Blog

  • മാങ്ങ ജ്യൂസ്

    മാങ്ങ ജ്യൂസ്

    മാങ്ങ ജ്യൂസും, ഷെയ്ക്കും ഒക്കെ ഇഷ്ടമല്ലാത്തവർ ആയി ആരെങ്കിലുമുണ്ടോ?

    മാങ്ങാ സീസണിൽ ഒരിക്കലെങ്കിലും ഇതൊന്നും തയ്യാറാക്കി കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മാങ്ങ ജ്യൂസ് റെസിപ്പി ആണ് പറയുന്നത്.

    ഇതിനായി രണ്ട് പഴുത്ത മാങ്ങ എടുത്തു തൊലിയെല്ലാം കളഞ്ഞതിനുശേഷം അതിൻറെ പൾപ്പ് ഒരു മിക്സി ജാർ ലേക്ക് ചേർത്ത് കൊടുക്കുക, കൂടെ പഞ്ചസാര കൂടെ ചേർക്കണം ,പാൽ കൂടെ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാം ക്രീം ചേർത്ത് വീണ്ടും അടിക്കുക, ശേഷം മാങ്ങാ കഷണങ്ങളും പഴവും ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Typical Malabari Kitchen

  • മിൽക്ക് ജെല്ലി പുഡിങ്

    മിൽക്ക് ജെല്ലി പുഡിങ്

    ആരും കൊതിയോടെ കഴിക്കും മിൽക്ക് ജെല്ലി പുഡിങ് റെസിപ്പി.

    ഇതിനായി വേണ്ട ചേരുവകൾ

    ചൂട് വെള്ളം -രണ്ട് കപ്പ്

    സ്ട്രോബെറി ജെല്ലി പൗഡർ -ഒരു പാക്കറ്റ്

    പാൽ- 2 കപ്പ്

    പഞ്ചസാര 1/3 കപ്പ്

    അഗർ അഗർ -2ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം സ്ട്രോബറി ജെല്ലി പൗഡർ രണ്ട് കപ്പ് ചൂടുവെള്ളത്തിൽ ഇട്ടു കൊടുത്തു മിക്സ് ചെയ്തു നാല് പാത്രങ്ങളിൽ ആയി ഒഴിച്ചു വെക്കുക, ഓരോന്നിലും ഓരോ ഫുഡ് കളർ ചേർക്കാം, ഇത് തണുക്കാനായി മാറ്റി വെക്കണം. ഇനി ഒരു പാനിൽ പഞ്ചസാരയും, പാലും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് അഗർ അഗർ കൂടെ ചേർത്ത് കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പാൽ നന്നായി തിളച്ചു കഴിഞ്ഞാൽ flame ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം.

    ഈ സമയം നേരത്തെ ജെൽ ആക്കാൻ വച്ചിരുന്ന പാത്രങ്ങൾ എടുത്തു ജെല്ലി ചെറിയ കഷണങ്ങളായി മുറിക്കുക ഇതെല്ലാം ഒരുമിച്ച് ഒരു മോൾഡിലേക്ക് ചേർത്ത് കൊടുക്കാം, ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പാലിൻറെ മിക്സ് കൂടെ ഒഴിക്കാം, ഇത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനുശേഷം പുറത്തെടുത്ത demould ചെയ്യാം, ശേഷം മുറിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies

  • ബംഗ്ലാദേശ് സ്പെഷ്യൽ ചിക്കൻ കറി

    ബംഗ്ലാദേശ് സ്പെഷ്യൽ ചിക്കൻ കറി

    ബംഗ്ലാദേശ് സ്പെഷ്യൽ ചിക്കൻ കറി ഷാഹി ചിക്കൻ കോർമ

    ഇതിനായി വേണ്ട ചേരുവകൾ

    മാരിനേറ്റ് ചെയ്യാനായി

    ചിക്കൻ -ഒരു കിലോ

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    ഉപ്പ്

    ഇഞ്ചി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടേബിൾസ്പൂൺ

    തൈര് -ഒരു ടേബിൾസ്പൂൺ

    മസാലകൾ

    ഏലക്കായ -ആറെണ്ണം

    കുരുമുളക്- നാല്

    ജീരകം-അര ടീസ്പൂൺ

    കറുവപ്പട്ട -ഒന്ന്

    ഗ്രാമ്പൂ-2

    മറ്റു ചേരുവകൾ

    നെയ്യ് -ഒരു കപ്പ്

    സവാള -രണ്ടെണ്ണം

    ഏലക്കായ് -പത്ത്

    ഗ്രാമ്പു -നാല്

    കുരുമുളക് -ആറ്

    കറുവപ്പട്ട -1

    ബേ ലീഫ് -2

    മല്ലിപ്പൊടി -ഒരു ടേബിൾസ്പൂൺ

    കോക്കനട്ട് പൗഡർ -ഒരു ടേബിൾ സ്പൂൺ

    തൈര് ഒ-രു കപ്പ്

    ബദാം പേസ്റ്റ് -ഒന്നര ടേബിൾസ്പൂൺ

    kewra – വാട്ടർ ഒരു ടേബിൾ സ്പൂൺ

    തിളച്ച വെള്ളം ഒന്നര കപ്പ്

    പച്ചമുളക് 10 എണ്ണം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനായി ചിക്കനിലേക്ക് മുളകുപൊടിയു ഉപ്പു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തൈരു കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാ ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കണം. ഒരു ഇടി കല്ലിലേക്ക് ജീരകം, കറുവപ്പട്ട, കരയാമ്പൂ ,ഏലക്കായ, കുരുമുളക് എന്നിവ ചേർത്തു കൊടുക്കാം ഇതു നന്നായി ഇടിച്ച് പൊടിച്ചെടുത്തു മാറ്റിവയ്ക്കുക. ഇനി ഒരു പാനിലേക്ക് നെയ്യൊഴിച്ച് ചൂടാക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുത്തു നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം ശേഷം ഇത് കോരിയെടുത്ത് മാറ്റാം, ചൂടാറിയതിനു ശേഷം മിക്സിയിലിട്ട് അടിച്ചു പേസ്റ്റ് ആക്കാം.

    മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഏലക്കായ, ഗ്രാമ്പൂ, കറുവപ്പട്ട, ബീഫ്, കുരുമുളക് എന്നിവ ചേർത്തു കൊടുക്കാം ഇത് നന്നായി റോസ്റ്റ് ചെയ്തതിനുശേഷം മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം ചിക്കൻ ഫ്രൈ ആയതിനുശേഷം മല്ലിപ്പൊടിയും കോക്കനട്ട് പൗഡറും ചേർത്തുകൊടുക്കാം ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് 8 മിനിറ്റ് വരെ കുക്ക് ചെയ്യണം, അടുത്തതായി തൈര് ചേർത്തു കൊടുക്കാം, ഇനി ബദാം പേസ്റ്റ് ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം സവാള പേസ്റ്റ് ഇതിലേക്ക് ചേർക്കാം വീണ്ടും അഞ്ചു മിനിറ്റോളം കുക്ക് ചെയ്യാം.അല്പം ചൂടുവെള്ളവും, kewra വാട്ടറും നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല പൊടിയും കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് ഒന്നുകൂടെ തിളപ്പിച്ച് എടുക്കണം അവസാനമായി പച്ചമുളക് കൂടി ചേർത്ത് മിക്സ് ചെയ്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Eiliyah Kitchen

  • ഷെസ്വാൻ നൂഡിൽസ്

    ഷെസ്വാൻ നൂഡിൽസ്

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇൻഡോ ചൈനീസ് ഷെസ്വാൻ നൂഡിൽസ് റെസിപ്പി.

    ആദ്യം സോസ് തയ്യാറാക്കണം, അതിനായി ഒരു ബൗളിലേക്ക് 30 ഗ്രാം കാശ്മീരി ഉണക്കമുളകും 30 ഗ്രാം സാധാരണ ഉണക്കമുളകും എടുക്കുക ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ച് കൊടുത്ത് 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കണം, ശേഷം ഒരു മിക്സി ജാറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു പാനിൽ അരക്കപ്പ് ഓയിൽ ചൂടാക്കണം, ഇതിലേക്ക് ചോപ്പ് ചെയ്ത വെളുത്തുള്ളിയും, ഇഞ്ചിയും, സെലിറിയും ചേർത്ത് കൊടുക്കാം ഇത് നന്നായി വഴറ്റിയതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചില്ലി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം.
    നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു കപ്പ് വെള്ളം ചേർത്തു കൊടുക്കാം, ഇത് നല്ലതു പോലെ തിളപ്പിക്കുക ഇതിലേക്ക് മൂന്നു ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ കൂടി ചേർത്ത് യോജിപ്പിക്കാം, ഇത് മൂടിവെച്ച് 8 മിനിറ്റോളം ചെറിയ തീയിൽ വേവിക്കുക, എണ്ണ തെളിയുന്നതുവരെ വേവിക്കണം, ശേഷം തീ ഓഫ് ചെയ്യാം സോസ് റെഡിയായിക്കഴിഞ്ഞു.

    അടുത്തതായി നമുക്ക് ന്യൂഡിൽസ് തയ്യാറാക്കാം, ന്യൂഡിൽസ് വേവിക്കാനായി ഒരു പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടെ ചേർത്ത് കൊടുക്കണം ഒപ്പം ഉപ്പു കൂടി ചേർക്കാം ഇതിലേക്ക് 200 ഗ്രാം റസ്റ്റോറൻറ് സ്റ്റൈൽ ന്യൂഡിൽ ചേർത്തു കൊടുക്കാം,ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കണം, വെന്തു വന്നതിനുശേഷം വെള്ളം ഊറ്റി കളഞ്ഞ് ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഇതിനു മുകളിലേക്ക് അര ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്ത് എല്ലാം നന്നായി മിക്സ് ചെയ്തെടുക്കണം.

    ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക, നന്നായി ചൂടായി വന്നാൽ ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കാം, വെളുത്തുള്ളി നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഗ്രീൻ,യെല്ലോ, റെഡ് ക്യാപ്സിക്കവും, ക്യാരറ്റും, കാബേജും ചേർത്തു കൊടുക്കാം ഇത് ഹൈ ഫ്ലായിമിൽ കുക്ക് ചെയ്യണം ഒരു മിനിറ്റ് കഴിയുമ്പോൾ മുട്ട scramble ചെയ്തത് ചേർത്തുകൊടുക്കാം,10 മിനിറ്റ് നേരം മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, രണ്ട് ടേബിൾസ്പൂൺ ഷെസ്വാൻ സോസ് , അര ടേബിൾസ്പൂൺ സോയസോസ് എന്നിവ ചേർത്തു കൊടുത്തു നല്ലതുപോലെ യോജിപ്പിക്കണം, ഇനി വേവിച്ചുവെച്ച നൂഡിൽസും കുറച്ചു കുരുമുളകു പൊടിയും കൂടി ചേർത്തു കൊടുക്കാം, സ്പ്രിംഗ് ഒണിയൻ, ബീൻസും കൂടെ ചേർക്കാം ശേഷം ഹൈ ഫ്ലായിമിൽ തന്നെ എല്ലാംകൂടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shaan Geo

  • ചിക്കൻ,പൊട്ടറ്റോ കേക്ക്

    ചിക്കൻ,പൊട്ടറ്റോ കേക്ക്

    ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാം.

    ആദ്യം ചിക്കൻ ബ്രേസ്റ്റ് കഷണങ്ങൾ എടുത്ത് ചെറുതായി മുറിച്ചതിനുശേഷം ഒരു ബൗളിലേക്ക്ചേർത്തുകൊടുക്കാം. ഇതിലേക്ക് ഉപ്പും, മുളക് ചതച്ചതും , കുരുമുളകു പൊടിയും, മുളകുപൊടിയും ഒലിവ് ഓയിലും, ചേർത്ത് നല്ലതുപോലെ മാരിനേറ്റ് ചെയ്യണം. ഇനി സവാള ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കാം അതുപോലെതന്നെ ഉരുളക്കിഴങ്ങ് എടുത്ത് റൗണ്ടിൽ സ്ലൈസ് ആയി കട്ട് ചെയ്ത് മാറ്റണം. ഇനി ഒരു ബൗളിലേക്ക് ക്രീമും ഒരു മുട്ടയും, ഉപ്പും, കുരുമുളകും ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത് മാറ്റാം. ഇനി ഒരു പിസാ മോൾഡ് എടുത്ത് അതിലേക്ക് ഓയിൽ സ്പ്രെഡ് ചെയ്തു കൊടുക്കണം, അതിനു മുകളിലായി സവാള ചേർത്തു കൊടുക്കാം,അതിനു മുകളിൽ ഉരുളക്കിഴങ്ങ് നിരത്തി വെച്ചു കൊടുക്കുക ,ശേഷം ചിക്കൻ വെച്ചു കൊടുക്കാം ഏറ്റവും മുകളിലായി ക്രീം മിക്സ് ഒഴിച്ചു കൊടുക്കാം, ഇനി നന്നായി അലൂമിനിയം ഫോയിൽ ഉപയോഗിച്ച് സീൽ ചെയ്യണം ഇത് നല്ലതുപോലെ ബേക്ക് ചെയ്ത് എടുക്കണം. ശേഷം അലൂമിനിയം ഫോയിൽ മാറ്റുക മുകളിലേക്ക് ചീസും തക്കാളിയും വെച്ച് കൊടുത്തതിനു ശേഷം വീണ്ടും bake ചെയ്യണം ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • ബ്രഡ് ഇഫ്താർ സ്നാക്ക്

    ബ്രഡ് ഇഫ്താർ സ്നാക്ക്

    ബ്രെഡ് കൊണ്ട് തയ്യാറാക്കിയ രുചികരമായ ഒരു ഇഫ്താർ റെസിപ്പി,

    ഇത് തയ്യാറാക്കാനായി ഒരു മിക്സ് റെഡിയാക്കണം, അതിനായി ഒരു ബൗളിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ചേർത്തു കൊടുക്കാം, ഇതിലേക്ക് അരക്കപ്പ് വേവിച്ചുടച്ച ചിക്കനും, ഒരു ടേബിൾ സ്പൂൺ സ്വീറ്റ് കോണും ചേർക്കാം, അടുത്തതായി അരക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും, അരക്കപ്പ് ക്യാപ്സിക്കം ഗ്രേറ്റ് ചെയ്തതും ചേർക്കാം, അര ടീസ്പൂൺ മുളകുപൊടി ,അര ടീസ്പൂൺ ഒറിഗാനോ, ഉപ്പ്, ഒരു ടീസ്പൂൺ പിസ്സ സോസ്, ഒരു ടീസ്പൂൺ ടൊമാറ്റോ സോസ്, രണ്ട് ടേബിൾസ്പൂൺ mozerella ചീസ് എന്നിവയെല്ലാം ചേർത്ത് ഒരു spatula ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.ഈ മിക്സ്ചറിൽ നിന്നും ഓരോ ടേബിൾ സ്പൂൺ വീതം എടുത്ത് ചെറിയ ഉരുളകൾ ആക്കി മാറ്റാം, മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് കാൽടീസ്പൂൺ കോൺ സ്റ്റാർച്ചും, 1/3 കപ്പ് മൈദയും ,ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് ലൂസ് ആയ ഒരു ബാറ്റർ റെഡിയാക്കാം. ഇനി ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് കട്ട് ചെയ്തു മാറ്റിയതിനുശേഷം ഓരോന്നും നാലായി മുറിക്കുക, ഇനി ഓരോ പൊട്ടറ്റോ റോൾസും എടുത്തു ഓരോ ബ്രെഡ് കഷ്ണത്തിന് മുകളിൽ വച്ചു കൊടുക്കാം, ഇതിനു മുകളിൽ വീണ്ടും ബ്രഡ് കഷണങ്ങൾ വച്ച് പ്രസ്സ് ചെയ്തു കൊടുക്കുക, ഓരോന്നും എടുത്ത് കറക്റ്റ് ഷേപ്പ് ആക്കിയതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മൈദ മിക്സിൽ മുക്കി കൊടുക്കാം, ശേഷം ബ്രെഡ് crumbs കോട്ട് ചെയ്തെടുത്തു എണ്ണയിൽ ഫ്രൈ ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • Untitled post 36524

    ഇനി കേക്ക് കഴിക്കണം എന്ന് തോന്നിയാൽ കടയിൽ പോകേണ്ട ആവശ്യമില്ല, അതുപോലെ തന്നെ മണിക്കൂറുകൾ സമയം ചെലവാക്കി വീട്ടിൽ തയ്യാറാക്കേണ്ട ടെൻഷനും വേണ്ട , വെറും 10 മിനിറ്റ് കൊണ്ട് ഓറിയോ ബിസ്ക്കറ്റ് ,ബ്രെഡ് എന്നിവ ചേർത്ത് അടിപൊളി ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം.

    തീ പോലും കത്തിക്കേണ്ട

    ഇത് തയ്യാറാക്കാനായി 9 ബ്രഡ് സ്ലൈസ് ആണ് എടുത്തിരിക്കുന്നത് ,ആദ്യം ഇതിൻറെ സൈഡ് ഒന്ന് റിമൂവ് ചെയ്ത് കളയണം , ശേഷം പെർഫെക്ട് ഹാർട്ട് ഷേപ്പ് കിട്ടാനായി 6 ബ്രഡ് കൾ ഹാഫ് സർക്കിൾ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം.ഇനി ഒരു ബൗളിലേക്ക് വെള്ളവും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് എടുത്ത് മാറ്റി വയ്ക്കണം. ഒരു പാക്കറ്റ് ഓറിയോ ബിസ്കറ്റ് എടുത്ത് ക്രീം, ബിസ്കറ്റും വേർതിരിക്കുക,ബിസ്‌ക്കറ്റിനെ ഒരു ബ്ലെൻഡർ ഇലേക്ക് ചേർത്ത് കാൽ കപ്പ് പാലും ചേർത്തതിനു ശേഷം നന്നായി അടിച്ചെടുക്കുക. ഒരു ഡയറി മിൽക്ക് എടുത്ത് ഗ്രേറ്റ് ചെയ്ത എടുത്ത് ഫ്രിഡ്ജിലേക്ക് വയ്ക്കണം.

    ഇനി ഒരു പ്ലേറ്റിലേക്ക് ബ്രെഡ്ഹാർട്ട് ഷേപ്പിൽ വെച്ചു കൊടുക്കുക, ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കാം, ശേഷം ഓറിയോ പേസ്റ്റ് തേച്ചുകൊടുക്കാം, അടുത്തതായി വീണ്ടും ബ്രഡ് വച്ച് കൊടുക്കാം ഷുഗർ സിറപ്പ് ഒഴിച്ചതിനു ശേഷം ഓറിയോ ക്രീം തേച്ചുകൊടുക്കാം, മൂന്നാമത്തെ ലെയറും വെച്ചതിനു ശേഷം വീണ്ടും ക്രീം തേച്ചുകൊടുക്കാം, സൈഡ് എല്ലാം നന്നായി ക്രീം തേച്ച് കവർ ചെയ്ത് എടുക്കണം, ശേഷം കേക്ക് ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കാം, ഈ സമയം മാറ്റി വെച്ച ബിസ്ക്കറ്റ് ക്രീം എടുത്തു ചെറിയ റൗണ്ട് ഷേപ്പ് ആക്കി എടുക്കാം,കേക്ക് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിനു ശേഷം ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് ഇട്ടു കൊടുത്ത് നല്ലതുപോലെ ഡെക്കറേറ്റ് ചെയ്യുക, ഇതിനു മുകളിലേക്ക് ക്രീം കൊണ്ട് തയ്യാറാക്കിയ റൌണ്ട് ഷേപ്പ് വച്ച് കൊടുക്കാം, അതിനു മുകളിൽ ചെറി വെച്ചുകൊടുത്ത് അലങ്കരിക്കാം, അവസാനമായി കുറച്ച് സ്പ്രിങ്ക്ൾസ് കൂടി ഇട്ടാൽ കേക്ക് റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spice and Food