ചിക്കൻ ഗി റോസ്റ്റ്… മാംഗ്ലൂരി സ്റ്റൈൽ…
ഒരു സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ്😋👌
ചപ്പാത്തിക്കും പത്തിരിക്കും പെറോട്ടക്കും നാൻ നും റൊട്ടിക്കും നെയ്‌ച്ചോറിനും സാദാ ചോറിനും…എന്തിനും കോമ്പിനേഷൻ ആണുട്ടോ..
നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ആദ്യം തന്നെ നമുക്ക് ഇതിലേക്കുള്ള മസാല പൊടി ഉണ്ടാക്കാം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് നമുക്ക് ഒരു ടേബിൾ സ്പൂൺ മല്ലി ഒരു ടേബിൾ സ്പൂൺ കുരുമുളക്, മൂന്നാല് ഉണക്കമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, അരടീസ്പൂൺ ചെറിയ ജീരകം, രണ്ടു നുള്ള് ഉലുവ ഇവ വറുത്തു പൊടിച്ചെടുക്കണം.
ഇനി നമുക്ക് ഈ മസാല ചിക്കനിൽ തേച്ചു പിടിപ്പിക്കണം, ഇതിലേക്ക് ഒരു കിലോ ചിക്കൻ ആണ് എടുത്തിട്ടുള്ളത്. നമുക്ക് ചിക്കനിൽ ഈ മസാല യും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ, പിന്നെ നമ്മൾ പൊടിച്ചുവെച്ച മസാലപ്പൊടി, മൂന്ന് ടേബിൾ സ്പൂൺ തൈര്, അര ചെറുനാരങ്ങാനീര്, പാകത്തിന് ഉപ്പ്… ഇത്രയും ചേർത്ത് ചിക്കനിൽ നന്നായി പുരട്ടി ഒരു അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വെക്കണം.
ഇനി നമുക്ക് ഇതിന്റെ കറിയുടെ മസാല ഉണ്ടാക്കാം.. ഇതിലേക്കായി 2 സവാള നെയ്യിൽ വാട്ടുക (നെയ്യ് അല്ലെങ്കിൽ ബട്ടർ), ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു തക്കാളി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് നന്നായി വാട്ടി എടുക്കണം.. ഇത് നന്നായി വാടി വന്നാൽ ഇതിലേക്ക് നമുക്ക് മസാല പുരട്ടി വച്ച ചിക്കൻ ചേർത്തു കൊടുക്കാം.. ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കൊടുക്കണം പാകത്തിന് ഉപ്പും ഇട്ട് കൊടുക്കാം.. ഇനി നമുക്ക് ചിക്കൻ വെന്തു വന്നാൽ കുറച്ചു കറിവേപ്പിലയും, പിന്നെ ഒരു ചെറു നാരങ്ങയുടെ പകുതി വലുപ്പത്തിൽ പുളി (വാളൻപുളി) വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുത്ത നീര്.. ചേർത്തു നന്നായി തിളപ്പിക്കണം.. ഇനി നമുക്ക് അവസാനമായി ഇതിലേക്ക് അര ടേബിൾ സ്പൂൺ ശർക്കര പൊടിച്ച് ചേർത്ത് കൊടുക്കുക.. നല്ല എരിവും പുളിയും ഒരു ചെറിയ മധുരവുമുള്ള ഒരു സ്പെഷ്യൽ കറിയാണ് ഇത്.. അവസാനമായി ഇതിനെ മുകളിൽ കുറച്ചു മല്ലിയിലയും ചേർത്ത് കൊടുക്കാം.. അപ്പൊ നമ്മുടെ അടിപൊളി ചിക്കൻ റോസ്റ്റ് റെഡി ആയിട്ടുണ്ട്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഗീ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.