Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി

    വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി

    വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി

    Boneless Chicken. – 1kg

    ഉപ്പ് – 1 Sp

    മുട്ട. – 2

    Cornflour. _ 2 Sp

    Ginger Paste. _ 1 Sp

    Garlic Paste. – 1 Sp

    കുരുമുളകുപൊടി – 1 Sp

    ഇത്രയും ചിക്കനിൽ Mix ചെയത് 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക.

    പാനിൽ

    എണ്ണ – 2 Cup ചൂടാക്കി

    ചിക്കൻ Fry ചെയ്യുക.

    ബാക്കി എണ്ണയിൽ (1/2 Cup)

    Ginger Chopped. _ 1 Sp

    Garlic. Chopped. – 1 Sp

    പച്ചമുളക് – 6

    സവാള – 3

    Capsicm. – 1

    ക്യാരറ്റ് – 1

    5 മിനിറ്റ് വഴറ്റുക.

    സോയാ സോസ് – 2 Sp

    Tomato Sauce. – 2 Sp

    വിനീഗർ. – 2 Sp

    കുരുമുളകുപൊടി – 1 Sp

    ചേർത്ത് ഇളക്കുക.

    കോൺഫ്ലോർ. _ 2 Sp

    വെള്ളം – 1/2 Cup – ൽ കലക്കി ഒഴിക്കുക.

    Fry ചെയ്തു വച്ച ചിക്കൻ ചേർക്കുക.

    Mix ചെയ്യുക.

    മൂടി വച്ച് 10 മിനിറ്റ് വേവിക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ ഗീ റോസ്റ്റ്…മംഗ്ലൂരി സ്റ്റൈൽ..ഈ സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ..

    ചിക്കൻ ഗീ റോസ്റ്റ്…മംഗ്ലൂരി സ്റ്റൈൽ..ഈ സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ..

    ചിക്കൻ ഗി റോസ്റ്റ്… മാംഗ്ലൂരി സ്റ്റൈൽ…
    ഒരു സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ്😋👌
    ചപ്പാത്തിക്കും പത്തിരിക്കും പെറോട്ടക്കും നാൻ നും റൊട്ടിക്കും നെയ്‌ച്ചോറിനും സാദാ ചോറിനും…എന്തിനും കോമ്പിനേഷൻ ആണുട്ടോ..

    നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
    ആദ്യം തന്നെ നമുക്ക് ഇതിലേക്കുള്ള മസാല പൊടി ഉണ്ടാക്കാം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് നമുക്ക് ഒരു ടേബിൾ സ്പൂൺ മല്ലി ഒരു ടേബിൾ സ്പൂൺ കുരുമുളക്, മൂന്നാല് ഉണക്കമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, അരടീസ്പൂൺ ചെറിയ ജീരകം, രണ്ടു നുള്ള് ഉലുവ ഇവ വറുത്തു പൊടിച്ചെടുക്കണം.
    ഇനി നമുക്ക് ഈ മസാല ചിക്കനിൽ തേച്ചു പിടിപ്പിക്കണം, ഇതിലേക്ക് ഒരു കിലോ ചിക്കൻ ആണ് എടുത്തിട്ടുള്ളത്. നമുക്ക് ചിക്കനിൽ ഈ മസാല യും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ, പിന്നെ നമ്മൾ പൊടിച്ചുവെച്ച മസാലപ്പൊടി, മൂന്ന് ടേബിൾ സ്പൂൺ തൈര്, അര ചെറുനാരങ്ങാനീര്, പാകത്തിന് ഉപ്പ്… ഇത്രയും ചേർത്ത് ചിക്കനിൽ നന്നായി പുരട്ടി ഒരു അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വെക്കണം.

    ഇനി നമുക്ക് ഇതിന്റെ കറിയുടെ മസാല ഉണ്ടാക്കാം.. ഇതിലേക്കായി 2 സവാള നെയ്യിൽ വാട്ടുക (നെയ്യ് അല്ലെങ്കിൽ ബട്ടർ), ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു തക്കാളി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് നന്നായി വാട്ടി എടുക്കണം.. ഇത് നന്നായി വാടി വന്നാൽ ഇതിലേക്ക് നമുക്ക് മസാല പുരട്ടി വച്ച ചിക്കൻ ചേർത്തു കൊടുക്കാം.. ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കൊടുക്കണം പാകത്തിന് ഉപ്പും ഇട്ട് കൊടുക്കാം.. ഇനി നമുക്ക് ചിക്കൻ വെന്തു വന്നാൽ കുറച്ചു കറിവേപ്പിലയും, പിന്നെ ഒരു ചെറു നാരങ്ങയുടെ പകുതി വലുപ്പത്തിൽ പുളി (വാളൻപുളി) വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുത്ത നീര്.. ചേർത്തു നന്നായി തിളപ്പിക്കണം.. ഇനി നമുക്ക് അവസാനമായി ഇതിലേക്ക് അര ടേബിൾ സ്പൂൺ ശർക്കര പൊടിച്ച് ചേർത്ത് കൊടുക്കുക.. നല്ല എരിവും പുളിയും ഒരു ചെറിയ മധുരവുമുള്ള ഒരു സ്പെഷ്യൽ കറിയാണ് ഇത്.. അവസാനമായി ഇതിനെ മുകളിൽ കുറച്ചു മല്ലിയിലയും ചേർത്ത് കൊടുക്കാം.. അപ്പൊ നമ്മുടെ അടിപൊളി ചിക്കൻ റോസ്റ്റ് റെഡി ആയിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഗീ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം

    വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം

    വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം. ചിക്കൻ ലെഗ് ആണ് ഞാൻ എടുത്തത്. ചിക്കൻ ലെഗ് സ്കിൻ മുകളിൽ നിന്നും താഴേക്ക് നന്നായി താഴ്ത്തി ഒരു ബോൾ പോലെ ആക്കണം. ഇതിലേക്ക് കുറച്ച് ഉപ്പും, 1 tbsp ഇഞ്ചി വെളുത്തുള്ളി ,1 tbsp സോയ സോസ്, 1 tbsp കുരുമുളക് പൊടിച്ചത് 1.25 tbsp കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചേർക്കുന്നത് 1 tbsp മൈദ , 3/4 tbsp കോണ്‌ഫ്ലർ കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ച് എടുക്കണം.

    10 min നേരത്തേയ്ക്ക് ചിക്കൻ അടച്ചു വെക്കണം. പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ചിക്കൻ ഫ്രൈ ചെയ്യുക. തീ മീഡിയം ആക്കിട് വേണം ഫ്രൈ ചെയതെടുക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് നുറുക്കി അരിഞ്ഞ സവോള ഇട്ടു വഴറ്റുക. അതിലേക്ക് വെളുത്തുള്ളി നുറുക്കിയത് ,ഇഞ്ചി എന്നിവ ചേർത്ത് നന്നായി ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക. 2.25 tbsp ചില്ലി സോസ് ,ടൊമാറ്റോ സോസ് എന്നിവ ചേർക്കുക. ചില്ലി സോസ് ഇല്ലെങ്കിൽ കുഴപ്പമില്ല. സോയ സോസ് കൂടി ഒഴിച്ച് ഇളക്കുക. ഫ്രൈ ചെയ്ത ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് സ്പ്രിംഗ് ഒന്യൺ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ ഉണ്ടാക്കി നോക്കൂ

    കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ ഉണ്ടാക്കി നോക്കൂ

    കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ || Pepper Chicken 😊

    മസാല പേസ്റ്റിനായി

    കുരുമുളക്: 3 Tbsp

    പെരുംജീരകം: 1 Tbsp

    ജീരകം: 1 ടീസ്പൂൺ

    കുഞ്ഞുള്ളി : 20

    മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

    മല്ലിപൊടി: 1.5 Tbsp

    കശുവണ്ടി: 10-15

    മുഴുവൻ ഗരം മസാല : 2 bay leaf, 3 ഏലയ്ക്ക, 4 ഗ്രാമ്പൂ

    വെളിച്ചെണ്ണ: 4 Tbsp

    ഒരു പാൻ ചൂടാക്കി 4 Tbsp വെളിച്ചെണ്ണ ചേർത്ത് മുഴുവൻ ഗരം മസാലയും മറ്റ് എല്ലാ ചേരുവകളും കുറഞ്ഞ
    തീയിൽ വഴറ്റുക. ഉള്ളി ചെറുതായി വഴൻട് വന്നതിന് ശേഷം മഞ്ഞൾപ്പൊടിയും മല്ലിപൊടിയും ചേർത്ത് നന്നായി
    വഴറ്റുക ..ഇത് തണുക്കുമ്പോൾ 3-4 Tbsp വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.

    മസാലയ്ക്ക്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് :4 Tbsp

    ചിക്കൻ: 1 കിലോ

    ഗരം മസാല: 1.5 ടീസ്പൂൺ

    ജീരകം പൊടി: 1/2 ടീസ്പൂൺ

    പച്ചമുളക്: 4 എണ്ണം കുരു കളഞ്ഞത്

    കറിവേപ്പില: 2 തണ്ട്

    മല്ലിയില: 3 തണ്ട്

    കശുവണ്ടി: 6-8

    കുരുമുളക് പൊടി: 1/2 ടീസ്പൂൺ

    അതേ പാനിൽ 2 Tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കീട്ട് 4 tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത്
    സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. മസാല പേസ്റ്റും 1/2 കപ്പ് വെള്ളവും ചേർത്ത് 5-6 മിനുട്ട് വഴറ്റുക, dark brown നിറമാകുന്നതുവരെ. ഈ സമയത്ത് എണ്ണ തെളിയാൻ തുടങ്ങും. ഇനി 1 കിലോ ചിക്കൻ ചേർത്ത് ഇളക്കുക.ഉപ്പ് ക്രമീകരിക്കുക.ഇടത്തരം തീയിൽ വേവിക്കുക 10 minute ചിക്കൻ പാകമായി കഴിഞ്ഞാൽ ഗ്രേവി വറ്റു വരെ കുറഞ്ഞ തീയിൽ വരട്ടി എടുക്കുക മല്ലിയിലയും 3-4 പച്ചമുളകും 1 ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ഇനി ചിക്കൻ പാത്രത്തിൻ്റ ഒരു വശത്തേയ്ക്ക് നീക്കി 1 Tbsp വെളിച്ചെണ്ണയും 1/2 ടീസ്പൂൺ കുരുമുളകും 6-8 കശുവണ്ടിയും 2 തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. അവസാനം 1/2 ടീസ്പൂൺ ജീരകം പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർക്കുക ..കൊതിയൂറും കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ ഇപ്പോൾ തയ്യാറാണ് ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ ചിക്കൻ ഫ്രൈ 🍗 ചെയുമ്പോൾ ഇത് കൂടി അരച്ച് ചേർത്തോളൂട്ടോ വല്ലാത്ത രുചി ആണ്

    നാടൻ ചിക്കൻ ഫ്രൈ 🍗 ചെയുമ്പോൾ ഇത് കൂടി അരച്ച് ചേർത്തോളൂട്ടോ വല്ലാത്ത രുചി ആണ്

    നാടൻ ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇത് കൂടി ചേർത്തോളൂട്ടോ ,പാർട്ടികളിൽ ഫുൾ ക്രെഡിറ്റ് നിങ്ങൾക്കുതന്നെ

    ആവശ്യമായ സാധനങ്ങൾ

    കോഴിക്കാൽ -2 എണ്ണം വലുത്

    ഉപ്പ് -1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ

    മസാല

    വെളുത്തുള്ളി -8 അല്ലി

    ഇഞ്ചി – ചെറിയ കഷ്ണം (ഇഞ്ചി കുറച്ചേ ആകാവൂ വെളുത്തുള്ളി കൂടി നിൽക്കണം

    പെരുംജീരകം -ഒന്നര ടീസ്പൂൺ

    കുരുമുളക് -ഒന്നര ടീസ്പൂൺ

    ഏലയ്ക്ക -3

    ഉപ്പ്‌ -1 ടീസ്പൂൺ

    ചെറിയുള്ളി അല്ല എങ്കിൽ ചെറിയ കഷ്ണം സവാള

    കറിവേപ്പില -ഒരു തണ്ട്

    പൊടികൾ

    മുളകുപൊടി -ഒന്നര ടീസ്പൂൺ

    ചിക്കൻ മസാല -രണ്ടര ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    പെരുംജീരകപ്പൊടി -ഒരു ടീസ്പൂൺ

    അരിപ്പൊടി -ഒരു ടേബിൾസ്പൂൺ

    തയ്യാറാക്കേണ്ട വിധം

    ഉപ്പും മഞ്ഞൾപ്പൊടിയും ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചിട്ട് ചിക്കൻ കുക്കറിൽ മീഡിയം തീയിൽ 2 വിസിൽ വരുന്നത് വരെ വേവിയ്യ്കുക .കുക്കറിന്റെ പ്രഷർ പോയിട്ട് അടപ്പ് തുറന്ന് ചിക്കൻ തണുക്കാനായി വെയ്ക്കുക
    മസാലയ്ക്കുള്ള സാധനങ്ങൾ എല്ലാം കൂടി രണ്ടു ടേബിൾസ്പൂൺ വെള്ളം കൂടെ ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം അരച്ചുവെച്ച മസാലയും പൊടികളും കുറച്ചു വെളിച്ചെണ്ണയും കൂടി ചേർത്ത് കുഴച്ചു ചിക്കനിലോട്ടു നല്ലപോലെ തേച്ചുപിടിപ്പിയ്ക്കുക.മിനിമം അര മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വെയ്ക്കുക.
    ഒരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി കറിവേപ്പിലയും പെരുംജീരകവും ഇട്ടു മൂപ്പിയ്ക്കുക

    ചിക്കൻ ഇട്ടു മീഡിയം തീയിൽ മൂന്ന് മിനിറ്റ് അടച്ചു വെച്ചു വേവിയ്ക്കുക
    മറുവശവും മൂന്നുമിനുട്ട് വേവിച്ചു മൊരിഞ്ഞുവരുമ്പോൾ തീ കൂട്ടി ചിക്കൻ കോരി എടുക്കുക
    തീ കൂട്ടുന്നത് ചിക്കൻ എണ്ണ കുടിയ്ക്കാതെ ഇരിക്കാനാണ്
    ചിക്കൻ വേവിയ്ക്കാതെയും ചെയ്തെടുക്കാം ടേസ്റ്റ് കൂടും
    കുട്ടികൾക്ക് കൊടുക്കാൻ ചിക്കൻ വേവിച്ചിട്ടു ഫ്രൈ ചെയ്യുന്നതാണ് നല്ലതു
    സവാളയും നാരങ്ങാനീരും കൊണ്ട് ചിക്കൻ അലങ്കരിയ്ക്കാം
    സവാള മുകളിൽ ഇട്ടു ചിക്കൻ അടച്ചു വെച്ച് 10 മിനിറ്റിനു ശേഷം കഴിയ്ക്കാം
    നാടൻ ചിക്കൻ ഫ്രൈ 🍗 ചെയുമ്പോൾ ഇത് കൂടി അരച്ച് ചേർത്തോളൂട്ടോ വല്ലാത്ത രുചി ആണ് EASYChicken Fry recipe

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RED PepperSpice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.

    ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.

    ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ..കിടിലൻ ടേസ്റ്റിൽ ഉള്ള ചിക്കൻ കൊണ്ടാട്ടത്തിന്റെ വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
    ആദ്യം ഒരു കിലോ ചിക്കൻ ചെറിയ പീസ് ആക്കി കട്ട് ചെയ്തു കഴുകി വൃത്തിയാക്കി വെള്ളം നല്ല പോലെ വാർത്തതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ , 5 കൊണ്ടാട്ടമുളക് പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ഇവ ചേർത്ത് നല്ലപോലെ മേരിനേറ്റ് ചെയ്ത് അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ ഫ്രിഡ്ജിൽ വെക്കാം.. കൊണ്ടാട്ടമുളകിൽ ആവിശ്യത്തിന് ഉപ്പ് ഉള്ളത് കൊണ്ട് ഉപ്പ് നോക്കീട്ട് മാത്രം ചേർക്കുക..

    ഇനി ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ചൂടായാൽ ചിക്കൻ ഫ്രൈ ചെയ്തു എടുക്കാം.
    ചിക്കൻ ഫ്രൈ ചെയ്ത അതെ ഓയിലിൽ എട്ട് കൊണ്ടാട്ടമുളകും എട്ട് ചുവന്ന മുളകും ഫ്രൈ ചെയ്തു എടുക്കാം..
    പകുതി ഓയിൽ എടുത്തു മാറ്റിയതിനു ശേഷം ഇതേ ഓയിലിൽ മസാല ഉണ്ടാക്കാം. ഓയിൽ ലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മൂത്തു മൊരിഞ്ഞു വരാൻ തുടങ്ങിയാൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള ചോപ് ചെയ്തതും അഞ്ചു പച്ചമുളക് നടു കീറിയതും കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കാം..

    സബോള നന്നായി വഴന്ന് നല്ല സോഫ്റ്റ്‌ ആയി വന്നാൽ ഇതിലേക്ക് അര ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി, കാൽ ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത് ഇവ ചേർത്ത് നല്ല പോലെ ഒന്ന് മൂപ്പിക്കാം.
    ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കി കൊടുത്തതിനു ശേഷം അര കപ്പ് വെള്ളവും ടേസ്റ്റ് ബാലൻസ് ആക്കാൻ വേണ്ടി അര ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത് കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർത്ത് ഇളക്കി ഒരു 5 മിനിറ്റ് നേരം മീഡിയം ഫ്‌ളെയിം ഒന്ന് മൂടി വെക്കാം..

    5 മിനിറ്റ് ന് ശേഷം മൂടി തുറന്നു ഫ്രൈ ചെയ്തു വെച്ച കൊണ്ടാട്ട മുളക് ചതച്ചു ചേർക്കാം.. അതിന്റെ കൂടെ ചുവന്നമുളകും കുറച്ചു കൂടെ കറി വേപ്പിലയും ചേർത്ത് മിക്സ്‌ ആക്കിയതിനു ശേഷം നല്ല പോലെ ഡ്രൈ ആക്കി എടുക്കാം..
    ഗ്രേവി തരി പോലും ഇല്ലാതെ ഡ്രൈ ആയി വന്നാൽ ലാസ്റ്റ് ഗാർണിഷിങ് നായിട്ട് ഫ്രൈ ചെയ്ത വേപ്പിലയും പച്ചമുളകും കൂടെ ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.
    ചിക്കൻ കൊണ്ടാട്ടം റെഡി.. കുറച്ചു സമയം മൂടി വെച്ചതിനു ശേഷം വിളമ്പാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരമേൽ ചിക്കൻ മസാല നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ക്യാരമേൽ ചിക്കൻ മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ

    ക്യാരമേൽ ചിക്കൻ മസാല

    ചേരുവകൾ

    1 ചിക്കൻ 500ഗ്രാം (മുളക് പൊടി 1ടീസ്പൂൺ +മഞ്ഞൾ പൊടി 1/4ടീസ്പൂൺ +ഉപ്പ് )മസാല പുരട്ടി 1/2 മണിക്കൂർ വെക്കുക.

    2 മല്ലിപൊടി 1 1/2 ടേബിൾ സ്പൂൺ

    3 മുളക് പൊടി 1 ടീസ്പൂൺ

    4 നല്ലജീരകം 1 ടീസ്പൂൺ

    5 ഇഞ്ചി ചെറിയ കഷ്ണം

    6 വെളുത്തുള്ളി 5 എണ്ണം

    7 തേങ്ങ 1/4 കപ്പ്‌

    8 അണ്ടിപരിപ്പ് 10 എണ്ണം

    9 നെയ്‌ 3 ടേബിൾ സ്പൂൺ

    10 സവാള 3 എണ്ണം

    11 തക്കാളി 2എണ്ണം

    12 ഗരം മസാല 1/2 ടീസ്പൂൺ

    13മല്ലിയില

    14 പഞ്ചസാര 1 1/2 ടേബിൾ സ്പൂൺ

    ഉണ്ടാകുന്ന വിധം

    മിക്സിയിൽ 1 സവാള, 2 മുതൽ 6 വരെയുള്ള ചേരുവകൾ എല്ലാം കൂടെ കുറച്ചു വെള്ളം ചേർത്ത് അരകുക. മാറ്റി വെക്കുക. അടുത്തതായി തേങ്ങ, അണ്ടിപരിപ്പ് കുറച്ചു വെള്ളം ചേർത്ത് അടിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്കു നെയ്‌ ഒഴിക്കുക. അതിലേക് പഞ്ചസാര ഇട്ടു ബ്രൗൺ കളർ ആയാൽ സവാള ഇട്ടു വയറ്റി ബ്രൗൺ കളർ ആയാൽ തക്കാളി, മഞ്ഞൾ പൊടി ഇട്ടു മിക്സ്മായി വരുമ്പോൾ അരച്ച അര പ്പു ഒഴിച്ചു പാചമണം മാറിയാൽ ചിക്കൻ ഇട്ടു 5 മിനിറ്റ് മൂടി വെച്ച് ചൂടാക്കുക. അതിനു ശേഷം തേങ്ങ മിക്സ്‌ ഒഴിച്ചു വീണ്ടും ചൂടാക്കി അതിലേക്കു 1 കപ്പ്‌ വെള്ളം കൂടെ ഒഴിച്ചു 10 മിനിറ്റ് കഴിയുമ്പോൾ ഗരം മസാല ഇട്ടു മൂടി വെച്ച് വേവിക്കുക. അവസാനം കുറച്ചു മല്ലിയില കൂടെ ഇട്ടു കൊടുക്കാം. മസാല തയാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.