Category: kitchen tips

  • കറിവേപ്പില തഴച്ചുവളരാനായി

    കറിവേപ്പില തഴച്ചുവളരാനായി

    കറിവേപ്പില തഴച്ചുവളരാനായി വീട്ടിൽ വെറുതെ കളയുന്ന ഈ സാധനം ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മതി, വീഡിയോ കണ്ടു നോക്കൂ ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്പെടും തീർച്ച

    കറിവേപ്പില മരമായി തഴച്ചു വളരാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു ടിപ്സുകൾ കാണാം, ചെറിയ ശരിയായിരിക്കുമ്പോൾ നല്ല പോലെ വളവും വെള്ളവും കീടങ്ങളുടെ ശല്യവും ഇല്ലാതിരുന്നാൽ കറിവേപ്പില പെട്ടെന്ന് വളരും ഇതിനായി ആദ്യം ചെയ്യേണ്ടത് ചിരട്ട ഉപയോഗിച്ച് തടമെടുക്കലാണ് ഇങ്ങനെ ചെയ്യുന്നത് കറിവേപ്പില പെട്ടെന്ന് വളരാൻ സഹായിക്കും അടുക്കള വേസ്റ്റുകളായ സവാള തൊലി മുട്ടയുടെ തോട് ഇവ കറിവേപ്പിലയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുക ഇതിനു മുകളിൽ കുറച്ചു മണ്ണ് ഇട്ടതിനുശേഷം വെള്ളമൊഴിക്കാം കീടങ്ങൾ വരാതിരിക്കാനായി പുളിപ്പിച്ച കഞ്ഞിവെള്ളവും ചാരവും മിക്സ് ചെയ്തു മുകളിൽ തളിച്ചു കൊടുത്താൽ മതി.. കറിവേപ്പിലയ്ക്ക് മാത്രമല്ല മറ്റു ചെടികൾക്കും ഇത് പരീക്ഷിക്കാവുന്നതാണ്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക POPPY HAPPY VLOGS

  • ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

    ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

    ക്രിസ്മസ് അല്ലേ വരുന്നത് പ്ലം കേക്ക് തയ്യാറാക്കാൻ ആയി ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നറിയാമോ?

    നാട്ടിലെങ്ങും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി, പണ്ടൊക്കെ പ്ലം കേക്ക് കടകളിൽ നിന്നാണ് മേടിക്കാറ് എന്നാൽ ഇപ്പോൾ മിക്കവരും വീട്ടിൽ തയ്യാറാക്കി എടുക്കാറുണ്ട്, ധാരാളം ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് തയ്യാറാക്കുന്ന പ്ലം കേക്ക് ഏറെ രുചികരമാണ് ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

    ട്യൂട്ടി ഫ്രൂട്ടി ഈന്തപ്പഴം ഉണക്കമുന്തിരി കിസ്മിസ് കിവി പാപ്പായ ബെറീസ് ഇങ്ങനെ ലഭ്യമായിട്ടുള്ള ഡ്രൈ ഫ്രൂട്സ് എടുക്കുക എല്ലാം കാൽ കപ്പ് വീതം എടുക്കാം ഇതെല്ലാം ഒരു ബൗളിലേക്ക് ഇട്ടശേഷം നട്സ് ഉം ചേർക്കാം, ശേഷം ഇതിലേക്ക് മിക്സഡ് ഫ്രൂട്ട് ജാം ഒരു ടേബിൾ സ്പൂൺ ചേർക്കാം ശേഷം ജാതിക്ക പൊടിച്ചത് ഏലക്കായ പൊടിച്ചത് കറുവപ്പട്ട പൊടിച്ചത്ഗ്രാമ്പു പൊടിച്ചത് ഇവ കാൽ ടീസ്പൂൺ വീതം ചേർക്കാം, അടുത്തതായി അരക്കപ്പ് റെഡ് വൈൻ ഇതിലേക്ക് ഒഴിക്കാം നന്നായി മിക്സ് ചെയ്തതിനുശേഷം ഗ്ലാസ് ജാറിലേക്ക് മാറ്റാം, ഇത് ഒരാഴ്ച സൂക്ഷിച്ചു വയ്ക്കണം ശേഷമാണ് എടുത്ത് കേക്ക് തയ്യാറാക്കേണ്ടത്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • എയർ ഫ്രൈയർ  ഉപയോഗങ്ങൾ

    എയർ ഫ്രൈയർ ഉപയോഗങ്ങൾ

    എയർ ഫ്രൈയർ ഉപയോഗിക്കുന്നവരും ഇനി വാങ്ങിക്കാൻ ഇരിക്കുന്നവരും ഇതൊന്നു കണ്ടു നോക്കൂ.. ഇനി ഇതാണ് നിങ്ങളുടെ അടുക്കളയിലെ താരം അത്രയേറെ ഉപയോഗങ്ങൾ ഇതിലുണ്ട്..

    സമയം ലാഭിക്കാനും ഗ്യാസ് ലാഭിക്കാനും ഇത് തീർച്ചയായും അടുക്കളയിലേക്ക് വാങ്ങിച്ചോളൂ… എയർ ഫ്രൈ യർ ന്റെ പ്രധാന പ്രത്യേകത എന്നു പറയുന്നത് എണ്ണയില്ലാതെ കുക്ക് ചെയ്ത് എടുക്കാം എന്നതാണ്… ചിക്കൻ മീന് ഇവ വറുക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത് എങ്കിലും മറ്റു പല ഉപയോഗങ്ങളും ഇതിലുണ്ട് സവാള കറിവേപ്പില തുടങ്ങിയവയെല്ലാം ഉണക്കി സൂക്ഷിക്കാൻ പറ്റും അതുകൂടാതെ പെട്ടെന്ന് വേവുന്ന തോരൻ, തക്കാളി ചമ്മന്തി റൈസുകൾ എന്നിവയെല്ലാം എയർ ഫയറിൽ തയ്യാറാക്കാം കപ്പ പോലും പുഴുങ്ങി എടുക്കാം… കൂടുതൽ ഉപയോഗങ്ങൾ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simple tips easy life

  • ഇഡലി മാവ്

    ഇഡലി മാവ്

    ഈ തണുത്ത കാലാവസ്ഥയിലും ഇഡലി മാവ് നന്നായി പതഞ്ഞു പൊങ്ങി കിട്ടും, അതും അരിപ്പൊടി ചേർത്ത് തയ്യാറാക്കുന്ന മാവ്..

    Ingredients

    ഉഴുന്ന് -അരക്കപ്പ്

    ഉലുവ -കാൽ ടീസ്പൂൺ

    വെള്ളം

    ചോറ് -കാൽക്കപ്പ്

    അരിപ്പൊടി -ഒരു കപ്പ്

    Preparation

    ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക ഈ വെള്ളത്തിലാണ് പിന്നീട് അരച്ചെടുക്കേണ്ടത്, നാലു മണിക്കൂർ കുതിർത്തതിനു ശേഷം ചോറും ചേർത്ത് നല്ല നൈസ് ആയി അരച്ചെടുക്കുക, അരിപ്പൊടി മിക്സി ജാറിൽ ചേർത്ത് കൊടുത്ത ശേഷം വെള്ളം ഒഴിച്ച് ഒന്ന് മിക്സ് ചെയ്യണം എന്നിട്ട് വേണം അരയ്ക്കാൻ ഇനി എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം വെളുത്തുള്ളി തൊലിയോട് കൂടി ഇടുകയോ, അല്ലെങ്കിൽ ചപ്പാത്തി കോലുകൊണ്ട് മാവ് നന്നായി ഇളക്കി യോജിപ്പിക്കുകയോ ചെയ്യണം നന്നായി പതഞ്ഞു കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്, ശേഷം മാവ് പൊങ്ങാനായി മാറ്റിവയ്ക്കാം പിറ്റേദിവസം മാവ് നല്ലതുപോലെ പൊങ്ങിയിട്ടുണ്ടാകും ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഫിക്സ് ചെയ്ത് ഇഡലി ഉണ്ടാക്കി നോക്കൂ..

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കിച്ചൻ ടിപ്സ്

    കിച്ചൻ ടിപ്സ്

    ഗ്യാസ് അടുപ്പും വേണ്ട, ഇൻഡക്ഷൻ കുക്കറും വേണ്ട, മണ്ണെണ്ണ സ്റ്റോവ് ഉം വേണ്ട, പാചകം ചെയ്യാനായി ഇതാ എളുപ്പത്തിൽ ഒരു പുതിയ സൂത്രം…

    അടുക്കളയിൽ പാചകം ചെയ്യാനായി ഗ്യാസ് ഇല്ലാത്ത അവസ്ഥ ഒന്ന് ഓർത്തു നോക്കൂ? കഠിനം തന്നെയാണ്, ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ കരണ്ട് ബില്ല് കൂടുന്നതാണ് പ്രശ്നം… മണ്ണെണ്ണ സ്റ്റോവ് ഇൽ പാചകം ചെയ്യുന്നത് ഓർക്കാനേ വയ്യ…

    ഗ്യാസ് പെട്ടെന്ന് തീർന്നു പോയാൽ അടുക്കളയിലെ കാര്യങ്ങളെല്ലാം അവതാളത്തിൽ ആകും ഇങ്ങനെയുള്ള സമയങ്ങളിൽ എളുപ്പത്തിൽ ഉപയോഗിക്കാനായി ഒരു അടുപ്പ് നമുക്ക് തന്നെ തയ്യാറാക്കിയാലോ? നല്ലപോലെ ചൂട് നിൽക്കുന്ന ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള ഒരു കിടിലൻ അടുപ്പ് തന്നെയാണ് ഇത്

    ഇത് തയ്യാറാക്കാനായി കുറച്ച് സിമന്റും മണലും രണ്ട് ബക്കറ്റും മതി.. നിങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ പോലും കൊണ്ടുപോകാൻ പറ്റും…

    ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയണ്ടേ വീഡിയോ കണ്ടു നോക്കൂ

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • റൈസ് കുക്കർ ടിപ്സ്

    റൈസ് കുക്കർ ടിപ്സ്

    ഇതുപോലൊരു റൈസ് കുക്കർ വീട്ടിലുണ്ടെങ്കിൽ അടുക്കള ജോലികളിൽ പലതും ഈസി ആയി ചെയ്തു തീർക്കാം, ഇതുപോലെത്തെ സൂത്രങ്ങൾ മുൻപ് അറിഞ്ഞില്ലല്ലോ??

    സാധാരണയായി ചോറ് തയ്യാറാക്കാൻ ആണ് തെർമൽ കുക്കറുകൾ ഉപയോഗിക്കാറ്, എന്നാൽ ഇതുകൊണ്ട് മറ്റുപല ഉപയോഗങ്ങളും ഉണ്ട്

    ചോറ് കലത്തിൽ അരിയിട്ട് തിളപ്പിച്ചതിനുശേഷം കുക്കറിലേക്ക് ഇറക്കി വയ്ക്കുമ്പോൾ, അതിനുമുകളിൽ ഒരു പാത്രത്തിൽ തോരനുള്ള മിക്സ് തയ്യാറാക്കി വെക്കാം, ക്യാരറ്റ് ബീറ്റ് റൂട്ട് പയർ തുടങ്ങിയവ പച്ചമുളക് സവാള ഉപ്പ് തേങ്ങാ ചിരവിയത് ഇതൊക്കെ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക, ചോറ് വേവുമ്പോഴേക്കും ഇതും നന്നായി വെന്തിട്ടുണ്ടാവും, ഓഫീസിൽ പോകുന്നവർക്ക് സമയവും ലാഭിക്കാം ഒപ്പം ഗ്യാസും, ഈ രീതിയിൽ തന്നെ പഴവും പുഴുങ്ങി എടുക്കാം

    ചായയും പാലും എല്ലാം ചൂടാറാതെ ഇരിക്കാനായി തെർമ്മൽ കുക്കറിൽ അടച്ചു സൂക്ഷിക്കാം…

    ദോശ ഇഡ്ഡലി അപ്പം ഇവയ്ക്ക് തയ്യാറാക്കി വയ്ക്കുന്ന മാവ് നന്നായി കുളിച്ചു പൊങ്ങി വരാനായി കുക്കറിൽ സൂക്ഷിച്ചാൽ മതി, അതുപോലെ ഫ്രിഡ്ജിൽ നിന്നും എടുത്ത മാവ് പെട്ടെന്ന് തണുപ്പ് മാറാനായി കുക്കറിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ച് അതിനുമുകളിൽ മാവിറക്കി കുക്കർ അടക്കുക, 10 മിനിറ്റിൽ മാവ് നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ടാവും, ഈ രീതിയിൽ തന്നെ തൈരും ഉണ്ടാക്കിയെടുക്കണം, കടയിൽ നിന്നും വാങ്ങുന്നതുപോലെയുള്ള നല്ല കട്ട തൈര് കിട്ടും ചപ്പാത്തി പുട്ട് ഇവയെല്ലാം സോഫ്റ്റ് ആയി ഇരിക്കാനായി കുക്കറിൽ സൂക്ഷിച്ചാൽ മതി.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോ കൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayisha’s Dream world

  • കിച്ചൻ ടിപ്സ്

    കിച്ചൻ ടിപ്സ്

    പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഈ ഒരു ഉപയോഗം നിങ്ങൾ കണ്ടിട്ടുണ്ടോ? സവാള അരിയുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ.. കുറച്ചു നല്ല കിച്ചൻ ടിപ്പുകൾ

    പാല് തൈര് ഇവയൊക്കെ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ വേസ്റ്റ് ആയി ഉപേക്ഷിക്കാർ ആണ് പതിവ്, ഇനി അങ്ങനെ ചെയ്യേണ്ട ഫ്രിഡ്ജിലെ സ്റ്റോറേജ് ബോക്സുകൾ ആയി ഇതിനെ ഉപയോഗിക്കാം, കുപ്പികൾ വായഭാഗം മുതൽ നെടുകെ കീറിയതിനുശേഷം ഇതിനകത്തേക്ക് മല്ലിയില മുന്തിരി തുടങ്ങിയ സാധനങ്ങൾ വച്ച് കൊടുക്കണം, ഇനി മൂടി അടയ്ക്കുക സാധനങ്ങൾ ഇതുപോലെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഫ്രിഡ്ജിൽ അധികം സ്ഥലം പോകുകയില്ല, മാത്രമല്ല പെട്ടെന്ന് ചീഞ്ഞു പോകുന്ന ഇത്തരം സാധനങ്ങൾ കുറെ ദിവസം ഇരിക്കുകയും ചെയ്യും

    സവാള ഉള്ളി വെളുത്തുള്ളി ഇവ അരിയുമ്പോൾ കയ്യിൽ സ്മെൽ ആകാറുണ്ട് ഇത് കുറെ നേരം നീണ്ടുനിൽക്കും ഇത് ഇഷ്ടമല്ലാത്തവർ സവാള അരിയുന്നതിന് മുമ്പ് കുറച്ച് വെളിച്ചെണ്ണ കയ്യിൽ പുരട്ടിയാൽ മതി

    മംഗലങ്ങൾ ഏറെനാൾ ഉപയോഗിക്കാതെ സൂക്ഷിക്കുമ്പോൾ പൊട്ടൽ വരാറുണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ അല്പം വെളിച്ചെണ്ണ തൂവി ഒന്ന് ചൂടാക്കിയതിനു ശേഷം സൂക്ഷിക്കുക

    സിന്ദൂരം തൊടുമ്പോൾ അത് പടർന്ന് നെറ്റിയിൽ ആകെ ആവാതിരിക്കാനായി അല്പം വാസിലിൻ പുരട്ടിയതിനുശേഷം അതിനു മുകളിൽ സിന്ദൂരം തൊടുക

    സെറ്റിയിലെയും കാർപെറ്റിലെയും പൊടികൾ കളയാനായി കിടിലൻ ഒരു സൂത്രം നോക്കാം ചപ്പാത്തി റോളർ എടുത്ത് അതിൽ ഡബിൾ സൈഡ് ടേപ്പ് കൊണ്ട് ചുറ്റിയതിനുശേഷം കാർപെറ്റിലൂടെ ഉരച്ചു കൊടുക്കുക പൊടിയെല്ലാം ടേപ്പിൽ ഒട്ടിപ്പിടിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Pantry By reshmi