മുട്ടയോ, യീസ്റ്റോ ചേർക്കാതെ പാനിൽ തയ്യാറാക്കിയ ചീസ് പൊട്ടാറ്റോ ബ്രെഡ്.
ചേരുവകൾ
മൈദ- 90 ഗ്രാം
പാൽ -55 ഗ്രാം
ബട്ടർ -10 ഗ്രാം
ഉപ്പ്
ഉരുളകിഴങ്ങ് -1
മയോണൈസ് -2 ടേബിൾ സ്പൂൺ
mozerella ചീസ്
തയ്യാറാക്കുന്ന വിധം
ആദ്യം മൈദയിലേക്ക് പാലും, ബട്ടറും, ഉപ്പും ചേർത്ത് കൊടുത്തു നന്നായി കുഴച്ചെടുക്കുക ഇത് കുറച്ചു സമയം മാറ്റി വയ്ക്കാം. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ഒരു ബൗളിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക ,ഇതിലേക്ക് മയണൈസ് ചേർത്തുകൊടുക്കാം ശേഷം നന്നായി മിക്സ് ചെയ്യാം. കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്തു റൗണ്ടിൽ നന്നായി പരത്തണം, ഇതിന് നടുവിലേക്ക് മസാല ചീസ് വച്ചുകൊടുക്കുക, അതിനുമുകളിലായി ഉരുളക്കിഴങ്ങ് മിക്സ് വെച്ചു കൊടുക്കാം, വീണ്ടും ചീസ് വച്ചു കവർ ചെയ്ത് പതിയെ മടക്കിയെടുത്ത് വീണ്ടും ഒന്നു പരത്തിയതിനു ശേഷം ഫ്രൈ പാനിൽ ബട്ടർ തേച്ചു കൊടുത്തു ചുട്ടെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക table diary 식탁일기
ആദ്യം മൈദമാവ് തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് യീസ്റ്റ് , പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം , യീസ്റ്റ് ആക്ടീവ് ആവാൻ 10 മിനിറ്റ് വെയിറ്റ് ചെയ്യണം, ശേഷം ഉപ്പും, എണ്ണയും ചേർത്ത് മിക്സ് ചെയ്തതിനുശേഷം മൈദ ചേർത്ത് കൊടുക്കാം,ഇതു നന്നായി കൈകൊണ്ട് കുഴച്ച് സോഫ്റ്റ് മാവാക്കി ൨ മണിക്കൂർ റെസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം.
ഈ സമയം കൊണ്ട് ഫില്ലിംഗ് റെഡിയാക്കാം ,അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ജീരകം ചേർത്തു കൊടുക്കാം, റോസ്റ്റ് ചെയ്തതിനുശേഷം സവാള ചേർത്ത് നന്നായി വഴറ്റുക ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് കൊടുക്കാം ഇതൊന്നു മിക്സ് ചെയ്തതിനുശേഷം ചിക്കൻ ചേർത്തു കൊടുക്കാം, ഇതെല്ലാം കൂടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇനി തക്കാളിയും, ക്യാപ്സിക്കം ചേർത്ത് കൊടുക്കാം, ഒപ്പം ചോല മസാലയും, ഉപ്പും ,കുരുമുളകുപൊടിയും ചേർക്കാം ഇതെല്ലാം നന്നായി മിക്സ് ആയതിനുശേഷം സോസ് ചേർക്കാം, ഒരു സ്പൂൺ വിനാഗിരി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റാം,
ഇനി കുഴച്ചുവെച്ച മൈദ എടുത്തു ഒന്നുകൂടി നന്നായി കുഴച്ചതിനു ശേഷം രണ്ടായി മുറിക്കുക, ശേഷം ഒരുഭാഗം മീഡിയം കട്ടിയിൽ പരത്തി എടുക്കണം, ഇത് പിസ കട്ടർ ഉപയോഗിച്ച് എട്ടു ഭാഗങ്ങളായി മുറിക്കുക, ഓരോന്നിലും ഫില്ലിംഗ് വെച്ചുകൊടുത്തു പുറത്തുനിന്നും മടക്കി അകത്തോട്ട് റോൾ ചെയ്തെടുക്കണം, എല്ലാം റെഡി ആയതിനുശേഷം മുട്ടയുടെ മഞ്ഞക്കരു ഇതിനുമുകളിൽ ബ്രഷ് ചെയ്തു കൊടുക്കാം ഇനിയും ബേക്ക് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN
ഇഫ്താറിന് തയ്യാറാക്കാൻ ഹാഫ് മൂൺ ഷേപ്പിൽ ഒരു റെസിപ്പി
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ
ചിക്കൻ ഫ്രൈ ചെയ്യാനായി
എണ്ണ -ഒരു ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
ബോൺലെസ് ചിക്കൻ -ഒരു കപ്പ്
ഉപ്പ് -ആവശ്യത്തിന്
മുളക് ചതച്ചത് -അര ടീസ്പൂൺ
വിനാഗിരി -ഒരു ടീസ്പൂൺ
സോയസോസ് -ഒരു ടേബിൾ സ്പൂൺ
വൈറ്റ് സോസ് തയ്യാറാക്കാൻ
ബട്ടർ -ഒരു ടേബിൾ സ്പൂൺ
പാൽ -മുക്കാൽ കപ്പ്
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
മിക്സഡ് herbs
മൈദ -ഒരു ടേബിൾസ്പൂൺ
mozzarella ചീസ് -കാൽകപ്പ്
മിൽക്ക് ക്രീം -രണ്ട് ടേബിൾ സ്പൂൺ
ക്യാപ്സിക്കം -അര
മാവ് തയ്യാറാക്കാൻ
മൈദ -രണ്ട് കപ്പ്
ഉപ്പ് -അര ടീസ്പൂൺ
ബട്ടർ -രണ്ട് ടേബിൾസ്പൂൺ
വെള്ളം
മുട്ട
ബ്രഡ് crumbs
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ വേവിക്കണം,അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ചെയ്യുക, ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി മിക്സ് ചെയ്യാം, കൂടെ മുളക് ചതച്ചതും, വിനാഗിരിയും, സോയസൊസും ചേർത്ത് കൊടുക്കാം 10 മിനിറ്റ് വരെ ചിക്കൻ നന്നായി വേവിച്ച് ഡ്രൈ ആക്കി മാറ്റിവയ്ക്കാം. ഇനി വൈറ്റ് സോസ് റെഡി ആക്കണം, ഇതിനായി പാനിലേക്ക് ബട്ടർ ചേർത്ത് കൊടുത്തു നല്ലത് പോലെ ചൂടാക്കുക , ശേഷം ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം, പാൽ ഒഴിച്ചു കൊടുക്കാം ,കുരുമുളകു പൊടിയും ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കണം ,നന്നായി കട്ടിയായി വരുമ്പോൾ ഇതിലേക്ക് ചീസും, ക്രീമും ചേർത്തു കൊടുക്കാം, ശേഷം എനിക്ക് ക്യാപ്സിക്കം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക, അടുത്തതായി നേരത്തെ ഫ്രൈ ചെയ്തു വെച്ച ചിക്കൻ ഇതിലേക്ക് ചേർക്കാം, എല്ലാം കൂടി നന്നായി മിക്സ് ആക്കിയതിനുശേഷം തീ ഓഫ് ചെയ്യാം.
അടുത്തതായി മാവ് തയ്യാറാക്കാം, അതിനായി മൈദയിൽ ഉപ്പും, ബട്ടറും, ചേർത്ത് മിക്സ് ചെയ്ത് അല്പം വെള്ളമൊഴിച്ച് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി മാറ്റിവയ്ക്കാം. 20 മിനിറ്റിനു ശേഷം എടുത്ത് നല്ലതുപോലെ കുഴച്ചതിനു ശേഷം വലിയ ഉരുളകളാക്കി മാറ്റാം, ഇത് നന്നായി പരത്തി എടുക്കണം ശേഷം ഒരു ബോട്ടിൽ ക്യാപ് ഉപയോഗിച്ച് മീഡിയം വലുപ്പത്തിൽ റൌണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം, ഇതിലേക്ക് ഫില്ലിംഗ് വെച്ചുകൊടുത്ത് ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക് മടക്കി ഹാഫ് മൂൺ ഷേപ്പിൽ ആക്കി എടുക്കാം.
എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം മുട്ടയുടെ മിക്സിൽ മുക്കി ബ്രഡ് crumbs കോട്ട് ചെയ്തു ഫ്രൈ ചെയ്തെടുക്കണം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook
മുട്ട ചേർക്കാതെ തയ്യാറാക്കിയ സോഫ്റ്റിയും, ടേസ്റ്റിയും , സ്പോഞ്ചിയുമായ ഡോണട്ട്.
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ
ബ്രെഡ് ഫ്ലോർ -300 ഗ്രാം
പാൽ -205 ഗ്രാം
പഞ്ചസാര -38 ഗ്രാം
ഇൻസ്റ്റൻഡ് യീസ്റ്റ് – 3 ഗ്രാം
ഉപ്പ് -മൂന്ന് ഗ്രാം
unsalted ബട്ടർ -28 ഗ്രാം
പഞ്ചസാര
തയ്യാറാക്കുന്ന വിധം
പാൽ ഒരു ബൗളിൽ ചേർത്ത് കൊടുത്ത് , അതിലേക്ക്, പഞ്ചസാരയും, യീസ്റ്റും ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക്, ബ്രഡ് flour ചേർത്ത് നന്നായി കുഴച്ച് എടുക്കണം, ഇത് 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം. ശേഷം, എടുത്ത് ബട്ടർ കൂടി ചേർത്ത് വീണ്ടും നന്നായി കുഴച്ചെടുക്കാം ,ഒട്ടി പിടിക്കാതെ കിട്ടുന്നതുവരെ നന്നായി അടിച്ചു കുഴയ്ക്കണം , വീണ്ടും ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.ഇനി ഇതെടുത്ത് 12 ഭാഗങ്ങളായി മുറിക്കാം, ഓരോന്നും,റൗണ്ട് ഷേപ്പ് ആക്കി മാറ്റാം, ഇത് ഡോണട്ട് പോലെ നടുവിൽ ഹോൾ ഇട്ട് ഷേപ്പ് ചെയ്യുക. ഇത് നന്നായി റാപ്പ് ചെയ്തു 40 മിനിറ്റ് കൂടി മാറ്റി വയ്ക്കണം, ഇനി ഓരോന്നും എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ചൂടോടെ തന്നെ പഞ്ചസാരയിൽ കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Qiong Cooking
സ്പെഷ്യൽ ടേസ്റ്റി ഫില്ലിംഗ് വച്ച് മിനി പിസ്സ റെസിപ്പി
ചേരുവകൾ
മൈദ -450 ഗ്രാം
ഉപ്പ് -ഒരു ടീസ്പൂൺ
പഞ്ചസാര -ഒരു ടീസ്പൂൺ
യീസ്റ്റ് – 8 ഗ്രാം
ഒലിവോയിൽ -മൂന്ന് ടേബിൾസ്പൂൺ
ചെറുചൂടുള്ള പാൽ -150 മില്ലി
ചെറിയ ചൂടുള്ള വെള്ളം -100 മില്ലി
സ്റ്റഫിങ് തയ്യാറാക്കാൻ
മുട്ട-രണ്ട്
തൈര് -120 ഗ്രാം
മല്ലിയില -ഒരു ടേബിൾസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
feta ചീസ് -50 ഗ്രാം
മോസറെല്ല ചീസ് -50 ഗ്രാം
പെപ്പറോണി -80 ഗ്രാം
ഓലിവ്സ്
മുട്ടയുടെ മഞ്ഞ -1
പാൽ -ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് മൈദയും ,ഒപ്പം ഉപ്പ് ,പഞ്ചസാര, ഈസ്റ്റ്, ചെറുചൂടുവെള്ളം, പാൽ,ഒലിവ് ഓയിൽ എന്നിവയും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തു, കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് മാവെടുത്ത് ഒന്നുകൂടി നന്നായി കുഴച്ചതിനു ശേഷം 12 ചെറിയ ബോളുകൾ ആയി ഭാഗിക്കാം, ഇതിനെ ചെറിയ ബോളുകൾ ആക്കി, ബേക്കിംഗ് ട്രേ യിൽ നിരത്തിവെച്ച് ,ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം. ഇനി ഫില്ലിങ്ങിന് ആയി ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് തൈര്, മല്ലിയില ,ഉപ്പ് ,കുരുമുളകുപൊടി, ചീസ്, പെപ്പറോണി, ഒലിവ്സ് എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ബേക്കിംഗ് ട്രെയിൽ നിരത്തിവെച്ച ബോളുകൾക്കു മുകളിലേക്ക് ഒരു ഗ്ലാസ് അമർത്തി കൊടുത്തു ഒരു പോട്ട് ഷേപ്പ് ആക്കുക , ഇതിനകത്തേക്ക് ഫില്ലിംഗ് നിറച്ച് കൊടുക്കാം, പാലും മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത മിക്സ് ഇതിൻറെ സൈഡിലൂടെ ബ്രെഷ് ചെയ്തു കൊടുക്കണം ഇനി ബേക്ക് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Clic and Bake
ഇഫ്താറിന് തയ്യാറാക്കാൻ സ്പെഷ്യൽ ക്യാരറ്റ് ജ്യൂസ് റെസിപ്പി
ചേരുവകൾ
ക്യാരറ്റ് വേവിച്ചത് -4
ഓറഞ്ച് ജ്യൂസ് -രണ്ട് ഓറഞ്ച്
ഇഞ്ചി -ഒരു ചെറിയ കഷണം
പഞ്ചസാര
മിൽക്ക് മെയ്ഡ്
വാനില എസൻസ് -ഒരു ടീസ്പൂൺ
ഐസ്ക്യൂബ്സ്
തയ്യാറാക്കുന്നവിധം
ഒരു മിക്സി ജാറിലേക്ക് ക്യാരറ്റ് വേവിച്ചതും, ഓറഞ്ച് ജ്യൂസ്, ഇഞ്ചി ,പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ് എന്നിവയും കൂടി ചേർത്ത് കൊടുക്കുക, ഐസ്ക്യൂബ് കൂടെ ചേർക്കാം ഇനി നല്ലതുപോലെ അടിച്ചെടുക്കുക്കണം ക്രഷ് ചെയ്ത നട്ട്സ് ചേർത്ത് സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Clever Mind
ചൂടുകാലത്ത് കോൾഡ് കോഫി ഉണ്ടാക്കി കുടിക്കാം, ദാഹവും മാറും , ക്ഷീണവും മാറും
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ
ഇൻസ്റ്റൻഡ് കോഫി പൌഡർ
പഞ്ചസാര
ചൂടുവെള്ളം
തണുത്ത വെള്ളം
പാൽ
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് ജാറിലേക്ക് ആദ്യം കോഫി പൌഡർ ചേർത്ത് കൊടുക്കുക, ശേഷം പഞ്ചസാര ചേർക്കാം ,കുറച്ചു ചെറു ചൂടുവെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കണം, അടുത്തതായി തണുത്ത വെള്ളം ചേർക്കാം, ഒന്നുകൂടെ മിക്സ് ചെയ്തതിനു ശേഷം പാൽ ചേർക്കാം, ഐസ് ക്യൂബ കൂടി ചേർത്ത് ഇളക്കി കുടിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Dinner Bite