Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ചിക്കൻ കറി

    ചിക്കൻ കറി

    ഏതിനൊപ്പവും കഴിക്കാൻ ടേസ്റ്റി ആൻഡ് ഈസി ആയ ഒരു ചിക്കൻ കറി തയ്യാറാക്കാം

    ചേരുവകൾ

    ചിക്കൻ- 500 ഗ്രാം

    സവാള- രണ്ട് കപ്പ്

    ഇഞ്ചി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ

    കുരുമുളക് ചതച്ചത് -രണ്ട് ടീസ്പൂൺ

    ഗരംമസാല- അര ടീസ്പൂൺ

    നാരങ്ങാ ജ്യൂസ് -ഒരു ടീസ്പൂൺ

    മല്ലിയില

    കറിവേപ്പില

    പച്ചമുളക്

    ഓയിൽ

    കറുവപ്പട്ട

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിലേക്ക് വച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം, ഇതിലേക്ക് കറുവപ്പട്ടയും bay leaf ഉം ചേർത്ത് കൊടുത്ത ഫ്രൈ ചെയ്യാം, അതിനുശേഷം സവാള ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം,നല്ല ബ്രൗൺ നിറം ആയതിനുശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഒപ്പം വെളുത്തുള്ളി ഇഞ്ചി പേസ്റ്റും, ഉപ്പും, മുളക് ചതച്ചതും ചേർക്കാം, ഗരം മസാല കൂടി ചേർത്തതിന് ശേഷം നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക, ഇനി കുറച്ച് വെള്ളം ഒഴിച്ച് നന്നായി വേവിച്ച് എടുക്കാം ഗ്രേവി thick ആയതിനു ശേഷം പച്ചമുളകും നാരങ്ങ നീരും ചേർത്ത് കൊടുക്കാം അവസാനമായി മല്ലിയില കൂടി ചേർത്ത് flame ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • വെള്ള കളർ ചിക്കൻ കറി

    വെള്ള കളർ ചിക്കൻ കറി

    കുരുമുളക് ഇട്ട് വച്ച വെള്ള കളർ ചിക്കൻ കറി

    രക്കാൻ

    പോപ്പി സീഡ്‌സ് -1 tsp

    തേങ്ങ -ഒരു കഷ്ണം

    കശുവണ്ടി ണ്-10 -12


    ഗ്രേവിക്ക്

    ഓയിൽ -1/2 കപ്പ്‌

    സവാള -1

    കരുവാപ്പട്ട

    കുരുമുളക് -12

    ഏലക്കയ -4-5

    ഗ്രാമ്പു -5

    വാഴനയില-2

    ചിക്കൻ -1/2 kg

    ഉപ്പ്

    ഗരം മസാല -1/2 tsp

    ഇഞ്ചി പേസ്റ്റ് -1 tbsp

    വെളുത്തുള്ളി പേസ്റ്റ് -1 tbsp

    കുരുമുളക് ചതച്ചത് -1 1/2 tsp

    കസൂറി മെത്തി -1 tsp

    തൈര് -1/2 കപ്പ്‌

    ഫ്രഷ് ക്രീം -1/2 കപ്പ്‌

    മല്ലിയില

    പച്ചമുളക് -6-7

    തയ്യാറാക്കുന്ന വിധം

    ആദ്യം വരക്കാനുള്ള ചേരുവകൾ ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുത്തു വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ എന്ന ഒഴിച്ച് ചൂടാക്കണം , ഇനി സവാള ചേർത്ത് കൊടുക്കാം , നന്നായി വഴറ്റി എടുത്ത് മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കുക . പാനിലേക്ക് സ്‌പൈസസ് ചേർക്കുക, ഒന്ന് റോസ്റ്റ് ചെയ്യണം , ഇനി ചിക്കൻ ചേർത്ത് 5 മിനിറ്റ് ഫ്രൈ ചെയ്യുക , ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും , ഗരം മസാല പൗഡറും ചേർക്കണം , കുരുമുളക് പൊടി കൂടെ ചേർത്ത് മിക്സ് ചെയ്യുക , ഇനി പച്ചമുളക് ചേർക്കാം , ചിക്കൻ നന്നായി കുക്ക് ചെയ്യണം, അടുത്തത് സവാള പേസ്റ്റ്, ചേർക്കണം, പിന്നെ തേങ്ങാ അരച്ചതും , തൈരും ചേർത്ത് മിക്സ് ചെയ്യാം, കസൂരി മേതി ഇപ്പോൾ ചേർക്കാം, ഇനി മൂടിവച്ചു നന്നായി വേവിക്കണം, അവസാനമായി ക്രീമും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ബട്ടർ ഗാർലിക് ചിക്കൻ

    ബട്ടർ ഗാർലിക് ചിക്കൻ

    ഈസിയായി തയ്യാറാക്കാവുന്നൊരു ബട്ടർ ഗാർലിക് ചിക്കൻ

    ചേരുവകൾ

    ചിക്കൻ -1/2 kg

    ഉപ്പ്

    കുരുമുളക് പൊടി -1/2 tsp

    ഇഞ്ചി പേസ്റ്റ് -1 tsp

    വെളുത്തുള്ളി പേസ്റ്റ് -1 tsp

    മുട്ടയുടെ വെള്ള -1

    കോൺ ഫ്ലോർ -2 tbsp

    ഓയിൽ -2 tbsp

    ബട്ടർ -2 tbsp

    വെളുത്തുള്ളി -1 tbsp

    സ്പ്രിംഗ് onion -1/3 കപ്പ്‌

    കോൺ ഫ്ലവർ വെള്ളം മിക്സ്‌

    കുരുമുളക് പൊടി -1/2 tsp

    മുളക് ചതച്ചത് -1/2 tsp

    വിനാഗിരി -1 tbsp

    സോയ സോസ് -1 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കോൺഫ്ലോർ ,കുരുമുളക്പൊടി , മുട്ടയുടെ വെള്ള എന്നിവ ചേർത്ത് മാറിനേറ്റ് ചെയ്യണം,15 മിനിറ്റു റസ്റ്റ് ചെയ്തതിനു ശേഷം ഫ്രൈ ചെയ്യാം.വേറൊരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കി അതിലേക്ക്, വെളുത്തുള്ളി , സ്പ്രിങ് ഒണിയൻ എന്നിവ ചേർത്ത് വഴറ്റുക , ശേഷം കോൺഫ്ലോർ മിക്സ് ചേർത്ത് കൊടുക്കുക, നന്നായി ഇളക്കി യോജിപ്പിക്കണം , ശേഷം ചിക്കൻ ചേർത്ത് ഇളക്കണം, അടുത്തതായി കുരുമുളക് പൊടി, ചില്ലി ഫ്ളക്സ് , ലെമൺ ജ്യൂസ് , സോയ സോസ് എന്നിവ ചേർക്കുക, നന്നായി ഇളക്കി യോജിപ്പിച്ചു ഫ്ളയിം ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ചിക്കൻ കറി

    ചിക്കൻ കറി

    നല്ല സ്‌പൈസി യും ടേസ്റ്റിയും ആയൊരു ചിക്കൻ കറിയുടെ റെസിപ്പി നോക്കാം

    ചേരുവകൾ

    ചിക്കൻ -500gm

    കശകശ -1 tsp

    കുരുമുളക് -1/2 tsp

    ജീരകം -1/2 tsp

    എള്ള് -1 tsp

    സവാള വറുത്തത് -1

    നല്ലെണ്ണ -3 tbsp

    തക്കാളി പേസ്റ്റ് -2

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tbsp

    മുളക് പൊടി -1 tsp

    മല്ലിപ്പൊടി -1 1/2 tsp

    ഗരം മസാല -1/2 tsp

    മഞ്ഞൾപ്പൊടി

    മല്ലിയില

    ഉപ്പ്

    തയ്യാറാകുന്ന വിധം

    ഒരു ചെറിയ പാനിലേക്ക് , കുരുമുളകും മറ്റു മസാലകളും കൂടെ ചേർത്ത് നന്നായി വറുത്തെടുക്കുക, വറുത്തു വച്ച സവളയോടൊപ്പം, ഈ മസാലകളും , വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തക്കാളി പേസ്റ്റും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് പച്ചമണം പോകുന്ന വരെ വഴറ്റണം , ശേഷം മസാലപ്പൊടികൾ കൂടെ ചേർത്ത മിക്സ് ചെയ്യുക, ഇനി ചിക്കൻ ചേർത്ത കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്തു അടച്ചു വച്ച് വേവിക്കണം, അടുത്തതായി അരച്ചുവച്ച മസാല ചേർക്കാം, എല്ലാം കൂടെ മിക്സ് ചെയ്ത നന്നായി തിളപ്പിക്കുക, അവസാനമായി കുറച്ചു മല്ലിയില കൂടി ചേർത്ത് ,flame ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court

  • ലെമൺ ചിക്കൻ

    ലെമൺ ചിക്കൻ

    വ്യത്യസ്തമായ രുചിയുള്ള , ഹെൽത്തിയായൊരു ചിക്കൻ റെസിപ്പി നോക്കാം .

    ചേരുവകൾ

    മാരിനേറ്റ് ചെയ്യാൻ

    ചിക്കൻ ബ്രേസ്റ്റ് പീസ് -250gram

    ഉപ്പ്

    കുരുമുളക് പൊടി -1  tsp

    ചെറുനാരങ്ങാ -1

    വെളുത്തുള്ളി-5

    ഒലിവു ഓയിൽ -2 tsp

    മല്ലിയില

    മറ്റു ചേരുവകൾ

    ഒലിവു ഓയിൽ -2 tsp

    വെളുത്തുള്ളി -5

    കാരറ്റ്

    ബീൻസ്

    സുചിനി

    ഉപ്പ്

    കുരുമുളക് -1 tsp

    ഇറ്റാലിയൻ സീസണിങ് -1 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം , ശേഷം 15 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക . ഈ സമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒലിവു ഓയിൽ ചേർത്ത കൊടുക്കുക , മുറിച്ചു വച്ച പച്ചക്കറികൾ ചേർത്തു വഴറ്റണം , ഉപ്പും കുരുമുളകും ,ഇറ്റാലിയൻ സീസോണിങ്ങും ചേർത്തു മിക്സ് ചെയ്ത് മാറ്റം . ഇനി ചിക്കൻ ഇതേ പാനിലേക്ക് ചേർത്തു ഫ്രൈ ചെയ്ത് എടുക്കാം , വഴറ്റി വച്ച പച്ചക്കറിയോടൊപ്പം സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക , ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HomeCookingShow

  • kfc സ്റ്റൈൽ ചിക്കൻ

    kfc സ്റ്റൈൽ ചിക്കൻ

    കുട്ടികൾക്കും, മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണല്ലോ kfc സ്റ്റൈൽ ചിക്കൻ, അതിന്റെ റെസിപ്പി നോക്കാം

    ചേരുവകൾ

    ചിക്കൻ സ്കിന്നോടുകൂടി -1/2 kg

    ഉപ്പ്

    സോയ സോസ് -1/2 tbsp

    ടൊമാറ്റോ കെചപ്പ് -1 tbsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp വീതം

    കുരുമുളക് പൊടി =1 tsp

    നൂഡിൽസ് മസാല =1 pkt

    മൈദ -1.5 കപ്പ്

    കോൺ ഫ്ളർ -1/4 കപ്പ്‌

    ഉപ്പ്

    വെളുത്തുള്ളി പൊടി -1/2 tsp

    മുളക് പൊടി -1/2 tbsp

    മഞ്ഞൾപൊടി -1/4 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ marinate ചെയ്യണം, അതിനായി ഒരു ബൗളിലേക്ക് സോസ്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, നൂഡിൽസ് മസാല, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക, ഇതെല്ലാം കൂടി ചിക്കൻ ലേക്ക് തേച്ചു പിടിപ്പിക്കുക ശേഷം കുറച്ചു സമയം മാറ്റി വയ്ക്കണം, മറ്റൊരു ബൗളിൽ മറ്റു ചേരുവകളെല്ലാം ചേർത്ത് മിക്സ്‌ ചെയ്യുക, ചിക്കൻ കഷ്ണങ്ങൾ ഇതിൽ കോട്ട് ചെയ്ത് വെള്ളത്തിൽ ഇടണം, വീണ്ടും കോട്ട് ചെയ്ത ശേഷം ചൂടായ എണ്ണയിൽ deep ഫ്രൈ ചെയ്തു എടുക്കുക.

    വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുക Tiffin Box

  • കൊതിയൂറും ചിക്കൻ പക്കോട നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കൊതിയൂറും ചിക്കൻ പക്കോട നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചിക്കൻ പക്കാവട
    ചൂട് ചായയുടെ കൂടെ ഇത് പൊളിക്കും 👍

    ചേരുവകൾ

    • ചിക്കൻ – കാൽ കിലോ

    • ഇഞ്ചി -ചെറിയ കഷ്ണം

    • വെളുത്തുള്ളി – 4 അല്ലി

    • പച്ചമുളക് – 3 എണ്ണം

    • മല്ലിയില – ഒരു പിടി

    • കറിവേപ്പില – 2 തണ്ട്

    • പുതിനയില – 1 തണ്ട്

    • നാരങ്ങാനീര് – ഒരു നാരങ്ങായുടേത്

    • മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    • കാശ്മീരി മുളക് പൊടി – 3 ടേബിൾസ്പൂൺ

    • ഗരംമസാല പൊടി – 1 ടീസ്പൂൺ

    • മൈദ പൊടി – കാൽ കപ്പ്‌

    • കടല മാവ് – കാൽ കപ്പ്‌

    • പത്തിരി /അപ്പം പൊടി – 2ടേബിൾസ്പൂൺ

    • ഉപ്പ് – ആവശ്യത്തിന്

    • വെജിറ്റബിൾ ഓയിൽ /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

    തയാറാക്കുന്നവിധം

    ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇലകളെല്ലാം ഒന്ന് ചതച്ചെടുക്കണം ശേഷം ചിക്കനിൽ ഈ മസാലയും ആവശ്യത്തിന് ഉപ്പും പൊടികളെല്ലാം ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം. അരമണിക്കൂർ കഴിഞ്ഞാൽ ചിക്കനിൽ മൈദപ്പൊടിയും, കടലമാവും അരിപ്പൊടിയും ചേർത്ത് ഒന്ന് പുരട്ടിയെടുത്തതിന് ശേഷം എണ്ണയിൽ വറുത്തു കോരാം. ഈ എണ്ണയിൽ പച്ചമുളക്‌ ഒന്ന് കീറിയതും കറിവേപ്പിലയും വറുത്തു കോരി അലങ്കരിച്ചു വിളമ്പാം. നല്ല കറുമുറായുള്ള ചിക്കൻ പക്കാവട തയാർ. ഇത് ചൂട് ചായക്ക്‌ ഒപ്പം നല്ല മഴയുള്ളപ്പോൾ കൊറിക്കാൻ പറ്റിയ ഒരു കടിയാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ പക്കോട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.