Blog

  • നെയ്യട

    നെയ്യട

    ആവിയിൽ വേവിച്ചെടുത്ത, വായിൽ അലിഞ്ഞിറങ്ങുന്ന രുചിയിൽ ഒരു നാലുമണി പലഹാരം, നെയ്യട

    കുറച്ചു പാലും മൈദയും ഉണ്ടെങ്കിൽ ആർക്കും ഈസിയായി തയ്യാറാക്കാം

    ഇതിനായി രണ്ട് തരം ബാറ്റെർ തയ്യാറാക്കണം. ആദ്യത്തെ ബാറ്റെർ റെഡിയാക്കാനായി ഒരു മിക്സി ജാറിലേക്ക് അരക്കപ്പ് മൈദ പൊടിയും, മുക്കാൽകപ്പ് പാലും, ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, കാൽക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. രണ്ടാമത്തെ ബാറ്റെർ റെഡിയാക്കാൻ ആയി മിക്സി ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, ഇതിലേക്ക് പഞ്ചസാരയും, രണ്ട് ഏലക്കായും, ചേർത്ത് നന്നായി അടിച്ചെടുത്തതിനുശേഷം വേറൊരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഒരു പ്ലേറ്റ് എടുത്ത് നന്നായി നെയ്യ് പുരട്ടി എടുക്കുക ഇതിലേക്ക് ആദ്യം മൈദ ബാറ്റർ നൈസായി ഒഴിച്ചുകൊടുക്കണം, ഇതൊന്നു ആവിയിൽ വേവിച്ചതിനു ശേഷം രണ്ടാമത്തെ ബാറ്റർ ഇതിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കാം വീണ്ടും വേവിക്കുക, ശേഷം,ഇതിനു മുകളിലേക്ക് നെയ്യ് ഒന്ന് ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം വീണ്ടും മൈദമാവ് ഒഴിച്ചുകൊടുക്കണം ,മാവുകൾ തീരുന്നതുവരെ ഇതുപോലെ ലെയറായി സെറ്റ് ചെയ്തു കൊടുക്കുക, ഏറ്റവും മുകളിലായി കശുവണ്ടി വെച്ചു കൊടുക്കാം ഇനി നല്ലതുപോലെ വേവിച്ചെടുക്കണം ശേഷം പ്ലേറ്റിൽ നിന്ന് മാറ്റി മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simple flavors of life

  • പത്തിരി

    പൂ പോലെ സോഫ്റ്റ് ആയ പത്തിരി ഇനി ആർക്കും എളുപ്പം ഉണ്ടാക്കാം.

    വാട്ടാതെ , കുഴയ്ക്കാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതി

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് മൂന്നുകപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കാം, ഇതിലേക്ക് ആറ് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം,ഒപ്പം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു തരികൾ ഇല്ലാതെ ആക്കി എടുക്കണം.ശേഷം അടുപ്പിൽ വച്ച് കുറുക്കി എടുക്കാം, കയ്യെടുക്കാതെ ഇളക്കണം, നല്ല കട്ടിയായി പാനിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം , ചൂടറിയതിനു ശേഷം ചെറിയ ഉരുളകളാക്കി മാറ്റാം , ഒരു പത്തിരി പ്രെസ്സിൽ പ്ലാസ്റ്റിക് കവർ വച്ച് പ്രസ് ചെയ്ത് എടുക്കാം , ഇനി പാനിലേക്കിട്ട് നന്നായി ചുട്ടെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simple flavors of life

  • സ്‌പൈസി ബ്രഡ് ഫിംഗേഴ്‌സ്

    സ്‌പൈസി ബ്രഡ് ഫിംഗേഴ്‌സ്

    ബ്രഡ് കൊണ്ട് തയ്യാറാക്കിയ സ്‌പൈസിയും ടേസ്റ്റിയുമായ കിടിലൻ ഈവെനിംഗ് സ്നാക്ക്.

    ഇത് തയ്യാറാക്കാനായി 3 ബ്രഡ് സ്ലൈസ് എടുത്ത് നീളത്തിൽ കട്ട് ചെയ്ത് എടുക്കുക, ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർത്തുകൊടുക്കാം, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് ചതച്ചത്, മല്ലിയില ,ഉപ്പ് ,ചിക്കൻ മസാല എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കാം. ഒരു പ്ലേറ്റിലേക്ക് കുറച്ചു ബ്രെഡ് crumbs കൂടെ എടുത്തു വയ്ക്കാം. ഓരോ ബ്രഡ് കഷ്ണങ്ങൾ എടുത്തു മുട്ട മിക്സിൽ ഒന്ന് മുക്കിയതിനു ശേഷം , ചൂടായ എണ്ണയിലേക്കിട്ടു വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Athy’s CookBook

  • ഷവർമ കട്ലെറ്റ്

    ഷവർമ കട്ലെറ്റ്

    വ്യത്യസ്തമായ രുചിയുള്ള ഷവർമ കട്ലറ്റ് ഈസി ആയി തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി 3 വേവിച്ച ഉരുളക്കിഴങ്ങ് ഒരു ബൗളിൽ എടുക്കുക, അതിലേക്ക് അരിഞ്ഞുവെച്ച ക്യാബേജ്, സവാള ,ക്യാരറ്റ്, പച്ചമുളക്, മല്ലിയില, വേവിച്ചുടച്ച ചിക്കൻ, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുത്തു കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക, ശേഷം ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് ഒന്ന് പരത്തി കട്ലറ്റ് ഷേപ്പ് ആക്കി എടുക്കുക, ഇതിനെ മയോണൈസിൽ ഒന്നു മുക്കിയതിനു ശേഷം ബ്രഡ് ക്രമ്ബ്‌സ് കോട്ട് ചെയ്തെടുക്കാം രണ്ടു തവണ ഇതുപോലെ ചെയ്യണം, ശേഷം ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with innus

  • ഐസ് ലോലിപോപ്

    ഐസ് ലോലിപോപ്

    വിവിധതരം ഫ്ലേവറിൽ ഉള്ള ഐസ് ലോലിപോപ്പ് തയ്യാറാക്കാം.

    കുട്ടികൾക്കായി ഈസിയായി തയ്യാറാക്കി കൊടുക്കാം

    ഇതിനായി ഒരു വലിയ പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് melt ചെയ്തെടുക്കുക, ഇതിലേക്ക് നാരങ്ങ കൂടി ചേർത്ത് കുറച്ചു സമയം തിളപ്പിച്ച് എടുക്കണം, ചൂടാറിയതിനു ശേഷം ഒരേ വലിപ്പമുള്ള കുപ്പികളിൽ ഇത് നിറച്ചു കൊടുക്കാം, ഓരോ കുപ്പികളിലും ഓരോ ഫുഡ് കളറും, ഓരോ ഫ്ലേവർ ഉം ആഡ് ചെയ്ത് മിക്സ് ചെയ്യാം ഇനി ഐസ് എടുത്ത് ക്രഷ് ചെയ്തു കോൺ ഷേപ്പ് ആക്കി എടുക്കുക സ്റ്റിക്ക് കൂടി വച്ചു കൊടുത്തു വേണം ഷേപ്പ് ആക്കാൻ,ഗ്ലാസ് എടുത്ത് അതിലേക്ക് ഐസ് കോണുകൾ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഓരോ ഫ്ലേവർ ഉള്ള ജ്യൂസ് ഒഴിച്ച് കൊടുക്കാം രുചികരമായ ഐസ് ലോലിപോപ്പ് റെഡി ആയി കഴിഞ്ഞു.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Veg Village Food

  • ഈസി ആൻഡ് ടേസ്റ്റി ഈവെനിംഗ് സ്നാക്ക്

    ഈസി ആൻഡ് ടേസ്റ്റി ഈവെനിംഗ് സ്നാക്ക്

    പുതുമയാർന്ന ഒരു നാലുമണി പലഹാരം, ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മൈദ ഒരു കപ്പ് ,രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടെ ചേർത്ത് കൊടുക്കാം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു മീഡിയം കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കി എടുക്കാം.

    ഇതിലേക്ക് 2 തരാം ഫില്ലിങ്ങുകൾ തയ്യാറാക്കണം അതിനായി ഒരു മിക്സിങ് ബൗളിലേക്ക് അൽപം വെള്ള കടലയും, ഉരുളക്കിഴങ്ങും വേവിച്ചത് ചേർത്തു കൊടുക്കാം ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, തക്കാളി പൈനാപ്പിൾ ,ക്യാരറ്റ്, മല്ലിയില എന്നിവ ചേർത്തു കൊടുക്കാം,ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം രണ്ട് ടേബിൾസ്പൂൺ കട്ടത്തൈര്, നാരങ്ങാ ജ്യൂസ്, ചാട്ട് മസാല, അര ടീസ്പൂൺ കുരുമുളകുപൊടി ,ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം.

    രണ്ടാമത്തെ ഫില്ലിങ്ങിനായി ,ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ കശുവണ്ടിയും, മുന്തിരിയും ചേർത്ത് നന്നായി വറുത്തെടുക്കുക ഇതിലേക്ക് മുറിച്ചു വെച്ച പഴം കൂടി ചേർത്ത് നന്നായി വഴറ്റണം കാൽ കപ്പ് തേങ്ങ ചിരണ്ടിയതും അല്പം പഞ്ചസാരയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ,കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം.

    ഇനി ഫില്ലിംഗ് വെക്കാനുള്ള പോട്ട് റെഡിയാക്കാം, അതിനായി ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ഒരു സ്പൂൺ(തവി) ഇട്ടുകൊടുക്കാം എണ്ണ ചൂടായതിനു ശേഷം സ്പൂൺ ബാറ്ററി ലേക്ക് വെച്ചു കൊടുക്കുക എടുത്തതിനു ശേഷം വീണ്ടും അതുപോലെ വെച്ചു കൊടുക്കാം ഇനി എണ്ണയിലേക്ക് ഇത് ഇട്ടു കൊടുക്കുക ഫ്രൈ ആയി വരുമ്പോൾ സ്പൂണിൽ നിന്നും പോട്ട് വിട്ടു വരും, ബാറ്റർ മുഴുവനും ഇതുപോലുള്ള പോട്ടുകൾ തയ്യാറാക്കി എടുക്കാം, ശേഷം നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് നിറച്ചു സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • ഈസി ബ്രേക്ഫാസ്റ്റ്

    ഈസി ബ്രേക്ഫാസ്റ്റ്

    തിരക്കുപിടിച്ച പ്രഭാതങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ ടേസ്റ്റിയും , സ്പോഞ്ചിയുമായ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി.

    ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി എടുത്ത് നന്നായി കഴുകിയതിനു ശേഷം ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക, ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി ഒരു കപ്പ് തൈര് ചേർത്ത് നന്നായി അരച്ചെടുക്കുക,ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ഇതിലേക്ക് അഞ്ച് ടേബിൾസ്പൂൺ റവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടിച്ച്, ജീരകം, പച്ചമുളക്, ഇഞ്ചി, മല്ലിയില, എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം ഈ മാവിലേക്ക് ചേർത്തുകൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്യാം,ഒരു പരന്ന പാത്രം എണ്ണ പുരട്ടി എടുത്തതിന് ശേഷം ഈ മാവ് ഒഴിച്ച് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക wow emi ruchulu