കുട്ടികൾക്കും, മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണല്ലോ kfc സ്റ്റൈൽ ചിക്കൻ, അതിന്റെ റെസിപ്പി നോക്കാം
ചേരുവകൾ
ചിക്കൻ സ്കിന്നോടുകൂടി -1/2 kg
ഉപ്പ്
സോയ സോസ് -1/2 tbsp
ടൊമാറ്റോ കെചപ്പ് -1 tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp വീതം
കുരുമുളക് പൊടി =1 tsp
നൂഡിൽസ് മസാല =1 pkt
മൈദ -1.5 കപ്പ്
കോൺ ഫ്ളർ -1/4 കപ്പ്
ഉപ്പ്
വെളുത്തുള്ളി പൊടി -1/2 tsp
മുളക് പൊടി -1/2 tbsp
മഞ്ഞൾപൊടി -1/4 tsp
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ marinate ചെയ്യണം, അതിനായി ഒരു ബൗളിലേക്ക് സോസ്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, നൂഡിൽസ് മസാല, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക, ഇതെല്ലാം കൂടി ചിക്കൻ ലേക്ക് തേച്ചു പിടിപ്പിക്കുക ശേഷം കുറച്ചു സമയം മാറ്റി വയ്ക്കണം, മറ്റൊരു ബൗളിൽ മറ്റു ചേരുവകളെല്ലാം ചേർത്ത് മിക്സ് ചെയ്യുക, ചിക്കൻ കഷ്ണങ്ങൾ ഇതിൽ കോട്ട് ചെയ്ത് വെള്ളത്തിൽ ഇടണം, വീണ്ടും കോട്ട് ചെയ്ത ശേഷം ചൂടായ എണ്ണയിൽ deep ഫ്രൈ ചെയ്തു എടുക്കുക.
വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുക Tiffin Box