Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ || പെപ്പർ ചിക്കൻ ഉണ്ടാക്കി നോക്കൂ

    കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ || പെപ്പർ ചിക്കൻ ഉണ്ടാക്കി നോക്കൂ

    കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ || Christmas special Pepper Chicken 😊

    മസാല പേസ്റ്റിനായി

    കുരുമുളക്: 3 Tbsp

    പെരുംജീരകം: 1 Tbsp

    ജീരകം: 1 ടീസ്പൂൺ

    കുഞ്ഞുള്ളി : 20

    മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

    മല്ലിപൊടി: 1.5 Tbsp

    കശുവണ്ടി: 10-15

    മുഴുവൻ ഗരം മസാല : 2 bay leaf, 3 ഏലയ്ക്ക, 4 ഗ്രാമ്പൂ

    വെളിച്ചെണ്ണ: 4 Tbsp

    ഒരു പാൻ ചൂടാക്കി 4 Tbsp വെളിച്ചെണ്ണ ചേർത്ത് മുഴുവൻ ഗരം മസാലയും മറ്റ് എല്ലാ ചേരുവകളും കുറഞ്ഞ തീയിൽ വഴറ്റുക. ഉള്ളി ചെറുതായി വഴൻട് വന്നതിന് ശേഷം മഞ്ഞൾപ്പൊടിയും മല്ലിപൊടിയും ചേർത്ത് നന്നായി വഴറ്റുക ..

    ഇത് തണുക്കുമ്പോൾ 3-4 Tbsp വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.

    മസാലയ്ക്ക്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് :4 Tbsp

    ചിക്കൻ: 1 കിലോ

    ഗരം മസാല: 1.5 ടീസ്പൂൺ

    ജീരകം പൊടി: 1/2 ടീസ്പൂൺ

    പച്ചമുളക്: 4 എണ്ണം കുരു കളഞ്ഞത്

    കറിവേപ്പില: 2 തണ്ട്

    മല്ലിയില: 3 തണ്ട്

    കശുവണ്ടി: 6-8

    കുരുമുളക് പൊടി: 1/2 ടീസ്പൂൺ

    അതേ പാനിൽ 2 Tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കീട്ട് 4 tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. മസാല പേസ്റ്റും 1/2 കപ്പ് വെള്ളവും ചേർത്ത് 5-6 മിനുട്ട് വഴറ്റുക, dark brown നിറമാകുന്നതുവരെ. ഈ സമയത്ത് എണ്ണ തെളിയാൻ തുടങ്ങും. ഇനി 1 കിലോ ചിക്കൻ ചേർത്ത് ഇളക്കുക.ഉപ്പ് ക്രമീകരിക്കുക.ഇടത്തരം തീയിൽ വേവിക്കുക 10 minute ചിക്കൻ പാകമായി കഴിഞ്ഞാൽ ഗ്രേവി വറ്റു വരെ കുറഞ്ഞ തീയിൽ വരട്ടി എടുക്കുക മല്ലിയിലയും 3-4 പച്ചമുളകും 1 ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ഇനി ചിക്കൻ പാത്രത്തിൻ്റ ഒരു വശത്തേയ്ക്ക് നീക്കി 1 Tbsp വെളിച്ചെണ്ണയും 1/2 ടീസ്പൂൺ കുരുമുളകും 6-8 കശുവണ്ടിയും 2 തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. അവസാനം 1/2 ടീസ്പൂൺ ജീരകം പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർക്കുക ..കൊതിയൂറും കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ ഇപ്പോൾ തയ്യാറാണ് …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്

    ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്

    ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്.അപ്പത്തിന് കൂടെ ബ്രെഡ്ഡും കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ ആയിട്ട് നല്ല ടേസ്റ്റ് ആണ് ഈ ചിക്കൻ സ്റ്റൂ.

    ആവശ്യമായ സാധനങ്ങൾ

    ചിക്കൻ അര കിലോ

    വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ

    ഏലയ്ക്ക-2

    ഗ്രാമ്പൂ-2

    കറുവ പട്ട ചെറിയ ഒരു കഷണം

    വയനയില-1

    സവാള-1

    ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ

    വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

    പച്ചമുളക് 3

    കറിവേപ്പില

    ഉരുളൻ കിഴങ്ങ് ഒന്ന്

    ക്യാരറ്റ്-1

    തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ്

    തേങ്ങയുടെ രണ്ടാം പാൽ രണ്ട് കപ്പ്

    ഉപ്പ്

    ഗരംമസാല ഒരു ടീസ്പൂൺ

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

    ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലക്കയും ഗ്രാമ്പൂ കറുവപ്പട്ട യും വഴനയില ഇട്ട് മൂപ്പിക്കുക.അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

    സവാള നല്ല സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കുക. ആവശ്യത്തിനു ഉപ്പു ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് മിനിറ്റ് ഒന്ന് വേവിച്ചെടുക്കുക. അതിലേക്ക് കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും കൂടി ചേർത്ത് ഇളക്കി തേങ്ങയുടെ രണ്ടാം പാൽ കൂടി ചേർത്ത് ഉപ്പ് നോക്കി വേണമെങ്കിൽ ചേർത്ത് അടച്ചു വെച്ച് കുറഞ്ഞ തീയിൽ വേവിക്കുക.
    നന്നായി വെന്തുകഴിഞ്ഞാൽ തുറന്ന് അതിലേക്ക് ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് കൊടുത്തിട്ട് തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് തിളക്കുന്നതിനുമുമ്പ് സ്റ്റോവ് ഓഫ് ചെയ്യുക. അതിലേക്ക് ഒരു വഴനയില കൂടി ഇട്ടിട്ട് വേണം അടച്ചു മാറ്റിവയ്ക്കാൻ.കഴിക്കാൻ നേരം തുറക്കുമ്പോൾ നല്ല മണം ആയിരിക്കും.
    ട്രൈ ചെയ്തു നോക്കീട്ട് അഭിപ്രായം പറയണം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ സ്റ്റൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vandana Ajai Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് 2 ഉള്ളി കട്ട് ചെയ്ത് ഇട്ടു കൊടുക്കുക. നന്നായി വഴറ്റി വരുമ്പോൾ 9 വെളുത്തുള്ളി തൊലി കളഞ്ഞ് ,ഇഞ്ചി, കറി വേപ്പില , പച്ച മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉപ്പും ചേർക്കണം. ഇനി ഇതിലേക്ക് 1 tbsp മുളക് പൊടി , 1 tbsp മല്ലി പൊടി , 3/4 tbsp ചിക്കൻ മസാല , 1/4 tsp മഞ്ഞൾ പൊടി എന്നിവ വഴറ്റുക.

    പൊടി ഒക്കെ മൂത്ത് വന്നതിനു ശേഷം അതിൽ 1 തക്കാളി അരിഞ്ഞത് കൂടി ചേർത്ത് ഇളക്കി എടുക്കുക. 1/2 tsp കുരുമുളക് പൊടി കൂടി ചേർക്കണം. 800 gm ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. 1.25 കപ്പ് ചൂട് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. 1 പാൻ സ്റ്റൗ വെച്ച് അതിലേക്ക് 3 പിടി തേങ്ങ , കറിവേപ്പില , കുരുമുളക് , പെരുംജീരകം എന്നിവ ചേർത്ത് നന്നായി ഗോൾഡൺ കളർ ആകുന്ന വരെ ഇളക്കി എടുക്കുക. മിക്സി ജാർ ഇട്ടു കുറച്ച് വെളളം ഒഴിച്ച് അരച്ച് എടുക്കണം. തിളച്ചു വരുന്ന കറിയിൽ അരപ്പ് ചേർക്കുക. 1/2 tsp ഗരം മസാലപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറി നന്നായി കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കൂ

    ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കൂ

    ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ ഫ്രൈ

    ചിക്കൻ 750 ഗ്രാം

    ഉപ്പ് ആവശ്യത്തിന്

    മഞ്ഞൾപൊടി അര ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    ഗരംമസാല അര ടീസ്പൂൺ

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    മൈദ മൂന്ന് ടീസ്പൂൺ

    കോൺഫ്ലോർ മൂന്ന് ടീസ്പൂൺ

    തൈര് മൂന്ന് ടീസ്പൂൺ

    മുട്ട ഒന്ന്

    ഒരു ബൗളിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം അര മണിക്കൂർ മാറ്റി വയ്ക്കുക ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ള ഒരു മസാല റെഡി ആക്കി എടുക്കാം.

    ഉണക്ക മുളക് 5എണ്ണം

    പച്ചമുളക് നാലെണ്ണം

    കറിവേപ്പില കുറച്ച്

    6 അല്ലി വെളുത്തുള്ളി

    ഇഞ്ചി ഒരു കഷണം

    തൈര് 100ഗ്രാം

    ടൊമാറ്റോ സോസ് 2 ടീസ്പൂൺ

    ചില്ലി സോസ് 2 ടീസ്പൂൺ

    ഫുഡ് കളർ. ഓപ്ഷണൽ

    മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുക. ഒരു പാനിലേക്ക് ഫ്രൈ ചെയ്ത് ചിക്കൻ ഓയിൽ രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചുകൊടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക ഒരു ബൗളിൽ തൈര് എടുക്കുക തൈര് ലേക്ക് ടൊമാറ്റോ സോസ് ചില്ലി സോസ് ഫുഡ് കളർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ഇതിലേക്ക് ചേർത്ത് കൊടുത്ത ഒരു മിനിറ്റ് കൂടി വഴറ്റുക അതിനുശേഷം ഫ്രൈ ചെയ്ത് മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ കൂടെ ചേർത്ത് കുറഞ്ഞ തീയിൽ വച്ച് രണ്ട് മിനിറ്റ് വേവിക്കുക അപ്പോൾ കറക്റ്റായി മസാല ചിക്കൻ പിടിച്ചിട്ടുണ്ടാവും രണ്ടു മിനിറ്റ് കഴിയുമ്പോൾ സൂപ്പർ ടേസ്റ്റിൽ ഉള്ള ഡ്രൈ ചിക്കൻ ഫ്രൈ റെഡി ആയിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ

    നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ

    നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ?

    ചേരുവകൾ:-

    1.എല്ലില്ലാത്ത chicken-1/2 kg

    2.തൈര് -4TbSp

    ഇഞ്ചി-വെളുത്തുള്ളി paste-1TbSp

    മഞ്ഞൾപ്പൊടി -1/2TSp

    ജീരകപ്പൊടി -1/2TSp

    ഗരം മസാല പൊടി -1/2TSp

    മുളകുപൊടി -11/2TSp

    കുരുമുളകുപൊടി -1TSp

    ചെറുനാരങ്ങാ നീര് -1TbSp

    ഓയിൽ -1TbSp

    ഉപ്പ് -ആവശ്യത്തിന്

    3.ഉള്ളി -ഒരെണ്ണം

    4.തക്കാളി -2 എണ്ണം

    5.capsicum-ഒരെണ്ണം

    പാകം ചെയ്യുന്ന വിധം:-

    രണ്ടാമത്തെ ചേരുവകൾ എല്ലാം യോജിപ്പിക്കുക…ഇതിലേക്ക് cubes ആയി മുറിച്ചു വച്ച കോഴിക്കഷണങ്ങൾ ചേർത്ത യോജിപ്പിക്കുക…ഇതിലേക്ക് square ആയി മുറിച്ചു വച്ച ഉള്ളി,തക്കാളി,capsicum ചേർത്തു യോജിപ്പിച്ചു 30 മിനിറ്റ് എങ്കിലും marinate ചെയ്യാൻ വെക്കുക…ഇതിനി bamboo stick -ൽ കോർത്തു ചൂടായ പാനിൽ നിരത്തി ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ടിക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ
    ക്രിസ്മസിന് അപ്പത്തിന്റെ കൂടെ കഴിക്കാൻ അടിപൊളി മപ്പാസ്

    ആദ്യം 1/2 kg ചിക്കൻ നന്നായി കഴുകി 1/4 tsp മഞ്ഞൾപൊടിയും 1 tsp കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂർ വയ്ക്കുക

    ഒരുപാനില് വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്കു 3 ഗ്രാമ്പൂ 3 elakkaya ഒരു ചെറിയ കഷ്ണം പട്ട ഒരു bayleaf എന്നിവ ചേർത്ത് ഒന്നിളക്കുക അതിലേക്കു ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും 6 അല്ലി വെളുത്തുള്ളി അരിഞ്ഞതും ഒരു വലിയ സവാള അരിഞ്ഞതും എരിവ് അനുസരിച്ചു പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റുക ഉള്ളി വാടി തുടങ്ങുമ്പോൾ 2 tsp മല്ലിപൊടി 2 നുള്ള് മഞ്ഞൾപൊടി 1 tsp കുരുമുളകുപൊടി 1/2 tsp ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക അതിലേക്കു ഒരു തക്കാളി അരിഞ്ഞു ചേർത്ത് ചിക്കനും ചേർത്ത് 2 മിനുറ്റ് വഴറ്റി മൂടി വച്ചു വേവിക്കുക chicken വെന്തു വെള്ളം വറ്റി കഴിയുമ്പോൾ അതിലേക്കു ഒരു തേങ്ങയുടെ പാൽ എടുത്തു അതിലേക്കു ഒഴിച്ചു ചൂടായി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം
    ഇനി 10 ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും എണ്ണയിൽ നന്നായി മൊരിച്ചെടുത്തു മപ്പാസിലേക്കിട്ട് ഇളക്കിയാൽ അടിപൊളി മപ്പാസ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ മപ്പാസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തലശ്ശേരി തട്ടുകട കോഴിക്കാൽ അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    തലശ്ശേരി തട്ടുകട കോഴിക്കാൽ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി തട്ടുകട കോഴിക്കാൽ

    ആവശ്യമായ ചേരുവകൾ

    * കപ്പ – 1/2 കിലോ

    * പച്ചമുളക് – 2 എണ്ണം (ചെറുതായി മുറിച്ചത്)

    * ഇഞ്ചി – ചെറിയൊരു കഷ്ണം (ചെറുതായി മുറിച്ചത്)

    * കറിവേപ്പില – 2 തണ്ട്

    * കടലമാവ് – 1/2 കപ്പ്

    * അരിപ്പൊടി – 1 ടേബിൾസ്പൂൺ

    * മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

    * മുളകുപൊടി – 1 1/2 ടീസ്പൂൺ

    * കായംപൊടി – 2 നുള്ള്

    * വെളുത്തുള്ളി ചതച്ചത് – 6 അല്ലി (തൊലിയോടു കൂടി)

    * എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്ര

    * ഉപ്പ് – ആവശ്യത്തിന്

    * വെള്ളം – ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    * 1/2 കിലോ കപ്പ തൊലി കളഞ്ഞു നീളത്തിൽ ഫ്രഞ്ച് ഫ്രൈസ് പോലെ കനം കുറച്ചു കഷ്ണങ്ങളാക്കി 10 മിനിറ്റ് വെള്ളമൊഴിച്ചു വച്ച് കഴുകിയൂറ്റി മാറ്റി വെക്കുക
    * ഒരു ബൗളിലോട്ടു പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കടലമാവ്, അരിപ്പൊടി, മഞ്ഞൾ പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കായംപൊടി, വെളുത്തുള്ളി എന്നിവ നന്നായി മിക്സ് ചെയ്തു കുറേശ്ശേയായി വെള്ളം ചേർത്ത് കട്ടിയുള്ള മാവാക്കി കപ്പ കഷ്ണങ്ങൾ ഇട്ടു സോഫ്റ്റ് ആയി മിക്സ് ചെയ്തു കുറേശ്ശേ മാവ് നീളത്തിൽ എടുത്തു തിളച്ച എണ്ണയിലോട്ടു ഇട്ടു ചെറുതീയിൽ വച്ച് ഫ്രൈ ചെയ്തെടുക്കുക. തലശ്ശേരി കോഴിക്കാൽ റെഡി .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തലശ്ശേരി തട്ടുകട കോഴിക്കാൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.