പുതിനയില, മല്ലിയില, കറിവേപ്പില സ്റ്റോറേജ്

Advertisement

ഭക്ഷണസാധനങ്ങൾക്ക് രുചിയും മണവും കിട്ടാനായി മല്ലിയില പുതിനയില കറിവേപ്പില എന്നിവ ചേർക്കുന്നത് പതിവാണ്, രുചി മാത്രമല്ല ഇതിനെല്ലാം ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട് കടയിൽ നിന്നും വേടിക്കുന്ന മല്ലിയില പുതിനയില കറിവേപ്പില എന്നിവ പെട്ടന്ന് ചീഞ്ഞ് പോകാറുണ്ട്, കേടാവാതെ കുറെ നാൾ സൂക്ഷിക്കാനായി എന്തെല്ലാം ചെയ്യാം എന്ന് നോക്കാം..

മല്ലിയില വാങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് ചീഞ്ഞ വേരുകളും ചീഞ്ഞ ഇലകളും കളയുക എന്നതാണ് ശേഷം വിനാഗിരി ചേർത്ത വെള്ളത്തിൽ നല്ലതുപോലെ കഴുകി എടുക്കണം ഇങ്ങനെ കഴുകിയെടുത്ത മല്ലിയില നന്നായി തുടച്ച്, ഒരു കിച്ചൻ ടവലിൽ പൊതിഞ്ഞ് ഒരു സിപ് ലോക് പ്ലാസ്റ്റിക് കവറിൽ ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കുക. മല്ലിയില അരിഞ്ഞെടുത്ത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ടവലിൽ പൊതിഞ്ഞും സൂക്ഷിക്കാം

പുതിന ഇലകൾ പറിച്ചെടുത്തതിനുശേഷം വിനാഗിരി ചേർത്ത് വെള്ളത്തിൽ കഴുകിയെടുത്ത് തുടച്ച് മല്ലിയില സൂക്ഷിക്കുന്ന പോലെ സൂക്ഷിക്കാം, ബാക്കിയായ തണ്ടുകൾ ഒരുമിച്ച് പിടിച്ച് അടിഭാഗം ചെരിച്ച് കട്ട് ചെയ്യണം, ശേഷം ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അതിൽ ഇട്ടു സൂക്ഷിക്കുകയാണെങ്കിൽ ദിവസത്തിനുള്ളിൽ നന്നായി മുളച്ചു ഇലകൾ ആകുന്നതാണ്

കറിവേപ്പിലയും തണ്ടിൽ നിന്നും പറിച്ചെടുത്തതിനു ശേഷം കഴുകി തുടച്ചു എയർ ടൈറ്റ് ആയി സൂക്ഷിക്കാം

വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World