Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ചിക്കൻ മുട്ട അടുക്ക്

    ചിക്കൻ മുട്ട അടുക്ക്

    ഇഫ്താറിനു തയ്യാറാക്കാൻ ഒരു എണ്ണയില്ലാ പലഹാരം ചിക്കൻ മുട്ട അടുക്ക്

    ഇതിനായി വേണ്ട ചേരുവകൾ

    ബാറ്റർ തയ്യാറാക്കാൻ

    മുട്ട-4

    മൈദ -ഒരു കപ്പ്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    ഉപ്പ്

    മുളക് ചതച്ചത്

    വെള്ളം

    മറ്റു ചേരുവകൾ

    ചിക്കൻ

    മുളകുപൊടി

    ഗരംമസാല പൗഡർ

    കുരുമുളകുപൊടി

    കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ വേവിക്കണം, അതിനായി ചിക്കനിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തു കുറച്ചു വെള്ളം കൂടി ചേർത്ത് ഒരു പാനിൽ നന്നായി വേവിച്ചെടുക്കണം, ശേഷം വേവിച്ച ചിക്കൻ കഷണങ്ങൾ ഒരു മിക്സി ജാർ ലേക്ക് ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കണം. അടുത്തതായി മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക നല്ല ബ്രൗൺ നിറം ആയി കഴിഞ്ഞാൽ മസാലപ്പൊടികൾ ചേർത്ത് കൊടുത്ത്, ഒപ്പം തന്നെ ചിക്കനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക കുറച്ചു കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം.

    ഇനി ബാറ്റർ തയ്യാറാക്കാം, അതിനായി ഒരു മിക്സി ജാർ ലേക്ക് മുട്ട ചേർത്തുകൊടുക്കാം, ഒപ്പം മൈദയും, ഉപ്പും ഏലക്കായ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കണം ഈ ബാറ്ററി ലേക്ക് മുളക് ചതച്ചതും കൂടെ ചേർത്ത് ഒന്ന് മിക്സ് ചെയ്യാംഎം, ഇനി ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് ബാറ്റർ ഒഴിച്ച് ഒന്നു ചുറ്റിച്ചു എടുക്കുക, കട്ടി ഇല്ലാതെ വേണം ചുറ്റിച്ച് എടുക്കാൻ ഇതിൻറെ ഒരു സൈഡിൽ ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കണം,മറ്റേ ഭാഗം കൊണ്ട് ഇത് മടക്കാം മറ്റേ സൈഡിൽ വീണ്ടും ബാറ്റർ ഒഴിച്ചു കൊടുക്കുക വീണ്ടും ഫില്ലിംഗ് വെച്ച് ഓപ്പോസിറ്റ് സൈഡിൽ നിന്നും മടക്കി കൊടുക്കാം നാലോ അഞ്ചോ ലെയർ വരെ ഇതുപോലെ ചെയ്തെടുക്കാം രണ്ടു ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് എടുക്കണം ഇതു മുറിച്ച് കഷണങ്ങളാക്കി ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayesha’s Kitchen

  • ചിക്കൻ ചീസ് ട്വിസ്റ്റർ

    ചിക്കൻ ചീസ് ട്വിസ്റ്റർ

    റംസാൻ സ്പെഷ്യൽ ചിക്കൻ റെസിപ്പി ചിക്കൻ ചീസ് ട്വിസ്റ്റർ

    ചേരുവകൾ

    ഇളം ചൂടുള്ള പാൽ -ഒരു കപ്പ്

    ചെറുചൂടുവെള്ളം -ഒരു കപ്പ്

    എണ്ണ -അരക്കപ്പ്

    ഉപ്പ് -ഒരു ടീസ്പൂൺ

    പഞ്ചസാര -ഒരു ടേബിൾസ്പൂൺ

    ഇൻസ്റ്റൻറ് ഈസ്റ്റ് 10ഗ്രാം

    മൈദ -6 കപ്പ്

    ബോൺലെസ് ചിക്കൻ -250 ഗ്രാം

    തൈര് -മൂന്ന് ടേബിൾസ്പൂൺ

    ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ് -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

    മുളക് ചതച്ചത് -അര ടീസ്പൂൺ

    മസാല -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ചെറുനാരങ്ങനീര് -ഒരു ടീസ്പൂൺ

    യെല്ലോ ഫുഡ് കളർ

    എണ്ണ 2 -ടേബിൾസ്പൂൺ

    ടൊമാറ്റോ പേസ്റ്റ് -നാല് ടേബിൾസ്പൂൺ

    ചീസ് ഒരു കപ്പ്

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ആദ്യം മാവ് റെഡിയാക്കാം, ഒരു മിക്സിങ് ബൗളിലേക്ക്, പാല്, ചൂട് വെള്ളം, എണ്ണ ,ഉപ്പ് ,പഞ്ചസാര, മുട്ട ,ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി അരമണിക്കൂർ മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് ഫില്ലിംഗ് റെഡിയാക്കാം.

    അതിനായി ചിക്കൻ മാരിനേറ്റ് ചെയ്യണം, ബോൺലെസ് ചിക്കനിലേക്ക് തൈര്, ഇഞ്ചി പേസ്റ്റ്, ടിക്ക മസാല മല്ലിപ്പൊടി, മുളകുപൊടി, മുളക് ചതച്ചത് ,ഫുഡ് കളർ ,ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യണം, ഇത് അരമണിക്കൂർ മാറ്റിവെചതിനു ശേഷം ഫ്രൈ പാനിൽ എണ്ണ ചേർത്ത് നന്നായി വറുത്തെടുക്കാം ,ശേഷം നന്നായി പൊടിച്ചെടുക്കുക, കുഴച്ചുവെച്ച മൈദ എടുത്തു വലിയ ബോളുകൾ ആക്കി മാറ്റാം ഇത് നന്നായി സ്ക്വയർ ഷേപ്പിൽ പരത്തി എടുക്കണം അതിനു മുകളിലേക്ക് ടൊമാറ്റോ പേസ്റ്റ് തേച്ചു കൊടുത്തു ചിക്കൻ ഇട്ടുകൊടുക്കുക, പിന്നീട് ചീസും, മല്ലിയിലയും ഇതിനു മുകളിലായി നിരത്തി ഇട്ടു കൊടുക്കുക അതിനുമുകളിൽ മറ്റൊരു മൈദ ചപ്പാത്തി വച്ച് കവർ ചെയ്തെടുക്കണം, ഇത് ഒരു പിസ്സ കട്ടർ ഉപയോഗിച്ച് ആദ്യം നീളത്തിലും പിന്നെ കുറുകയും കട്ട് ചെയ്തു കൊടുക്കണം, ഓരോ പീസും എടുത്തു ,ഒരു സ്റ്റിക്ക് ഉപയോഗിച്ച് അമർത്തി ശേഷം ഒന്ന് ചുറ്റി എടുക്കാം, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ബേക്കിംഗ് ട്രെയിൽ വച്ച് ബേക്ക് ചെയ്ത് എടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story

  • ഇഫ്താർ സ്പെഷ്യൽ ബ്രഡ് സ്നാക്ക്

    ഇഫ്താർ സ്പെഷ്യൽ ബ്രഡ് സ്നാക്ക്

    ഇഫ്താറിന് തയ്യാറാക്കാൻ ഈസിയായ ഒരു ബ്രഡ് സ്നാക്സ്

    ഇതിനായി വേണ്ട ചേരുവകൾ

    എണ്ണ -ഒരു ടേബിൾസ്പൂൺ

    ഗാർലിക് പേസ്റ്റ് -ഒരു ടീസ്പൂൺ

    സവാള -1

    ചിക്കൻ വേവിച്ചത് -ഒരു കപ്പ്

    ഉപ്പ് -അര ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മൈദ -ഒരു ടേബിൾ സ്പൂൺ

    ക്യാപ്സിക്കം-1

    പാൽ -ഒരു കപ്പ്

    ബ്രെഡ് crumbs

    മുട്ട

    ബ്രഡ് സ്ലൈസ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫില്ലിംഗ് റെഡി ആക്കണം ,അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായി വഴറ്റാം , അടുത്തതായി സവാള ചേർക്കാം ഒന്ന് വഴറ്റിയതിനു ശേഷം വേവിച്ച് ഉടച്ച് ചിക്കൻ ചേർത്തു കൊടുക്കാം,ഒപ്പം മസാലപ്പൊടികളും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ആവശ്യത്തിന് ഉപ്പും, മൈദയും, ക്യാപ്സിക്കവും കൂടി ചേർത്തു കൊടുക്കാം, അവസാനമായി പാൽ കൂടെ ചേർത്ത്, നന്നായി വേവിച്ച് വറ്റിച്ചെടുക്കണം. ഇനി ബ്രെഡ് എടുത്ത് സൈഡ് ഒന്ന് മുറിച്ചു മാറ്റാം, ശേഷം ഒരു സ്ലൈസ് ന് മുകളിൽ ഈ മിക്സ് നന്നായി തേച്ചുപിടിപ്പിക്കുക, അതിനു മുകളിലായി മറ്റൊരു ബ്രഡ് വച്ച് പ്രസ്സ് ചെയ്ത് രണ്ടായി മുറിച്ചെടുക്കാം, ഇത് മുട്ട മിക്സിൽ മുക്കിയതിനുശേഷം ബ്രഡ് crumbs കോട്ട് ചെയ്ത ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story

  • മുർത്തബക്ക് , ബ്രെഡ് പോക്കറ്റ്

    മുർത്തബക്ക് , ബ്രെഡ് പോക്കറ്റ്

    ഈസി ആയി ഉണ്ടാക്കാവുന്ന 2 ടേസ്റ്റി ഇഫ്താർ വിഭവങ്ങൾ

    മുർത്തബക്ക് എന്ന അറബിക് വിഭവവും ബ്രെഡ് പോക്കറ്റുമാണ് തയ്യാറാക്കുന്നത്

    ഇത് തയ്യാറാക്കുന്നതിനായി കോമൺ ആയ ഒരു ചിക്കൻ ഫില്ലിംഗ് റെഡിയാക്കണം അതിനായി വേണ്ട ചേരുവകൾ

    ചിക്കൻ

    എണ്ണ

    സവാള -രണ്ടെണ്ണം

    ക്യാപ്സിക്കം -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -അര ടേബിൾ സ്പൂൺ

    മല്ലിയില

    ഉപ്പ്

    കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ

    മുളകുപൊടി -കാൽ ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    തയ്യാറാക്കുന്നവിധം

    ആദ്യം ചിക്കൻ കഷണങ്ങൾ മിക്സി ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് മാറ്റിവയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ചേർത്തു കൊടുക്കാം, നന്നായി ചൂടായി വരുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റി എടുക്കാം ,ഇതിലേക്ക് ക്യാപ്സിക്കം, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റണം ,ശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം ,ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കണം, ഇനി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്നുകൂടെ വേവിക്കാം
    ശേഷം ഫ്ലെയിം ഓഫ് ചെയ്യാം.

    മുർത്തബാക്ക് നുള്ള ചേരുവകൾ

    മൈദ -രണ്ട് കപ്പ്

    ഉപ്പ്

    ചെറു ചൂട് വെള്ളം

    എണ്ണ

    ഫില്ലിംഗ് തയ്യാറാക്കാൻ

    കോമൺ ചിക്കൻ ഫില്ലിംഗ്

    മുട്ട -രണ്ട്

    ചില്ലി ഫ്ലേക്ക്സ്

    ഉപ്പ്

    സവാള ,തക്കാളി ,ക്യാപ്സിക്കം കറിവേപ്പിലഎന്നിവ നന്നായി ചോപ് ചെയ്തത്

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുത്തു ആവശ്യത്തിന് ഉപ്പും, എണ്ണയും, വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുത്തതിനുശേഷം മാറ്റിവയ്ക്കാം.മറ്റൊരു ബൗളിലേക്ക് രണ്ടു മുട്ട ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഉപ്പും, ചില്ലി flakes ഉം ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം ചെറുതായി അരിഞ്ഞ സവാളയും, തക്കാളിയും ക്യാപ്സിക്കവും , കറിവേപ്പിലയും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ മിക്സ് പകുതി ചേർത്ത് കൊടുക്കണം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യാം. മാറ്റി വച്ചിരിക്കുന്ന മൈദയിൽ നിന്നും കുറച്ച് എടുത്തു നല്ലതുപോലെ പരത്തി എടുക്കാം ഇതിനു നടുവിലായി മുട്ട മിക്സ് വെച്ചു കൊടുക്കണം ,ശേഷം നാലു വശത്തുനിന്നും സ്ക്വയർ ഷേപ്പിൽ മടക്കി എടുക്കാം എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം പാനിൽ അൽപം എണ്ണ പുരട്ടി ഇതെല്ലാം ചുട്ടെടുക്കാം.

    അടുത്തതായി ബ്രഡ് പോക്കറ്റ് തയ്യാറാക്കാം ഇതിനു വേണ്ട ചേരുവകൾ

    ബ്രഡ് സ്ലൈസ് -ആറെണ്ണം

    ബ്രഡ് ക്രംബ്സ്

    മുട്ട -രണ്ടെണ്ണം

    ഉപ്പ്

    വെള്ളം

    ചില്ലി flakes

    ക്യാരറ്റ്

    ക്യാപ്സിക്കം

    സവാള

    ക്യാബേജ്

    മയോണൈസ്

    കോമൺ ചിക്കൻ ഫില്ലിംഗ്

    തയ്യാറാക്കുന്ന വിധം

    ബ്രഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റണം, കട്ട് ചെയ്ത് മാറ്റിയ ബ്രൗൺ ഭാഗം മിക്സിയിലടിച്ച് ബ്രഡ് crumbs ആക്കി മാറ്റി വെക്കാം. ഒരു ബൗളിൽ മുട്ട ചേർത്ത് കൊടുത്തു അതിലേക്ക് ഉപ്പും. ചില്ലി flakes ഉം ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാം, സൈഡ് കട്ട് ചെയ്ത ചെയ്ത ബ്രെഡ് രണ്ടെണ്ണം എടുത്ത് ഒരുപോലെ വെച്ചതിനുശേഷം മുട്ട മിക്സിയിൽ നന്നായി ഒന്ന് മുക്കി എടുക്കണം ശേഷം ബ്ലഡ് crumbs കോട്ട് ചെയ്ത് എടുക്കാം, എല്ലാ ബ്രെഡും ഇതുപോലെ തയ്യാറാക്കി ഫ്രീസറിൽ സൂക്ഷിക്കാം കുറച്ചുസമയം കഴിഞ്ഞ് എടുത്ത് എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കണം ശേഷം നടുഭാഗം കട്ട് ചെയ്യാം,
    നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ മിക്സി ലേക്ക് ചെറുതായരിഞ്ഞ ക്യാരറ്റ്, ക്യാബേജ്, ക്യാപ്സികം കറിവേപ്പില ഇവയെല്ലാം ചേർത്തു കൊടുത്തു, ഒപ്പം മയോണൈസ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം കട്ട് ചെയ്തു വച്ചിരിക്കുന്ന ബ്രഡ് പോക്കറ്റിനകത്തേക്ക് ഈ മിക്സ് നിറച്ചു കൊടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayesha’s Kitchen

  • സ്‌പൈസി പെപ്പർ ചിക്കൻ

    സ്‌പൈസി പെപ്പർ ചിക്കൻ

    കുരുമുളകുപൊടി ചേർത്ത് തയ്യാറാക്കിയ സ്പെഷ്യൽ സ്പൈസി ചിക്കൻ റെസിപ്പി വീട്ടിൽ എല്ലാവർക്കും ഇഷ്ടമാവും.

    ഇതിനായി വേണ്ട ചേരുവകൾ

    സവാള-3

    ക്യാപ്സിക്കം-1

    ചിക്കൻ ബ്രീസ്റ്റ് -2

    സോയാസോസ് -1 tbsp

    കോൺ സ്റ്റാര്ച് -2 ടേബിൾ സ്പൂൺ

    സ്പെഷ്യൽ sauce തയ്യാറാക്കാൻ

    സോയാ സോസ് -മൂന്ന് ടേബിൾസ്പൂൺ

    ഡാർക്ക് സോയാസോസ് -ഒരു ടേബിൾസ്പൂൺ

    വിനഗർ -ഒരു ടേബിൾസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -ara ടേബിൾ സ്പൂൺ വീതം

    പച്ചമുളക് -അര ടേബിൾ സ്പൂൺ

    ബട്ടർ

    ഉപ്പ്

    കുരുമുളകുപൊടി

    തയ്യാറാക്കുന്ന വിധം

    എടുത്തു വച്ചിരിക്കുന്ന സവാളയും കാപ്സിക്കവും ക്യൂബ്സ് ആയി കട്ട് ചെയ്യുക,ചിക്കൻ പീസും ചെറുതായി കട്ട് ചെയ്തെടുക്കണം, ശേഷം ഇത് മാരിനേറ്റ് ചെയ്യണം, അതിനായി സോയാസോസും, കോൺ സ്റ്റാർച്ചും ചേർത്ത് മിക്സ് ചെയ്തു 15 മിനിറ്റ് മാറ്റിവയ്ക്കാം. ഇനി സ്പെഷ്യൽ സോസ് റെഡിയാക്കാം അതിനായി ഒരു ബൗളിലേക്ക് സോസുകളും, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, പച്ചമുളകും, വിനാഗിരിയും ചേർത്ത് മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് വെക്കാം, ഇനി ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയതിനുശേഷം ചിക്കൻ കഷണങ്ങൾ ചേർത്ത് കൊടുത്തത് നന്നായി ഫ്രൈ ചെയ്ത് എടുക്കണം, ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കാം. ഇനി പാനിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാളയും, ക്യാപ്സിക്കവും ചേർത്ത് കൊടുക്കാം ഒന്ന് ചൂടാക്കിയതിനുശേഷം, ചിക്കൻ കഷണങ്ങളും, തയ്യാറാക്കിവെച്ചിരിക്കുന്ന സോസും, ചേർത്ത് കൊടുക്കാം ഹൈ ഫ്ളയിമിൽ ഇട്ട് ഇതെല്ലാം കൂടി മിക്സ് ചെയ്യണം, അവസാനമായി കുരുമുളകുപൊടി കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Half Boils

  • ചിക്കൻ ബട്ടർഫ്ലൈ

    ചിക്കൻ ബട്ടർഫ്ലൈ

    ഇഫ്താറിന് തയ്യാറാക്കാൻ നല്ല മൊഞ്ചുള്ള ഒരു ചിക്കൻ റെസിപ്പി, ചിക്കൻ ബട്ടർഫ്ലൈ.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ചിക്കൻ -300 ഗ്രാം

    തൈര്-അരകപ്പ്

    ഉപ്പ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    ജീരകപ്പൊടി -ഒരു ടീസ്പൂൺ

    paprika പൌഡർ-1 tsp

    വെളുത്തുള്ളി പൗഡർ -ഒരു ടീസ്പൂൺ

    മുളക് ചതച്ചത് -ഒരു ടീ സ്പൂൺ

    കോൺ ഫ്ലോർ -1ടേബിൾ സ്പൂൺ

    ലെമൺ ജ്യൂസ് -രണ്ട് ടേബിൾ സ്പൂൺ

    കോൺ ഫ്ലോർ -നാല് ടേബിൾ സ്പൂൺ

    വെള്ളം

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക് തൈര്, ആവശ്യത്തിന് ഉപ്പ് .മുളകുപൊടി. മുളക് ചതച്ചത് .മഞ്ഞൾപൊടി. ജീരകപൊടി, paprika പൗഡർ ,വെളുത്തുള്ളി പൗഡർ
    ലെമൺ ജ്യൂസ്, കോൺഫ്ളോർ, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത് അരമണിക്കൂറെങ്കിലും മാറ്റിവയ്ക്കണം, ശേഷം ഒരു ബൗളിലേക്ക് കോൺഫ്ലോറും, വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കാം, ഇനി ഉരുളക്കിഴങ്ങ് സ്ലൈസ് എടുത്ത് ഈ മിക്സിൽ മുക്കിയതിനു ശേഷം അതിനകത്ത് ചിക്കൻ കഷണം വയ്ക്കുക, ഒന്ന് മടക്കി വെച്ച് ടൂത്ത് പിക്ക് വച്ച് കുത്തി കൊടുക്കണം. എല്ലാ ചിക്കൻ കഷണങ്ങളും ഇതുപോലെ സെറ്റ് ചെയ്ത് എടുക്കണം, ശേഷം ചൂടായ എണ്ണയിൽ ഇട്ട് നന്നായി വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes of the world

  • ചിക്കൻ ബട്ടർഫ്ലൈ.

    ചിക്കൻ ബട്ടർഫ്ലൈ.

    ഇഫ്താറിന് തയ്യാറാക്കാൻ വ്യത്യസ്തമായ ഒരു ചിക്കൻ വിഭവം ചിക്കൻ ബട്ടർഫ്ലൈ.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ബോൺലെസ് ചിക്കൻ -അരക്കിലോ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ

    തൈര് -ഒരു ടേബിൾ സ്പൂൺ

    ഉപ്പ് -ആവശ്യത്തിന്

    മുളകുപൊടി -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    ചിലി flakes -അര ടീസ്പൂൺ

    ടിക്ക മസാല -അര ടീസ്പൂൺ

    ലെമൺ ജ്യൂസ് -1

    സോയസോസ് -ഒരു ടേബിൾ സ്പൂൺ

    കോൺഫ്ലോർ- രണ്ട് ടേബിൾ സ്പൂൺ

    കോൺഫ്ളോർ -2 ടേബിൾ സ്പൂൺ

    വെള്ളം -3 ടേബിൾ സ്പൂൺ

    ഉരുളക്കിഴങ്ങ് രണ്ടെണ്ണം

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ചെറുതായി മുറിച്ച ബോൺലെസ്സ് ചിക്കൻ പീസിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ചില്ലി flakes സോയാസോസ്,ലെമൺ ജ്യൂസ് , ടിക്ക മസാല, കുരുമുളകുപൊടി, ചില്ലി flakes ,കോൺഫ്ലോർ ഇവ ചേർത്ത് നല്ലതുപോലെ മാരിനേറ്റ് ചെയ്യണം, ഇത് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, ഇനി ഒരു ബൗളിൽ കോൺഫ്ലോറും, വെള്ളവും എടുത്ത് നന്നായി മിക്സ് ചെയ്ത ഒരു സൈഡിലേക്ക് വയ്ക്കാം. രണ്ട് ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞു കഴുകിയതിനുശേഷം സ്ലൈസ് ആയി കട്ട് ചെയ്ത് എടുക്കണം, ഓരോ ഉരുളകിഴങ്ങ് സ്ലൈസ് എടുത്ത് കോൺഫ്ലോർ മിക്സിൽ മുക്കി അതിനു നടുവിലായി ചിക്കൻ കഷണം വെച്ചു കൊടുക്കാം, ഒരു ടൂത്ത് പിക് ഉപയോഗിച്ച് കവർ ചെയ്തു കുത്തി എടുക്കണം ശേഷം എണ്ണയിലിട്ട് വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story