Blog

  • സവാള നാലുമണി പലഹാരം

    സവാള നാലുമണി പലഹാരം

    നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ എന്തെങ്കിലും പലഹാരം നിർബന്ധം ഉള്ളവരായിരിക്കും നമ്മളിൽ പലരും, ചുരുങ്ങിയ സമയം കൊണ്ട് വളരെ ടെസ്റ്റിലും, എളുപ്പത്തിലും തയ്യാറാക്കാൻ പറ്റിയ റെസിപ്പികൾ ആയിരിക്കും കൂടുതൽ പ്രിയം, അതുപോലൊരു റെസിപ്പി യുടെ വീഡിയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്

    ഇത് തയ്യാറാക്കാനായി വേണ്ടത് സവാളയാണ്, സവാള തൊലി എല്ലാം കളഞ്ഞ് വൃത്തിയായി കഴുകിയെടുക്കുക മുകൾഭാഗം ചെറുതായി മാത്രം ഒന്ന് കട്ട് ചെയ്താൽ മതി, അടിവശം ഒന്ന് റൗണ്ടിൽ കട്ട് ചെയ്ത് മാറ്റണം ഇതുപോലെ കട്ട് ചെയ്തു അടുത്ത സവാള വേരിന്റെ ഭാഗം മുകളിൽ വരുന്നതുപോലെ വച്ച് ഒരു കത്തി ഉപയോഗിച്ച് ആഴത്തിൽ കട്ട് ചെയ്തുകൊടുക്കുക,ചുറ്റിനും ഇതുപോലെ ചെറിയ ഗ്യാപ്പ് വിട്ട് കട്ട് ചെയ്ത് എടുക്കണം, ശേഷം നിവർത്തി ഇതളുകൾ ആക്കി മാറ്റാം, തണ്ടിൽ നിന്ന് വിട്ടുപോരാൻ പാടില്ല.

    ഇനി മയോണൈസ് റെഡിയാക്കാം ,ഒരു മിക്സി ജാറി ലേക്ക് അരക്കപ്പ് പാലും, അരക്കപ്പ് സൺഫ്ലവർ ഓയിലും മൂന്നു വെളുത്തുള്ളിയും, മുക്കാൽ ടീസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ചെറുനാരങ്ങയുടെ നീരും ചേർത്ത് നല്ലതുപോലെ അടിച്ചെടുത്തു വരാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി വെക്കാം.

    അടുത്തതായി മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് മൈദയും, കാൽകപ്പ് അരിപ്പൊടിയും, കാൽകപ്പ് കടലമാവും, കാൽകപ്പ് കോൺഫ്ലോറും, രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലിയും , ഒരു ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും,ഒരു ടീസ്പൂൺ ഗരംമസാലപ്പൊടിയും, ഒരു ടീസ്പൂൺ പെരുംജീരകം പൊടിയും കൂടെ ചേർത്ത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്തു എടുക്കുക.

    നാലു കോഴിമുട്ട ഒരു മിക്സിങ് ബൗളിലേക്ക് ഇട്ട് അല്പം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക പൂവുപോലെ കട്ട് ചെയ്ത് വെച്ച സവാള എടുത്തു പൊടി ഇതിലേക്ക് ഇട്ട് നന്നായി കോട്ട് ചെയ്തെടുക്കുക. ഇതിനെ മുട്ട മിക്സിൽ ഒന്ന് മുക്കിയതിനുശേഷം വീണ്ടും പൊടി കോട്ട് ചെയ്യാം, എല്ലാ സവാളയും ഇതുപോലെ നന്നായി കോട്ട് ചെയ്തെടുക്കണം. ഇനി തിളച്ച എണ്ണയിലേക്ക് ഇട്ടു നന്നായി ഫ്രൈ ചെയ്തെടുക്കണം, നേരത്തെ തയ്യാറാക്കി വെച്ച മയോണൈസ് ഉപയോഗിച്ച് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • പഴം ഇലയട

    പഴം ഇലയട

    വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയ ഇലയട ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാകും.

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ ചൂടാക്കി നെയ്യ് ചേർത്തു കൊടുക്കാം, ഇതിലേക്ക് തേങ്ങാക്കൊത്തു ചേർത്ത് വറുത്തെടുത്ത് മാറ്റണം, ശേഷം കശുവണ്ടി, മുന്തിരി റോസ്റ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഇനി അര ലിറ്റർ പാല് തിളപ്പിക്കാൻ വെക്കുക ,ഇതിലേക്ക് ആറ് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം, അല്പം ഏലക്കായ പൊടിച്ചത് കൂടെ ചേർക്കാം ,നന്നായി തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കാം, ഇതിലേക്ക് തിളപ്പിച്ച പാൽ അല്പാല്പമായി ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത് നല്ല കട്ടിയായ ബാറ്റർ ആക്കുക, അല്പം നെയ്യ് കൂടെ ചേർത്ത് മിക്സ് ചെയ്യാം.

    ഇനി രണ്ടു നേന്ത്രപ്പഴം എടുത്ത് 4 ആയി മുറിച്ചു മാറ്റിവയ്ക്കാം. ഇനി വാഴയില എടുത്ത് അതിലേക്ക് നടു ഭാഗത്തായി നീളത്തിൽ അല്പം ബാറ്റർ വച്ച് കൊടുക്കാം, ഇതിനു മുകളിലേക്ക് വറുത്തുവച്ചിരിക്കുന്ന തേങ്ങാക്കൊത്തും, കശുവണ്ടിയും, മുന്തിരിയും അല്പം ചേർത്ത് കൊടുക്കുക, അതിനു മുകളിലായി ഒരു കഷ്ണം പഴം വെച്ച് വീണ്ടും ബാറ്റർ വെച്ച് കവർ ചെയ്യണം, ശേഷം വാഴയില നന്നായി പൊതിഞ്ഞ് എടുക്കാം എല്ലാം ഇതുപോലെ റെഡി ആയതിനു ശേഷം ആവിയിൽ വേവിച്ചെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • മൂന്ന്  തരം പാൽപ്പൊടി സ്വീറ്റ്‌സ്

    മൂന്ന് തരം പാൽപ്പൊടി സ്വീറ്റ്‌സ്

    ഈദിന് തയ്യാറാക്കാൻ പാൽപൊടികൊണ്ട് തയ്യാറാക്കിയ മൂന്ന് വ്യത്യസ്ത തരം മധുര വിഭവങ്ങൾ.

    ആദ്യത്തെ റെസിപ്പി പാൽപ്പൊടി കൊണ്ട് തയ്യാറാക്കിയ രസ്മലായി

    ഇത് തയ്യാറാക്കാനായി ഒരു ലിറ്റർ പാൽ തിളപ്പിക്കുക, ഇതിലേക്ക് അര കപ്പ് പഞ്ചസാരയും, അഞ്ച് ഏലക്കായയും ചേർത്ത് കൊടുക്കണം, ഒരു ബൗളിലേക്ക് ഒരു കപ്പ് പാൽപ്പൊടിയും, ഒരു ടേബിൾസ്പൂൺ മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അല്പം ഏലക്കായ പൊടിച്ചതും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് മിക്സ് ചെയ്യണം, ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കാം ഇതിനെ ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം ഒന്ന് പരത്തി ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കാം.തിളച്ച പാലിലേക്ക് ഇത് ചേർത്ത് കൊടുത്തു വേവിച്ചെടുക്കാം. നല്ലതുപോലെ വെന്തു വീർത്തു വന്നതിനുശേഷം പ്ലേറ്റിലേക്ക് പാലോട് കൂടെ സെർവ് ചെയ്യാം അല്പം ബദാമും പിസ്തയും ക്രഷ് ചെയ്തത് ഇട്ടുകൊടുത്തു ഗാർണിഷ് ചെയ്യാം.

    അടുത്ത റസിപ്പി ബ്രെഡ് മാലായ് റോൾസ്

    ഇതു തയ്യാറാക്കാൻ ആദ്യം റാബ്‌റി റെഡിയാക്കണം, അതിനായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാൽ ചേർത്തു കൊടുക്കാം,കൂടെ അര കപ്പ് പഞ്ചസാരയും, കാൽക്കപ്പ് പാൽപ്പൊടി, കാൽ ടീസ്പൂൺ ഏലക്കായും, കുങ്കുമപ്പൂവും പാലും മിക്സ് ചെയ്തതും ചേർത്തു കൊടുക്കാം, ചെറിയ തീയിൽ നല്ലതുപോലെ തിളപ്പിച്ചു വറ്റിച്ചെടുക്കണം, നല്ല ക്രീമി ആയി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. അടുത്തതായി ഫില്ലിംഗ് റെഡിയാക്കാം, അതിനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുത്ത് മെൽറ്റ് ചെയ്യുക, ഇതിലേക്ക് അരക്കപ്പ് പാലും ചേർത്തു കൊടുക്കാം, പാൽ നല്ലതുപോലെ തിളച്ചുവരുമ്പോൾ അരക്കപ്പ് പാൽപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം,നല്ല കട്ടിയായി പാത്രത്തിൽനിന്നു വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഓരോ ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തണം ഇതിലേക്ക് നീളത്തിൽ റോൾ ചെയ്ത മിക്സ് വെച്ചു കൊടുക്കാം, ബ്രെഡ് റോൾ ചെയ്തതിനുശേഷം പ്ലേറ്റിലേക്ക് വച്ച് കൊടുക്കാം, ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച റാബ്‌റി ഒഴിച്ച് മുകളിൽ ക്രഷ് ചെയ്ത ബദാമും ചേർത്ത് സെർവ് ചെയ്യാം.

    അടുത്ത റെസിപ്പി പാൽപ്പൊടി ഗുലാബ് ജാമുൻ ആണ്..

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും, അരക്കപ്പ് പാലും ചേർത്ത് കൊടുത്തു തിളപ്പിക്കുക ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി അല്പാല്പമായി ചേർത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കണം കട്ടിയായി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം, ചൂട് ആറിയതിനു ശേഷം ഇതിലേക്ക് നാല് ടേബിൾ സ്പൂൺ മൈദയും, കുറച്ച് ഏലക്കായ പൊടിയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം നന്നായി കുഴച്ച് സോഫ്റ്റ് ആക്കിയതിന് ശേഷം ചെറിയ ഉരുളകളാക്കി എടുക്കാം ശേഷം തിളച്ച എണ്ണയിൽ ഇട്ട് വറുത്തെടുക്കുക,അര കപ്പ് വെള്ളവും, ഒരു കപ്പ് പഞ്ചസാരയും ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുത്തു തിളപ്പിക്കുക, രണ്ട് ഏലക്കായ കൂടി ചേർക്കാം പഞ്ചസാര നന്നായി മെൽറ്റ്‌ ആയി കഴിഞ്ഞാൽ, തയ്യാറാക്കി വെച്ചിരിക്കുന്ന ജാമുൻ ബോൾസ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, അൽപസമയം അതിൽ ഇട്ടു വച്ചതിനു ശേഷം ഷുഗർ സിറപ്പോടു കൂടി സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook

  • പാൻ കേക്ക്

    പാൻ കേക്ക്

    പാലും പഴവും ചേർത്ത് തയ്യാറാക്കിയ ഹെൽത്തിയായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി

    ഇത് തയ്യാറാക്കാനായി ആദ്യം ഒരു സോസ്പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്ത് കൊടുക്കാം, പാൽ നല്ലതുപോലെ തിളപ്പിച്ചു എടുക്കണം, ശേഷം നന്നായി തണുപ്പിക്കാനായി മാറ്റി വയ്ക്കാം , നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം എടുത്ത് വട്ടത്തിലരിഞ്ഞതിന് ശേഷം മിക്സി ജാർ ലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് തണുത്ത പാലും ,നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, ചേർത്ത് കൊടുത്തു നല്ല ഫൈൻ ആയി അരച്ചെടുക്കാം , മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, കാൽക്കപ്പ് റവയും, പാലും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് അരച്ച് വെച്ച പഴം മിക്സ് ചേർത്തു കൊടുക്കാം, ആവശ്യത്തിന് പാലും അല്പം ഏലക്കായ പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത് മീഡിയം കട്ടിയിൽ ഒരു ബാറ്റെർ റെഡിയാക്കാം.

    ഒരു തവ ചൂടാക്കി അല്പം ഓയിൽ തേച്ചു കൊടുത്തതിനു ശേഷം ഒരു ചെറിയ കയിൽ ഉപയോഗിച്ച് പാൻകേക്ക് വലുപ്പത്തിലുള്ള കുഞ്ഞു ദോശകൾ ഒഴിച്ചു കൊടുക്കാം, ഇതിനു മുകളിലേക്ക് വട്ടത്തിലരിഞ്ഞ നേന്ത്രപ്പഴവും, തേങ്ങാക്കൊത്തും, ബദാം, കശുവണ്ടി,ഉണക്കമുന്തിരി എന്നിവയും വെച്ചു കൊടുക്കാം രണ്ടു സൈഡും നന്നായി വേവിച്ചതിനു ശേഷം ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • കിച്ചൻ ടിപ്സ്

    കിച്ചൻ ടിപ്സ്

    പാചകത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പച്ചക്കറി ആണ് വെളുത്തുള്ളി, ഒട്ടുമിക്ക എല്ലാ കറികളിലും തന്നെ നമ്മൾ വെളുത്തുള്ളി ചേർക്കാറുണ്ട് , പ്രധാനമായും ഇറച്ചി കറികളിൽ ആണ് കൂടുതൽ ആയും ഉപയോഗിക്കുന്നത് , രുചിക്ക് മാത്രം അല്ല , ഇത് നമ്മുടെ വയറിനും , ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ് , ദഹിക്കാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങൾ ഇതിനുണ്ട്. എന്നിരുന്നാലും വെളുത്തുള്ളി നന്നാക്കി എടുക്കൽ ഒരു സമയം പോകുന്ന പണിയാണ് , ഒരുപാട് പേർക്കും മടി ആയിരിക്കും , എന്നാൽ ഇനി ഒട്ടും മടി വേണ്ട, വെളുത്തുള്ളി നന്നാക്കാനുള്ള കുറച്ചു ടിപ്സ് ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

    ആദ്യമായി , വെളുത്തുള്ളി അല്ലികൾ നല്ല വെയിലത്തു അര മണിക്കൂർ വയ്ക്കുക , ഇങ്ങനെ ചെയ്‌താൽ ഈസിയായി തൊലി കളഞ്ഞെടുക്കാൻ സാധിക്കും. അതുപോലെ തന്നെ ഒരു പാനിൽ വെളുത്തുള്ളി അല്ലികൾ ഇട്ട് ജസ്റ്റ് ഒന്ന് ചൂടാക്കി എടുത്താലും ഈസിയായി തൊലി കളഞ്ഞെടുക്കാം.

    അടുത്ത ടിപ്പ് , വെളുത്തുള്ളി അല്ലികൾ ഇഡലി തട്ടിൽ വച്ച് ഒരു പാനിലേക്ക് വച്ച കൊടുക്കാം , ഇത് മൂടിയതിനു ശേഷം ചെറിയ തീയിൽ നന്നായി ചൂടാക്കി എടുക്കക , ശേഷം ഈസിയായി പീൽ റിമോവ് ചെയ്യാം.

    തൊലിയെല്ലാം കളഞ്ഞതിനു ശേഷം , നന്നായി കഴുകി തുടച്ചു അല്പം ഉപ്പും ഓയിലും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് ആക്കി സൂക്ഷിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക E&E Kitchen

  • സേമിയ പാൽ പുഡ്ഡിംഗ്

    സേമിയ പാൽ പുഡ്ഡിംഗ്

    വളരെ കുറച്ച് ചേരുവകൾ വച്ച് തയ്യാറാക്കിയ ഈസിയായ ഒരു സേമിയ പാൽ പുഡ്ഡിംഗ്.

    ഇതിനായി വേണ്ട ചേരുവകൾ

    പാൽ -2 കപ്പ്

    പഞ്ചസാര -കാൽകപ്പ്

    ചൈനാഗ്രാസ് -അഞ്ച് ഗ്രാം

    വെള്ളം -അരക്കപ്പ്

    ബട്ടർ രണ്ട് ടേബിൾസ്പൂൺ

    സേമിയ – ഒരു കപ്പ്

    കണ്ടൻസ്ഡ് മിൽക്ക് -രണ്ട് ടേബിൾസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ചൈന ഗ്രാസ്സിലേക്ക് വെള്ളം ഒഴിച്ച് 10 മിനിറ്റ് കുതിർക്കാനായി മാറ്റിവെക്കണം, ഒരു പാനിലേക്ക് ബട്ടർ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് സേമിയ ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്തെടുക്കണം ഇതിലേക്ക് മിൽക്ക്മെയ്ഡ് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ,ഇതിനെ ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി പ്രസ് ചെയ്ത് സെറ്റ് ചെയ്യുക.

    ഒരു പാനിലേക്ക് പാലും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് സ്റ്റോവിലേക്ക് വയ്ക്കുക. അതേ സമയം ചൈന ഗ്രാസ് ചൂടാവാൻ ആയി വയ്ക്കാം ,പാൽ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് മെൽറ്റ് ആയ ചൈനാഗ്രാസ് ഒഴിച്ച് കൊടുക്കാം, ഇത് നല്ലതുപോലെ ഇളക്കി കൊടുക്കണം, ശേഷം ചൂടോടെ സേമിയ യുടെ മുകളിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം, ഇത് ചൂടാറാൻ ആയി വെക്കണം, ശേഷം ഫ്രിഡ്ജിലേക്ക് മാറ്റി രണ്ടുമണിക്കൂർ വച്ചതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kannur kitchen

  • മിൽക്ക്, ചോക്കലേറ്റ് പുഡ്ഡിംഗ്

    മിൽക്ക്, ചോക്കലേറ്റ് പുഡ്ഡിംഗ്

    പാൽ ഇരിപ്പുണ്ടോ? എങ്കിൽ ക്രീമിയും സോഫ്റ്റിയുമായ ഈ ഡെസ്സേർട് തയ്യാറാക്കി നോക്കൂ.

    ചേരുവകൾ

    പാൽ -അര ലിറ്റർ

    പഞ്ചസാര -85 ഗ്രാം

    മൈദ -60 gm

    കോൺഫ്ളോർ -2 ടേബിൾ സ്പൂൺ

    വാനില ഷുഗർ -അര ടീസ്പൂൺ

    ബട്ടർ -ഒരു ടേബിൾസ്പൂൺ

    വറുത്ത കപ്പലണ്ടി -50ഗ്രാം

    ചോക്ലേറ്റ് -50 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ഒരു പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് കോൺഫ്ലോറും, പഞ്ചസാരയും, മൈദയും ചേർത്ത് കൊടുക്കാം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം സ്റ്റോവ് ഓൺ ചെയ്ത് അടുപ്പിലേക്കു വച്ച് കൊടുക്കാം, ഇതു നല്ലതുപോലെ കുറുക്കിയെടുക്കുണം ,നന്നായി കുറുകി വന്നതിനുശേഷം ബട്ടർ ചേർത്ത് കൊടുക്കാം, ഒപ്പം വാനിലയും ശേഷം ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം.

    ഗ്ലാസ്സുകൾ എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം മിക്സ് ഒഴിച്ചു കൊടുക്കുക, ഇത് തണുക്കാനായി ഫ്രിഡ്ജിൽ വയ്ക്കാം, വറുത്ത കപ്പലണ്ടി എടുത്ത് ക്രഷ് ചെയ്തതിനുശേഷം ഒരു ട്രേയിലേക്ക് ചേർത്തുകൊടുക്കാം ഇനി തണുക്കാനായി മാറ്റിവെച്ച ക്ലാസ്സുകൾ എടുത്ത് അതിൽ നിന്നും മിക്സ് ഡിമോൾഡ് ചെയ്തെടുക്കാം, ഇതിനെ രണ്ടായി മുറിക്കണം, ശേഷം കപ്പലണ്ടി കോട്ട് ചെയ്തെടുക്കണം, മുകളിലേക്ക് ചോക്ലേറ്റ് ക്രീം തേച്ചു കൊടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES