Blog

  • ഖമീർ ബ്രഡ്

    ഖമീർ ബ്രഡ്

    അറബിക് വിഭവമായ ഖമീർ ബ്രഡ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

    ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ റെസിപ്പി കൂടിയാണ് ഇത്

    ഇതിനായി വേണ്ട ചേരുവകൾ

    യീസ്റ്റ് – അര ടീസ്പൂൺ

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    ചെറുചൂടുള്ള പാൽ -അരക്കപ്പ്

    മൈദ -ഒന്നര കപ്പ്

    പാൽപ്പൊടി -കാൽക്കപ്പ്

    കരിംജീരകം -രണ്ട് ടീസ്പൂൺ

    ഏലക്ക പൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    എണ്ണ

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിങ് ബൗളിലേക്ക് യീസ്റ്റും , പഞ്ചസാരയും ചെറുചൂടുള്ള പാലിൽ ചേർത്ത് മിക്സ് ചെയ്ത് പൊങ്ങാൻ ആയി മാറ്റിവയ്ക്കാം. 10 മിനിറ്റിനു ശേഷം മറ്റൊരു ബൗളിലേക്ക് മൈദയും, ഉപ്പും, പാൽപ്പൊടിയും, കരിഞ്ജീരകവും, ഏലക്കപ്പൊടിയും ചേർത്തു കൊടുക്കാം, എല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നന്നായി പൊങ്ങി വന്ന യീസ്റ്റ് മിക്സ് ഇതിലേക്ക് ചേർത്തുകൊടുക്കാം, ഇനി നല്ലതുപോലെ കുഴച്ചെടുക്കണം ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം,കുറച്ചു ഓയിൽ ഇതിനു മുകളിലായി ബ്രഷ് ചെയ്തു കൊടുക്കണം ,ഇത് രണ്ടു മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കാം . ശേഷം എടുത്തു വീണ്ടും നല്ലതുപോലെ കുഴച്ചതിനു ശേഷം നാലായി ഭാഗിച്ച് , ഓരോ ഭാഗവുമെടുത്തു നല്ലതുപോലെ പരത്തി എട്ടായി മുറിക്കാം. ത്രികോണാകൃതിയിൽ ആണ് മുറിക്കേണ്ടത് ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kannur kitchen

  • പച്ചമുന്തിരി ജ്യൂസ്

    പച്ചമുന്തിരി ജ്യൂസ്

    പച്ചമുന്തിരി ഉണ്ടോ ഈ കിടിലൻ ഡ്രിങ്ക് ഒന്ന് തയ്യാറാക്കി നോക്കൂ.

    ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് കാൽകപ്പ് പച്ചമുന്തിരി ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും, ഒരു വലിയ ചെറുനാരങ്ങയുടെ നീരും ചേർക്കണം ശേഷം ആവശ്യത്തിനുള്ള മധുരം കൂടെ ചേർക്കാം ഇനി നല്ലതുപോലെ അടിച്ചെടുക്കുക, ശേഷം ആവശ്യത്തിനുള്ള വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം ഇതൊരു ബൗളിലേക്ക് അരിച്ചു കൊടുക്കുക കുറച്ച് ഐസ് ക്യൂബ്സും കസ്കസും കൂടെ ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഉമ്മച്ചിന്റെ അടുക്കള by shereena

  • ആപ്പിൾ ബിസ്ക്കറ്റ്

    ആപ്പിൾ ബിസ്ക്കറ്റ്

    2 ആപ്പിളും ഒരു മുട്ടയും ചേർത്ത് ഈസി ആയി തയ്യാറാക്കി എടുത്ത ഒരു കിടിലൻ ടേസ്റ്റുള്ള ബിസ്ക്കറ്റ്.

    ഇതിനു വേണ്ട ചേരുവകൾ

    ആപ്പിൾ -രണ്ട്

    ബട്ടർ -ഒരു ടേബിൾസ്പൂൺ

    പഞ്ചസാര -രണ്ട് ടേബിൾസ്പൂൺ

    തേൻ- ഒരു ടീസ്പൂൺ

    കരുവാപ്പാട്ട – കുറച്ച്

    മാവ് തയ്യാറാക്കാനായി

    മുട്ട -ഒന്ന്

    ഉപ്പ്

    വാനില പൗഡർ

    ഐസിങ്‌ ഷുഗർ -50ഗ്രാം

    പാല് -രണ്ട് ടേബിൾ സ്പൂൺ

    ബട്ടർ -50 ഗ്രാം

    ബേക്കിംഗ് പൗഡർ -4 ഗ്രാം

    മൈദ -250 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം രണ്ട് ഗ്രീൻ ആപ്പിൾ എടുത്തു തൊലി കളഞ്ഞതിനുശേഷം നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക, ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് പഞ്ചസാരയും, കറുവപട്ട പൊടിച്ചതും, ബട്ടറും, ചേർത്ത് സ്റ്റവ് ഇൽ വെച്ച് നല്ലതുപോലെ വഴറ്റി വേവിച്ചെടുക്കാം അവസാനം കുറച്ചു തേൻ കൂടെ ചേർത്ത് മിക്സ് ചെയ്യണം.
    ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാനായി വയ്ക്കാം.

    മറ്റൊരു ബൗളിലേക്ക് പഞ്ചസാരയും, അൽപം ഉപ്പും, വാനില പൗഡറും , മുട്ടയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, പാൽ കൂടെ ചേർത്ത് മിക്സ് ചെയ്യാം, ബട്ടർ കൂടെ ചേർത്ത് മിക്സ് ചെയ്തതിനുശേഷം ബേക്കിംഗ് പൗഡറും മൈദയും ചേർത്ത് കൊടുക്കാം ഇത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം, ഇത് രണ്ടായി ഭാഗിചതിനു ശേഷം നല്ലതുപോലെ പരത്തി എടുക്കണം, ഇതിനെ 8 കഷണങ്ങളായി ഭാഗിക്കുക ഓരോ പീസിന്റെയും നടു വശത്ത് ചെറുതായി മുറിച്ചു കൊടുക്കുക, ഇനി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫീലിംഗ് എടുത്തു ഓരോന്നിലും വച്ച് കൊടുക്കണം, ഒരു സൈഡിൽ നിന്നും അകത്തേക്ക് റോൾ ചെയ്തു സൈഡിലേക്ക് ഒന്ന് മടക്കി കൊടുക്കുക,ഇതിനെ ഒരു ബേക്കിംഗ് ട്രെയിൽ നിരത്തിവെച്ച bake ചെയ്തെടുക്കണം മുകളിലേക്ക് ഐസിങ് ഷുഗർ സ്പ്രെഡ് ചെയ്തതിനുശേഷം കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili

  • ഈസി ഗോതമ്പ് പൊടി സ്നാക്ക്

    ഈസി ഗോതമ്പ് പൊടി സ്നാക്ക്

    ഇത്രയും എളുപ്പത്തിലൊരു ചായക്കടി ,ഒരു കപ്പ് ഗോതമ്പു പൊടിയും ഒരു മുട്ടയും മിക്സ് ചെയ്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ,

    അടിപൊളി രുചിയിൽ ഈസി ചായ കടി ,10 മിനിറ്റ് പോലും വേണ്ട ഇത് തയ്യാറാക്കി എടുക്കാൻ,

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, ഒരു കോഴിമുട്ടയും, കാൽ കപ്പ് തൈരും ചേർത്ത് കൊടുക്കാം ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം ആവശ്യത്തിനുള്ള പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യുക, അല്പം വെള്ളമൊഴിച്ച് കേക്ക് ബാറ്റർ പോലെ കട്ടിയായ ഒരു ബാറ്റർ തയ്യാറാക്കാം, തിളച്ച എണ്ണയിലേക്ക് ഒരു സ്പൂൺ ഉപയോഗിച്ച് കോരിയൊഴിച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഉമ്മച്ചിന്റെ അടുക്കള by shereena

  • ഓറഞ്ച്, വാനില്ല കസ്റ്റാർട് പുഡിംഗ്

    ഓറഞ്ച്, വാനില്ല കസ്റ്റാർട് പുഡിംഗ്

    ഏറെ രുചികരമായ ഓറഞ്ച്, വാനില്ല കസ്റ്റാർട് പുഡിംഗ് ഈസിയായി ആർക്കും തയ്യാറാക്കി എടുക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    ഓറഞ്ച് കസ്റ്റാർഡ് തയ്യാറാക്കാനായി

    ഓറഞ്ച് ജ്യൂസ് -അര ലിറ്റർ

    പഞ്ചസാര -100 ഗ്രാം

    കോൺ സ്റ്റാർച്ച് -60 ഗ്രാം

    വാനില കസ്റ്റാർഡ് തയ്യാറാക്കാനായി

    പാൽ -400 മില്ലി

    വാനില -ഒരു ടീസ്പൂൺ

    മുട്ട -3

    പഞ്ചസാര -60 ഗ്രാം

    കോൺ സ്റ്റാർച്ച് -ഒരു ടേബിൾസ്പൂൺ

    മറ്റു ചേരുവകൾ

    ബിസ്ക്കറ്റ്

    ക്രീം -200 മില്ലി

    പഞ്ചസാര പൊടിച്ചത് -രണ്ട് ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഓറഞ്ച് കസ്റ്റാർഡ് തയ്യാറാക്കാം, ഇതിനായി ഓറഞ്ച് ജ്യൂസ് എടുക്കണം ഇതിനെ ഒരു പാനിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് കോൺ സ്‌റ്റാർച്ചും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം,തരികളെല്ലാം ഇല്ലാതായതിനുശേഷം അടുപ്പിലേക്ക് വെച്ചുകൊടുത്തു കുറുക്കി എടുക്കാം, ചൂടാറിയതിനു ശേഷം 4 ഗ്ലാസ് കളിലായി ഒഴിച്ചു കൊടുക്കാം.

    അടുത്തതായി വാനില കസ്റ്റാർഡ് തയ്യാറാകണം, അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കണം, ഇതിലേക്ക് പഞ്ചസാരയും, ശേഷം വാനില എക്സ്ട്രാക്റ്റും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം, കോൺ സ്‌റ്റാർച്ചും പാലും കൂടി മിക്സ് ചെയ്തു നല്ലതുപോലെ ഇളക്കിയതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ഒരു പാനിൽ പാൽ എടുത്ത് അതിലേക്ക് ഈ മിക്സ് ചേർത്തുകൊടുക്കാം ശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക,ഇത് നല്ലതുപോലെ തണുക്കാനായി മാറ്റി വെക്കാം.

    ഈ സമയം മറ്റൊരു ബൗളിലേക്ക് ക്രീം ചേർത്ത് കൊടുക്കുക, ഒപ്പം പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം, തണുക്കാനായി വെച്ച വാനില കസ്റ്റഡ് എടുത്ത് ഒന്ന് മിക്സ് ചെയ്തു വയ്ക്കാം. ബിസ്ക്കറ്റ് എടുത്ത് ബട്ടറിൽ ഡിപ് ചെയ്തതിനുശേഷം നേരത്തെ സെർവ് ചെയ്തു വച്ചിരിക്കുന്ന ഗ്ലാസ്സ്കൾക്ക് മുകളിലേക്ക് വെച്ചു കൊടുക്കാം, അതിനുമുകളിലായി വാനില കസ്റ്റാർഡ് ഒഴിക്കാം, ശേഷം ബിസ്ക്കറ്റ് ചെറുതായി കട്ട് ചെയ്ത ഇതിലേക്ക് ചേർത്തുകൊടുക്കാം, ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം വെച്ചു കൊടുക്കാം കുറച്ചു ഓറഞ്ച് പീൽ ഗ്രേറ്റ് ചെയ്തത് ഇട്ടു കൊടുത്തു സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES

  • ചിക്കൻ ട്യൂബ്

    ചിക്കൻ ട്യൂബ്

    കാണാൻ ട്യൂബ് പോലെയുള്ള ഒരു ഈവനിംഗ് സ്നാക്ക്.

    കുറച്ചു ചിക്കനും ബ്രെഡ്ഡും ഉണ്ടെങ്കിൽ ആർക്കും തയ്യാറാക്കി എടുക്കാം

    ഇതിനായി വേണ്ട ചേരുവകൾ

    ബ്രെഡ്

    ചിക്കൻ -300 ഗ്രാം

    എണ്ണ -മൂന്ന് ടേബിൾ സ്പൂൺ

    സവാള -1

    ക്യാബേജ് -ഒരു കപ്പ്

    ക്യാപ്സികം -അരക്കപ്പ്

    കാരറ്റ്-1/3 കപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഗരംമസാല -അര ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    മയോണൈസ്

    എഗ്ഗ് മിക്സ് തയ്യാറാക്കാൻ

    മുട്ട – 2

    പാൽ -മൂന്ന് ടേബിൾ സ്പൂൺ

    ഉപ്പ് -രണ്ടു പിഞ്ചു

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    ബട്ടർ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം സവാള ചേർത്ത് വഴറ്റി കൊടുക്കാം, ശേഷം ക്യാബേജ്, ക്യാപ്സിക്കം ,കാരറ്റ് എന്നിവ ചേർത്ത് കൊടുക്കുക, ഇത് ഒരു രണ്ട് മിനിറ്റ് വേവിച്ചതിനു ശേഷം വേവിച്ചുടച്ച ചിക്കൻ ഇതിലേക്ക് ചേർക്കാം,രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം, അടുത്തതായി മസാലപ്പൊടികൾ ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കാം, ശേഷം ഫ്ളയിം ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം മയോണൈസ് ചേർത്ത് മിക്സ് ചെയ്താൽ ഫില്ലിംഗ് റെഡിയായി.

    അടുത്തതായി ഓരോ ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം, ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി പരത്തി ഷീറ്റ് പോലെ ആക്കിയെടുക്കുക, ഇതിനകത്തേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് റോൾ ചെയ്തെടുക്കണം, രണ്ടു സൈഡ് ഫില്ലിംഗ് നല്ലതുപോലെ വച്ച് കൊടുത്തതിനുശേഷം നല്ല ഷേപ്പ് ആക്കി എടുക്കാം.

    ഒരു ബൗളിൽ മുട്ടയും, ഉപ്പും, പാലും,കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യണം. ഒരു പാനിൽ ബട്ടർ തേച്ച് നല്ലതുപോലെ ചൂടാക്കുക, ഓരോ ട്യൂബുകളും എടുത്തു മുട്ടയുടെ മിക്സിൽ ഒന്ന് മുക്കിയതിനുശേഷം പാനിലേക്ക് വച്ച് കൊടുക്കാം, എല്ലാ വശവും നല്ലതുപോലെ ടോസ്റ്റ് ചെയ്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN

  • കണ്ണൂർ സ്പെഷ്യൽ പോള

    കണ്ണൂർ സ്പെഷ്യൽ പോള

    കണ്ണൂർ സ്പെഷ്യൽ നോമ്പ് വിഭവമാണ് പോള, നല്ല വെള്ള കളറിൽ നന്നായി പൊങ്ങി വന്ന സ്പോഞ്ചി ആയ പോള എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം.

    ഒരു ബൗളിലേക്ക് ഒരു ഗ്ലാസ് പച്ചരി ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു ഗ്ലാസ് പുഴുങ്ങലരിയും ചേർത്ത് കൊടുക്കുക ,നല്ലതുപോലെ കഴുകിയതിനുശേഷം അല്പം വെള്ളമൊഴിച്ച് 6 മണിക്കൂർ കുതിർത്ത് എടുക്കുക. മറ്റൊരു ബൗളിലേക്ക് രണ്ടു തേങ്ങയുടെ വെള്ളം എടുക്കാം, ഇതിലേക്ക് പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ, യീസ്റ്റ് അരടീസ്പൂൺ , 3 പപ്പടം എന്നിവ ചേർത്ത് കൊടുക്കാം ഇതും കുറച്ചുനേരം കുതിർക്കാനായി മാറ്റിവെക്കണം രണ്ടും നല്ലതുപോലെ കുതിർന്നതിനു ശേഷം മിക്സി ജാറിൽ ഇട്ട് ഒരുമിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

    ഇത് എട്ടു മണിക്കൂർ പൊങ്ങാൻ ആയി മാറ്റി വയ്ക്കണം, നന്നായി പൊങ്ങി വന്നതിനുശേഷം ഒന്നും മിക്സ് ചെയ്ത് എടുക്കാം, ഇനി സ്റ്റീൽ പ്ലേറ്റുകളിൽ എണ്ണ പുരട്ടി എടുത്തു ഈ മാവ് കുറച്ചു കോരി ഒഴിച്ച് ആവിയിൽ വെച്ച് വേവിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Of Happiness by SHAHNAZ