ബ്രെഡ് കൊണ്ട് തയ്യാറാക്കിയ രുചികരമായ ഒരു ഇഫ്താർ റെസിപ്പി,
ഇത് തയ്യാറാക്കാനായി ഒരു മിക്സ് റെഡിയാക്കണം, അതിനായി ഒരു ബൗളിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ചേർത്തു കൊടുക്കാം, ഇതിലേക്ക് അരക്കപ്പ് വേവിച്ചുടച്ച ചിക്കനും, ഒരു ടേബിൾ സ്പൂൺ സ്വീറ്റ് കോണും ചേർക്കാം, അടുത്തതായി അരക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും, അരക്കപ്പ് ക്യാപ്സിക്കം ഗ്രേറ്റ് ചെയ്തതും ചേർക്കാം, അര ടീസ്പൂൺ മുളകുപൊടി ,അര ടീസ്പൂൺ ഒറിഗാനോ, ഉപ്പ്, ഒരു ടീസ്പൂൺ പിസ്സ സോസ്, ഒരു ടീസ്പൂൺ ടൊമാറ്റോ സോസ്, രണ്ട് ടേബിൾസ്പൂൺ mozerella ചീസ് എന്നിവയെല്ലാം ചേർത്ത് ഒരു spatula ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.ഈ മിക്സ്ചറിൽ നിന്നും ഓരോ ടേബിൾ സ്പൂൺ വീതം എടുത്ത് ചെറിയ ഉരുളകൾ ആക്കി മാറ്റാം, മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് കാൽടീസ്പൂൺ കോൺ സ്റ്റാർച്ചും, 1/3 കപ്പ് മൈദയും ,ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് ലൂസ് ആയ ഒരു ബാറ്റർ റെഡിയാക്കാം. ഇനി ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് കട്ട് ചെയ്തു മാറ്റിയതിനുശേഷം ഓരോന്നും നാലായി മുറിക്കുക, ഇനി ഓരോ പൊട്ടറ്റോ റോൾസും എടുത്തു ഓരോ ബ്രെഡ് കഷ്ണത്തിന് മുകളിൽ വച്ചു കൊടുക്കാം, ഇതിനു മുകളിൽ വീണ്ടും ബ്രഡ് കഷണങ്ങൾ വച്ച് പ്രസ്സ് ചെയ്തു കൊടുക്കുക, ഓരോന്നും എടുത്ത് കറക്റ്റ് ഷേപ്പ് ആക്കിയതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മൈദ മിക്സിൽ മുക്കി കൊടുക്കാം, ശേഷം ബ്രെഡ് crumbs കോട്ട് ചെയ്തെടുത്തു എണ്ണയിൽ ഫ്രൈ ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN
