ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കിയ കാണാൻ നല്ല ഭംഗി ഉള്ളതും നല്ല ക്രിസ്പിയും, ടേസ്റ്റിയും ആയ ഒരു റെസിപ്പി പൊട്ടറ്റോ ട്രയാങ്കിൾ നഗെറ്റ്സ്.
ഇത് തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളൻകിഴങ്ങ് എടുത്ത് നല്ലതുപോലെ പുഴുങ്ങി എടുക്കണം, 5 മിനിറ്റ് ചൂട് പോവാൻ വച്ചതിനുശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ച് എടുക്കാം, ഇതിലേക്ക് 2 ടേബിൾസ്പൂൺ മല്ലിയിലയും, അര ടീസ്പൂൺ മുളക് ചതച്ചതും, അര ടീസ്പൂൺ കുരുമുളകുപൊടിയും, ഉപ്പും ,കോൺഫ്ലോറും ചേർത്ത് നന്നായി മിക്സ് ചെയ്യാം, ഇതെടുത്ത് ത്രികോണാകൃതിയിൽ ഷേപ്പ് ചെയ്തെടുക്കുക,ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. ഒരു ബൗളിലേക്ക് കോൺഫ്ലോറും, ഉപ്പും, കുരുമുളകുപൊടിയും ,കുറച്ച് വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു ലൂസായ ഒരു ബാറ്റർ ഉണ്ടാക്കുക. മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങൾ എടുത്ത് ഇതിൽ മുക്കിയതിനുശേഷം, സേമിയ കോട്ട് ചെയ്ത് കുറച്ചുസമയം ഫ്രിഡ്ജിൽ വയ്ക്കാം, 10 മിനിറ്റ് കഴിയുമ്പോൾ എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ല ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies