ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.

ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ..കിടിലൻ ടേസ്റ്റിൽ ഉള്ള ചിക്കൻ കൊണ്ടാട്ടത്തിന്റെ വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
ആദ്യം ഒരു കിലോ ചിക്കൻ ചെറിയ പീസ് ആക്കി കട്ട് ചെയ്തു കഴുകി വൃത്തിയാക്കി വെള്ളം നല്ല പോലെ വാർത്തതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ , 5 കൊണ്ടാട്ടമുളക് പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ഇവ ചേർത്ത് നല്ലപോലെ മേരിനേറ്റ് ചെയ്ത് അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ ഫ്രിഡ്ജിൽ വെക്കാം.. കൊണ്ടാട്ടമുളകിൽ ആവിശ്യത്തിന് ഉപ്പ് ഉള്ളത് കൊണ്ട് ഉപ്പ് നോക്കീട്ട് മാത്രം ചേർക്കുക..

ഇനി ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ചൂടായാൽ ചിക്കൻ ഫ്രൈ ചെയ്തു എടുക്കാം.
ചിക്കൻ ഫ്രൈ ചെയ്ത അതെ ഓയിലിൽ എട്ട് കൊണ്ടാട്ടമുളകും എട്ട് ചുവന്ന മുളകും ഫ്രൈ ചെയ്തു എടുക്കാം..
പകുതി ഓയിൽ എടുത്തു മാറ്റിയതിനു ശേഷം ഇതേ ഓയിലിൽ മസാല ഉണ്ടാക്കാം. ഓയിൽ ലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മൂത്തു മൊരിഞ്ഞു വരാൻ തുടങ്ങിയാൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള ചോപ് ചെയ്തതും അഞ്ചു പച്ചമുളക് നടു കീറിയതും കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കാം..

സബോള നന്നായി വഴന്ന് നല്ല സോഫ്റ്റ്‌ ആയി വന്നാൽ ഇതിലേക്ക് അര ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി, കാൽ ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത് ഇവ ചേർത്ത് നല്ല പോലെ ഒന്ന് മൂപ്പിക്കാം.
ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കി കൊടുത്തതിനു ശേഷം അര കപ്പ് വെള്ളവും ടേസ്റ്റ് ബാലൻസ് ആക്കാൻ വേണ്ടി അര ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത് കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർത്ത് ഇളക്കി ഒരു 5 മിനിറ്റ് നേരം മീഡിയം ഫ്‌ളെയിം ഒന്ന് മൂടി വെക്കാം..

5 മിനിറ്റ് ന് ശേഷം മൂടി തുറന്നു ഫ്രൈ ചെയ്തു വെച്ച കൊണ്ടാട്ട മുളക് ചതച്ചു ചേർക്കാം.. അതിന്റെ കൂടെ ചുവന്നമുളകും കുറച്ചു കൂടെ കറി വേപ്പിലയും ചേർത്ത് മിക്സ്‌ ആക്കിയതിനു ശേഷം നല്ല പോലെ ഡ്രൈ ആക്കി എടുക്കാം..
ഗ്രേവി തരി പോലും ഇല്ലാതെ ഡ്രൈ ആയി വന്നാൽ ലാസ്റ്റ് ഗാർണിഷിങ് നായിട്ട് ഫ്രൈ ചെയ്ത വേപ്പിലയും പച്ചമുളകും കൂടെ ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.
ചിക്കൻ കൊണ്ടാട്ടം റെഡി.. കുറച്ചു സമയം മൂടി വെച്ചതിനു ശേഷം വിളമ്പാം

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.