Blog

  • പൊട്ടറ്റോ ട്രയാങ്കിൾ നഗെറ്റ്സ്

    പൊട്ടറ്റോ ട്രയാങ്കിൾ നഗെറ്റ്സ്

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കിയ കാണാൻ നല്ല ഭംഗി ഉള്ളതും നല്ല ക്രിസ്പിയും, ടേസ്റ്റിയും ആയ ഒരു റെസിപ്പി പൊട്ടറ്റോ ട്രയാങ്കിൾ നഗെറ്റ്സ്.

    ഇത് തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളൻകിഴങ്ങ് എടുത്ത് നല്ലതുപോലെ പുഴുങ്ങി എടുക്കണം, 5 മിനിറ്റ് ചൂട് പോവാൻ വച്ചതിനുശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ച് എടുക്കാം, ഇതിലേക്ക് 2 ടേബിൾസ്പൂൺ മല്ലിയിലയും, അര ടീസ്പൂൺ മുളക് ചതച്ചതും, അര ടീസ്പൂൺ കുരുമുളകുപൊടിയും, ഉപ്പും ,കോൺഫ്ലോറും ചേർത്ത് നന്നായി മിക്സ് ചെയ്യാം, ഇതെടുത്ത് ത്രികോണാകൃതിയിൽ ഷേപ്പ് ചെയ്തെടുക്കുക,ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. ഒരു ബൗളിലേക്ക് കോൺഫ്ലോറും, ഉപ്പും, കുരുമുളകുപൊടിയും ,കുറച്ച് വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു ലൂസായ ഒരു ബാറ്റർ ഉണ്ടാക്കുക. മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങൾ എടുത്ത് ഇതിൽ മുക്കിയതിനുശേഷം, സേമിയ കോട്ട് ചെയ്ത് കുറച്ചുസമയം ഫ്രിഡ്ജിൽ വയ്ക്കാം, 10 മിനിറ്റ് കഴിയുമ്പോൾ എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ല ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies

  • വെറൈറ്റി ചിക്കൻ റോൾ

    വെറൈറ്റി ചിക്കൻ റോൾ

    ഇഫ്താറിന് തയ്യാറാക്കാൻ ചിക്കൻ ചേർത്ത റോൾ റെസിപ്പി.

    ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം,നന്നായി ചൂടായി വരുമ്പോൾ ആദ്യം ജീരകം ചേർത്തു കൊടുക്കാം, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർക്കാം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് വഴറ്റിയതിനു ശേഷം, ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, അടുത്തതായി കാരറ്റും, ക്യാപ്സിക്കവും, കാബേജും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, എല്ലാംകൂടി നല്ലതുപോലെ വഴറ്റി എടുക്കുക അടുത്തതായി വേവിച്ച് ചെറുതായി ഉടച്ചെടുത്ത ചിക്കൻ ചേർക്കാം ഒപ്പം ഉപ്പ് കൂടി ചേർക്കാം,എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, മുളക് ചതച്ചതും, ഒറിഗാനോയും, ജീരകപ്പൊടിയും,കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം, അടുത്തതായി വിനഗിരിയും , സോയാ സോസും, ടൊമാറ്റോ സോസും ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം. ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങും, അരക്കപ്പ് ബ്രെഡ് crumbs ഉം ചേർക്കാം ഇത് കൈകൊണ്ട് കുഴച്ച് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കാം , മല്ലിയില ചേർത്ത് വീണ്ടും കുഴയ്ക്കാം. ഇതിൽ നിന്നും ഒരു ടേബിൾസ്പൂൺ അളവിൽ എടുത്തതിനുശേഷം റോൾ ചെയ്ത ഉരുട്ടിയെടുക്കണം ,മിക്സ് മുഴുവൻ ഇതേപോലെ തയ്യാറാക്കി മാറ്റിവയ്ക്കാം.

    ഇനി ഒരു ബൗളിലേക്ക് കോൺ സ്റ്റാർച്ചും , മൈദയും, ആവശ്യത്തിനുള്ള ഉപ്പും, വെള്ളമൊഴിച്ച് ലൂസായ ഒരു ബാറ്റെർ റെഡിയാക്കാം, റോളുകൾ എല്ലാം എടുത്ത് ഇതിൽ മുക്കിയതിനു ശേഷം ബ്രെഡ്crumbs കോട്ട് ചെയ്യണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരി ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • പൊട്ടറ്റോ റോൾ

    പൊട്ടറ്റോ റോൾ

    വൈറലായ ഇഫ്താർ റെസിപ്പി, ചിക്കനോ, മുട്ടയോ, ബീഫോ ഒന്നും വേണ്ട.

    ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് എണ്ണചേർത്തു കൊടുത്തു ഒപ്പം, അയമോദകവും ,കരിഞ്ചീരകവും, ഉപ്പും,ചേർത്തു കൊടുക്കാം ഇതിൻറെ കൂടെ മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം നന്നായി കുഴച്ച് നല്ല ടൈറ്റ് മാവ് തയ്യാറാക്കാം.

    അടുത്തതായി ഫില്ലിങ് റെഡിയാക്കണം, അതിനായി പുഴുങ്ങി ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക്, മുളകുപൊടി മുളക് ചതച്ചത്, ഉപ്പ്, ജീരകം പൊടിച്ചെടുത്തത് ,മല്ലിപ്പൊടി, ഡ്രൈ മാംഗോ പൗഡർ, ഉപ്പ് ,കോൺ സ്റ്റാർച്ച്, സവാള നീളത്തിലരിഞ്ഞത്, മല്ലിയില എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
    ഇതിൽ നിന്നും കുറച്ചു കുറച്ച് ആയി എടുത്ത് റോൾ ചെയ്ത് ഉരുട്ടി സിലിണ്ടർ ഷേപ്പ് ആക്കി എടുക്കാം,ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കാം.

    നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് രണ്ടായി മുറിക്കുക , അതിനുശേഷം നല്ലതുപോലെ പരത്തി എടുക്കാം, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന റോളുകളുടെ വലിപ്പമനുസരിച്ച് നീളത്തിൽ മുറിച്ചു കൊടുക്കണം, ശേഷം ഫില്ലിങ് വെച്ച് റോൾ ചെയ്ത് എടുക്കാം, ഒരു ചെറിയ ബൗളിൽ മൈദയും, വെള്ളവും ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കാം, ഇത് ഉപയോഗിച്ച് റോളുകളെല്ലാം സീൽ ചെയ്ത് എടുക്കാം. ട്രോളുകൾ മടക്കിയതിനുശേഷം പുറമേ നിൽക്കുന്ന ഭാഗത്ത് വീണ്ടും മൈദ മുക്കി കൊടുക്കുക ,ശേഷം സേമിയ കോട്ട് ചെയ്ത് എടുക്കാം, ഇനി ചൂടായ എണ്ണയിലേക്കിട്ട് വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • വെജിറ്റബിൾ ഫ്രൈഡ് മോമോസ്

    വെജിറ്റബിൾ ഫ്രൈഡ് മോമോസ്

    ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ രുചിയുടെ കാര്യത്തിൽ ലോക പ്രശസ്തമാണ് , ഒരു തവണ കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കുന്ന കൊതിയൂറും സ്വാദാണ് , അതുപോലൊരു വിഭവമാണ് മോമോസ് , ഫില്ലിംഗ് വച്ച ഭംഗിയിൽ മടക്കി, ആവിയിൽ വേവിച്ചെടുക്കുന്ന സ്വാദിഷ്ടമായ പലഹാരമാണ് ഇത് , വെജിറ്റബിൾ ഫ്രൈഡ് മോമോസ് തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

    ആദ്യം ഇതിന് ഒരു മാവ് തയ്യാറാക്കണം , അതിനായി ഒരു ബൗളിലേക്ക് മൈദയും ,ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ,കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ചു നല്ല സോഫ്റ്റ് മാവാക്കി എടുക്കാം, ഇതിൽ എണ്ണ പുരട്ടിയതിനു ശേഷം 20 മിനിറ്റ് മാറ്റി വയ്ക്കാം.

    അടുത്തതായി ഫില്ലിംഗ് റെഡിയാക്കണം.ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം,അതിലേക് വെളുത്തുള്ളി,ഇഞ്ചി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റാം, ശേഷം സവാള ചേർത്ത് കൊടുക്കാം , അടുത്തതായി, കാരറ്റ് ഉം , കാബ്ബജ് ഉം ചേർക്കാം, 3 മിനിറ്റ് വഴറ്റിയതിന് ശേഷം , മുളക് പേസ്റ്റ് ചേർക്കാം , നന്നായി മിക്സ് ചെയ്തതിനു ശേഷം നാരങ്ങാ നീര് ചേർക്കാം, അടുത്തതായി മാഗ്ഗി മസാല ചേർക്കണം , വീണ്ടും മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇനി ഓരോന്നും പരത്തിയതിനുശേഷം ഉള്ളിലേക്ക് ഫില്ലിംഗ് വച്ചുകൊടുത്തു മോമോസ് പോലെ ഫോൾഡ് ചെയ്ത് എടുക്കണം, എല്ലാം ഫിൽ ചെയ്തതിനുശേഷം എണ്ണയിലിട്ട് വറുത്തു കോരാം, വീണ്ടും ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ചേർത്ത് കൊടുത്തു വഴറ്റാം , അടുത്തതായി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ,ക്യാപ്സിക്കവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം, മസാലപ്പൊടികൾ ചേർക്കണം ആദ്യം മഞ്ഞൾപ്പൊടിയും പിന്നീട് മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം,അല്പം സോയാസോസും വിനാഗിരിയും കൂടെ ചേർക്കാം, ഇനി വറുത്തുവച്ചിരിക്കുന്ന മോമോസ് ചേർത്തുകൊടുക്കാം, ഒപ്പം ടൊമാറ്റോ സോസ് കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mithu Food Junction

  • മൊറോക്കൻ ചിക്കൻ പാസ്റ്റില്ല

    മൊറോക്കൻ ചിക്കൻ പാസ്റ്റില്ല

    ‘മൊറോക്കൻ ചിക്കൻ പാസ്റ്റില്ല’ ചിക്കൻ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ ഒരു സ്നാക്ക്.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ഷീറ്റ് 500ഗ്രാം

    ചിക്കൻ രണ്ടര കിലോ

    സവാള ഒരു കിലോ

    മഞ്ഞൾ പൊടി

    ഇഞ്ചി

    ഉപ്പ്

    കുരുമുളകുപൊടി

    കറുവപ്പട്ട പൊടി

    മല്ലിയില

    കപ്പലണ്ടി 400 ഗ്രാം

    പഞ്ചസാര ഒരു ടേബിൾസ്പൂൺ

    കറുവപ്പട്ട

    melted ബട്ടർ

    വെജിറ്റബിൾ ഓയിൽ

    മൈദ മുട്ട മിക്സ്

    പാസ്റ്ററി ഷീറ്റ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള ചേർത്ത് കൊടുത്തു കൂടെ തന്നെ ചിക്കനും വെച്ചു കൊടുക്കുക,കൂടെ മഞ്ഞൾപൊടി, ഇഞ്ചി, ഉപ്പ് ,കുരുമുളകുപൊടി, കറുവപ്പട്ട പൊടിച്ചത് എന്നിവയും കൂടെ ചേർക്കാം ,വീണ്ടും ഇതിനു മുകളിൽ സവാള ചേർത്തു കൊടുക്കാം, ഒരു നാരങ്ങാ ഇതിനു മുകളിലേക്ക് പിഴിഞ്ഞു കൊടുക്കാം, കുറച്ചു മല്ലി ഇല കൂടി വെച്ച് കുക്കർ അടച്ചു നന്നായി വേവിച്ചെടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം വീണ്ടും വേവിക്കണം. അടുത്തതായി കപ്പലണ്ടി തരിയായി പൊടിച്ചെടുക്കുക ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം ഒപ്പം കറുവപ്പട്ട പൊടി കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് വെക്കാം. നന്നായി വെന്ത ചിക്കൻ നന്നായി വെന്ത ചിക്കൻ കുക്കറിൽ നിന്നും മാറ്റാം ശേഷം കുക്കറിലെ മസാലയിലേക്ക് കറുവപ്പട്ട പൊടി ചേർത്ത് കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാം ,വേവിച്ചെടുത്ത ചിക്കൻ കഷണങ്ങൾ എല്ലിൽ നിന്നും മാറ്റിയതിനുശേഷം ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കാം ഇതിനെ വീണ്ടും ഗ്രേവി യിലേക്ക് ചേർത്തു കൊടുക്കാം,ശേഷം നല്ല ഡ്രൈ ആകുന്ന വരെ മിക്സ് ചെയ്യാം. ഒരു ബൗളിൽ എണ്ണയും, മറ്റൊരു ബൗളിൽ മുട്ടയും, മൈദയും, വെള്ളവും മിക്സ് ചെയ്തതും എടുത്ത് വയ്ക്കാം, ഇനി ഒരു പാസ്റ്ററി ഷീറ്റ് എടുത്തു ത്രികോണാകൃതിയിൽ മുറിച്ചതിനുശേഷം ഒരു ചെറിയ ബൗളിലേക്ക് ഇറക്കിവെക്കാം, ഇതിലേക്ക് ആദ്യം ചിക്കൻ മിക്സ് വെച്ച് കൊടുക്കണം, അതിനു മുകളിലായി പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി ഇട്ടു കൊടുക്കാം ഇനി നന്നായി ഓയിൽ ബ്രഷ് ചെയ്തു ഷീറ്റ് മടക്കി എടുക്കാം ,സീൽ ചെയ്യാനായി മൈദ പേസ്റ്റും ഉപയോഗിക്കാം, നല്ലതുപോലെ മടക്കിയതിനുശേഷം മുകൾ വശത്തായി ചെറുതായി കട്ട് ചെയ്ത ഷീറ്റ് കഷ്ണങ്ങൾ ഇട്ടു കൊടുക്കുക
    ഇനി ഇത് നല്ലതുപോലെ ബേക്ക് ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cuisine Marocaine

  • ഇൻസ്റ്റന്റ് ബ്രേക്ഫാസ്റ്റ്

    ഇൻസ്റ്റന്റ് ബ്രേക്ഫാസ്റ്റ്

    തലേ ദിവസം ബാക്കി ആയ ചോറ് ഉപയോഗിച്ച് വെറും 2 മിനിറ്റിൽ അടിപൊളി ടേസ്റ്റ് ഉള്ള ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം.

    കഴിക്കാനായി കറി പോലും ആവശ്യമില്ല

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    റവ -ഒരു ടേബിൾസ്പൂൺ

    കടലമാവ് -ഒരു ടേബിൾസ്പൂൺ

    ചോറ് -ഒരു കപ്പ്

    ഇഞ്ചി -ഒരു ചെറിയ കഷ്ണം

    പച്ചമുളക് -1

    വെള്ളം -ആവശ്യത്തിന്

    സവാള -അരക്കപ്പ്

    തക്കാളി -അര കപ്പ്

    മല്ലിയില

    ഉപ്പ്

    നാരങ്ങാനീര്

    എണ്ണ

    ജീരകം

    കടുക്

    ഉണക്ക മുളക്

    കറിവേപ്പില

    തയ്യാറാക്കുന്നവിധം

    മിക്സിയുടെ ജാറിലേക്ക് ഒരു ടേബിൾ സ്പൂൺ റവയും, കടലമാവും, ഒരു കപ്പ് ചോറും, ഇഞ്ചിയും, പച്ചമുളകും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില, തക്കാളി, സവാള, പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം ഇനി ബൗളിലേക്ക് എണ്ണ തേച്ചു കൊടുത്ത ബാറ്റർ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം ഇത് ഇളക്കി എടുത്തതിനുശേഷം ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക, അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു കടുകും, ജീരകവും, ചേർക്കാം ഒപ്പം തന്നെ ഉണക്കമുളകും, കറിവേപ്പിലയും, ചേർത്ത് മിക്സ് ചെയ്യാം ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന അപ്പം ചേർത്തു കൊടുത്തു പുറം വശം ചെറുതായി ഫ്രൈ വരെ കുക്ക് ചെയ്യണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Badi Base

  • മയോ ചിക്കൻ ബോൾസ്

    മയോ ചിക്കൻ ബോൾസ്

    ബ്രെഡ് കൊണ്ട് തയ്യാറാക്കിയ സൂപ്പർ ടേസ്റ്റിയും ക്രഞ്ചിയുമായ മയോ ചിക്കൻ ബോൾസ്.

    ഇതിനായി വേണ്ട ചേരുവകൾ

    ചിക്കൻ വേവിച്ചു ഉടച്ചെടുത്ത് -200ഗ്രാം

    ക്യാപ്സിക്കം നീളത്തിലരിഞ്ഞത് -ഒന്ന്

    തൈര് -അര കപ്പ്

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ബ്രഡ് സ്ലൈസ്

    ബ്രഡ് ക്രംബ്സ്

    ഓയിൽ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫില്ലിംഗ് റെഡിയാക്കാം, അതിനായി ബൗളിലേക്ക് വേവിച്ചു ക്രഷ് ചെയ്ത ചിക്കൻ ചേർത്തുകൊടുക്കാം,അതിലേക്ക് നീളത്തിൽ അരിഞ്ഞ കാപ്സിക്കം, മുളക് ചതച്ചത്, തൈര് ,കുരുമുളകുപൊടി ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇനി ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് ഒന്ന് റിമൂവ് ചെയ്യണം, ശേഷം വെള്ളത്തിൽ ഒന്ന് മുക്കി എടുത്തതിനുശേഷം കൈപ്പത്തിയിൽ വച്ച് പതിയെ അമർത്തി വെള്ളം കളയുക,ഇതിനു നടുവിലായി ഫില്ലിംഗ് വെച്ചുകൊടുത്ത് സാവധാനത്തിൽ മടക്കി ബോൾ ഷേപ്പ് ആക്കി എടുക്കണം എല്ലാം ഇതുപോലെ ഫിൽ ചെയ്തതിനുശേഷം ബ്രെഡ് crumbs കോട്ട് ചെയ്ത് വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook