ഈസി ആൻഡ് ടേസ്റ്റി ഈവെനിംഗ് സ്നാക്ക്

Advertisement

പുതുമയാർന്ന ഒരു നാലുമണി പലഹാരം, ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് മൈദ ഒരു കപ്പ് ,രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടെ ചേർത്ത് കൊടുക്കാം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു മീഡിയം കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കി എടുക്കാം.

ഇതിലേക്ക് 2 തരാം ഫില്ലിങ്ങുകൾ തയ്യാറാക്കണം അതിനായി ഒരു മിക്സിങ് ബൗളിലേക്ക് അൽപം വെള്ള കടലയും, ഉരുളക്കിഴങ്ങും വേവിച്ചത് ചേർത്തു കൊടുക്കാം ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, തക്കാളി പൈനാപ്പിൾ ,ക്യാരറ്റ്, മല്ലിയില എന്നിവ ചേർത്തു കൊടുക്കാം,ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം രണ്ട് ടേബിൾസ്പൂൺ കട്ടത്തൈര്, നാരങ്ങാ ജ്യൂസ്, ചാട്ട് മസാല, അര ടീസ്പൂൺ കുരുമുളകുപൊടി ,ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം.

രണ്ടാമത്തെ ഫില്ലിങ്ങിനായി ,ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ കശുവണ്ടിയും, മുന്തിരിയും ചേർത്ത് നന്നായി വറുത്തെടുക്കുക ഇതിലേക്ക് മുറിച്ചു വെച്ച പഴം കൂടി ചേർത്ത് നന്നായി വഴറ്റണം കാൽ കപ്പ് തേങ്ങ ചിരണ്ടിയതും അല്പം പഞ്ചസാരയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ,കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം.

ഇനി ഫില്ലിംഗ് വെക്കാനുള്ള പോട്ട് റെഡിയാക്കാം, അതിനായി ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ഒരു സ്പൂൺ(തവി) ഇട്ടുകൊടുക്കാം എണ്ണ ചൂടായതിനു ശേഷം സ്പൂൺ ബാറ്ററി ലേക്ക് വെച്ചു കൊടുക്കുക എടുത്തതിനു ശേഷം വീണ്ടും അതുപോലെ വെച്ചു കൊടുക്കാം ഇനി എണ്ണയിലേക്ക് ഇത് ഇട്ടു കൊടുക്കുക ഫ്രൈ ആയി വരുമ്പോൾ സ്പൂണിൽ നിന്നും പോട്ട് വിട്ടു വരും, ബാറ്റർ മുഴുവനും ഇതുപോലുള്ള പോട്ടുകൾ തയ്യാറാക്കി എടുക്കാം, ശേഷം നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് നിറച്ചു സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World