വീട്ടമ്മമാർക്ക് ഡെയിലി ലൈഫിൽ ഉപകാരപ്പെടുന്ന കുറച്ചു നല്ല കിച്ചൻ ടിപ്പുകൾ… ജോലിഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും ഇത് സഹായമാകും…
കാൽ വേദനയ്ക്കും മുട്ടുവേദനയ്ക്കും എരുക്കിന്റെ ഇല മരുന്നാണെന്ന് കേട്ട് കാണുമല്ലോ, ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അറിയാമോ, നീളം കൂടിയും വീതി കുറഞ്ഞതുമായ കോട്ടൺ തുണി എടുത്ത് നീളത്തിൽ എരുക്കില വെക്കുക, ഇനി തുണി ഒരു സൈഡ് നിന്നും ചുരുട്ടുക, കുട്ടി കെട്ടിയതിനു ശേഷം മുകൾവശം കത്രിക വച്ച് ചെറുതായൊന്ന് കട്ട് ചെയ്യാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, ചുരുട്ടിയെടുത്ത ഭാഗം ചൂടാക്കി വേദനയുള്ള ഭാഗത്ത് വച്ചു കൊടുക്കാം
പച്ച തൂവര നന്നാക്കുന്നത് വലിയ സമയ ചിലവുള്ള ജോലിയാണ്, ഇത് പൊട്ടിച്ച് പയർ എടുക്കാനായി ഒരു കത്തി ഉപയോഗിച്ച്, മുകൾവശം കട്ട് ചെയ്തു കൊടുക്കുക, ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ജോലി തീരും
ലിക്വിഡ് രൂപത്തിലുള്ള ഫ്ലോർ ക്ലീനറുകളും ഡിഷ് വാഷുകളും കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് മറ്റൊരു കുപ്പിയിൽ അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ഏറെ നാൾ ഉപയോഗിക്കാം
എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തൈരു കറിയുടെ റെസിപ്പി ആണ് അടുത്തത്. മൺപാത്രത്തിൽ കടുകുപൊട്ടിച്ച് സവാളയും പച്ചമുളക് കറിവേപ്പില മസാല ഉപ്പ് ഇവയും ചേർത്ത് വഴറ്റിയ ശേഷം കട്ടിയുള്ള തൈര് ഒഴിച്ച് മിക്സ് ചെയ്യുക
പപ്പായ കൂടുതൽ പഴുത്തു പോയാൽ മിക്സിയിൽ അരച്ച് ഐസ് ക്യൂബുകൾ ആക്കി സൂക്ഷിക്കുക
മുഴുവൻ ടിപ്സുകളും കാണാൻ വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക jazz kitchen