ഉരുക്ക് വെളിച്ചെണ്ണ

Advertisement

മലയാളികൾ ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കാനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ ഇതിന് മറ്റെ എണ്ണകളെ അപേക്ഷിച്ച് ഒട്ടേറെ ഗുണമേന്മയുണ്ട് ഫാക്ടറികളിൽ തയ്യാറാക്കി എടുക്കുന്ന വെളിച്ചെണ്ണയേക്കാൾ നല്ല ശുദ്ധമായ തേങ്ങാപ്പാല് ഉരുക്കിയെടുത്ത് വീട്ടിൽ തയ്യാറാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഗുണമേന്മ കൂടും ഈ വെളിച്ചെണ്ണ കുട്ടികൾക്ക് ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നതിനും അതുപോലെ തന്നെ ശരീരത്തിലും മുടിയിലും പുരട്ടുന്നതിനും വളരെ നല്ലതാണ് വെറും മൂന്നു തേങ്ങ കൊണ്ട് ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് കാണാം..

മൂന്നു നാളികേരം ഫ്രീസറിൽ ഒരു ദിവസം മുഴുവൻ സൂക്ഷിക്കുക ശേഷം എടുത്ത വെള്ളത്തിൽ മുക്കി തണുപ്പ് കളയുക ഇനി തേങ്ങ ഉടച്ച് എടുക്കണം ഈ തേങ്ങ ചിരട്ടയിൽ നിന്നും അടർത്തിയെടുക്കാൻ വളരെ എളുപ്പമാണ് ഇതിന് ചെറിയ കഷണങ്ങളായി മുറിച്ചതിനു ശേഷം ഒരു അല്പം വെള്ളം മാത്രം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കണം ഇതിനൊരു തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി പിഴി ഞ്ഞെടുക്കുക ഈ തേങ്ങാപ്പാൽ ഒരു ദിവസം മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം ഇങ്ങനെ ചെയ്യുമ്പോൾ വെള്ളവും തേങ്ങാപ്പാൽ ഉണ്ടാക്കാനുള്ള പൾപ്പും വേറെ വേറെയായി കിട്ടും ഈ പൾപ്പിനെ സ്പൂൺ കൊണ്ട് എടുത്ത് അടി കട്ടിയുള്ള ഒരു പാത്രത്തിൽ വച്ച് ഉരുക്കണം, ചെറിയ തീയിൽ വേണം ഇങ്ങനെ ചെയ്യാൻ, നന്നായി എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ അരിച്ചെടുത്ത് സൂക്ഷിക്കാം

വിശദമായി അറിയാനായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeena’s Magic Kitche