Category: kitchen tips

  • പഴുത്ത മാങ്ങ വർഷം മുഴുവൻ സൂക്ഷിക്കാം

    പഴുത്ത മാങ്ങ വർഷം മുഴുവൻ സൂക്ഷിക്കാം

    പഴുത്ത മാങ്ങ പൾപ്പ് എടുത്ത് വർഷം മുഴുവൻ കേടാകാതെ സൂക്ഷിക്കാൻ പറ്റിയാലോ? ഈ സൂത്രം കണ്ടു നോക്കൂ നിങ്ങൾക്കും ചെയ്യാവുന്നതേയുള്ളൂ,

    നന്നായി പഴുത്ത മാങ്ങ പുലി കളഞ്ഞതിനുശേഷം പൾപ്പ് കത്തികൊണ്ട് മുറിച്ചെടുക്കുക, ഇത് മിക്സി ചാർജ് ചേർത്ത് നന്നായി അരച്ചെടുക്കണം ശേഷം ഒരു പാനിലേക്ക് മാറ്റാം, വെള്ളം ചേർക്കേണ്ട ആവശ്യമില്ല നന്നായി തിളപ്പിച്ച് അതിലുള്ള വെള്ളത്തിന്റെ അംശം എല്ലാം വ റ്റിച്ചെടുക്കണം അല്പം നാരങ്ങാനീര് ചേർത്ത് കൊടുക്കാം വീണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുക്കണം, മൊത്തം അരമണിക്കൂർ എങ്കിലും തിളപ്പിക്കണം ഇനി തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം, ചൂടാറുമ്പോൾ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം, ജ്യൂസ് സ്ക്വാഷ് വേണമെന്നു തോന്നുമ്പോൾ, ഇതിൽ നിന്നും അല്പം എടുത്ത് വെള്ളവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മതി.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മഴയത്തും മല്ലി,മുളക്, ഉണക്കിപൊടിക്കാം

    മഴയത്തും മല്ലി,മുളക്, ഉണക്കിപൊടിക്കാം

    മഴയത്തും മുളകും, മല്ലിയും ഗോതമ്പും ഒക്കെ ഉണക്കിപ്പൊടിക്കാനായി വീട്ടിലുള്ള ഈ ഉപകരണങ്ങൾ മതിയാകും… ഇനി ഒരു ടെൻഷനും വേണ്ട…

    ആദ്യം മുളക് നന്നായി കഴുകി എടുക്കാം, മുളകിന്റെ ഞെട്ടുകൾ എല്ലാം പറിച്ചു മാറ്റണം, ശേഷം ഒരു കോട്ടൺ തുണിയിലേക്ക് ഇട്ടു കൊടുക്കാം, തുണി നന്നായി പൊതിഞ്ഞുകെട്ടിയതിനുശേഷം വാഷിംഗ് മെഷീന്റെ ഡ്രൈയറിൽ ഇട്ട് നന്നായി കറക്കി എടുക്കാം, ഇനി ഒരു പരന്ന ട്രേയിലേക്ക് ഇട്ട് മൈക്രോവേവ് ഓവനിൽ വച്ച് ചെറുതായി ചൂടാക്കി എടുക്കാം, ഓവൻ ഇല്ലാത്തവൻ ആണെങ്കിൽ ഒരു വലിയ ഉരുളിയിലോ മറ്റോ അടുപ്പിൽ വച്ച് ചെറുതായി ചൂടാക്കിയാലും മതി ഇനി മുളക് നന്നായി പൊടിച്ചെടുക്കാം.

    വിശദമായി അറിയുവാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പ്രഷർകുക്കറിൽ ചോറ്

    പ്രഷർകുക്കറിൽ ചോറ്

    പ്രഷർകുക്കറിൽ ചോറ് വയ്ക്കുമ്പോൾ കുഴയാതെയും പരസ്പരം ഒട്ടിപ്പിടിക്കാതെയും ഫ്രഷ് ആയി കിട്ടാനായി ഇതുപോലെ ചെയ്താൽ മതി…

    നമ്മളെല്ലാവരും പ്രഷർകുക്കറിൽ ചോറ് വയ്ക്കാറുണ്ടല്ലോ, റൈസ് കുക്കറുകളെക്കാൾ വേഗത്തിൽ ചോറ് വെന്ത് കിട്ടാൻ ഇതാണ് നല്ലത്, എന്നാൽ ഇങ്ങനെ വയ്ക്കുന്ന ചോറ് കുറച്ചു സമയം കഴിയുമ്പോഴേക്കും നന്നായി ടൈറ്റ് ആവുകയും ഒട്ടിപ്പിടിക്കുകയും ചെയ്യും, അങ്ങനെ സംഭവിക്കാതിരിക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

    ആദ്യം തന്നെ കുക്കറിൽ കുറച്ച് വെള്ളം തിളപ്പിച്ച് എടുക്കുകയാണ് വേണ്ടത്, അരി 5 6 പ്രാവശ്യം നന്നായി കഴുകിയതിനുശേഷം ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം, ശേഷം കുക്കർ അടച്ച് അടുപ്പിൽ നിന്നും മാറ്റി 10 മിനിറ്റ് വയ്ക്കുക, വീണ്ടും കുക്കർ തുറന്ന് ആ വെള്ളം കളയണം ഒരു പ്രാവശ്യം കൂടി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് വീണ്ടും അടുപ്പിൽ വയ്ക്കാം ഇനി രണ്ടോ മൂന്നോ വിസിൽ നന്നായി വേവിച്ചെടുക്കാം, ശേഷം കിട്ടുന്ന ചോറ് ഒട്ടും പശപശപ്പ് ഇല്ലാത്ത നല്ല ചോറ് ആയിരിക്കും.

    വിശദമായി അറിയുവാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NNR Kitchen

  • കിച്ചൻ ടിപ്സുകൾ

    കിച്ചൻ ടിപ്സുകൾ

    ചപ്പാത്തി പൊങ്ങി വരാനായി വടി ഉപയോഗിച്ച് കിടിലൻ സൂത്രം, പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് വീട്ടിൽ ഉപകാരപ്രദമായ ഒരു സാധനം ഉണ്ടാക്കാം, ഇതുകൂടാതെ അടുക്കളയിൽ ഉപകാരപ്പെടുന്ന ഒരുപിടി നല്ല കിച്ചൻ ടിപ്സുകളും,

    ചപ്പാത്തി കുഴയ്ക്കുമ്പോൾ ഒരു വടി ഉപയോഗിച്ച് പ്രെസ്സ് ചെയ്തു നന്നായി കുഴച്ചെടുക്കണം, ശേഷം ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം, രണ്ടുവശവും ചെറുതായി ഒന്ന് ചൂടാക്കിയതിനു ശേഷം ഒരു അരിപ്പ പാത്രം ഗ്യാസ് അടുപ്പിലേക്ക് കമഴ്ത്തി വെച്ച് പകുതി വേവിച്ച ചപ്പാത്തി അതിനു മുകളിലേക്ക് വെച്ച് കൊടുക്കാം, ഇങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തി രണ്ട് ലെയറായി നന്നായി പൊങ്ങിവരും.

    പ്ലാസ്റ്റിക് കുപ്പികൾ ഇനി വെറുതെ കളയാതെ വീട്ടിലെ ചെരുപ്പുകൾ സൂക്ഷിക്കുന്ന സ്റ്റാൻഡ് ഉണ്ടാക്കാം, ഇതിനായി ഒരേ നീളമുള്ള കുറച്ചു വടികളാണ് ആവശ്യമുള്ളത്, വടികളുടെ വലിപ്പത്തിൽ കുപ്പിയിൽ ഹോൾ ഇട്ടതിനുശേഷം, വടി കയറ്റി കൊടുത്ത് നിലത്തു വയ്ക്കാവുന്ന രീതിയിൽ ആക്കി എടുക്കണം

    അടുത്തതായി ബെഡ് ക്ലീൻ ചെയ്യുന്നതിനായുള്ള നല്ലൊരു സൂത്രമാണ്, ഒരു വലിയ പാത്രത്തിൽ വെള്ളവും സോപ്പുലായനിയും കംഫർട്ട് ലിക്വിടും ഒഴിച്ച് മിക്സ് ചെയ്തതിനുശേഷം ഒരു കോട്ടൺ തുണിയിൽ മുക്കി പിഴിഞ്ഞെടുത്ത് ബെഡ് നന്നായി തുടച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ അഴുക്ക് പോകുകയും നല്ല മണം കിട്ടുകയും ചെയ്യും

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vichus Vlogs

  • പുതിന വളർത്താനുള്ള ടിപ്സ്

    പുതിന വളർത്താനുള്ള ടിപ്സ്

    കറികൾക്ക് രുചിയും മണവും കൂട്ടാനായി ചേർക്കുന്നതാണ് മല്ലിയിലയും പുതിനയിലയും, ബിരിയാണി ഉണ്ടാക്കുമ്പോൾ നിർബന്ധമായും പുതിനയില ചേർക്കണം, ഇല്ലെങ്കിൽ ബിരിയാണിയുടെ രുചി തന്നെ മാറിപ്പോകും. നമ്മൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പുതിനയില പലതരം കെമിക്കലുകളും ചേർത്ത് വളർത്തിയെടുക്കുന്നത് ആയിരിക്കും, ചെറിയ ചില്ലു കുപ്പികൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ പുതിനയില വളർത്തിയെടുക്കാവുന്നതാണ് അതെങ്ങനെയെന്ന് കാണാം

    കടയിൽ നിന്നും പുതിനയില കൊണ്ടുവരുമ്പോൾ അതിൽ നല്ല മൂപ്പുള്ള പിങ്ക് നിറമുള്ള തണ്ടുകൾ മാറ്റിവെക്കുക, താഴ് വശത്തു നിന്നും ഇലകൾ മാറ്റിയെടുക്കണം, നന്നായി കഴുകിയതിനുശേഷം അടിവശം കുറച്ചു മുറിച്ചു കളയാം, ഇനി ഇതിനെ കുപ്പിയിലേക്ക് ഇട്ടു കൊടുക്കാം, വെള്ളം ഒഴിച്ചു കൊടുക്കാൻ മറക്കരുത്, ഈ വെള്ളം ഒന്ന് രണ്ട് ദിവസം കൂടുമ്പോൾ മാറ്റി പുതിയത് ഒഴിക്കണം, ഒരാഴ്ച കൊണ്ട് തന്നെ പുതിനയില വളർന്നു തുടങ്ങും, നന്നായി വളരുന്നതിന് അനുസരിച്ച് മുകളിൽ നിന്നും മുറിച്ചു മാറ്റുക, ഇനി നല്ല ഫ്രഷും ശുദ്ധവുമായ പുതിനയില, ഈ രീതിയിൽ വീട്ടിൽ വളർത്തിയെടുത്താൽ മതി

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുക്കറിൽ പെർഫെക്റ്റ്  ചോറ്

    കുക്കറിൽ പെർഫെക്റ്റ് ചോറ്

    സമയം ലാഭിക്കാനാണ് നമ്മൾ പ്രഷർകുക്കറിൽ ചോറ് വയ്ക്കുന്നത്, ഇങ്ങനെ ഉണ്ടാക്കുന്ന ചോറിന് ഒട്ടലും വഴുവഴുപ്പും കൂടുതലായിരിക്കും, അങ്ങനെയാവാതെ സാധാരണ ചോറ് പോലെ കിട്ടാനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

    ആദ്യം കുക്കറിൽ വെള്ളവും കഴുകിയെടുത്ത് അരിയും ഇടുക വെള്ളം എപ്പോഴും കുറച്ച് അധികം വയ്ക്കണം, ഇതിലേക്ക് ഉപ്പു ചേർത്തു കൊടുത്ത ഇളക്കി കുക്കർ അടച്ച് വേവിക്കുക, കുക്കറിന്റെ ആവി പോയിക്കഴിയുമ്പോൾ കുക്കർ തുറന്നു ചോറ് വാർക്കുക, ശേഷം ചോറിനെ വീണ്ടും കുക്കറിൽ എടുത്ത്, അടുപ്പിൽ വച്ച് കത്തിച്ച് വെള്ളത്തിന്റെ അംശം മുഴുവൻ കളഞ്ഞെടുക്കാം, ഇങ്ങനെ ചെയ്താൽ നല്ല പെർഫെക്റ്റ് ചോറ് കിട്ടും.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen

  • വർഷം മുഴുവൻ പച്ച ചക്ക

    വർഷം മുഴുവൻ പച്ച ചക്ക

    മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിക് വിഭവമാണ് ചക്ക, പണ്ടൊക്കെ ചക്കപ്പുഴുക്കും ചക്ക പായസവും മാത്രമായിരുന്നു ചക്ക ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന പ്രധാന റെസിപ്പി, എന്നാൽ ഇന്ന് അതൊക്കെ മാറി ചക്ക ഹൽവ ചക്ക കേക്ക്, ചക്ക ഷേക്ക്‌ ചക്ക മുറുക്ക്, ചക്ക വറ്റൽ, അങ്ങനെ എണ്ണിയാൽ തീരാത്ത വിഭവങ്ങളാണ് ചക്ക ഉപയോഗിച്ച് ഇപ്പോൾ തയ്യാറാക്കുന്നത്, വർഷത്തിലൊരിക്കലാണ് ചക്ക സീസൺ വരുന്നത്, പെട്ടെന്ന് പഴുത്ത് ചീഞ്ഞുപോകുന്ന പഴമാണ് ചക്ക, അതുകൊണ്ടുതന്നെ അധികനാൾ സൂക്ഷിച്ചുവയ്ക്കുന്നത് സാധ്യമായിരുന്നില്ല, എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പച്ചചക്ക പച്ചയായി തന്നെ കാലങ്ങൾ സൂക്ഷിക്കാൻ സാധിക്കും അത് എങ്ങനെ എന്ന് കാണാം, ആദ്യം ചക്ക കുരു എല്ലാം കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഇതിനെ ഇഡ്ഡലി തട്ടിലിട്ട് ചെറുതായി ഒന്ന് ആവി കേറ്റി എടുക്കണം, ശേഷം നല്ലപോലെ ചൂടാറാനായി മാറ്റിവയ്ക്കാം, ശേഷം ചക്കയെടുത്ത് ഒരു സിപ് ലോക്ക് കവറിൽ ആക്കി , എയർ ടൈറ്റ് ആയി ഫ്രിഡ്ജിൽ സൂക്ഷിക്കുക

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mini’s LifeStyle