Blog

  • ക്യാരറ്റ് പോള

    ക്യാരറ്റ് പോള

    നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ എത്ര കഴിച്ചാലും മതി വരാത്ത ക്യാരറ്റ് പോള തയ്യാറാക്കാം.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ക്യാരറ്റ് -മൂന്നെണ്ണം

    വെള്ളം -ഒരു കപ്പ്

    മുട്ട മൂന്ന്

    പഞ്ചസാര- 4 ടേബിൾസ്പൂൺ

    ഏലക്കായ -കാൽ ടീസ്പൂൺ

    പാൽപ്പൊടി -അഞ്ച് ടേബിൾസ്പൂൺ

    നെയ്യ്

    പിസ്ത

    കശുവണ്ടി

    തയ്യാറാക്കുന്ന വിധം

    ആദ്യം ക്യാരറ്റ് വേവിച്ചെടുക്കണം, അതിനായി ചെറിയ കഷണങ്ങളായി നുറുക്കിയ ക്യാരറ്റ് കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്ത് 2 വിസിൽ വരെ വേവിക്കാം, ശേഷം വെള്ളം മാറ്റിയതിനുശേഷം ക്യാരറ്റ് കഷണങ്ങൾ മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കണം, കൂടെ പഞ്ചസാരയും, ഏലക്കായ പൊടിച്ചതും, മുട്ടയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക,ഇതിലേക്ക് പാൽപ്പൊടി കൂടെ ചേർത്ത് ഒന്നുകൂടി ബ്ലെൻഡ് ചെയ്യാം, പോള തയ്യാറാക്കാനുള്ള ബാറ്റർ റെഡിയായിക്കഴിഞ്ഞു, ഇനി ഒരു സോസ് പാൻ അടുപ്പിലേക്ക് വെച്ച് നെയ്യൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ബാറ്റർ ഒഴിച്ചുകൊടുക്കണം, ഇനി തീ കുറച്ചശേഷം മൂടിവെച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം, ഇതിലേക്ക് കശുവണ്ടി, പിസ്ത, ബദാം എന്നിവ വെച്ചു കൊടുക്കാം ശേഷം വീണ്ടും മൂടി വച്ചതിനു ശേഷം 15 മിനിറ്റ് കൂടെ ലോ flame ഇൽ കുക്ക് ചെയ്തെടുക്കാം, ഇനി പ്ലേറ്റിലേക്ക് മാറ്റി കട്ട് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kannur kitchen

  • ഇഫ്താർ റെസിപ്പി

    ഇഫ്താർ റെസിപ്പി

    ചിക്കനോ മുട്ടയോ ബീഫ് ഒന്നുമില്ലാതെ തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ഇഫ്താർ റെസിപ്പി

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    മൈദ -രണ്ട് കപ്പ്

    അയമോദകം -ഒരു ടീസ്പൂൺ

    ഉപ്പ്

    നെയ്യ് -4 ടീസ്പൂൺ

    വെള്ളം

    ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -മൂന്നെണ്ണം

    സവാള -ഒരു ടേബിൾസ്പൂൺ

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് -2 ടേബിൾസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    ചോല മസാല -ഒരു ടീസ്പൂൺ

    ചീര പൊടി -അര ടീസ്പൂൺ

    ഉപ്പ് -ആവശ്യത്തിന്

    മല്ലിയില

    അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം മാവ് തയ്യാറാക്കണം, അതിനായി ബൗളിലേക്ക് മൈദയും, ഉപ്പും, അയമോദകവും, നെയ്യും ചേർത്തു കൊടുക്കാം ഇതു നന്നായി മിക്സ് ചെയ്തതിനു ശേഷം അല്പാല്പമായി വെള്ളം ഒഴിച്ച് നന്നായി കുഴച്ച് എടുക്കണം, അല്പം ടൈറ്റ് ഉള്ള മാവ് ആണ് വേണ്ടത്, ഇത് റസ്റ്റ് ചെയ്യാനായി 10 മിനിറ്റ് മാറ്റിവെക്കാം.

    മറ്റൊരു ബൗളിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും, സവാളയും, ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കൂടെ മസാലപ്പൊടികളും, മല്ലിയില ,അരിപ്പൊടി ,ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കണം.

    കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് രണ്ടായി മുറിക്കുക, ഇതിനെ കട്ടിയില്ലാത്ത രണ്ടു ചപ്പാത്തികൾ പരത്തി എടുക്കാം, ഒന്നിനു മുകളിൽ ഉരുളക്കിഴങ്ങ് മസാല എല്ലായിടത്തും ഒരുപോലെ തേച്ചു കൊടുക്കുക, മുകളിലായി രണ്ടാമത്തെ ചപ്പാത്തി വെച്ച് കവർ ചെയ്യാം, ഇനി ഒരു പിസാ കട്ടർ ഉപയോഗിച്ച് നീളത്തിൽ ചെറിയ ലെയറുകൾ ആയി കട്ട് ചെയ്ത് എടുക്കാം, ശേഷം ക്രോസ് ആയി നടുവിലൂടെ ഒന്നു കൂടെ കട്ട് ചെയ്യാം, ഇനി ഓരോന്നും എടുത്ത് സ്പ്രിംഗ് പോലെ ഒന്ന് ചുരുട്ടി എടുക്കാം ശേഷം എണ്ണയിൽ ഇട്ട് വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • ബിസ്ക്കറ്റ് ഡെസ്സേർട്

    ബിസ്ക്കറ്റ് ഡെസ്സേർട്

    വായിൽ അലിഞ്ഞിറങ്ങും രുചിയിൽ ക്രീമിയും സ്മൂത്തിയും ആയ ഒരു ഡെസേർട്ട്

    ഇതിനായി വേണ്ട ചേരുവകൾ

    പാൽ -അര ലിറ്റർ

    മുട്ടയുടെ -മഞ്ഞ മൂന്നെണ്ണം

    പഞ്ചസാര -120 ഗ്രാം

    കോൺ സ്റ്റാർച്ച് -60 ഗ്രാം

    ബട്ടർ

    വാനില എക്സ്ട്രാക്റ്റ് -ഒരു ടീസ്പൂൺ

    ബിസ്ക്കറ്റ് -180 ഗ്രാം

    കണ്ടൻസ്ഡ് മിൽക്ക് -300 മില്ലി

    ബ്രൗൺഷുഗർ 60 ഗ്രാം

    ബട്ടർ -40 ഗ്രാം

    പഴം- 4

    ലെമൺ ജ്യൂസ് -2 ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം പാൽ തിളപ്പിക്കാൻ ആയി അടുപ്പിലേക്ക് വയ്ക്കുക, ഒരു ബൗളിൽ മുട്ടയുടെ മഞ്ഞക്കരു എടുക്കണം ഇതിലേക്ക് പഞ്ചസാര ചേർത്ത് വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യാം, ഇതിലേക്ക് കോൺ സ്റ്റാർച്ചും പാലും കൂടി മിക്സ് ചെയ്ത് ചേർത്തു കൊടുക്കാം, എല്ലാം കൂടി മിക്സ് ചെയ്തതിനുശേഷം പാലിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി കൊടുക്കണം.നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക. ഇതിലേക്ക് ബട്ടറും. വാനില എക്സ്ട്രാക്റ്റും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ശേഷം നന്നായി റാപ്പ് ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കാം. ബിസ്ക്കറ്റ് മിക്സി ജാർ ഇൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക, ഒരു പാനിൽ ബട്ടർ മെൽറ്റ് ചെയ്ത്, അതിലേക്ക് ബിസ്ക്കറ്റ് പൊടി പകുതി ചേർത്തു കൊടുത്തു, നന്നായി മിക്സ് ചെയ്ത് എടുക്കാം, ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർക്കണം, ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം, സെർവിങ് ഗ്ലാസ് ലേക്ക് ആദ്യം ബിസ്ക്കറ്റ് പൊടി ചേർത്തുകൊടുക്കാം, ഇതിനു മുകളിലായി പാലിൻറെ മിക്സ് കുറച്ച് ഒഴിച്ചു കൊടുക്കാം, ശേഷം കണ്ടൻസ്ഡ് മിൽക്കും ബിസ്കറ്റും ചേർത്ത മിക്സ് ചേർത്തുകൊടുക്കാം,പഴം വട്ടത്തിൽ അരിഞ്ഞ് അതിലേക്ക് നാരങ്ങാ പിഴിഞ്ഞു ചേർത്ത് മിക്സ് ചെയ്ത് ഇതിനു മുകളിൽ ആയി ചേർക്കാം, വീണ്ടും ബിസ്ക്കറ്റ് പൊടി ചേർക്കാം ശേഷം കണ്ടൻസ്ഡ് മിൽക്ക് മിക്സ്, മിൽക്ക് ക്രീം കൂടെ ചേർത്ത് ഏറ്റവും മുകളിലായി ബിസ്ക്കറ്റ് പൊടി വീണ്ടും ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES

  • 5 തരം പക്കാവട

    5 തരം പക്കാവട

    ഒരു ബാറ്റർ വെച്ച് അഞ്ച് തരത്തിലുള്ള ക്രിസ്പി പക്കോട തയ്യാറാക്കാം.

    ചേരുവകൾ

    ബാറ്റർ തയ്യാറാക്കാൻ

    കടലമാവ് -രണ്ട് കപ്പ്

    മഞ്ഞൾപൊടി

    മുളകുപൊടി -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    അയമോദകം -അര ടീസ്പൂൺ

    മല്ലിയില -അര ടീസ്പൂൺ

    ബേക്കിംഗ് സോഡാ -ഒരു പിഞ്ച്

    കോൺ സ്റ്റാർച്ച് -1 ടീസ്പൂൺ

    മറ്റു ചേരുവകൾ

    ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞത്

    സവാള വട്ടത്തിൽ അരിഞ്ഞത്

    സവാള പൊടി യായി അരിഞ്ഞത്

    പച്ച മുളക്

    പാലക്

    വെള്ളം

    തയ്യാറാക്കുന്ന വിധം

    ആദ്യം ബാറ്റെർ റെഡിയാക്കാം, അതിനായി ഒരു മിക്സിങ് ബൗളിലേക്ക് കടലമാവ്, മഞ്ഞൾപ്പൊടി, മുളകുപൊടി കുരുമുളകുപൊടി, അയമോദകം, മല്ലിയില, ബേക്കിംഗ് സോഡ, കോൺഫ്ലോർ എന്നിവ ചേർത്തു കൊടുത്തു മിക്സ് ചെയ്യുക, ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു മീഡിയം കട്ടിയായ ബാറ്റർ തയ്യാറാക്കാം, ഇതിലേക്ക് ചൂടായ എണ്ണ കൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യണം, ശേഷം അരിഞ്ഞുവെച്ച പച്ചക്കറികൾ ഓരോന്നായി മുക്കിയെടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുത്ത്‌ ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Masuma

  • ചന ചാട്ട്

    ചന ചാട്ട്

    കടല കൊണ്ട് തയ്യാറാക്കിയ ഹെൽത്തിയും ടേസ്റ്റിയുമായ ചാട്ട് റെസിപ്പി.

    ചേരുവകൾ

    കടല -രണ്ട് കപ്പ്

    ഉപ്പ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    ബ്ലാക്ക് സാൾട്ട് -അര ടീസ്പൂൺ

    മുളക് ചതച്ചത് -ഒരു ടീ സ്പൂൺ

    മല്ലിയില -ഒരു ടീസ്പൂൺ

    ജീരകപ്പൊടി -ഒരു ടീസ്പൂൺ

    ചാട്ട് മസാല -ഒരു ടീസ്പൂൺ

    ഗരംമസാല -അര ടീസ്പൂൺ

    ചുക്ക് പൊടി – ഒരു ടീസ്പൂൺ

    ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -2

    സവാള

    മല്ലിയില

    പുതിനയില

    പച്ചമുളക്

    പുളി

    എണ്ണ

    ജീരകം

    നാരങ്ങ നീര്

    തയ്യാറാക്കുന്ന വിധം

    കടല എട്ടു മണിക്കൂർ കുതിർത്തതിനു ശേഷം കുക്കറിൽ ഉപ്പും, വെള്ളവും, ചേർത്ത് വേവിക്കണം.

    ഒരു ബൗളിലേക്ക് ഉപ്പ് ,ബ്ലാക്ക് സാൾട്ട്, മുളകുപൊടി ,മുളക് ചതച്ചത്, മല്ലിപ്പൊടി, ജീരകപ്പൊടി, ഇഞ്ചി പൊടി ചാട്ട് മസാല ,എന്നിവ ഒരുമിച്ച് ചേർത്ത് കൊടുക്കുക വെള്ളമൊഴിച്ച് ഇതെല്ലാം കൂടി മിക്സ് ചെയ്ത് എടുക്കാം.

    ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ജീരകം ഇട്ട് വറുത്തെടുക്കുക, ഇതിലേക്ക് തയ്യാറാക്കി വെച്ച മസാല ചേർത്ത് ഒന്ന് കൂടി വഴറ്റണം , ഇനി വേവിച്ച കടല ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യണം, അടുത്തതായി പുഴുങ്ങിയെടുത്ത ഉരുളങ്കിഴങ്ങും ചേർത്തു കൊടുക്കാം, ഒപ്പം പുളിവെള്ളം കൂടെ ചേർക്കാം,ഡ്രൈ ആവുന്നതുവരെ മിക്സ്  ചെയ്തുകൊടുക്കണം,ശേഷം ഫ്ളയിം ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കാം, ശേഷം ഇതിലേക്ക് സവാള, തക്കാളി, മല്ലിയില ,പുതിനയില, നാരങ്ങ ജ്യൂസ്, പച്ചമുളക് എന്നിവ ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ബ്രഡ് കേക്ക്

    ബ്രഡ് കേക്ക്

    ബ്രഡും മുട്ടയും മിക്സിയിൽ അടിച്ചു തയ്യാറാക്കിയ കിടിലൻ നാലുമണി പലഹാരം.

    ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാകും.

    ചേരുവകൾ

    പാൽ -1 കപ്പ്‌

    ബ്രെഡ് -എട്ട്

    തേങ്ങ -അര കപ്പ്

    മുട്ട -4

    പഞ്ചസാര -അര കപ്പ്

    ഏലക്കായ പൊടി -മുക്കാൽ ടീസ്പൂൺ

    നെയ്യ്

    കശുവണ്ടി

    മുന്തിരി

    തയ്യാറാക്കുന്ന വിധം

    ആദ്യം പാൽ തിളപ്പിച്ച് ചൂടാറാൻ ആയി മാറ്റി വയ്ക്കുക.ബ്രെഡ് എടുത്ത് മിക്സി ജാർ ലേക്ക് ചേർത്ത് പൊടി ച്ചെടുക്കാം ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കാം, ശേഷം മിക്സി ജാറിൽ തേങ്ങ ചേർത്ത് ക്രഷ് ചെയ്തു എടുക്കാം, ശേഷം കോഴി മുട്ടയും, പാലും, പഞ്ചസാരയും, ഏലക്ക പൊടിയും ഒരുമിച്ച് ചേർത്ത് അടിച്ചെടുക്കണം
    ഇത് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ശേഷം ബ്രെഡ് പൊടി എടുത്ത് ഇതിലേക്ക് രണ്ടുതവണയായി ചേർത്ത് മിക്സ് ചെയ്തു ഒരു സൈഡിലേക്ക് മാറ്റാം, ഒരു പാൻ അടുപ്പിൽവെച്ച് നെയ്യൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് കശുവണ്ടി, മുന്തിരി, ചേർത്ത് വറുത്തെടുക്കണം, ശേഷം തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്ത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മിക്സി ലേക്ക് ചേർത്തുകൊടുക്കാം, ഇനിയൊരു ദോശക്കല്ല് ചൂടാവാൻ ആയി അടുപ്പിൽ വച്ച് അതിനു മുകളിൽ ഒരു സോസ് പാൻ വയ്ക്കുക, നെയ്യ് പുരട്ടിയതിനുശേഷം അതിലേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം ചെറിയ തീയിൽ മൂടി വെച്ച് വേവിക്കണം.പകുതി വേവാകുമ്പോൾ മുകളിലേക്ക് വറുത്തു വെച്ച കശുവണ്ടി മുന്തിരി എന്നിവ നിരത്തി വയ്ക്കുക, ഒരുവശം വെന്തുകഴിഞ്ഞാൽ തിരിച്ചിട്ട് മറുവശവും കൂടി വേവിക്കാം, ഇനി മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • ബ്രെഡ് ഇഫ്താർ സ്നാക്ക്

    ബ്രെഡ് ഇഫ്താർ സ്നാക്ക്

    ഇഫ്താറിന് തയ്യാറാക്കാൻ ബ്രഡ് കൊണ്ടുണ്ടാക്കിയ ഈസി റെസിപ്പി.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -മൂന്നെണ്ണം

    വേവിച്ചുടച്ച ചിക്കൻ -അരക്കപ്പ്

    മഞ്ഞ ക്യാപ്സിക്കം -അരക്കപ്പ്

    red ക്യാപ്‌സികം -അരക്കപ്പ്

    പച്ച ക്യാപ്സിക്കം -അരക്കപ്പ്

    ക്യാരറ്റ് -അര കപ്പ്

    ഉപ്പ്

    ഒറിഗാനോ -അര ടീസ്പൂൺ

    ടൊമാറ്റോ സോസ് -1 ടീ സ്പൂൺ

    മുളകുപൊടി-അര ടീസ്പൂൺ

    പിസ്സ സോസ് -ഒരു ടീസ്പൂൺ

    ചീസ് -രണ്ട് ടേബിൾ സ്പൂൺ

    മുട്ട -രണ്ട്

    ബ്രഡ് ക്രംബ്

    ബ്രഡ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളക്കിഴങ്ങ് ഒരു ബൗളിൽ നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് വേവിച്ചുവെച്ച ചിക്കനും, അരിഞ്ഞുവച്ച പച്ചക്കറികളും, സോസുകളും, ഉപ്പും, മസാലയും, ഓരോന്നായി ചേർത്ത് കൊടുക്കണം,ഗ്രേറ്റ് ചെയ്ത ചീസ് കൂടെ ചേർത്ത് എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക, ഇനി ബ്രഡ് സ്ലൈസ് എടുത്ത് ചെറിയ റൗണ്ടിൽ കട്ട് ചെയ്ത് എടുക്കണം, ഇതിനു മുകളിലേക്ക് മിക്സ് വെച്ചു കൊടുക്കാം, മറ്റൊരു ബ്രഡ് സ്ലൈസ് ഉപയോഗിച്ച് ഇത് കവർ ചെയ്യാം, ഇനി ഇത് ഒരുമിച്ച് മുട്ട മിക്സിയിൽ മുക്കി, ബ്രഡ് crumbs കോട്ട് ചെയ്ത് എടുക്കണം 2 ലെയർ കോട്ട് ചെയ്തതിനുശേഷം ഫ്രൈ ചെയ്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Recipe