Blog

  • സ്പെഷ്യൽ ഇഫ്താർ സ്നാക്ക്

    സ്പെഷ്യൽ ഇഫ്താർ സ്നാക്ക്

    ചിക്കനോ മുട്ടയോ ബീഫോ ഒന്നുമില്ലാതെ കിടിലൻ രുചിയുള്ള ഒരു ഇഫ്താർ സ്നാക്ക്.

    ചേരുവകൾ

    വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ

    ചെറിയ ജീരകം -കാൽ ടീസ്പൂൺ

    സവാള -മൂന്ന്

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് -മുക്കാൽ ടേബിൾസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ചിക്കൻ മസാല -മുക്കാൽ ടേബിൾസ്പൂൺ

    കടലമാവ് -3 ടേബിൾസ്പൂൺ

    മല്ലിയില

    ബാറ്റർ തയ്യാറാക്കാൻ

    വെള്ളം -2 കപ്പ്

    മൈദ -രണ്ട് കപ്പ്

    മുട്ട -ഒന്ന്

    ഉപ്പ്

    ബ്രഡ് crumbs

    എണ്ണ

    കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫില്ലിംഗ് റെഡിയാക്കാം, അതിനായി ഒരു സോസ്പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ചെറിയ ജീരകം ചേർത്ത് കൊടുത്ത ഒന്ന് റോസ്റ്റ് ചെയ്യാം,അടുത്തതായി സവാളയും, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും, കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, ഇത് നന്നായി വഴന്നുവരുമ്പോൾ മസാലപ്പൊടികൾ ഓരോന്നായി ചേർത്ത് കൊടുക്കാം, മസാല പൊടികളുടെ പച്ചമണം മാറിക്കഴിഞ്ഞാൽ അടുത്തതായി കടലമാവ്, ചേർക്കാം ഇതു മൂന്നു തവണയായി വേണം ചേർക്കാൻ ,നല്ലതുപോലെ കുക്ക് ആയി കഴിഞ്ഞാൽ, മല്ലിയില ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    ഇനി ബാറ്റർ റെഡിയാക്കണം, അതിനായി മിക്സി ജാറിലേക്ക് , വെള്ളവും, മൈദയും, ഉപ്പും, കോഴി മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇത് ദോശ കല്ലിൽ ഒഴിച്ച് ചെറിയ കനംകുറഞ്ഞ ദോശകൾ ഉണ്ടാക്കാം, ഈ ദോശയ്ക്ക് അകത്തേക്ക് ഫില്ലിംഗ് വെച്ചുകൊടുത്തു രണ്ടു സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കുക ,റോളുകളുടെ രണ്ടറ്റവും മൈദ മിക്സിൽ ഒന്നു മുക്കിയതിനു ശേഷം ബ്രെഡ് crumbs കോട്ട് ചെയ്തെടുക്കാം, ഇത് ഫ്രൈ പാനിലേക്ക് ചേർത്ത് shallow ഫ്രൈ ചെയ്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut

  • ചിക്കൻ ഡോണട്ട്

    ചിക്കൻ ഡോണട്ട്

    നല്ല ക്രിസ്പിയും , ക്രഞ്ചിയുമായ ചിക്കൻ ഡോണട്ട് തയ്യാറാക്കാം.

    കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും.

    ഇതിനായി വേണ്ട ചേരുവകൾ

    ചിക്കൻ ബ്രേസ്റ്റ് പീസ് -250 ഗ്രാം

    മൈദാ/കോൺ ഫ്ലോർ -2 tbsp

    മുട്ട -1

    ഉരുളകിഴങ്ങ് -50 ഗ്രാം

    സവാള -50 ഗ്രാം

    ബ്രഡ് crumbs

    രണ്ട് ടേബിൾ സ്പൂൺ

    സ്പ്രിങ് ഓണിയൻ -രണ്ട് ടേബിൾ സ്പൂൺ

    മല്ലിയില-2 tbsp

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    mozerella ചീസ് -2 tbsp

    ഉപ്പ്

    ഓയിസ്റ്റർ ഓയിൽ -ഒരു ടീസ്പൂൺ

    ഓയിൽ വറുക്കാൻ ആവശ്യമുള്ളത്

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സ്പ്രിംഗ് ഓണിയൻ, മല്ലിയില, ബ്രെഡ് ക്രംപ്സ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു മിക്സർ ഗ്രൈൻഡർ ഇന്ത്യയിലേക്ക് ചേർത്ത് കൊടുക്കുക,ഇത് നന്നായി അരച്ചെടുത്തതിന് ശേഷം ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് ചീസും, കോൺഫ്ലോറും, കുരുമുളകു പൊടിയും, മുളകുപൊടിയും ഉപ്പും, ഒരു കോഴിമുട്ടയും ചേർത്ത് കൊടുക്കുക, ഒരു ടീസ്പൂൺ ഓയിസ്റ്റർ ഓയിൽ കൂടെ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കണം, ഇനി ചെറിയ ഉരുളകളാക്കി ഡോണറ്റ് ഷേപ്പ് ആക്കിയെടുക്കുക, ശേഷം ഒരു ബേക്കിംഗ് ട്രേയിൽ വെച്ച് ഫ്രീസറിൽ വയ്ക്കാം.നന്നായി തണുത്ത ശേഷം വീണ്ടും എടുത്ത് ഒന്ന് പൊടിയിൽ കോട്ട് ചെയ്തതിനുശേഷം മുട്ട മിക്സിലേക്ക് മുക്കി എടുക്കാം ശേഷം ബ്രഡ് crumbs കോട്ട് ചെയ്ത് എടുക്കുക ശേഷം ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Kun

  • ഷവർമ സാൻഡ് വിച്

    ഷവർമ സാൻഡ് വിച്

    നോമ്പു തുറക്കുമ്പോൾ കഴിക്കാനായി ഈസിയും ടേസ്റ്റിയുമായ ഷവർമ സാൻവിച്ച് തയ്യാറാക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    ബോൺലെസ് ചിക്കൻ -200 ഗ്രാം

    തൈര് -കാൽ കപ്പ്

    ഇഞ്ചി വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ

    ഉപ്പ്

    ജീരകപ്പൊടി -കാൽ ടീസ്പൂൺ

    മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    തന്തൂരി മസാല -ഒരു ടീസ്പൂൺ

    ജ്യൂസ് -ഒരു ടേബിൾ സ്പൂൺ

    എണ്ണ -ഒരു ടേബിൾ സ്പൂൺ

    ക്യാപ്സിക്കം

    സവാള

    ബ്രെഡ്

    ചില്ലി ഗാർലിക് സോസ്

    mozerella ചീസ്

    മയോണൈസ്

    മുളക് ചതച്ചത്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് ബോൺലെസ് ചിക്കൻ ചേർത്തുകൊടുക്കണം, ഇതിലേക്ക് തൈരും, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ,ആവശ്യത്തിനുള്ള ഉപ്പും, ജീരകപ്പൊടിയും, മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടിയും, മുളകുപൊടിയും തന്തൂരി മസാല, ലെമൺ ജൂസ്, എന്നിവയും കൂടെ ചേർത്ത് നല്ലതുപോലെ marinate ചെയ്യണം ഇത് അരമണിക്കൂർ മാറ്റി വയ്ക്കുക, ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ചേർത്ത് കൊടുക്കണം, ഇതിലേക്ക് ചിക്കൻ ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്യുക, ഇതിലേക്ക് ക്യാപ്സിക്കം ,സവാള ,എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നേരത്തേക്ക് മിക്സ് ചെയ്തു കൊടുത്തു കൊണ്ടിരിക്കുക, ഇനി ഫ്ളയിം ഓഫ് ചെയ്യാം. ഒരു പിസ മോൾഡിലേക്ക് ഒരു പിസാ ബേസ് വെച്ച് കൊടുത്ത്, അതിനുമുകളിൽ സോസ് അപ്ലൈ ചെയ്തു കൊടുക്കണം,ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ച ഫില്ലിങ് വെച്ചു കൊടുക്കാം ,ശേഷം ചീസ് വെച്ചു കൊടുക്കാം ഏറ്റവും മുകളിലായി ചില്ലി flakes മയോണൈസ് വച്ച് മറ്റൊരു പിസാ ബേസ് ഉപയോഗിച്ച് കവർ ചെയ്യാം, വീണ്ടും ചീസ് വച്ച് കൊടുക്കാം അതിനുമുകളിൽ മയോണൈസ്, ചില്ലി flakes എന്നിവ കൂടി ചേർക്കാം, ഇനി ഒരു പാനിലേക്ക് വെച്ചു കൊടുക്കാം ചെറിയ തീയിൽ നല്ലതുപോലെ വേവിച്ചെടുക്കുക ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes of the world

  • ഇഫ്താർ സ്പെഷ്യൽ റെസിപ്പി

    ഇഫ്താർ സ്പെഷ്യൽ റെസിപ്പി

    ഇഫ്താറിന് തയ്യാറാക്കാൻ പൂവിൻറെ ഷേപ്പിൽ ഉള്ള ഒരു റെസിപ്പി

    ഇതിനായി വേണ്ട ചേരുവകൾ

    മൈദ -രണ്ട് കപ്പ്

    ഉപ്പ്

    ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

    ഓയിൽ -ഒരു tbsp

    ചിക്കൻ വേവിച്ചത് -ഒരു കപ്പ്

    ക്യാരറ്റ് -അര കപ്പ്

    സവാള -അരക്കപ്പ്

    പച്ചമുളക് -രണ്ടെണ്ണം

    സ്വീറ്റ് കോൺ – ഒരു ടേബിൾ സ്പൂൺ

    ചീസ് – കാൽകപ്പ്

    ഒറിഗാനോ -ഒരു ടീസ്പൂൺ

    ഉപ്പ് -ആവശ്യത്തിന്

    ടൊമാറ്റോ സോസ് -ഒരു ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം മൈദമാവ് തയ്യാറാക്കി വയ്ക്കാം, ഇതിനായി മിക്സിങ് ബൗളിലേക്ക് മൈദയും, ഉപ്പും, എണ്ണയും ബേക്കിംഗ് പൗഡറും ചേർത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്തതിനു ശേഷം അൽപാൽപമായി വെള്ളം ചേർത്ത് നന്നായി കുഴച്ച് എടുക്കണം,അല്പം ടൈറ്റായ മാവ് ആണ് വേണ്ടത് ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വെക്കാം.ശേഷം മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് വേവിച്ചുടച്ച ചിക്കൻ, ക്യാരറ്റ്, പച്ചമുളക്, സവാള, സ്വീറ്റ് കോൺ, ചീസ്, ഉപ്പ്, ടൊമാറ്റോ സോസ്,ഒറിഗാനോ എന്നിവ ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക.ഇനി കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്തു നല്ലതുപോലെ റൗണ്ടിൽ പരത്തി എടുക്കാം, ഇത് ഒന്നുകൂടി റോൾ ചെയ്തെടുക്കണം ശേഷം ചെറിയ കഷണങ്ങളായി മുറിക്കാം. മുറിച്ച കഷണങ്ങൾ എല്ലാം എടുത്ത് വീണ്ടും പരത്തി അതിനകത്തേക്ക് ഫില്ലിംഗ് വെച്ചു കൊടുക്കണം, ഇത് നല്ലതുപോലെ മടക്കി ഒരു നൂല് ഉപയോഗിച്ച് ഫ്ലവർ ഷേപ്പ് ആക്കി എടുക്കാം, ഇത് എണ്ണയിലിട്ട് വറുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • ഫ്ലവർ  പിസ്സ

    ഫ്ലവർ പിസ്സ

    ഇഫ്താർന് തയ്യാറാക്കാനായി വെറൈറ്റി ആയ ഒരു റെസിപ്പി, flower പിസ്സ

    ഇതിനായി വേണ്ട ചേരുവകൾ

    ചെറുചൂടുവെള്ളം -അരക്കപ്പ്

    യീസ്റ്റ് -ഒരു ടീസ്പൂൺ

    പഞ്ചസാര – ഒരു ടീസ്പൂൺ

    ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    പാൽ -അരക്കപ്പ്

    ഉപ്പ്

    മൈദ- രണ്ട് കപ്പ്

    പിസ്സ സോസ്

    ഫ്രൈഡ് ചിക്കൻ

    ക്യാപ്സിക്കം

    ചീസ്

    ഒലിവ്സ്

    ഒറിഗാനോ

    മുട്ടയുടെ മഞ്ഞക്കരു

    തയ്യാറാക്കുന്ന വിധം

    ആദ്യം മാവ് തയ്യാറാക്കാം, അതിനായി ബൗളിലേക്ക് ചെറുചൂടുവെള്ളവും, പഞ്ചസാരയും, യീസ്റ്റും, ചേർത്ത് മിക്സ് ചെയ്തു ആക്ടിവേറ്റ് ആവാനായി വയ്ക്കാം, ശേഷം ഓയിലും, ഉപ്പും, മൈദയും, പാലും ചേർത്ത് നന്നായി കുഴച്ചെടുക്കുക , നന്നായി കവർ ചെയ്ത് , ഡബിൾ സൈസ് ആകുന്നതുവരെ മാറ്റിവയ്ക്കാം.
    ശേഷം എടുത്തു നന്നായി കുഴച്ചു മൂന്നായി ഭാഗിക്കുക, ഇത് നൈസ് ആയി റൗണ്ടിൽ പരത്തണം, നടു ഭാഗത്തായി ഒരു ബൗൾ വെയ്ക്കുക, ശേഷം ഒരു പിസ്സ കട്ടർ ഉപയോഗിച്ച്, പുറത്തുള്ള ഭാഗം നീളത്തിൽ ചെറുതായി കട്ട് ചെയ്തു കൊടുക്കണം, മുഴുവനും കട്ട് ചെയ്തതിനുശേഷം, ഒരു ഫ്ലവർ ഷേപ്പിൽ അകത്തേക്ക് മടക്കിവെച്ച് കൊടുക്കണം, ഇനി ബൗൾ എടുത്ത് ,നടുവിൽ പിസ്സ സോസ് തേച്ച്, അതിനുമുകളിൽ ക്യാപ്സിക്കം, ഒലിവെസ്, ചിക്കൻ വറുത്തത്, ചീസ് ,ഒറിഗാനോ, എന്നിവയെല്ലാം ചേർത്ത് bake ചെയ്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • സ്വീറ്റ്  റോൾ

    സ്വീറ്റ് റോൾ

    പാൽ ഇരിപ്പുണ്ടോ? എങ്കിൽ വളരെ ടേസ്റ്റിയായ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ

    ഇതിനു വേണ്ട ചേരുവകൾ

    പാൽ -ഒരു ലിറ്റർ

    പഞ്ചസാര -100 ഗ്രാം

    മൈദ -140 ഗ്രാം

    വാനില -10 ഗ്രാം

    ബട്ടർ -50 ഗ്രാം

    ഡെസിക്കേറ്റഡ് coconut -160 ഗ്രാം

    ഓറഞ്ച് ജ്യൂസ്- 600 മില്ലി

    പഞ്ചസാര -50 ഗ്രാം

    മൈദ -രണ്ട് ടേബിൾ സ്പൂൺ

    കോൺ സ്റ്റാർച്ച് -രണ്ട് ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിലേക്ക് പാൽ ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും, മൈദയും, ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക, ഇനി അടുപ്പിൽവച്ച് കുറുക്കി എടുക്കാം, ശേഷം ഇതിലേക്ക് വാനില പൗഡറും ബട്ടറും ചേർത്ത് കൊടുക്കാം തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം.ഒരു ട്രേയിലേക്ക് ഡെഡിക്കേറ്റഡ് കോക്കനട്ട് നിരത്തി ഇട്ടു കൊടുക്കുക, ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സ് ഒഴിച്ച് ഒരു കത്തി ഉപയോഗിച്ച് എല്ലായിടത്തും ഒരുപോലെ അപ്ലൈ ചെയ്ത് എടുക്കണം, ഇതൊരു സൈഡിലേക്ക് മാറ്റി വെക്കാം. ഓറഞ്ച് ജ്യൂസ് ലേക്ക് പഞ്ചസാരയും, മൈദയും, കോൺഫ്ലോറും ചേർത്ത് കൊടുക്കുക ഒരു whisk ഉപയോഗിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്തെടുക്കണം, ഇതും അടുപ്പിലേക്ക് വെച്ച് കുറുക്കി എടുക്കാം, ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ട്രേ ക്ക് മുകളിലേക്ക് ഒഴിച്ചുകൊടുക്കണം കത്തികൊണ്ട് എല്ലാഭാഗത്തും എത്തുന്നത് പോലെ സെറ്റ് ചെയ്ത് എടുക്കണം, കുറച്ചു സമയം മാറ്റി വെച്ചതിനുശേഷം നീളത്തിൽ കട്ട് ചെയ്തു റോൾ ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food

  • മിനി പിസ്സ

    മിനി പിസ്സ

    ഈസി ആയി തയ്യാറാക്കുന്ന ഒരു സ്‌പൈസി മിനി പിസ്സ  റെസിപ്പി.

    ഇതിനായി വേണ്ട ചേരുവകൾ

    പിസ്സ മാവ് തയ്യാറാക്കാൻ

    മൈദ- 500 ഗ്രാം

    യീസ്റ്റ് -ഒരു ടേബിൾസ്പൂൺ

    പഞ്ചസാര -ഒരു ടീസ്പൂൺ

    ഒലിവോയിൽ -3 ടേബിൾ സ്പൂൺ

    ഉപ്പ്

    ചെറുചൂടുവെള്ളം -300 മില്ലി

    ഫില്ലിംഗ് തയ്യാറാക്കാൻ

    ഗ്രൗണ്ട് മീറ്റ്

    സവാള

    തക്കാളി

    ബെൽ പെപ്പർ

    പാപ്രിക

    മല്ലിയില

    എണ്ണ

    തക്കാളി പേസ്റ്റ്

    കുരുമുളകുപൊടി

    ജീരകം

    മൊസാറെല്ലാ ചീസ്

    മുട്ടയുടെ മഞ്ഞ

    പാൽ

    തയ്യാറാക്കുന്നവിധം

    ആദ്യം പിസ്സക്കുള്ള മാവ് റെഡിയാക്കാം, അതിനായി, മിക്സിംഗ് ബൗളിലേക്ക് ചെറു ചൂടുവെള്ളം ചേർത്ത് കൊടുക്കുക, ഇതിൻറെ കൂടെ തന്നെ, യീസ്റ്റും , ഓയിലും, പഞ്ചസാരയും, ഉപ്പും ചേർത്ത് കൊടുക്കാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം യീസ്റ്റ് പൊങ്ങാൻ ആയി 5 മിനിറ്റ് മാറ്റി വയ്ക്കണം,
    ശേഷം ഇതിലേക്ക് മൈദ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, നല്ല സോഫ്റ്റ് മാവാക്കിയതിനു ശേഷം അരമണിക്കൂർ മാറ്റിവയ്ക്കാം.

    ഇനി ഫില്ലിംഗ് റെഡിയാക്കണം, അതിനായി ഗ്രൗണ്ട് മീറ്റിലേക്ക് ,സവാള ,ക്യാപ്സിക്കം, പാപ്രിക , തക്കാളി, മല്ലിയില, ഓയിൽ, ടൊമാറ്റോ പേസ്റ്റ്, ഉപ്പ് ,കുരുമുളകുപൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.

    ഇനി പിസ്സ തയ്യാറാക്കാം അതിനായി നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി ഒരു ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കുക, ഒരു ഗ്ലാസ് ഉപയോഗിച്ച് അമർത്തി ചെറിയ പോട്ട് ഷേപ്പ് ആക്കി എടുക്കാം ഇതിനകത്തേക്ക് ഫില്ലിങ് നിറയ്ക്കാം ശേഷം നന്നായി ബേക്ക് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Clic and Bake