടുക്കളയിൽ ഇത് വയ്ക്കാനായി സ്ഥല സൗകര്യത്തിന് കുറവുണ്ടാകും, മാത്രമല്ല ഇതിന് നല്ല വിലയും ഉണ്ട്

    വീട്ടിൽ ലഭ്യമായ സൗകര്യങ്ങൾ കൊണ്ട് സുരക്ഷിതമായി ചോറ് വാർക്കുന്നത് കാണാം, അരികുവശം കുറച്ച് ഷാർപ്പ് ആയിട്ടുള്ള പാത്രം എടുക്കണം, ചോറ് വെന്ത് കഴിഞ്ഞ് കൂടുതലായുള്ള വെള്ളം ആദ്യം കളയണം ശേഷം പാത്രം മൂടുക ഇനി അരികുകളിൽ എല്ലാം ക്ലിപ്പ് വെച്ച് ടൈപ്പ് ചെയ്യുക ഇനി ഭാഷ ബേസിനകത്തേക്ക് ഒരു പാത്രം വെച്ചുകൊടുത്തു അതിനു മുകളിൽ കലം ചരിച്ചു വെക്കുക ഇങ്ങനെ ചെയ്താൽ കൈ ഒട്ടും ചൂടാകാതെ വാർത്തു എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക =