ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ രുചിയുടെ കാര്യത്തിൽ ലോക പ്രശസ്തമാണ് , ഒരു തവണ കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കുന്ന കൊതിയൂറും സ്വാദാണ് , അതുപോലൊരു വിഭവമാണ് മോമോസ് , ഫില്ലിംഗ് വച്ച ഭംഗിയിൽ മടക്കി, ആവിയിൽ വേവിച്ചെടുക്കുന്ന സ്വാദിഷ്ടമായ പലഹാരമാണ് ഇത് , വെജിറ്റബിൾ ഫ്രൈഡ് മോമോസ് തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
ആദ്യം ഇതിന് ഒരു മാവ് തയ്യാറാക്കണം , അതിനായി ഒരു ബൗളിലേക്ക് മൈദയും ,ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ,കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ചു നല്ല സോഫ്റ്റ് മാവാക്കി എടുക്കാം, ഇതിൽ എണ്ണ പുരട്ടിയതിനു ശേഷം 20 മിനിറ്റ് മാറ്റി വയ്ക്കാം.
അടുത്തതായി ഫില്ലിംഗ് റെഡിയാക്കണം.ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം,അതിലേക് വെളുത്തുള്ളി,ഇഞ്ചി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റാം, ശേഷം സവാള ചേർത്ത് കൊടുക്കാം , അടുത്തതായി, കാരറ്റ് ഉം , കാബ്ബജ് ഉം ചേർക്കാം, 3 മിനിറ്റ് വഴറ്റിയതിന് ശേഷം , മുളക് പേസ്റ്റ് ചേർക്കാം , നന്നായി മിക്സ് ചെയ്തതിനു ശേഷം നാരങ്ങാ നീര് ചേർക്കാം, അടുത്തതായി മാഗ്ഗി മസാല ചേർക്കണം , വീണ്ടും മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇനി ഓരോന്നും പരത്തിയതിനുശേഷം ഉള്ളിലേക്ക് ഫില്ലിംഗ് വച്ചുകൊടുത്തു മോമോസ് പോലെ ഫോൾഡ് ചെയ്ത് എടുക്കണം, എല്ലാം ഫിൽ ചെയ്തതിനുശേഷം എണ്ണയിലിട്ട് വറുത്തു കോരാം, വീണ്ടും ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ചേർത്ത് കൊടുത്തു വഴറ്റാം , അടുത്തതായി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ,ക്യാപ്സിക്കവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം, മസാലപ്പൊടികൾ ചേർക്കണം ആദ്യം മഞ്ഞൾപ്പൊടിയും പിന്നീട് മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം,അല്പം സോയാസോസും വിനാഗിരിയും കൂടെ ചേർക്കാം, ഇനി വറുത്തുവച്ചിരിക്കുന്ന മോമോസ് ചേർത്തുകൊടുക്കാം, ഒപ്പം ടൊമാറ്റോ സോസ് കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mithu Food Junction
