ഷെസ്വാൻ നൂഡിൽസ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇൻഡോ ചൈനീസ് ഷെസ്വാൻ നൂഡിൽസ് റെസിപ്പി.

ആദ്യം സോസ് തയ്യാറാക്കണം, അതിനായി ഒരു ബൗളിലേക്ക് 30 ഗ്രാം കാശ്മീരി ഉണക്കമുളകും 30 ഗ്രാം സാധാരണ ഉണക്കമുളകും എടുക്കുക ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ച് കൊടുത്ത് 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കണം, ശേഷം ഒരു മിക്സി ജാറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു പാനിൽ അരക്കപ്പ് ഓയിൽ ചൂടാക്കണം, ഇതിലേക്ക് ചോപ്പ് ചെയ്ത വെളുത്തുള്ളിയും, ഇഞ്ചിയും, സെലിറിയും ചേർത്ത് കൊടുക്കാം ഇത് നന്നായി വഴറ്റിയതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചില്ലി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം.
നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു കപ്പ് വെള്ളം ചേർത്തു കൊടുക്കാം, ഇത് നല്ലതു പോലെ തിളപ്പിക്കുക ഇതിലേക്ക് മൂന്നു ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ കൂടി ചേർത്ത് യോജിപ്പിക്കാം, ഇത് മൂടിവെച്ച് 8 മിനിറ്റോളം ചെറിയ തീയിൽ വേവിക്കുക, എണ്ണ തെളിയുന്നതുവരെ വേവിക്കണം, ശേഷം തീ ഓഫ് ചെയ്യാം സോസ് റെഡിയായിക്കഴിഞ്ഞു.

അടുത്തതായി നമുക്ക് ന്യൂഡിൽസ് തയ്യാറാക്കാം, ന്യൂഡിൽസ് വേവിക്കാനായി ഒരു പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടെ ചേർത്ത് കൊടുക്കണം ഒപ്പം ഉപ്പു കൂടി ചേർക്കാം ഇതിലേക്ക് 200 ഗ്രാം റസ്റ്റോറൻറ് സ്റ്റൈൽ ന്യൂഡിൽ ചേർത്തു കൊടുക്കാം,ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കണം, വെന്തു വന്നതിനുശേഷം വെള്ളം ഊറ്റി കളഞ്ഞ് ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഇതിനു മുകളിലേക്ക് അര ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്ത് എല്ലാം നന്നായി മിക്സ് ചെയ്തെടുക്കണം.

ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക, നന്നായി ചൂടായി വന്നാൽ ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കാം, വെളുത്തുള്ളി നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഗ്രീൻ,യെല്ലോ, റെഡ് ക്യാപ്സിക്കവും, ക്യാരറ്റും, കാബേജും ചേർത്തു കൊടുക്കാം ഇത് ഹൈ ഫ്ലായിമിൽ കുക്ക് ചെയ്യണം ഒരു മിനിറ്റ് കഴിയുമ്പോൾ മുട്ട scramble ചെയ്തത് ചേർത്തുകൊടുക്കാം,10 മിനിറ്റ് നേരം മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, രണ്ട് ടേബിൾസ്പൂൺ ഷെസ്വാൻ സോസ് , അര ടേബിൾസ്പൂൺ സോയസോസ് എന്നിവ ചേർത്തു കൊടുത്തു നല്ലതുപോലെ യോജിപ്പിക്കണം, ഇനി വേവിച്ചുവെച്ച നൂഡിൽസും കുറച്ചു കുരുമുളകു പൊടിയും കൂടി ചേർത്തു കൊടുക്കാം, സ്പ്രിംഗ് ഒണിയൻ, ബീൻസും കൂടെ ചേർക്കാം ശേഷം ഹൈ ഫ്ലായിമിൽ തന്നെ എല്ലാംകൂടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shaan Geo