നാരങ്ങ സ്റ്റോറേജ്

Advertisement

ഈ കൊടുംചൂടിൽ ഉള്ളം തണുപ്പിക്കാൻ പെട്ടെന്ന് ഒരു നാരങ്ങ ജ്യൂസ് റെഡിയാക്കാം. അതുമാത്രമല്ല വളരെ നാൾ നാരങ്ങകൾ കേടാകാതെ വയ്ക്കുകയും ചെയ്യാം.

നാരങ്ങ നന്നായി കഴുകിയതിനുശേഷം അതിൽ കുറച്ച് എണ്ണ തടവി ഇത് പ്ലാസ്റ്റിക് ബോട്ടിലുകളാക്കി ഫ്രിഡ്ജിൽ വയ്ക്കാം. ഇങ്ങനെ എയർ ടൈറ്റ് ആക്കി അടച്ചു വെച്ചാൽ നാരങ്ങ വളരെ നാൾ കേടുകൂടാതെ ഇരിക്കും. ഇനി എങ്ങനെ പെട്ടെന്ന് ജ്യൂസ് റെഡിയാക്കാം എന്ന് നോക്കാം. അതിനായി നാരങ്ങ പകുതി കട്ട് ചെയ്ത് കുറച്ചധികം ജ്യൂസ് പിഴിഞ്ഞെടുക്കുക, ശേഷം അതിലേക്ക് കുറച്ച് പുതിനയില അരിഞ്ഞിടാം. ഇത് ഐസ് ട്രെയിൽ ഒഴിച്ചു കൊടുത്തതിനു ശേഷം ഫ്രീസറിലേക്ക് എടുത്തു വയ്ക്കാം. കട്ടിയായതിനു ശേഷം പ്ലാസ്റ്റിക് കവറുകളിൽ ഇട്ട് ആവശ്യമുള്ളപ്പോൾ ഇതിൽനിന്ന് ഒരു പീസ് എടുത്ത ഗ്ലാസ്സിലേക്ക് ഇടാം വെള്ളം ഒഴിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് പെട്ടെന്ന് ജ്യൂസ് തയ്യാറാക്കാം.

വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക