Category: ബിരിയാണി

  • അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നമുക്കിന്നു അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബിരിയാണി അരി- 2 കപ്പ്
    മട്ടണ്‍- 1 കിലോ
    വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍
    സവാള- 2 എണ്ണം നീളത്തില്‍ അരിഞ്ഞത്
    ഇഞ്ചി- 1 കഷ്ണം നന്നായി ചതച്ചു എടുത്തത്‌
    വെളുത്തുള്ളി- 10 അല്ലി അരിഞ്ഞത്
    കറുവാപ്പട്ട പൊടി- 1 സ്പൂണ്‍
    കുങ്കുമപ്പൂവ്-1 നുള്ള്
    മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
    മുളക് പൊടി-1 ടീസ്പൂണ്‍
    തൈര്- അരക്കപ്പ്
    ഉപ്പ്- പാകത്തിന്
    കുരുമുളക് പൊടി- ആവശ്യത്തിന്
    ബദാം- പത്തെണ്ണം
    ഉണക്കമുന്തിരി- 8 എണ്ണം
    മല്ലിയില- ഒരു പിടി

    തയ്യാറാക്കുന്ന വിധം
    ആദ്യം തന്നെ മട്ടന്‍ ,ഉപ്പു, കുരുമുളക് എന്നിവ പുരട്ടി വയ്ക്കുക.
    അതിനുശേഷം
    ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് അല്പം നെയ്യ് ഒഴിച്ച് രണ്ടു ഏലക്കായ, ഒരു ചെറിയ കഷണം പട്ട, മൂന്നാല് കുരുമുളക്, നാലഞ്ചു ഗ്രാമ്പൂ , ഒരു തക്കോലം , എന്നിവ ഇട്ടു വഴറ്റി അല്പം മഞ്ഞപൊടിയും ചേര്‍ത്ത് നാല് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ രണ്ടു ഗ്ലാസ് അരിയിട്ട് വേവിച്ചു എടുക്കുക. ( അരി എടുക്കുന്നതിന്റെ ഇരട്ടി വേണം വെള്ളം എടുക്കാന്‍ ആ കാര്യം എപ്പോഴും ശ്രദ്ധിക്കണം )
    ഇനി വേറൊരു പാത്രം അടുപ്പത്ത് വച്ചിട്ട് ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ഇട്ടു ചൂടാക്കി അതിലേയ്ക്ക് സവാള ഇട്ടു വഴറ്റുക , അതിലേയ്ക്ക് വെളുതിയും , കറുവാപട്ട പൊടി, മഞ്ഞള്‍പൊടി , മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മൂക്കുമ്പോള്‍ കോരിയെടുത്തു വയ്ക്കുക..ഇത് തണുത്ത് കഴിയുമ്പോള്‍ മിക്സിയില്‍ നന്നായി അരച്ച് എടുക്കണം വെള്ളം ഒഴിക്കരുത് അരയ്ക്കുമ്പോള്‍ പകരം തൈര് ചേര്‍ത്ത് അരയ്ക്കാം..ഇത് എടുത്തു വയ്ക്കുക. അതിനുശേഷം മസാല വഴറ്റിയ പാത്രത്തില്‍ തന്നെ വെണ്ണ ഒഴിച്ച് ഉപ്പും മുളകും പുരട്ടി വച്ചിരിക്കുന്ന മട്ടന്‍ നന്നായി ഒന്ന് ഫ്രൈ ആക്കി എടുക്കുക …ശേഷം ഇതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ഒന്ന് മൂടിവച്ച് അല്പം കഴിയുമ്പോള്‍ ഇതിലേയ്ക്ക് ബിരിയാണി ചോറ് ചേര്‍ത്ത് യോജിപ്പിക്കണം അതിനു ശേഷം ഇത് ഒന്ന് ഓവനില്‍ വച്ച് വേവിക്കുക..വെന്തു കഴിയുമ്പോള്‍ ബദാം, ഉണക്ക മുന്തിരി , മല്ലിയില എന്നിവ ചേര്‍ക്കാം … അറേബ്യന്‍ മട്ടന്‍ ബിരിയാണി തയ്യാര്‍ !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ചിക്കന്‍ & വെജിറ്റബിള്‍ സാന്‍വിച്ച്

  • മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം


    1)മീന്‍ – ഒരു കിലോ
    2.മുളകുപൊടി -ഒരു ടേബിള്‍ സ്പൂണ്‍
    3.മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
    4.ഉപ്പ് -കുറച്ച്
    5.സവാള കനം കുറച്ചരിഞ്ഞത് -മൂന്നെണ്ണം
    6.ഇഞ്ചി ചതച്ചത് -1 കഷണം
    7.വെള്ളുള്ളി..5 അല്ലി
    8.ഉള്ളി -ഒന്നര കപ്പ്
    9.പച്ചമുളക് -8 എണ്ണം
    10.തക്കാളി.2 എണ്ണം
    11.പെരുംജീരകം -1 ടീസ്പൂണ്‍
    12.ഗരംമസാല -അര ടീസ്പൂണ്‍
    13.ബിരിയാണി മസാല- 4 സ്പൂണ്‍.
    14. ഉപ്പ് -പാകത്തിന്

    ഇനി പാകം ചെയ്യുന്ന വിധം

    മീന്‍ കഷണങ്ങള്‍ കഴുകി ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും തേച്ച് അധികം മുക്കാതെ വറുത്തു കോരുക. പച്ചമുകള്‍ അരിഞ്ഞതും ,തക്കാളി നുറുക്കിയതും ,പെരുംജീരക്പും, ബിരിയാണി മസാലയും ,പാകത്തിന് ഉപ്പും ചേര്‍ത്ത് എണ്ണയില്‍ മൂപ്പിക്കുക എല്ലാം ചേര്‍ന്ന് മസാല റെഡിയാവുമ്പോ വറുത്തെടുത്ത മീന്‍ അതില്‍ ചേര്‍ക്കുക.മസാല ചേരാന്‍ കുറച്ചു നേരം വെക്കുക..ഇപ്പോ മസാല റെഡി

    ഇനി ചോറ് ഉണ്ടാക്കുന്ന വിധം
    ബിരിയാണി അരി രണ്ട് കി.ഗ്രാം (10 ഗ്ലാസ്) വെള്ളം 15 ഗ്ലാസ് സവാള അരിഞ്ഞത് ഒരെണ്ണംഡാല്‍ഡ, നെയ്യ് 200 ഗ്രാം വീതം
    ഗരം മസാല കൂട്ട് ഒരു ചെറിയ പാക്കറ്റ് അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതംബിരിയാണി കളര്‍ പാലില്‍ കലക്കിയത് ഒരു ടീസ്പൂണ്‍(ഇതു മാറ്റി വെക്കുക,പിന്നീട് മത്രം ആവശ്യം വരും..)പനിനീര്‍ മൂന്ന് വലിയ സ്പൂണ്‍ചെറുനാരങ്ങനീര് ഒരു വലിയ നാരങ്ങയുടേത് ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഡാല്‍ഡയും നെയ്യും ചേര്‍ത്ത് ഉരുക്കി എടുക്കുക.അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക. അതേ നെയ്യില്‍ സവാള നീളത്തില്‍ മുറിച്ചത് വഴറ്റുക. ഇതോടൊപ്പം തന്നെ ഗരംമസാല കൂട്ടും അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് അരി വേവാനാവശ്യമായ വെള്ളം ഒഴിക്കുക. ശേഷം ചെറുനാരങ്ങാ നീരും കുറച്ച് പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ത്ത് അടച്ചുവെക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അരി കഴുകി ഇടുക.തീ കുറച്ച് വെള്ളം വറ്റിച്ചെടുക്കണം. ചോറ് വേവിക്കുമ്പോള്‍ ഇടയ്ക്കിടെ മറിച്ചിടണം. ചോറ് ഏകദേശം വെന്ത് പാകമായാല്‍ മുകളില്‍ പനിനീര്‍ കുടഞ്ഞ് അടുപ്പില്‍ നിന്നും വാങ്ങുക.

    ഇനി ധം ഇടുന്ന വിധം.

    ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ നേരത്തെ തയ്യാറാക്കിയ മീനും മസാലയും നിരത്തുക. അതിനു മീതെ മല്ലിയില, പൊതിനയില, കറിവേപ്പില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. നിരത്തിയ ചോറിനു മുകളില്‍ പാലില്‍ കലക്കിവെച്ച ബിരിയാണി കളര്‍ കുടയുക. കുറച്ച് സവാള വറുത്തതും അണ്ടിപ്പരിപ്പ് വറുത്തതും ഇതിനു മുകളില്‍ വിതറുക.ബാക്കിയുള്ള ചോറ് വീണ്ടും ഇതിന്റെ മുകളില്‍ നിരത്തുക. ഇങ്ങനെ ചോറും മസാലയും തീരുന്നതുവരെ ഇടവിട്ട് നിരത്തുക. ഏറ്റവുംമുകളില്‍ വറുത്ത് വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നിരത്തി മുകളില്‍ വളരെ കുറച്ച് ഗരംമസാലയും വിതറുക.പാത്രം അടച്ച് അലുമിനിയും ഫൊയില്‍ കൊണ്ട് നല്ല വണ്ണം അടച്ചു മുകളില്‍ പാത്രത്തിന്റെ അടപ്പും വെച്ചു മുകളില്‍ ഒരു ചിരട്ട കത്തിച്ചു വെക്കുകയോ ഭാരമുള്ള ഒരു വസ്തു വെക്കുകയോ ചെയ്യുക.താഴെ ചെറുതീയില്‍ ചൂടാക്കുക..15 മിനുട്ട് നേരം ദമ്മില്‍ വേവിക്കുക.ഇനി അലുമിനിയം ഫോയല്‍ മാറ്റി ചൂടോടെ വിളമ്പാം.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    അവലോസ് പൊടി ഉണ്ടാക്കാം

  • മട്ടന്‍ ബിരിയാണി ഉണ്ടാക്കാം

    മട്ടന്‍ ബിരിയാണി ഉണ്ടാക്കാം

    നമുക്കിന്നു മട്ടന്‍ ബിരിയാണി ഉണ്ടാക്കാം..വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് ..എല്ലാവര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ് ഇത്…നമുക്ക് നോക്കാം എങ്ങിനെയാണ് മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എന്ന്..അതിനാവശ്യമുള്ള സാധനങ്ങള്‍

    ബിരിയാണി അരി-അരക്കിലോ
    എണ്ണ- പാകത്തിന്
    സവാള- ഒരുകിലോ
    പച്ചമുളക്-20 അരിഞ്ഞത്
    ഇഞ്ചി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍
    വെളുത്തുള്ളി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍
    തക്കാളി-നാല്, നീളത്തില്‍ അരിഞ്ഞത്
    മല്ലിയില, പുതിനയില-രണ്ടേകാല്‍ കപ്പ്
    ഉപ്പ്- പാകത്തിന്
    ഗരംമസാലപ്പൊടി- ഒരു വലിയ സ്പൂണ്‍
    ചെറുനാരങ്ങനീര്- രണ്ടു നാരങ്ങയുടേത്
    തേങ്ങ അരച്ചത്-കാല്‍ കപ്പ്
    നെയ്യ്-100 ഗ്രാം

    ആദ്യം തന്നെ മട്ടന്‍ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം.
    ബിരിയാണി അരി കഴുകി കുതിര്‍ത്തു എടുത്തിട്ട് ഒരു കഷണം കറുവാപട്ട, അഞ്ചെട്ടു ഗ്രാമ്പൂ, മൂന്നു ഏലക്കായ, അര ടിസ്പൂണ്‍ കുരുമുളക്, ഒരു തക്കോലം ,എന്നിവ ഇട്ടു വെള്ളം തിളപ്പിച്ച്‌ അതില്‍ അരിയിട്ട്മു ക്കാല്‍ വേവ് ആകുമ്പോള്‍ കോരി വയ്ക്കുക ( അരിയ്ക്ക് എല്ലാം എടുക്കേണ്ടത് ഒരു ഗ്ലാസ് അറിയാനെങ്കില്‍ രണ്ടു ഗ്ലാസ് വെള്ളം എന്നാ കണക്കില്‍ ആണ് അരിയുടെ ഇരട്ടി വെള്ളം )

    ഇനി സവാള ഒരു കിലോ നീളത്തില്‍ കനം കുറച്ചു അരിഞ്ഞു കുറച്ചു എടുത്തു നെയ്യില്‍ വറുത്തു മാറ്റി വയ്ക്കണം
    അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി ബാക്കി സവാള ഇട്ടു വഴറ്റുക ..ഒരു നുള്ള് ഉപ്പു ചേര്‍ത്ത് കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും..അതിനുശേഷം ഇഞ്ചി , പച്ചമുളക് ഇതുകൂടി ചേര്‍ത്ത് വഴറ്റുക ..ഇനി ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റണം ഇതിലേയ്ക്ക് പകുതി വീതം പുതിന ഇലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി മട്ടന്‍ കഷണങ്ങള്‍ ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും ലേശം വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക. നാന്നായി വെന്തു കഴിയുമ്പോള്‍ കാല്‍കപ്പ് തേങ്ങ അരച്ചത്‌ ചേര്‍ക്കണം ,കൂടെ നാരങ്ങാ നീരും ,ഗരം മാസല പൊടിയും ചേര്‍ത്ത് ഇളക്കുക.
    ഇത് തിളയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് മുക്കാല്‍ വേവില്‍ കോരിവച്ച ചോറ് ചേര്‍ക്കുക…മീതെ നെയ്യ് ഒഴിച്ചശേഷം നന്നായി മൂടി വയ്ക്കുക വായു കടക്കാതെ മൈദാ വച്ച് അടപ്പ് സീല്‍ ചെയ്യാം ചെറു തീയില്‍ ദം ചെയ്യാം ..പതിനഞ്ചു മിനിട്ടിനു ശേഷം വാങ്ങാം.. മട്ടന്‍ ബിരിയാണി റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍

  • ചുട്ട കോഴി ബിരിയാണി

    ചുട്ട കോഴി ബിരിയാണി

    ഇന്ന് നമുക്ക് കോഴി ചുട്ടെടുത്ത ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനുവേണ്ട ചേരുവകള്‍

    കോഴിയിറച്ചി – ഒരു കിലോ
    മല്ലിപ്പൊടി – നാല് ടിസ്പൂണ്‍
    വെളുത്തുള്ളി – അഞ്ചല്ലി
    ഇഞ്ചി – ഒരു വലിയ കഷണം
    മുളകുപൊടി – മൂന്നു ടിസ്പൂണ്‍
    കറിവേപ്പില – രണ്ടു തണ്ട്
    വറ്റല്‍ മുളക് ചതച്ചത് -എട്ടെണ്ണം
    ഉപ്പ് – ആവശ്യത്തിനു
    മഞ്ഞള്‍പൊടി – ഒരു ടിസ്പൂണ്‍
    തക്കാളി – രണ്ടെണ്ണം
    പച്ചമുളക് – ആറെണ്ണം
    ചുവന്നുള്ളി – എട്ടെണ്ണം
    കുരുമുളക് – ഒരു ടിസ്പൂണ്‍
    വെളിച്ചെണ്ണ – ആവശ്യത്തിനു
    ബിരിയാണി അരി – രണ്ടു ഗ്ലാസ്
    രണ്ടു ടിസ്പൂണ്‍ നെയ്യ്
    കറുവാപട്ട
    ഏലക്കായ
    ഗ്രാമ്പൂ
    കുരുമുളക്
    വയണ ഇല

    ആദ്യം തന്നെ കോഴിയെ കഷണങ്ങള്‍ ആക്കാതെ നന്നായി വൃത്തിയാക്കി എടുക്കണം അതിനുശേഷം

    വെളുത്തുള്ളി, ഇഞ്ചി, പേസ്റ്റ് ആക്കി , രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടി,അര ടിസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ടു ടിസ്പൂണ്‍ മുളകുപൊടി, ഉപ്പ്, എന്നിവ ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക . ഇതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. അതിനുശേഷം ഈ പേസ്റ്റ് വൃത്തിയാക്കിയ കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കണം മസാല കോഴിയുടെ എല്ലാ ഭാഗത്തും എത്തണം ..അതിനുശേഷം അരമണിക്കൂര്‍ വയ്ക്കുക. എന്നിട്ട് ഇത് ഒരു കമ്പിയില്‍ കോര്‍ത്ത് നല്ല തീക്കനല്‍ കൂട്ടി ചുട്ടെടുക്കുക.

    ഇനി മസാലയാണ് ഉണ്ടാക്കേണ്ടത്. അതിനായിട്ട്‌ മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചതച്ച മുളക് , ചതച്ചെടുത്ത ചെറിയുള്ളി, പച്ചമുളക്, തക്കാളി, കറിവേപ്പില, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം അതിനുശേഷം ഒരു ടിസ്പൂണ്‍ മുളകുപൊടി, അര ടിസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി ഒരല്പം വെള്ളം ഒഴിച്ച് മൂടിവച്ച് വേവിച്ചു എടുക്കുക തക്കാളി നന്നായി വെന്തു ഉടയണം. ഇനി ഈ മസാലയിലേയ്ക്ക് ചുട്ടെടുത്ത കോഴി അതേപടി വയ്ക്കുക.

    അതിനുശേഷം അരി സാധാരണ ബിരിയാണിക്കു വേണ്ടി വേവിക്കുന്ന പോലെ ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ അല്പം നെയ്യൊഴിച്ച് രണ്ടു കഷണം കറുവാപട്ടയും, നാലഞ്ച് ഏലക്കായും, അഞ്ചെട്ടു കരയാമ്പൂവും , അര ടിസ്പൂണ്‍ കുരുമുളകും , രണ്ടു വയണ ഇലയും കൂടി ഇട്ടു മൂപ്പിച്ചു രണ്ടു ഗ്ലാസ്
    കുതിര്‍ത്തിയ അരിക്ക് മൂന്നു ഗ്ലാസ് വെള്ളം എന്നാ അളവില്‍ ഒഴിച്ച് വെള്ളം നന്നായി തിളയ്ക്കുമ്പോള്‍ അരിയിട്ട് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിച്ചു എടുക്കുക ഇതിന് പാതി വേവ് മതി. ഈ ചോറ് മസാലയ്ക്കും ഇറച്ചിക്കും മീതെ ഇട്ട് പാത്രം നന്നായി അടച്ച് അഞ്ചുമിനിറ്റ് ചെറുതീയില്‍ വേവിച്ചെടുക്കുക.
    ചുട്ട കോഴി ബിരിയാണി റെഡി !

    ഇതെല്ലാവരും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഈസി നാടന്‍ കോഴിക്കറി

  • സോയാ ബിരിയാണി ഉണ്ടാക്കാം

    സോയാ ബിരിയാണി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കാം ..എപ്പോഴും നമ്മള്‍ ചിക്കന്‍ , ബീഫ് , ഒക്കെയല്ലേ ബിരിയാണി ഉണ്ടാക്കാറ് ..ഇന്ന് നമുക്ക് സോയ ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ..നമുക്ക് നോക്കാം തിനുവേണ്ട ചേരുവകള്‍ എന്തൊക്കെ ആണെന്ന്

    സോയ ബോള്‍സ് കാല്‍ കിലോ
    ബിരിയാണി അരി – അരക്കിലോ
    വെള്ളം നാല് ഗ്ലാസ്
    സവാള നീളത്തിലരിഞ്ഞത് അര കിലോ
    ഗരം മസാലപ്പൊടി രണ്ട് ടീസ്​പൂണ്‍
    മഞ്ഞള്‍പ്പൊടി അര ടീസ്​പൂണ്‍
    മല്ലിപ്പൊടി, മുളകുപൊടി ഒരു ടീസ്​പൂണ്‍ വീതം
    തക്കാളി നീളത്തിലരിഞ്ഞത് മൂന്ന് എണ്ണം
    ചെറുനാരങ്ങാ നീര് ഒരു നാരങ്ങയുടേത്
    മല്ലിയില, പൊതിനയില, കറിവേപ്പില ആവശ്യത്തിന്
    നെയ്യ്, ഡാല്‍ഡ 100 ഗ്രാം.
    പച്ചമുളക് ചതച്ചത് എട്ട് എണ്ണം
    ഇഞ്ചി ചതച്ചത് രണ്ട് വലിയ കഷണം
    വെളുത്തുള്ളി രണ്ട് ചുള
    കറുവാപട്ട , ഒരു കഷണം , ഗ്രാമ്പൂ എട്ടെണ്ണം, ഏലക്കായ നാലെണ്ണം, കുരുമുളക് , പത്തെണ്ണം ഇത് മസാല കൂട്ട്
    പനിനീരില്‍ കലക്കിയ മഞ്ഞ കളര്‍ രണ്ട് സ്​പൂണ്‍
    പനിനീര്‍ ഒരു സ്​പൂണ്‍
    അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതം
    കട്ടിയുള്ള തേങ്ങാപാല്‍ അര കപ്പ്

    ആദ്യം തന്നെ
    സോയ തിളച്ച വെള്ളത്തില്‍ 10 മിനുട്ട് കുതിര്‍ത്തശേഷം പിഴിഞ്ഞ് വെള്ളം കളഞ്ഞു വെക്കുക. അതിനുശേഷം മുളകുപൊടിയും ഉപ്പും പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക (അധികം മൊരിഞ്ഞുപോവരുത്). ഈ എണ്ണയില്‍ തന്നെ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക (രണ്ട് സവാള മാറ്റിവെക്കുക). ഇതിലേക്ക് പച്ചമുളക്, തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടിയുടെ പകുതി എന്നിവയും ഉപ്പും തേങ്ങാപാലും ചേര്‍ത്ത് വേവിക്കുക. മസാല കൂട്ട് നല്ലതുപോലെ വെന്തു വന്നാല്‍ അതിലേക്ക് സോയാ വറുത്തതും ചെറുനാരങ്ങാനീരും ഒഴിച്ച് വറ്റിക്കുക.

    അതിനുശേഷം ഒരു ചെമ്പ് അടുപ്പില്‍വെച്ച് നെയ്യും ഡാല്‍ഡയും ഉരുക്കി എടുക്കുക. മാറ്റിവെച്ച സവാള അതിലിട്ട് വറുത്തുകോരുക. ഇതിനോടൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരുക. ഇതേ നെയ്യില്‍ കഴുകി വാര്‍ത്തുവെച്ച അരി ഇട്ട് രണ്ടു മൂന്ന് മിനുട്ട് നന്നായി വറുക്കുക. നാല് ഗ്ലാസ് വെള്ളം അതില്‍ ഒഴിക്കുക. ഇതിലേക്ക് മസാലക്കൂട്ടും ചെറുനാരങ്ങനീരും പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ ഒന്ന് ഇളക്കണം. മാറ്റിവെച്ച പകുതി ഗരംമസാലപ്പൊടിയും അതിലിട്ട് ഇളക്കുക. ചോറ് പാകമായാല്‍ അടുപ്പില്‍നിന്ന് വാങ്ങുക. വറുത്തുവെച്ച സവാളയില്‍ മല്ലിയിലയും പൊതിനയിലയും ബാക്കി ഗരംമസാലപ്പൊടിയും ചേര്‍ക്കുക.

    ഇനി ഒരു ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ സോയ മസാല നിരത്തുക. അതിനുമീതെ മല്ലിയില, പൊതിനയില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. ഇതിനു മുകളില്‍ പനിനീരില്‍ കലക്കിയ മഞ്ഞ കളര്‍ ഒഴിക്കുക . ഇതിനു മീതെ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവ വിതറുക. പിന്നെ ബാക്കിയുള്ള ചോറ് കൂടി നിരത്തുക. പിന്നീട് പാത്രം അടപ്പുകൊണ്ട് മൂടി മാവുകൊണ്ട് ഒട്ടിച്ച് മുകളിലും താഴെയും കനലിട്ട് ഇടത്തരം ദമ്മില്‍ ആവി കയറ്റി വേവിക്കുക.
    ബിരിയാണി റെഡി

    ഇതുണ്ടാക്കാന്‍ എളുപ്പമാണ് എല്ലാവരും ഇതുണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക

    തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കാം

  • റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    നമുക്ക് പുറത്തുപോയി ബിരിയാണി കഴിക്കാന്‍ വലിയ ഇഷ്ട്ടമാണ് അല്ലെ ..പലരും പറയാറുണ്ട്‌ അവിടെ ഉണ്ടാക്കുന്ന റിച്ചി നമ്മള്‍ ഉണ്ടാക്കിയാല്‍ കിട്ടുന്നില്ല എന്ന് ..ആ രുചില്‍ വീട്ടില്‍ എങ്ങിനെ ബിരിയാണി ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം
    ഇന്ന് നമുക്ക് റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം .
    ഇതിനാവശ്യം
    ചിക്കന്‍ – 750 ഗ്രാം കഴുകി വൃത്തിയാക്കി എടുതതിലെയ്ക്ക് താഴെ പറയുന്ന ചേരുവകള്‍ ചേര്‍ക്കുക
    ഉപ്പു – ഒരു ടിസ്പൂണ്‍
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍
    ഗരം മസാല – അര ടിസ്പൂണ്‍
    കുരുമുളക് പൊടി – അര ടിസ്പൂണ്‍
    മല്ലിയില – ഒരു പിടി
    പുതിന ഇല – ഒരു പിടി
    പച്ചമുളക് – ആറെണ്ണം
    സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പു
    പുളിയില്ലാത്ത തൈര് – ഒരു കപ്പു
    നാരങ്ങാ നീര് – ഒരു ടിസ്പൂണ്‍
    വെളിച്ചെണ്ണ – ഒരു ടിസ്പൂണ്‍ ..ഇതെല്ലാം കൂടി ഇട്ടു നന്നായി മിക്സ് ചെയ്തു മുപ്പതു മിനിറ്റ് നേരം മാരിനെറ്റ് ചെയ്തു വയ്ക്കുക

    അതിനുശേഷം മൂന്നു ഗ്ലാസ് ബസുമതി റൈസ് വേവിച്ചു എടുക്കാം ..അതിനായി ആറു ഗ്ലാസ് വെള്ളം വച്ച് അതിലേയ്ക്ക് ഉപ്പും , രണ്ടു കഷണം കറുവപട്ടയും ,,നാലഞ്ച് ഗ്രാമ്പൂവും ,മൂന്നു ഏലക്കായും ,പത്തു കുരുമുളകും ..ഒരു ടിസ്പൂണ്‍ കരിന്ജീരകവും ,ഒരു ടിസ്പൂണ്‍ ഓയിലും ,ഒഴിച്ച് വെള്ളം നന്നായി തിളപ്പിക്കണം ..അതിനു ശേഷം കഴുകിയെടുത്ത ബസുമതി റൈസ് അതിലേയ്ക്ക് ചേര്‍ത്ത് ഇളക്കി മൂടിവച്ച് ഇത് ഒരു 70% വേവിച്ച ശേഷം അരിപ്പപാത്രത്തില്‍ കോരിയെടുക്കുക
    ഇനി ദം ചെയ്യാന്‍ വയ്ക്കാം..അതിനായിട്ട്‌ ഒരു പാത്രം അടുപ്പത്തുവയ്ക്കുക അതിലേയ്ക്ക് ഓയില്‍ ഒഴിക്കുക എന്നിട്ട് മാരിനെറ്റ് ചെയ്തുവച്ച ചിക്കന്‍ അതിലേയ്ക്ക് ഇടുക.ഇതൊന്നു പാത്രത്തില്‍ നിരത്തി വയ്ക്കാം. ഇനി ഇതിനു മുകളിയെക്ക് 70% വേവിച്ചു കോരി വച്ചിരിക്കുന്ന ബസ്മതി റൈസ് എല്ലാം നിരത്തുക ..അതിനുശേഷം അതിലേയ്ക്ക് വറുത്തു വച്ച സവാള ഇടുക ,ഇനി ഒരു ടിസ്പൂണ്‍ നാരങ്ങാനീര്‍ ഒഴിക്കുക..ഒരു പിടി പുതിന ഇല ഇടുക..ഒരു പിടി മല്ലിയില ഇടുക ..ഒരു ടേബിള്‍ സ്പൂണ്‍ ഓയില്‍ ചുറ്റിച്ചു ഒഴിച്ച് കൊടുക്കുക…അതിനുശേഷം ഒരു ടിസ്പൂണ്‍ നെയ്യ് ഒഴിക്കുക.. ഇനി പാത്രം നന്നായി മൂടി വയ്ക്കുക. പതിനഞ്ചു മിനിറ്റ് വേവിക്കുക ..ഇനി തീ കുറച്ചിട്ട് ശരിക്കും തീ കുറച്ചു വയ്ക്കുക എന്നിട്ട് ഒരു മുപ്പതു മിനിറ്റ് വേവിക്കുക ..ബിരിയാണി റെഡി

    ഇതെല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    പതിനാലു തരം ഓണവിഭവങ്ങള്‍

  • കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    ഇന്ന് നമുക്ക് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചിക്കന്‍ ഒരു കിലോ …വെളുത്തുള്ളി പത്തു അല്ലി …തൈര് അരകപ്പ് …ഇഞ്ചി ഒരു വലിയ കഷണം …ആവശ്യത്തിനു ഉപ്പു …ഇതെല്ലാം ചേര്‍ത്ത് വേണം ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കാം …അതിനായി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ച് എടുക്കാം ഇനി ചിക്കനില്‍ തൈര്, ഇഞ്ചി ,വെളുത്തുള്ളി അരച്ചത്‌ ആവശ്യത്തിനു ഉപ്പു എന്നിവ പുരട്ടി ചിക്കന്‍ അരമണിക്കൂര്‍ വയ്ക്കാം

    ഇനി ചിക്കന്‍ കറിവയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ സവാള നാലെണ്ണം നീളത്തില്‍ അരിഞ്ഞത്…മല്ലിപൊടി ഒന്നര ടേബിള്‍ ടിസ്പൂണ്‍…മുളക് പൊടി ഒരു ടേബിള്‍ ടിസ്പൂണ്‍…മഞ്ഞപ്പൊടി അര ടേബിള്‍ ടിസ്പൂണ്‍ …പച്ചമുളക് അഞ്ചെണ്ണം നീളത്തില്‍ അരിഞ്ഞത്…

    മസാലയ്ക്ക് വേണ്ട സാധനങ്ങള്‍
    പെരുംജീരകം ഒന്നര ടേബിള്‍ ടിസ്പൂണ്‍ ,ജാതി പത്രി ഒരെണ്ണം …നല്ല ജീരകം ഒരു ടിസ്പൂണ്‍ …ക
    കറുകപട്ട ഒരു കഷണം …കരയാംബൂ ഏഴെണ്ണം …ഇതെല്ലാം ഒന്ന് വറുത്തു പൊടിച്ചു എടുക്കണം

    മല്ലിയില ..പൊതിനയില..നെയ്യ് ..ഉപ്പു ആവശ്യത്തിനു

    അരി വേവിക്കാന്‍ വേണ്ടത്
    ഒന്നര കപ്പു അരി …രണ്ടേമുക്കാല്‍ കപ്പു വെള്ളം …സവാള മൂന്നെണ്ണം അരിഞ്ഞത് …പേരും ജീരകം അരടിസ്പൂണ്‍ …ജീരകം അര ടിസ്പൂണ്‍ …ഏലക്കായ ഏഴെണ്ണം …കറുകപട്ട ഒരു വലിയ കഷണം …കരയാംബൂ ഏഴെണ്ണം ,,നെയ്യ് ..ആവശ്യത്തിനു ഉപ്പു..

    അലങ്കരിക്കാന്‍…
    മല്ലിയില …മുട്ട …അണ്ടിപരിപ്പ്…ഉണ്ടാക്കമുന്ത്രി ..ആവശ്യം അനുസരിച്ച്

    ചിക്കന്‍ കറി ഉണ്ടാക്കുന്ന വിധം
    ആദ്യം തന്നെ ഒരു പാന്‍ അടുപ്പതുവച്ചു ആവശ്യത്തിനു നെയ്യ് ഒഴിച്ച് ( വെളിച്ചെണ്ണ വേണ്ടവര്‍ക്ക് വെളിച്ചെണ്ണ ഒഴിക്കാം )
    ചൂടാകുമ്പോള്‍ സവാള ഇടാം …നന്നായൊന്നു വഴറ്റി പച്ചമുളക് ചേര്‍ക്കാം രണ്ടും കൂടി നന്നായൊന്നു വഴട്ടാം ..ഇതിലേയ്ക്ക് അല്പം ഉപ്പു ചേര്‍ക്കാം സവാള ബ്രൌണ്‍ നിറം ആയാല്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് വഴട്ടാം …അതിനു ശേഷം മല്ലിപ്പൊടി ചേര്‍ക്കാം …ഇനി മുളക് പൊടി ചേര്‍ക്കാം,,ഒന്നുവഴറ്റിയ ശേഷം മസാലപൊടി ചേര്‍ക്കാം ..അതിനു ശേഷം ഇതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കാം ഒന്ന് മുക്സ് ചെയ്തു മൂടിവച്ച് വേവിക്കാം ..ചിക്കന്‍ ഒന്ന് ഇളക്കിയ ശേഷം മല്ലിയിലയും..പോതിനയിലയും ചേര്‍ക്കാം നന്നായി ഇളക്കി ചെറിയ തീയില്‍ ഇട്ടു വേവിച്ചു എടുക്കാം ചിക്കന്‍ കറി റെഡി

    ഇനി അരി വേവിച്ചു എടുക്കാം

    ഇതിനു വേണ്ടി ഒരു പാത്രം അടുപ്പില്‍ വച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം …ജീരകം..ഏലക്കായ,,കറുകപട്ട,,കരയാംബൂ..വയണ ഇല …എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റി ശേഷം സവാള ചേര്‍ക്കാം അതിനുശേഷം ..സവാള നന്നായി വഴറ്റി ഇതിലേയ്ക്ക് അരിവേവിക്കാന്‍ ഉള്ള വെള്ളം ഒഴിക്കാം ഒന്ന് ഇളക്കി ഇതിലേയ്ക്ക് അരി ചേര്‍ക്കാം ആവശ്യമായ ഉപ്പു കൂടി ചേര്‍ത്ത് ഇളക്കി മൂടിവച്ച് വേവിക്കാം തിളച്ചു കഴിയുമ്പോള്‍ ഒന്നിളക്കി തീ കുറച്ചു ഇട്ടു വേവിക്കാം …വെള്ളം പറ്റുമ്പോള്‍ അരി എല്ലാം വെന്തിട്ടുണ്ടാകും…ഇനി ഇറക്കി വയ്ക്കാം ഇനി നമുക്ക് ബിരിയാണി സെറ്റ് ചെയ്യാം

    ഇനി ഇത് സെറ്റ് ചെയ്യാം ഒരു പാത്രത്തില്‍ ആദ്യം ചോറ് നിരത്താം മുകളില്‍ ചിക്കന്‍ നിരത്താം പിന്നെ ചോറ് ..ചിക്കന്‍ …ഇങ്ങിനെ നിരത്തിയിട്ടു മുട്ടയും മല്ലിയിലയും വറുത്തു എടുത്ത അണ്ടിപരിപ്പും,,മുന്തിരിയും കൊണ്ട് അലങ്കരിക്കാം

    ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    കപ്പലണ്ടി കട്ടിംഗ് ഉണ്ടാക്കാം