കറികൾക്ക് രുചിയും മണവും കൂട്ടാനായി ചേർക്കുന്നതാണ് മല്ലിയിലയും പുതിനയിലയും, ബിരിയാണി ഉണ്ടാക്കുമ്പോൾ നിർബന്ധമായും പുതിനയില ചേർക്കണം, ഇല്ലെങ്കിൽ ബിരിയാണിയുടെ രുചി തന്നെ മാറിപ്പോകും. നമ്മൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പുതിനയില പലതരം കെമിക്കലുകളും ചേർത്ത് വളർത്തിയെടുക്കുന്നത് ആയിരിക്കും, ചെറിയ ചില്ലു കുപ്പികൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ പുതിനയില വളർത്തിയെടുക്കാവുന്നതാണ് അതെങ്ങനെയെന്ന് കാണാം
കടയിൽ നിന്നും പുതിനയില കൊണ്ടുവരുമ്പോൾ അതിൽ നല്ല മൂപ്പുള്ള പിങ്ക് നിറമുള്ള തണ്ടുകൾ മാറ്റിവെക്കുക, താഴ് വശത്തു നിന്നും ഇലകൾ മാറ്റിയെടുക്കണം, നന്നായി കഴുകിയതിനുശേഷം അടിവശം കുറച്ചു മുറിച്ചു കളയാം, ഇനി ഇതിനെ കുപ്പിയിലേക്ക് ഇട്ടു കൊടുക്കാം, വെള്ളം ഒഴിച്ചു കൊടുക്കാൻ മറക്കരുത്, ഈ വെള്ളം ഒന്ന് രണ്ട് ദിവസം കൂടുമ്പോൾ മാറ്റി പുതിയത് ഒഴിക്കണം, ഒരാഴ്ച കൊണ്ട് തന്നെ പുതിനയില വളർന്നു തുടങ്ങും, നന്നായി വളരുന്നതിന് അനുസരിച്ച് മുകളിൽ നിന്നും മുറിച്ചു മാറ്റുക, ഇനി നല്ല ഫ്രഷും ശുദ്ധവുമായ പുതിനയില, ഈ രീതിയിൽ വീട്ടിൽ വളർത്തിയെടുത്താൽ മതി
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World