വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം. ചിക്കൻ ലെഗ് ആണ് ഞാൻ എടുത്തത്. ചിക്കൻ ലെഗ് സ്കിൻ മുകളിൽ നിന്നും താഴേക്ക് നന്നായി താഴ്ത്തി ഒരു ബോൾ പോലെ ആക്കണം. ഇതിലേക്ക് കുറച്ച് ഉപ്പും, 1 tbsp ഇഞ്ചി വെളുത്തുള്ളി ,1 tbsp സോയ സോസ്, 1 tbsp കുരുമുളക് പൊടിച്ചത് 1.25 tbsp കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചേർക്കുന്നത് 1 tbsp മൈദ , 3/4 tbsp കോണ്ഫ്ലർ കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ച് എടുക്കണം.
10 min നേരത്തേയ്ക്ക് ചിക്കൻ അടച്ചു വെക്കണം. പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ചിക്കൻ ഫ്രൈ ചെയ്യുക. തീ മീഡിയം ആക്കിട് വേണം ഫ്രൈ ചെയതെടുക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് നുറുക്കി അരിഞ്ഞ സവോള ഇട്ടു വഴറ്റുക. അതിലേക്ക് വെളുത്തുള്ളി നുറുക്കിയത് ,ഇഞ്ചി എന്നിവ ചേർത്ത് നന്നായി ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക. 2.25 tbsp ചില്ലി സോസ് ,ടൊമാറ്റോ സോസ് എന്നിവ ചേർക്കുക. ചില്ലി സോസ് ഇല്ലെങ്കിൽ കുഴപ്പമില്ല. സോയ സോസ് കൂടി ഒഴിച്ച് ഇളക്കുക. ഫ്രൈ ചെയ്ത ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് സ്പ്രിംഗ് ഒന്യൺ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.