ഈസി ആയി തയ്യാറാക്കി എടുത്ത ക്രിസ്പി ചിക്കൻ ഫ്രൈ റെസിപ്പി
ആദ്യം വലിയ കഷണം ചിക്കൻ കഷ്ണങ്ങളിലേക്ക് മോര് ചേർത്ത് കൊടുക്കുക, ഇത് രണ്ടു മണിക്കൂർ ഫ്രീസറിൽ വെക്കണം. ഇനി കോട്ടിങ്ന് ആയി ഒരു മിക്സ് തയ്യാറാക്കാം, അതിനായി അരക്കപ്പ് കോൺ സ്റ്റാര്ച് , അരക്കപ്പ് മൈദ ,ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് , കുറച്ചു കുരുമുളകു പൊടി എന്നിവ ഒരു പ്ലേറ്റിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, ഫ്രീസറിൽ നിന്നും എടുത്ത ചിക്കൻ കഷണങ്ങൾ ഈ മിക്സ് നന്നായി കോട്ട് ചെയ്തതിനുശേഷം ചൂടായ എണ്ണയിലേക്ക് ചേർത്തു കൊടുത്തു നന്നായി ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക magic cooking
ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് ബസുമതി റൈസ് കഴുകിയ ശേഷം , അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മുളകുപൊടി മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വച്ചതിനുശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ ഒഴിച്ചു കൊടുക്കുക, ഒരു സവാള നീളത്തിൽ അരിഞ്ഞതും ഏലക്കായ, കറുവപ്പട്ട, ഗ്രാമ്പു എന്നിവയും ചേർത്ത് നന്നായി വഴറ്റി എടുക്കണം, ശേഷം രണ്ട് ഉണക്ക നാരങ്ങാ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം, ശേഷം മൂന്ന് പച്ചമുളക് നെടുകെ കീറിയത് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അടുത്തതായി അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മജ്ബൂസ് മസാല, എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, അടുത്തതായി ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം, തക്കാളി നല്ല സോഫ്റ്റ് ആകുന്നതുവരെ മിക്സ് ചെയ്തതിനു ശേഷം കുറച്ചു മല്ലിയില ചേർത്ത് കൊടുക്കാം അടുത്തതായി അരി വേവാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കാം, മൂന്നു കപ്പ് തിളച്ച വെള്ളമാണ് ഒഴിക്കേണ്ടത് വെള്ളവും മസാലയും നന്നായി യോജിപ്പിച്ചതിനുശേഷം, ഒരു കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞു ചേർക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നേരത്തെ കുതിർക്കാൻ വച്ചിരുന്ന ബസുമതി റൈസ് ചേർത്തുകൊടുക്കാം, നന്നായി തിളച്ചു കഴിയുമ്പോൾ കുക്കർ അടച്ചു ഏഴ് മിനിറ്റോളം ചെറിയ തീയിൽ വേവിച്ചെടുക്കുക, കുക്കറിന്റെ പ്രഷർ പോയാൽ തുറന്നത് ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് സർവ് ചെയ്യാം.
വീഡിയോ ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിനും ,ഫാമിലിക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ , ഇതുപോലുള്ള റെസിപ്പികൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് follow ചെയ്യുക ,ഒപ്പം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Tasty Kitchen – By Shamna
ഓയിലോ, വെളിച്ചെണ്ണയോ ചേർക്കാതെ തയ്യാറാക്കിയ ചിക്കൻ ഫ്രൈ.
ഇതു തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചത് നന്നായി കഴുകിയതിനുശേഷം ഒട്ടും വെള്ളമില്ലാതെ ഒരു പാനിൽ എടുക്കുക,ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈര് ചേർത്ത് കൊടുക്കുക, ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ കസൂരിമേത്തി,ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇത് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം, ശേഷം പാൻ അടുപ്പിലേക്ക് വച്ച് കൊടുക്കാം, ഹൈ ഫ്ളയിമിൽ 5 മിനിറ്റ് വെച്ചതിനുശേഷം മീഡിയം ഫ്ളായിമിലേക്ക് മാറ്റാം, മസാല നല്ലതുപോലെ ചിക്കനിലേക്ക് പിടിച്ചു വരുന്നതുവരെ വേവിച്ചെടുക്കണം, മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുത്തു പുറം വശം മൊരിഞ്ഞു വരുന്നതുവരെ വേവിച്ചെടുക്കണം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hisha’s Cookworld
ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ചില്ലി ചിക്കൻ തയ്യാറാക്കാം.
ഇതിനായി വേണ്ട ചേരുവകൾ
ചിക്കൻ -അരക്കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
മുളക് ചതച്ചത് -അര ടീസ്പൂൺ
ഗരംമസാല -അര ടീസ്പൂൺ
മുട്ട-1
കോൺഫ്ലോർ -അര ടീസ്പൂൺ
സവാള
പച്ചമുളക്
ക്യാപ്സിക്കം
തക്കാളി
എണ്ണ -ഒരു കപ്പ്
സോയ സോസ്- 2 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
വിനാഗിരി -ഒരു ടീസ്പൂൺ
ഉപ്പ്
ഗരംമസാല -അര ടീസ്പൂൺ
കോൺഫ്ലോർ വാട്ടർ മിക്സ് -രണ്ട് ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് -രണ്ട് ടീസ്പൂൺ
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി മീഡിയം വലുപ്പത്തിൽ കട്ട് ചെയ്തു വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല, ജീരകപ്പൊടി, മുട്ട, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ളോർ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക, കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ഫ്രൈ ചെയ്തെടുത്തു മാറ്റിവയ്ക്കണം, ശേഷം അതേ പാനിലേക്ക് , സവാള അരിഞ്ഞതും, പച്ചമുളക്, അരിഞ്ഞതും ചേർത്ത് കൊടുത്തു ഒരു മിനിറ്റ് വഴറ്റാം, ശേഷം തക്കാളി,ക്യാപ്സിക്കം എന്നിവ ചേർത്ത് കൊടുത്തു ഒന്നു മിക്സ് ചെയ്യണം,ശേഷം ഉപ്പുചേർത്ത് കൊടുക്കാം.അടുത്തതായി അല്പം വെള്ളം, ടൊമാറ്റോ കെച്ചപ്പ്, വിനാഗിരി എന്നിവ ചേർത്തു കൊടുക്കാം, ഒന്ന് തിളച്ചതിനു ശേഷം മുളകുപൊടി വെള്ളത്തിൽ മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കാം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കണം നല്ലതുപോലെ തിളച്ചതിനുശേഷം സോയാസോസും, കോൺഫ്ലോർ വെള്ളം മിക്സും ചേർക്കാം, ഗ്രേവി നല്ല കട്ടിയായി വന്നാൽ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്തു കൊടുക്കാം, ഇതു നല്ലതുപോലെ മിക്സ് ചെയ്ത് വീണ്ടും നന്നായി തിളപ്പിക്കുക ഗരംമസാലപ്പൊടിയും, കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം ശേഷം സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salma’s Recipe
കേരളത്തിലെ ഫേമസ് ആയ ചിക്കൻ വിഭവം , പയ്യോളി ചിക്കൻ ഫ്രൈ
ഇതിനായി വേണ്ട ചേരുവകൾ
ചില്ലി പേസ്റ്റ് തയ്യാറാക്കാനായി
ഉണക്കമുളക് -15 എണ്ണം
വെളുത്തുള്ളി -8 എണ്ണം
ഇഞ്ചി -ഒരു ഇഞ്ച്
പെരുഞ്ചീരകം -ഒരു ടീസ്പൂൺ
ചെറിയ ഉള്ളി -അര കപ്പ്
മാരിനേറ്റ് ചെയ്യാനായി
ചിക്കൻ -അഞ്ചു വലിയ കഷണങ്ങൾ
അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ
കോൺഫ്ലോർ -കാൽ കപ്പ്
ഉപ്പ്
മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
ഗരം മസാലപ്പൊടി -ഒരു ടീസ്പൂൺ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
വെള്ളം
ഗാർണിഷ് ചെയ്യാനായി
വെളിച്ചെണ്ണ -കാൽ കപ്പ്
പച്ചമുളക് -എട്ടെണ്ണം
കറിവേപ്പില -കാൽ കപ്പ്
തേങ്ങ ചിരവിയത് -ഒരു കപ്പ്
എണ്ണ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്നവിധം
ആദ്യം മുളക് ചൂടുവെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കുക, ശേഷം മിക്സി ജാറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ വെളുത്തുള്ളി, ഇഞ്ചി ,ചെറിയ ഉള്ളി, പെരുംജീരകം എന്നിവ കൂടി ചേർത്ത് അരച്ചെടുക്കുക. ഒരു മിക്സിങ് ബൗളിലേക്ക് കോൺഫ്ലോർ, അരിപ്പൊടി, ഉപ്പ്, മഞ്ഞൾ പൊടി ,ഗരം മസാല ,ജീരകപ്പൊടി, ചില്ലി പേസ്റ്റ് കുറച്ച്, അല്പം വെളിച്ചെണ്ണ, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് നല്ല പേസ്റ്റ് ആക്കി എടുക്കുക, ഇത് ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനുമുമ്പായി ചിക്കൻ കഷണങ്ങളിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാൻ മറക്കരുത്.നന്നായി marinate ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഈ സമയം ഗാർണിഷ് ചെയ്യാനുള്ള സാധനങ്ങൾ റെഡിയാക്കാം.ആദ്യം നെടുകെ കീറിയ പച്ചമുളകും, കറിവേപ്പിലയും എണ്ണയിൽ നന്നായി ഫ്രൈ ചെയ്ത് എടുത്തുമാറ്റുക, ശേഷം ഒരു കപ്പ് തേങ്ങ യിലേക്ക് മുളക് പേസ്റ്റ് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്തതിനുശേഷം എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കണം, ഇതും മാറ്റിവയ്ക്കാം. ഇനി ചിക്കൻ കഷണങ്ങൾ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം പുറം വശം വല്ല ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കണം,ശേഷം പ്ലേറ്റിലേക്ക് മാറ്റി നേരത്തെ വറുത്തു വച്ചിരിക്കുന്ന തേങ്ങ, പച്ചമുളക്, കറിവേപ്പില എന്നിവയും മുകളിലേക്ക് ഇട്ടുകൊടുത്തു സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Get Curried
ചിക്കൻ ഉപയോഗിച്ച് വ്യത്യസ്തമായ രുചിയുള്ള ഒരു വിഭവം തയ്യാറാക്കാം.
ഇതിനായി അഞ്ചു വലിയ ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക്, ഒരു ടീസ്പൂൺ ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക ,ഒരു പാനിലേക്ക് ഒലിവോയിലും , ബട്ടറും ചേർത്ത് ചൂടാക്കിയതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു ഫ്രൈ ചെയ്യാം, രണ്ടുവശവും ഫ്രൈ ചെയ്തു കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കുക, പാനിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റാം ,ശേഷം മൂന്ന് ഉരുളക്കിഴങ്ങ് ചെറുതായി കട്ട് ചെയ്ത് ചേർത്തുകൊടുക്കാം,കൂടെ രണ്ട് ക്യാരറ്റ് വട്ടത്തിൽ അരിഞ്ഞതും ചേർക്കണം, ഒന്നു മിക്സ് ചെയ്ത ശേഷം മല്ലിയിലയും, മൂന്നുനാല് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർക്കാം, എല്ലാം കൂടി നന്നായി മിക്സ് യോജിപ്പിക്കുക, മറ്റൊരു പാനിലേക്ക് 90 മില്ലി തേൻ ചേർത്ത് കൊടുക്കാം, കൂടെ 100 മില്ലി ചില്ലി സോസും, മുക്കാൽ ടേബിൾസ്പൂൺ mustard പേസ്റ്റും, സോയാസോസും ചേർത്തു കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക, ശേഷം നല്ലതുപോലെ ചൂടാക്കണം, ശേഷം തീ ഓഫ് ചെയ്യാം. ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഉരുളക്കിഴങ്ങിന് മുകളിലേക്ക് ചേർത്ത് കൊടുക്കുക.ചിക്കൻ കഷണങ്ങൾക്ക് മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന സോസ് ഒഴിച്ചു കൊടുക്കണം, ഇനി പാൻ ഓവനിൽ വച്ച് ബേക്ക് ചെയ്ത് എടുക്കാം ശേഷം സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty food recipes
ചിക്കൻ fricasee, ഒരു ഫ്രഞ്ച് ക്രീമി ചിക്കൻ stew റെസിപ്പി.
ഇത് തയ്യാറാക്കാനായി സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ആണ് എടുക്കേണ്ടത്, അതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം, ചിക്കൻ കഷണങ്ങൾ മാറ്റിയതിനു ശേഷം അതേ പാനിലേക്ക് സവാളയും, മഷ്റൂം,ബേ ലീഫും, thymeഉം ചേർത്തുകൊടുക്കാം ഇത് നന്നായി വഴറ്റിയെടുക്കണം, കൂടെ വെളുത്തുള്ളി ചതച്ചത് കൂടെ ചേർക്കാം.ഇത് നന്നായി വഴന്നു വന്നതിനുശേഷം രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്തുകൊടുക്കാം, കൂടെ അര ഗ്ലാസ് വൈനും , ചിക്കൻ സ്റ്റോക്കും കൂടെ ചേർക്കണം, അല്പം ഉപ്പും, കുരുമുളകുപൊടിയും കൂടി ചേർക്കാം നന്നായി തിളച്ച് വന്നാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇത് 10 മിനിറ്റ് മൂടി വെച്ച് വേവിക്കണം, ശേഷം 20 മിനിറ്റ് തുറന്നു വച്ച് തിളപ്പിക്കുക, ചിക്കൻ കഷണങ്ങൾ മാറ്റിയതിനുശേഷം തിക്ക് ക്രീം ഇതിലേക്ക് ചേർത്ത് കൊടുക്കാം,നന്നായി മിക്സ് ചെയ്ത് വീണ്ടും തിളപ്പിക്കുക, നല്ല കട്ടിയായി വന്നു കഴിയുമ്പോൾ വീണ്ടും ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കു ചേർക്കണം , പാഴ്സലി ചേർത്തു കൊടുത്തു സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക RecipeTin Eats