നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് 2 ഉള്ളി കട്ട് ചെയ്ത് ഇട്ടു കൊടുക്കുക. നന്നായി വഴറ്റി വരുമ്പോൾ 9 വെളുത്തുള്ളി തൊലി കളഞ്ഞ് ,ഇഞ്ചി, കറി വേപ്പില , പച്ച മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉപ്പും ചേർക്കണം. ഇനി ഇതിലേക്ക് 1 tbsp മുളക് പൊടി , 1 tbsp മല്ലി പൊടി , 3/4 tbsp ചിക്കൻ മസാല , 1/4 tsp മഞ്ഞൾ പൊടി എന്നിവ വഴറ്റുക.
പൊടി ഒക്കെ മൂത്ത് വന്നതിനു ശേഷം അതിൽ 1 തക്കാളി അരിഞ്ഞത് കൂടി ചേർത്ത് ഇളക്കി എടുക്കുക. 1/2 tsp കുരുമുളക് പൊടി കൂടി ചേർക്കണം. 800 gm ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. 1.25 കപ്പ് ചൂട് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. 1 പാൻ സ്റ്റൗ വെച്ച് അതിലേക്ക് 3 പിടി തേങ്ങ , കറിവേപ്പില , കുരുമുളക് , പെരുംജീരകം എന്നിവ ചേർത്ത് നന്നായി ഗോൾഡൺ കളർ ആകുന്ന വരെ ഇളക്കി എടുക്കുക. മിക്സി ജാർ ഇട്ടു കുറച്ച് വെളളം ഒഴിച്ച് അരച്ച് എടുക്കണം. തിളച്ചു വരുന്ന കറിയിൽ അരപ്പ് ചേർക്കുക. 1/2 tsp ഗരം മസാലപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറി നന്നായി കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.