Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ചിക്കൻ കട്ലറ്റ്

    ചിക്കൻ കട്ലറ്റ്

    ചിക്കനും വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ കട്ലറ്റ് റെസിപ്പി

    ഇതിന് വേണ്ട ചേരുവകൾ

    ചിക്കൻ ബ്രേസ്റ് -300 gm

    cheese-150 gm

    മുട്ട -2

    കാരറ്റ് -1

    സുചിനി -1

    വെളുത്തുള്ളി -3

    Dill, പാഴ്സലി

    സൺഫ്ലവർ ഓയിൽ

    ഉപ്പ്

    ആദ്യം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി ചോപ് ചെയ്യുക, കാരറ്റ് ,സുചിനി എന്നിവയും ഗ്രേറ്റ് ചെയ്ത് ചേർക്കുക, കൂടെ ചീസ്, വെളുത്തുള്ളി, പാഴ്സലി, ഉപ്പ് എന്നിവ കൂടി ചേർത്ത് കൊടുക്കാം, ഇതിലേക്ക് മുട്ട കുരുമുളക് പൊടി ,എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ശേഷം കട്ലറ്റ് ഷേപ്പ് ഇൽ ആക്കി എടുക്കാം, ചൂടായ എണ്ണയിലേക്കിട്ട് ഷാലോ ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook tasty and easy

  • ഗ്രിൽഡ് ചിക്കൻ

    ഗ്രിൽഡ് ചിക്കൻ

    ആരെയും കൊതിപ്പിക്കുന്ന രുചിയിൽ ഗ്രിൽഡ് ചിക്കൻ തയ്യാറാക്കാം

    ഇതിനായി ഒരു ട്രേയിലേയ്ക്ക് മൂന്ന് കപ്പ് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ചതച്ചത്, ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ശേഷം കുറച്ച് yellow ഫുഡ് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, അല്പം ഒലിവ് ഓയിൽ കൂടെ ചേർത്ത് മിക്സ് ചെയ്യണം ഇനി ഉപ്പും, മുളക് ചതച്ചതും ചേർക്കാം എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്തനു തിശേഷം ചിക്കൻ കഷ്ണങ്ങൾ ട്രേയിലേക്ക് ഇട്ട് നന്നായി മാരിനേറ്റ് ചെയ്യാം, ഇത് മൂടിവെച്ച് ഫ്രിഡ്ജിൽ ഒരു ദിവസം സൂക്ഷിക്കണം ശേഷം എടുത്തു ഗ്രിൽ ചെയ്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cooking with Azeez 😋

  • ചിക്കൻ കബാബ്

    ചിക്കൻ കബാബ്

    ചിക്കൻ വെച്ച് തയ്യാറാക്കിയ രുചികരമായ കബാബ് റെസിപി

    ഇതിനായി വേണ്ട ചേരുവകൾ

    ചിക്കൻ -അരക്കിലോ

    സവാള -രണ്ടെണ്ണം

    ബട്ടർ -50 ഗ്രാം

    സൺഫ്ലവർ ഓയിൽ

    ഉപ്പ്

    കുരുമുളകുപൊടി

    മല്ലിയില

    പാഴ്സലി

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് സവാള ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർത്ത് കൊടുക്കുക. കൂടെ മല്ലിയിലയും. parsley യും ചെറുതായി അരിഞ്ഞതും, ഒപ്പം മിൻസ്ഡ് ചിക്കനും, ബട്ടറും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കാം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തു കുഴക്കുക, ശേഷം എടുത്തു വച്ചിരിക്കുന്ന wooden സ്റ്റിക്കി ലേക്ക് കബാബ് ഷേപ്പിൽ വച്ച് കൊടുക്കാം, ശേഷം ചൂടായ എണ്ണയിലേക്ക് വച്ചുകൊടുത്തു ഷാലോ ഫ്രൈ ചെയ്തെടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook tasty and easy

  • പെറി പെറി അൽ ഫഹം

    പെറി പെറി അൽ ഫഹം

    ഓവനും ഗ്രില്ലും ഒന്നുമില്ലാതെ റസ്റ്റോറൻറ്ൽ കിട്ടുന്ന അതെ രുചിയിൽ പെറി പെറി അൽഫഹം ചിക്കൻ തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ആണ് എടുക്കേണ്ടത്, വലിയ കഷണങ്ങൾ ആണ് വേണ്ടത് ഓരോ കഷണങ്ങവും ആദ്യം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് അടിച്ചു സോഫ്റ്റ് ആക്കി എടുക്കണം, ശേഷം ആഴത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാം.

    അടുത്തതായി ഒരു മസാലപൊടി തയ്യാറാക്കി എടുക്കാം അതിനായി ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ മല്ലി ചേർത്ത് കൊടുക്കുക, ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ സാധാരണ ജീരകം,ഒരു ബേ ലീഫ് , 2 ഗ്രാമ്പൂ,2 ഏലക്കായ, ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവയും മൂന്ന് വറ്റൽ മുളകും എടുത്തു ഒരു പാനിലേക്ക് ഇട്ടു നന്നായി ചൂടാക്കി എടുക്കുക, ശേഷം നന്നായി പൊടിച്ചെടുത്ത് മാറ്റാം.

    ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു തക്കാളി, പകുതി സവാള, ഏഴ് അല്ലി വെളുത്തുള്ളി, ചെറിയ കഷണം ഇഞ്ചി, കാൽക്കപ്പ് മല്ലിയില, കാൽ കപ്പ് പുതിനയില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം.

    ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്തുകൊടുക്കാം, ഒന്നര ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി ചേർക്കണം, ഒപ്പം അരച്ചുവെച്ചിരിക്കുന്ന ഗ്രീൻ മസാലയും, രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും , അര ടീസ്പൂൺ ഗരം മസാലയും, ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും , കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടെ ചേർക്കാം, എല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷണങ്ങൾ ഇതിലേക്ക് തേച്ചുപിടിപ്പിക്കുക ശേഷം എട്ടു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം.

    ഇനി ഇതിലേക്കായി ഒരു സോസ് തയ്യാറാക്കാം, അതിനായി ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുത്തു ചൂടാക്കി എടുക്കാം, ശേഷം നാല് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യാം, അടുത്തതായി ആവശ്യത്തിനുള്ള ഉപ്പ് ഇതിലേക്കു ചേർക്കണം, അടുത്തതായി അഞ്ച് ടീസ്പൂൺ ചില്ലി ഫ്ളക്സ്ഉം, ഒരു ടേബിൾസ്പൂൺ നാരങ്ങാ നീരും , മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ,അര ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ എന്നിവയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു മാറ്റി വെക്കാം.

    ഇനി ഒരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക, ചിക്കൻ എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുത്തു നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കാം, ചെറിയ തീയിൽ മൂടിവെച്ച് വേണം ഫ്രൈ ചെയ്യാൻ എങ്കിലേ നല്ലതുപോലെ വെന്തു കിട്ടുകയുള്ളൂ. നന്നായി വെന്തു വന്നതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന സോസ് ഇതിലേക്ക് തേച്ചു പിടിപ്പിക്കണം ശേഷം വീണ്ടും ഫ്രൈ ചെയ്യണം.അവസാനമായി ചാർക്കോൾ ഉപയോഗിച്ച് ഒന്ന് സ്മോക്ക് കൂടി ചെയ്താൽ റസ്റ്റോറൻറ് കിട്ടുന്ന അതെ രുചിയിൽ അൽഫഹം കിട്ടും.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fathimas Curry World

  • ബട്ടർ ഗാർലിക് ചിക്കൻ ഫ്രൈ

    ബട്ടർ ഗാർലിക് ചിക്കൻ ഫ്രൈ

    വെറും മൂന്നു മിനിറ്റുകൊണ്ട് സൂപ്പർ ടേസ്റ്റി ആയ ബട്ടർ ഗാർലിക് ചിക്കൻ തയ്യാറാക്കാം.

    ഇതിനായി അര കിലോ ചിക്കൻ എടുക്കണം, എല്ലില്ലാത്ത കഷ്ണങ്ങളാണ് എടുക്കേണ്ടത് ചിക്കൻ കഷണങ്ങൾ ക്യൂബ് ആയി കട്ട് ചെയ്ത് എടുക്കുക, ഇതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുത്തു ഒന്നുകൂടി മിക്സ് ചെയ്യാം, ഒരു പാനിൽ അൽപം എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തുകൊടുക്കാം, നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം
    കഷ്ണങ്ങൾ എല്ലാം നന്നായി വെന്തുകഴിഞ്ഞാൽ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ശേഷം പാനിലേക്ക് 40 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക, ഒപ്പം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് നന്നായി ഫ്രൈ ചെയ്യണം, ഇതിലേക്ക് അര ടേബിൾ സ്പൂൺ മൈദ കൂടിച്ചേർക്കാം ഒന്നു മിക്സ് ചെയ്തതിനുശേഷം അരക്കപ്പ് ചിക്കൻ സ്റ്റോക്ക് ചേർത്ത് കൊടുക്കണം, അല്പം ഒറിഗാനോയും ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് കൂടി ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം,അവസാനമായി അല്പം മല്ലിയില കൂടി ചേർത്ത് ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • ചിക്കൻ ഫ്രൈ

    ചിക്കൻ ഫ്രൈ

    വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ചിക്കൻ ഫ്രൈ.

    തയ്യാറാക്കുന്ന വിധം

    കഴുകിയെടുത്ത 6 ചിക്കൻ ലെഗ് പീസ് ആണ് ഇതിനായി ആവശ്യം ഉള്ളത് , ഒരു പാൻ എടുത്ത് അതിലേക്ക് 6 ചിക്കൻ കാലുകളും നിരത്തി വയ്ക്കുക ,ഇതിലേക്ക് മുക്കാൽ ഗ്ലാസ് പാലും, മുക്കാൽ ഗ്ലാസ് വെള്ളവും ഒഴിച്ചു കൊടുക്കാം മൂന്നു വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് മൂന്ന് മൈസൂർ മല്ലിയില എന്നിവയെല്ലാം ഇതിലേക്ക് ചേർത്ത് ഒന്നു മിക്സ് ചെയ്തു കൊടുക്കുക ,ഇതു മീഡിയം ഫ്ലയിമിൽ നന്നായി വേവിച്ചെടുക്കണം രണ്ട് കറുവപ്പട്ടയും നാല് ഗ്രാമ്പുവും കൂടി ഇതിലേക്ക് ചേർത്ത് മൂടിവെച്ച് വേണം വേവിക്കാൻ നന്നായി വെന്തു വന്നതിനുശേഷം പാനിൽനിന്നും പ്ലേറ്റിലേക്ക് മാറ്റാം.

    4 ബ്രഡ് സ്ലൈസ് എടുത്തു മിക്സി ജാറിൽ നന്നായി അടിച്ചതിനുശേഷം പാനിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം,ഇതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കുക, രണ്ടു മുട്ട ഒരു ബൗളിലേക്ക് ചേർത്ത് ബീറ്റ് ചെയ്തെടുക്കണം. ഒരു പ്ലേറ്റിലേക്ക് മുക്കാൽ കപ്പ് മൈദ ചേർത്ത് കൊടുക്കാം ഇതിലേക്ക് ഓരോ ടീസ്പൂൺ വീതം ഇഞ്ചിയും. വെളുത്തുള്ളിയും ചതച്ചത് ചേർത്ത് കൊടുക്കാം അല്പം ഉപ്പു കൂടി ചേർക്കാം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും. ഒരു ടീസ്പൂൺ മുളകുപൊടിയും. കൂടെ ചേർത്ത് ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. വേവിച്ച ചിക്കൻ കഷണങ്ങൾ ആദ്യം മൈദയിൽ കോട്ട് ചെയ്തെടുക്കണം ശേഷം മുട്ട മിക്സിൽ മുക്കി എടുക്കാം,ശേഷം ബ്രെഡ് crumbs നല്ലതുപോലെ കോട്ട് ചെയ്ത മാറ്റിവയ്ക്കുക, എല്ലാ ചിക്കൻ കഷണങ്ങളും ഇതുപോലെ ചെയ്തതിനു ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • ചിക്കൻ കമീറ

    ചിക്കൻ കമീറ

    ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ ഏറെ ടേസ്റ്റ് ഉള്ള ഒരു റെസിപ്പി.,കമീറ

    ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്ന് കപ്പ് മൈദ, അരടീസ്പൂൺ യീസ്റ്റ് .ഒന്നര ടീസ്പൂൺ പഞ്ചസാര. ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അല്പം ഇളംചൂട് പാലും കൂടി ചേർത്ത് അടിച്ചെടുത്തു സോഫ്റ്റ് ആക്കി എടുക്കാം, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം നല്ലതുപോലെ കുഴച്ചെടുക്കുക ഇത് നന്നായി കവർ ചെയ്തു ഒരു മണിക്കൂർ മാറ്റി വയ്ക്കണം. മറ്റൊരു ബൗളിൽ ബോൺലെസ് ചിക്കൻ എടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി ,അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ സോയാസോസ് ,ആവശ്യത്തിനുള്ള ഉപ്പ്, എന്നിവ ചേർത്ത് നല്ലതുപോലെ മാറിനേറ്റ് ചെയ്യണം, കുറച്ച് സമയം വച്ചതിനുശേഷം ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു ഈ ചിക്കൻ വറുത്തെടുക്കാം. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കുക. ഇനി പാനിലേക്ക് എണ്ണ ചേർത്ത് കൊടുത്തു സവാളയും ഉപ്പും ചേർത്ത് നന്നായി വഴറ്റാം സവാള നന്നായി വഴന്നു വന്നാൽ മുളക് പേസ്റ്റും, കറിവേപ്പിലയും ചേർത്ത് കൊടുക്കണം അടുത്തതായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യണം, അടുത്തതായി ഫ്രൈ ചെയ്ത ചിക്കൻ ചെറിയ കഷണങ്ങളായി ക്രഷ് ചെയ്ത് ഇതിലേക്ക് ചേർക്കാം എല്ലാം നല്ലതുപോലെ യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക കുറച്ചു മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് വീണ്ടും നന്നായി കുഴച്ചതിന് ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ ഒരു ഓവൽ ഷേപ്പിൽ ആക്കിയതിന് ശേഷം മുട്ടയുടെ വെള്ളയും കുരുമുളകുപൊടിയും ചേർത്ത മിക്സിൽ മുക്കി എടുക്കണം, ശേഷം ബ്രഡ് crumbs കോട്ട് ചെയ്ത് . എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം ഇങ്ങനെ ഫ്രൈ ചെയ്തെടുത്ത ബൺ നടുവിൽ നിന്നും കട്ട് ചെയ്യണം, ഒരു സൈഡ് വിട്ടു പോകാത്ത രീതിയിൽ വേണം മുറിച്ചെടുക്കാൻ, ഇനി ഇതിലേക്ക് മയോണൈസ് തേച്ചു കൊടുക്കുക, ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് കൂടെ വെച്ച് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shaziz world