ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്

Advertisement

ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്.അപ്പത്തിന് കൂടെ ബ്രെഡ്ഡും കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ ആയിട്ട് നല്ല ടേസ്റ്റ് ആണ് ഈ ചിക്കൻ സ്റ്റൂ.

ആവശ്യമായ സാധനങ്ങൾ

ചിക്കൻ അര കിലോ

വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ

ഏലയ്ക്ക-2

ഗ്രാമ്പൂ-2

കറുവ പട്ട ചെറിയ ഒരു കഷണം

വയനയില-1

സവാള-1

ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

പച്ചമുളക് 3

കറിവേപ്പില

ഉരുളൻ കിഴങ്ങ് ഒന്ന്

ക്യാരറ്റ്-1

തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ്

തേങ്ങയുടെ രണ്ടാം പാൽ രണ്ട് കപ്പ്

ഉപ്പ്

ഗരംമസാല ഒരു ടീസ്പൂൺ

കുരുമുളകുപൊടി ഒരു ടീസ്പൂൺ

ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലക്കയും ഗ്രാമ്പൂ കറുവപ്പട്ട യും വഴനയില ഇട്ട് മൂപ്പിക്കുക.അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

സവാള നല്ല സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കുക. ആവശ്യത്തിനു ഉപ്പു ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് മിനിറ്റ് ഒന്ന് വേവിച്ചെടുക്കുക. അതിലേക്ക് കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും കൂടി ചേർത്ത് ഇളക്കി തേങ്ങയുടെ രണ്ടാം പാൽ കൂടി ചേർത്ത് ഉപ്പ് നോക്കി വേണമെങ്കിൽ ചേർത്ത് അടച്ചു വെച്ച് കുറഞ്ഞ തീയിൽ വേവിക്കുക.
നന്നായി വെന്തുകഴിഞ്ഞാൽ തുറന്ന് അതിലേക്ക് ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് കൊടുത്തിട്ട് തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് തിളക്കുന്നതിനുമുമ്പ് സ്റ്റോവ് ഓഫ് ചെയ്യുക. അതിലേക്ക് ഒരു വഴനയില കൂടി ഇട്ടിട്ട് വേണം അടച്ചു മാറ്റിവയ്ക്കാൻ.കഴിക്കാൻ നേരം തുറക്കുമ്പോൾ നല്ല മണം ആയിരിക്കും.
ട്രൈ ചെയ്തു നോക്കീട്ട് അഭിപ്രായം പറയണം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ സ്റ്റൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vandana Ajai Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.