വളരെ എളുപ്പത്തില്‍ ഉണ്ടാകാനും സാധാരണ ബിരിയാണി ചേരുവകള്‍ ആയ നെയ്യ് , മല്ലിചെപ്പു പുതിന ഇല , അണ്ടിപരിപ്പ് ഉണക്കമുന്തിരി ഇവ ഒന്നും ചേര്‍ക്കാത്തതും എന്നാല്‍ രുചിയില്‍ അല്പം പോലും കുറവ് വരാത്തതുമായ ഒരു വിഭവം ആണ് ഈ ബിരിയാണി . തിരക്കിനിടയില്‍ വളരെ എളുപ്പത്തില്‍ ചെലവ് കുറഞ്ഞ ഒരു ചിക്കാന്‍ ബിരിയാണിയാണ് ജാസ’സ് ഫുഡ് ബുക്ക് നിങ്ങള്‍ക്ക് സമര്‍പ്പികുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപെട്ടാല്‍ മറക്കാതെ ലൈക് ചെയണം കേട്ടോ ഒപ്പം സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ .അപ്പൊ വീഡിയോ കണ്ടോളു .
Category: ബിരിയാണി
-

കഫ്സ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് കാണൂ.
മലപ്പുറം സ്പെഷ്യൽ കഫ്സ ആണ് ഇവിടെ ഉണ്ടാക്കുന്നത്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: കഫ്സ അരി ഒരു കിലോ, ചിക്കന്‍ ഒരു കിലോ, 4 തക്കാളി, കുരുമുളക്, വെളുത്തുള്ളി, ചെറിയ ജീരകം, പച്ചമുളക്, ഇഞ്ചി, മസാലപൊടി, ചിക്കന്‍ ക്യൂബ്, നാരങ്ങ, പട്ട, ഗ്രാമ്പു, ഏലക്ക, തക്കാളി പേസ്റ്റ്, തക്കാളി അരച്ചത്, സണ്‍ ഫ്ലവര്‍ ഓയില്‍, ആവശ്യത്തിന് ഉപ്പ്. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നും അളവുകളും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട് നിങ്ങളും ഉണ്ടാക്കി നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: TB Food Items
-

ഇറച്ചി ചോറ് എങ്ങനെ ഉണ്ടാക്കാം എന്നു കാണൂ.
ഇറച്ചി ചോറ് പലര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. ബീഫ് വെച്ച് ഉണ്ടാക്കുന്ന ഇറച്ചി ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: കറിയ്ക്ക്; ഒന്നര കിലോ ബീഫ്, 4 സവാള, 4 തക്കാളി, 15 പച്ചമുളക്, 2 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂണ്‍ ഗരംമസാല, 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി, 2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ആവശ്യത്തിനു ഉപ്പ്. ചോറിനു; രണ്ടര ഗ്ലാസ് അരി, ഷാഹി ജീര, ചെറിയ ജീരകം, 1 സവാള, പട്ട, ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ലീഫ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. ഇത്രയുമാണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട് നിങ്ങളും ട്രൈ ചെയ്യൂ. Courtesy: Mymoonz Kitchen
-

സ്പെഷ്യല്‍ മലബാര്‍ ബീഫ് ബിരിയാണി ഉണ്ടാക്കാം.
ഒരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കാം. ബീഫ് ബിരിയാണി. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒരു കിലോ ബീഫ്, അര സ്പൂണ്‍ ഗരംമസാല, അര സ്പൂണ്‍ ഉലുവപൊടി, കാല്‍ സ്പൂണ്‍ പെരുംജീരകപൊടി, ആവശ്യത്തിനു ഉപ്പ്, കുറച്ചു വിനാഗിരി. ഇത് മിക്സ് ചെയ്തു അര മണിക്കൂര്‍ വെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് ചേര്‍ക്കണം, കുറച്ചു മഞ്ഞള്‍പൊടിയും ചേര്‍ത്ത് ബീഫ് വേവിക്കുക. ബീഫ് വേവുന്ന ടൈമില്‍ മസാല തയ്യാറാക്കാം. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ട്രൈ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy:
Saudaa’s kitchen -

കിടിലന്‍ തലശ്ശേരി ചിക്കന്‍ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം
വളരെ പ്രശസ്തവും രുചികരവുമായ തലശ്ശേരി ചിക്കന്‍ ദം ബിരിയാണി ഉണ്ടാക്കി നോക്കാം ഇതിനു ആവശ്യമായ ചേരുവകള്‍: ചിക്കന്‍, ഉള്ളി -8, അണ്ടിപരിപ്പ് -ഒരു പിടി, മുന്തിരി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 tbsp, പച്ചമുളക് -എരുവിന് അനുസരിച്ച്, മല്ലി ഇല, പുതിന ഇല, മഞ്ഞള്‍ പൊടി -1 tsp, ബിരിയാണി മസാല -2 tsp, മല്ലി പൊടി -1/4 tsp, കുരുമുളക് പൊടി -1/2 tsp, ഓയില്‍ ആവിശ്യത്തിന്, നെയ്യ് ആവിശ്യത്തിന്, വെള്ളം, ജീരാകശാല അരി-2 1/2 cup, നാരങ്ങ നീര് -1 1/2 നാരങ്ങയുടെ, തക്കാളി -3, പട്ട -3 എണ്ണം, ഗ്രാമ്പു -5 -7, ഏലക്ക -4-6, പാല്‍ -2 tbsp, കുംകുമ പൂവ് -3 -5, ഉപ്പ്. ഈ ചേരുവകള്‍ ചേര്‍ത്ത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. കണ്ട ശേഷം ഷെയര്‍ ചെയ്യൂ.
-

രുചികരമായ വെജിറ്റബിള്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ പഠിക്കാം.
വെജിറ്റബിള്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇന്ന് നമുക്ക് വളരെ പെട്ടന്ന് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. അതിനാവശ്യമുള്ള സാധനങ്ങള്‍.. ബസ്മതി റൈസ് കുതിര്‍ത്തത്, ബട്ടര്‍, നീളത്തില്‍ അറിഞ്ഞ പച്ചമുളക്, ബീന്‍സ്, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, കശുവണ്ടി, ഉണക്ക മുന്തിരി, ഉപ്പ്, ഗരംമസാല, ക്യാരറ്റ്, വേവിച്ച ഗ്രീന്‍ ബീന്‍സ്, വെള്ളം, സവാള ഇത്രയുമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Preethy’s Manna Kitchen
-

നെയ്യ് തീരെ ചേര്‍ക്കാത്ത ഫിഷ് ബിരിയാണി
ബിരിയാണി മിക്കവരുടേയും ഇഷ്ടഭക്ഷണം ആണ്. ചിക്കന്‍ ബിരിയാണി, മട്ടണ്‍ ബിരിയാണി, ബീഫ് ബിരിയാണി, വെജിറ്റബിള്‍ ബിരിയാണി അങ്ങനെ പല രീതിയില്‍ ബിരിയാണി വെക്കാറുണ്ട്. തീന്‍ മേശയില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒരു വിഭവമാണ് ഇന്ന് ബിരിയാണി, ധാരാളം ചേരുവകളിലൂടെ കൊഴുപ്പ് കൂടിയ ബിരിയാണിയില്‍ നിന്നും വ്യത്യസ്ഥമായി നെയ്യ് തീരെ ചേര്‍ക്കാത്ത ഫിഷ് ബിരിയാണിയാണ് ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ചെയ്തു കാണിക്കുന്നത്. നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ.. Courtesy: Jas’s Food book
